ഒളിമ്പിക് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ചക്രവർത്തിനിയായി അമേരിക്കയുടെ അലിസൺ ഫെലിക്സ്. 10 മെഡലുകളുമായി ജമൈക്കയുടെ മെർലിൻ ഓട്ടിയെ പിന്തള്ളി ഒന്നാമതെത്തി.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പേര് മേജർ ധ്യാൻചന്ദ് ഖേൽരത്ന എന്നാക്കി മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ഈ മാറ്റം. രാജ്യത്തിനുവേണ്ടി മൂന്ന് ഒളിമ്പിക് സ്വർണ്ണം മെഡൽ നേടിയ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് -29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ കെ ശങ്കരനാരായണന്റെ ആത്മകഥയായ ‘അനുപമം ജീവിതം’ എന്ന കൃതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രകാശനം നിർവഹിക്കും.
ദേശീയ കൈത്തറി ദിനമാണ് ആഗസ്ത് 7
ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ
പി എസ് ബാനർജി കോവിഡാനന്തര ചികിത്സയിൽ കഴിയവെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമയുടെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി. 2018 ഓഗസ്റ്റ് ഏഴിനാണ് വനിതാ കമ്മീഷൻ അധ്യക്ഷയായി രേഖ ശർമ നിയമിതയായത്.