Daily current affairs
2021 October -2|2021 ഒൿടോബർ- 2
ഗാന്ധിജിയുടെ 152-മത് ജന്മവാർഷികമാണ് ഇന്ന്.
അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഖത്തർ.
വാളാഞ്ചേരിയുടെ അതിരുപങ്കിടുന്ന എടയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഉത്പന്നമായ എടയൂർ മുളകിന് ഭൗമസൂചിക പദവി ലഭിച്ചു. പത്തുവർഷത്തെക്കാണ് ഈ അംഗീകാരം.
ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം എം കെ സാനു, എം ലീലാവതി എന്നിവർക്ക് ലഭിച്ചു.
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി നായർ അന്തരിച്ചു.
LIC യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ബിസി പട്നായിക് ചുമതലയേറ്റു.
ക്രിക്കറ്റ് നിയമനിർമാതാക്കളായ മെറിൽ ബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം സി സി) പ്രസിഡണ്ടായി ഇംഗ്ലണ്ട് വനിതാ ടീമിന്റെ മുൻ ക്യാപ്റ്റനായ ക്ലയർ കോണർ ചുമതലയേറ്റു. എം സി സി യുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ക്ലയർകോണർ
2/10/2021| Current Affairs Today in Malayalam| Daily Current Affairs|GK Malayalam