കേരള പി എസ് സി
പരീക്ഷകൾക്കുള്ള (Kerala PSC, LDC, LGS) പൊതു പഠന ക്വിസ്
(General Knowledge Quiz For KPSC in Malayalam)
മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പൊതു വിജ്ഞാന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
നവോത്ഥാനനായകർ , അപരനാമങ്ങൾ
‘ഉത്തരകേരളത്തിന്റെ പാടുന്ന പടവാൾ’ എന്നറിയപ്പെട്ടത് ആര്?
സുബ്രമണ്യൻ തിരുമുമ്പ്
‘തിരുവിതാംകൂറിലെ ജോൻ ഓഫ് ആർക്ക്’ എന്ന് വിളിക്കപ്പെട്ടത് ആര്?
അക്കാമ്മചെറിയാൻ
‘തിരുവിതാംകൂറിലെ താൻസി റാണി ‘ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
അക്കാമ്മ ചെറിയാൻ
‘രണ്ടാം ബുദ്ധൻ’ എന്ന് മഹാകവി
ജി. ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചത് ആരെയാണ് ?
ശ്രീനാരായണ ഗുരുവിനെ
ആരെയാണ് കേരളത്തിലെ ‘മദൻ മോഹൻ മാളവ്യ ‘എന്ന് സർദാർ കെ.എം. പണിക്കർ വിളിച്ചത് ?
മന്നത്ത് പത്മനാഭൻ
‘നിരീശ്വവാദികളുടെ പോപ്പ് ‘എന്ന് വിളിക്കപ്പെട്ട കേരളത്തിലെ യുക്തിപ്രസ്ഥാനത്തിന്റെ നേതാവ്?
എം.സി. ജോസഫ്
‘സാക്ഷരതയുടെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്ന നവോത്ഥാനനായകൻ?
ചാവറ കുര്യാക്കോസ് ഏലിയാസ്
‘കേരളത്തിലെ സോക്രട്ടീസ് ‘എന്ന് വിളിക്കപ്പെട്ടത് ആര്
മന്നത്ത് പത്മനാഭൻ
‘പുലയഗീതങ്ങളുടെ പ്രവാചകൻ ‘എന്ന് വിളിക്കപ്പെട്ടത് ആര് ?
കുറുമ്പൻ ദൈവത്താൻ
‘മലബാറിലെ ശ്രീനാരായണഗുരു ‘എന്ന് വിളിക്കപ്പെടുന്നത് ആര് ?
വാഗ്ഭടാനന്ദൻ
‘മാതൃഭാഷയുടെ പോരാളി ‘എന്ന് വിളിക്കപ്പെട്ട നവോത്ഥാനനായകൻ ആര്
മക്തി തങ്ങൾ
‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ‘ എന്നറിയപ്പെട്ട കവി ആരായിരുന്നു?
കുമാരനാശാൻ
വിദ്യാധിരാജൻ , ഷൺമുഖദാസൻ എന്നീ പേരുകളിൽ അറിയപ്പെട്ടത് ആരായിരുന്നു?
ചട്ടമ്പിസ്വാമികൾ
‘പാവങ്ങളുടെ പടത്തലവൻ ‘എന്ന് വിളിക്കപ്പെട്ട നേതാവ്?
എ കെ ഗോപാലൻ
‘തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് ‘ എന്നറിയപ്പെട്ടത്?
ജി പി പിള്ള
‘കേരള ലിങ്കൺ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആര്?
പണ്ഡിറ്റ് കെ പി കറുപ്പൻ
‘കേരളത്തിന്റെ വന്ദ്യവയോധികൻ’ എന്നറിയപ്പെട്ടത് ആര്?
കെ പി കേശവമേനോൻ
‘സമ്പൂർണ്ണ ദേവൻ’ എന്ന് വിളിക്കപ്പെട്ടത് ആര്?
അയ്യാവൈകുണ്ഠർ
‘സിംഹള സിംഹം ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നേതാവ് ആര്?
സി കേശവൻ