പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനം?
കൊൽക്കത്ത
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ?
ബംഗാളി, ഇംഗ്ലീഷ്
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
കിംഗ്ഫിഷർ
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
ഫിഷിങ് ക്യാറ്റ്
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം?
പവിഴമല്ലി (ഷെഫാലി)
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഹൈക്കോടതി?
കൊൽക്കത്ത
വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ
ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേര്?
ഗംഗാറിതൈ
ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ
ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം?
പശ്ചിമബംഗാൾ
വിവാഹത്തിന് മുമ്പ് രക്ത പരിശോധന നിർബന്ധമാക്കിയ സംസ്ഥാനം?
പശ്ചിമബംഗാൾ
പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
റൈറ്റേഴ്സ് ബിൽഡിംഗ്
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതു സംസ്ഥാനതിന്റേത് ?
പശ്ചിമബംഗാൾ
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ദാമോദർ നദി
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?
റാണിഗഞ്ച് (പശ്ചിമബംഗാൾ)
ഹുഗ്ലി നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ
ശ്രീ രാമകൃഷ്ണമിഷന്റെ ആസ്ഥാനം?
ബേലൂർ മഠം (പശ്ചിമബംഗാൾ)
ബംഗാൾ വിഭജനം നടന്ന വർഷം?
1905 ഒക്ടോബർ 16
ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?
കഴ്സൺ പ്രഭു
ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി?
ഹാർഡിഞ്ച് പ്രഭു രണ്ടാമൻ (1911)
സുന്ദർബെൻ കണ്ടൽക്കാടുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ