കാലാവസ്ഥാ വ്യതിയാനം.
മനുഷ്യരുടെ പ്രവർത്തികൾ ആഗോള കാലാവസ്ഥയെ മുമ്പില്ലാത്തവിധം മാറ്റി കൊണ്ടിരിക്കുകയാണെന്നും അതിതീവ്രമായ ഉഷ്ണവാതങ്ങളും വരൾച്ചയും വെള്ളപ്പൊക്കവും കൂടി വരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്
കാലാവസ്ഥ വ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ 1988- ൽ സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC)എന്ന സംഘടനയിലാണ് ഭൂമി അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി വിവരിക്കുന്നത്
ആഗോള താപനിലയിൽ വ്യതിയാനം ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ പാരിസ് കാലാവസ്ഥ ഉടമ്പടി കൊണ്ടുവന്നത്. എന്നാൽ അതിലെ വ്യവസ്ഥകൾ രാജ്യങ്ങൾ പാലിക്കാതിരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
വിദ്യാലയങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കേന്ദ്രം നിർദ്ദേശിക്കുന്നതിനനുസരിച്ച് കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെയും കോവിഡ നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിക്കുന്ന ആദ്യ അവസരത്തിൽ തന്നെ സ്കൂൾ തുറക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
സീരിയൽ സിനിമ അഭിനേത്രി ശരണ്യ ശശി അന്തരിച്ചു.