ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്?
കൊല്ലം (തെന്മല)
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ?
വിക്രം സാരാഭായ്
ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ്
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം?
പെരുങ്കുളം (കൊല്ലം)
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി
കുന്തിപ്പുഴ
പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?
ഹമ്മിംഗ് ബേർഡ്
രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ ഏതൊക്കെ രാജ്യങ്ങൾക്കാണ് ഉള്ളത്?
സൈപ്രസ്, കൊസോവോ
രാജ്യത്തിന്റെ നിശബ്ദ അംബാസഡർമാർ എന്നറിയപ്പെടുന്നത്?
തപാൽ സ്റ്റാമ്പുകൾ
മൊബൈൽ ഫോൺ 1973-ൽ കണ്ടുപിടിച്ചത് ആര്?
മാർട്ടിൻ കൂപ്പർ
ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യം ആണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്?
ഇന്ത്യോനേഷ്യ
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?
നുസാൻതാര
മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പ് ഏത് ജില്ലയിലാണ്?
മലപ്പുറം (തിരൂർ )
കേരളത്തിൽ അവസാനമായി രൂപീകൃതമായ ജില്ല?
കാസർകോട്
മലയാളത്തിൽ ഏറ്റവുമൊടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
അക്കിത്തം
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
ബുക്കർ സമ്മാനം ലഭിച്ച ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയുടെ രചയിതാവ്?
അരുന്ധതി റോയി
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായിക താരം?
സച്ചിൻ ടെണ്ടുൽക്കർ
മൊബൈൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത് ഏത് വർഷം?
1995 ജൂലൈ 31
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നോബൽ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
സുള്ളി പ്രധോം (ഫ്രാൻസ്)
കേരളത്തിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം?
ചുളന്നൂർ (പാലക്കാട്)
2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരി?
പി വത്സല
ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര്?
ഇരയിമ്മൻതമ്പി
കട കട കട കട കാളവണ്ടി
കിണി കിണി കിണി കിണി സൈക്കിൾ വണ്ടി
പോ പ്പോ പോ പ്പോ മോട്ടോർ വണ്ടി
ഈ കുട്ടിക്കവിതയുടെ രചയിതാവ് ആര്?
ഒഎൻവി കുറുപ്പ്
നിലവിൽ (2022) കേരള വനിതാ കമ്മീഷൻ അധ്യക്ഷ?
പി സതീദേവി
കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്
കേരളത്തിലെ നിലവിൽ ധനമന്ത്രി (2022) ആര്?
കെ എൻ ബാലഗോപാൽ
ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി?
ആറന്മുള വള്ളംകളി
“ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്” ഇത് ആരുടെ വാക്കുകളാണ്?
ഗാന്ധിജി
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
ആദ്യമായി മലയാളത്തിൽ എഴുതപ്പെട്ട സഞ്ചാര സാഹിത്യ കൃതി?
വർത്തമാന പുസ്തകം
പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഉള്ള സുരക്ഷാ പദ്ധതി?
മിഠായി
പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?
വാഴപ്പഴം
ദേശീയ പഞ്ചായത്തീരാജ് ദിനം?
ഫെബ്രുവരി 19