സാഹിത്യ പുരസ്കാരങ്ങൾ 2021-2022|വായനാദിന ക്വിസ് 2022

2021- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരി?

പി വത്സല


2021- ലെ വയലാർ പുരസ്കാരം ലഭിച്ച ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ


2020 – ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?

നീൽമണി ഫൂക്കൻ ( ആസാമീസ് കവി)


2021- ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഗോവൻ നോവലിസ്റ്റ്?

ദാമോദർ മൗസോ


കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആറാമത്തെ മലയാളി?

ഡോ.എം ലീലാവതി


2022 -ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഹിന്ദി എഴുത്തുകാരി?

ഗീതാജ്ഞലി ശ്രീ ( നോവൽ- റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ടും ഓഫ് സാൻഡ് )


ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ‘ ലഭിച്ച ആദ്യ മലയാളി?

പ്രൊഫ. എസ് ശിവദാസ്


2021-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ‘ബുധിനി ‘ എന്ന നോവലിന്റെ രചയിതാവ്?

സാറാജോസഫ്


2021- ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളത്തിലെ മികച്ച കൃതി?

ഹൃദയരാഗങ്ങൾ (ആത്മകഥ, രചയിതാവ് – ജോർജ് ഓണക്കൂർ)


ഇന്ത്യൻ ഭാഷകളിലെ ശ്രേഷ്ഠ കൃതികൾക്ക് കെ കെ ബിർള ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനം 2021- ൽ ലഭിച്ച ഹിന്ദി കവി?

ഡോ, രാംദരശ് മിശ്ര
(കൃതി – മൈ തോ യഹാം ഹും എന്ന കാവ്യസമാഹാരത്തിന് )


2021 – ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബാലസാഹിത്യകൃതി യായ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയുടെ രചയിതാവ്?

രഘുനാഥ് പാലേരി


മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്?

സുഭാഷ് ചന്ദ്രൻ (നോവൽ സമുദ്രശില)


2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ടാൻസാനിയൻ സാഹിത്യകാരൻ?

അബ്ദുൽ റസാഖ് ഗൂർണ


ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

ടി പത്മനാഭൻ


ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജെസിബി പുരസ്കാരം 2021 -ൽ ലഭിച്ച സാഹിത്യകാരൻ?

എം മുകുന്ദൻ (കൃതി -Delhi :A Soliloquy )


തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ അക്കിത്തം പുരസ്കാരം (2021) ലഭിച്ച പ്രസിദ്ധ സാഹിത്യകാരൻ?

എം ടി വാസുദേവൻ നായർ


വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റി ന്റെ 14- മത് ബഷീർ പുരസ്കാരം (2021) ലഭിച്ച ‘ദുഃഖം എന്ന വീട് ‘ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്?

കെ സച്ചിദാനന്ദൻ


ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം 2021- ൽ ലഭിച്ച ടി ഡി രാമകൃഷ്ണൻ എഴുതിയ നോവൽ?

മാമ ആഫ്രിക്ക


2021- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് എംആർ വീരമണി രാജ


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.