ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്നാണ്?
ഫെബ്രുവരി 28
ഇന്ത്യയിൽ ഏതു വർഷം മുതലാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു തുടങ്ങിയത്?
1987
ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?
സി വി രാമന്റെ രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 28
‘രാമൻ പ്രഭാവം’ പ്രസിദ്ധീകരിക്കപ്പെട്ട വർഷം?
1928 ഫെബ്രുവരി 28
2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം?
ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി…
(Global Science for Global Wellbeing)
ലോക ശാസ്ത്ര ദിനം എന്ന്?
നവംബർ 10
രാമൻ പ്രഭാവം പ്രസിദ്ധികരി ക്കപ്പെട്ടതിന്റെ സ്മരണാർഥം ഫെബ്രുവരി 28 – ഏത് ദിവസമായി ആഘോഷിക്കുന്നു ?
ദേശീയ ശാസ്ത്രദിനം
സി വി രാമന്റെ കണ്ടെത്തൽ എങ്ങനെയാണ് അറിയപ്പെടുന്നത്?
രാമൻ പ്രഭാവം (Raman Effect)
സി വി രാമന്റെ കണ്ടുപിടിത്തം എന്താണ് കൈകാര്യം ചെയ്യുന്നത്?
പ്രകാശത്തിന്റെ വിസരണം
ഭൗതിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
സി വി രാമൻ
സി വി രാമന് നോബൽ സമ്മാനം ലഭിച്ച വർഷം?
1930
സി വി രാമന്റെ മുഴുവൻ പേര്?
ചന്ദ്രശേഖര വെങ്കിട്ടരാമൻ
സി വി രാമൻ ജനിച്ചത് എവിടെയാണ്?
തിരുച്ചിറപ്പള്ളി (തമിഴ്നാട്)
സി വി രാമൻ ജനിച്ചവർഷം?
1888 നവംബറിൽ 7
സി വി രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടിത്തം?
രാമൻ പ്രഭാവം (Raman Effect)
ഏറ്റവും ഭാരം കൂടിയ മൂലകം?
സീസിയം
ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
ഹൈഡ്രജൻ
ആകാശവും ആഴക്കടലും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം?
വിസരണം
ആദ്യമായി ഊർജ്ജതന്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
സി വി രാമൻ
പ്രകാശത്തിന്റെ അടിസ്ഥാന കാരണം?
ഫോട്ടോൺ
കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
സി വി രാമൻ
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
ഹൈഡ്രജൻ
ഡാൽട്ടനിസം എന്നറിയപ്പെടുന്ന രോഗം?
വർണ്ണാന്ധത
ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്?
ട്രാൻസിസ്റ്റർ
ഫിസിക്സിൽ ആദ്യമായി നോബൽ പുരസ്കാരം നേടിയ ഏഷ്യക്കാരൻ?
സി വി രാമൻ
ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
സി വി രാമൻ
സി വി രാമന് ഭാരതരത്നം ലഭിച്ച വർഷം?
1954
1954 -ൽ സി വി രാമനോടൊപ്പം ഭാരതരത്ന പുരസ്കാരം നേടിയവർ?
സി രാജഗോപാലാചാരി,
ഡോ. എസ് രാധാകൃഷ്ണൻ
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
സി വി രാമൻ
വൈദ്യുത സെൽ കണ്ടുപിടിച്ചത് ആര്?
വോൾട്ട
തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
മെർക്കുറി
ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?
അപ്സര
ശബ്ദത്തേക്കാൾ വേഗത കൂടിയ വിമാനം?
സൂപ്പർ സോണിക് വിമാനം
ഐഎസ്ആർഒ സ്ഥാപിതമായ വർഷം?
1969
സൂര്യാസ്തമയം കഴിഞ്ഞ് അല്പസമയത്തേക്ക് കൂടി സൂര്യനെ കാണുന്നതിനു പിന്നിലെ പ്രതിഭാസം എന്ത്?
അപവർത്തനം
സി വി രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ബെഗളുരു
ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഏകകം?
ഡെസിബൽ
2013 മുതൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റി രാമൻ പ്രഭാവത്തിനെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
International Historic Chemical Landmark
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
സോണാർ
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്?
ഹോമി ജെ ഭാഭ
ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പു നിറത്തിനു കാരണം?
വിസരണം (Lights Scattering)
‘രാമൻ പ്രഭാവം’ എന്തിനെക്കുറിച്ചുള്ള കണ്ടുപിടിത്തമാണ്?
പ്രകാശത്തിന്റെ വിസരണം (Lights Scattering)
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജെ ജെ തോംസൺ
പ്രോട്ടോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
റൂഥർ ഫോർഡ്
ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് ചാഡ് വിക്ക്
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം?
നീല പച്ച ചുവപ്പ്
പ്രാഥമിക വർണ്ണങ്ങൾ കണ്ടെത്തിയത് ആര്?
തോമസ് യങ്
ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ വർണ്ണം ഏത്?
വയലറ്റ്
ഏറ്റവും തരംഗദൈർഘ്യം കൂടിയ വർണ്ണം?
ചുവപ്പ്
ആരോടുള്ള ബഹുമാനാർത്ഥം ആണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്?
സി വി രാമൻ
സി വി രാമന്റെ ഏത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്?
രാമൻ പ്രഭാവം (Raman Effect)
സി വി രാമന് ഏത് വിഷയത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്?
ഭൗതികശാസ്ത്രം
2022 – ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്?
അലൈൻ ആസ്പെക്റ്റ് ( ഫ്രാൻസ്)
ജോൺ എഫ് കൗസർ (അമേരിക്ക)
ആന്റൺ സെയ്ലിങ്ങർ (ഓസ്ട്രേലിയ)
ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച ഭൗതികശാസ്ത്രജ്ഞൻ?
ആൽബർട്ട് ഐൻസ്റ്റീൻ
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം? ലിഥിയം
ഏറ്റവും സാന്ദ്രത കൂടിയ ലോഹം? ഓസ്മിയം
ഊർജ്ജത്തിന്റെ അടിസ്ഥാന സ്രോതസ്സ്?
സൂര്യൻ
രാമൻ ഇഫക്ട് കണ്ടുപിടിത്തത്തിൽ സി.വി. രാമന്റെ മുഖ്യ സഹായിയായി പ്രവർത്തിച്ചതാര്?
കെ എസ് കൃഷ്ണൻ
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമേത് ?
രാമൻ പ്രഭാവം
സി വി രാമൻ അന്തരിച്ചത്?
1970 നവംബർ 21
സി.വി. രാമന്റെ ഭൗതിക ശരീരം അടക്കം ചെയ്തതെവിടെ?
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ