വായനാമത്സരം 2026| വായനാദിനക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 5

വായനാമത്സരം, വായനാദിനക്വിസ് (Vayana Dina Quiz) (Reading Day Quiz)
മറ്റു പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,
കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam


തൊലിയുടെ നിറത്തിന് അടിസ്ഥാനമായ രാസവസ്തു ?
മെലാനിൻ

പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?
കർണ്ണൻ

ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളി താരമായ മിന്നുമണി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്

കേരള സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ അവയവദാന പദ്ധതിയുടെ പേര്?
മൃതസഞ്ജീവനി

കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം? ബുദ്ധമയൂരി

2025 -ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ?
കെ ജി ശങ്കരപ്പിള്ള

അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിൽസാ മാർഗ്ഗരേഖ പുറത്താക്കിയ സംസ്ഥാനം?
കേരളം

ഏതു സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള 2025 വർഷത്തെ കേരള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത്?
ഭ്രമയുഗം

2025-ൽ വയലാർ അവാർഡ് നേടിയ
തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ രചയിതാവ്?
ഇ സന്തോഷ് കുമാർ

കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകൾ ഉണ്ട്?
941

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ യാചാരമാവാം നാളത്തെ ശാസ്ത്രമാവാം..”
കുമാരനാശാന്റെ ഏതു കൃതിയിലെ വരികൾ?
ചണ്ഡാലഭിക്ഷുകി

കേരളത്തിൽ ’99 ലെ വെള്ളപ്പൊക്കം’ ഉണ്ടായ വർഷം?
1924 (കൊല്ലവർഷം 1099)

366 ദിവസങ്ങളുള്ള വർഷങ്ങളെ  പറയുന്നത്?
അധിവർഷം

മഹാഭാരതത്തിലെ അംബ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് സുഭാഷ് ചന്ദ്രൻ എഴുതിയ നോവൽ?
സമുദ്രശില

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ടക്കായൽ

നിശബ്ദ വസന്തം എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ്?
റേച്ചൽ കഴ്സൺ

ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം?
വിശ്വനാഥൻ ആനന്ദ് (ചെസ്)

അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ പോപ്പു രാജാവ് എന്നറിയപ്പെടുന്നത് ?
മൈക്കിൾ ജാക്സൺ 

ശ്യാമ മാധവം, അർക്കപൂർണിമ എന്നീ കൃതികൾ എഴുതിയത്?
പ്രഭാവർമ്മ

തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കുക, തൊഴിൽ നേടാനുള്ള നൈപുണ്യ പരിശീലനം നൽകുക, തൊഴിൽമേള നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പരമാവധി ആളുകൾക്ക് തൊഴിൽ നൽകുന്നതിനായി കേരള സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി?
വിജ്ഞാന കേരളം പദ്ധതി

ആയുർദൈർഘ്യം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം?
കേരളം 

നിലവിൽ (2025) കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി?
വീണ ജോർജ്

കാലടിയിലെ സംസ്കൃത സർവകലാശാല ആരുടെ പേരിലുള്ളതാണ്?
ശ്രീ ശങ്കരാചാര്യർ

യുദ്ധവുംസമാധാനവും എന്ന കൃതിയുടെ രചയിതാവ് ?
ലിയോ ടോൾസ്റ്റോയ്

സോഡിയം ക്ലോറൈഡ് എന്ന പേരിൽ അറിയപ്പെടുന്ന രാസവസ്തു?
ഉപ്പ്

പ്രഭാത നക്ഷത്രം സായാഹ്ന നക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ

കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മേഘങ്ങളാണ് ജൂൺമാസം മുതൽ കാലവർഷം എന്നീ പേരുകളിൽ കേരളത്തിൽ പെയ്യുന്നത്
ഒക്ടോബർ മുതൽ ഡിസംബർ വരെ തുലാവർഷം എന്ന പേരിൽ പെയ്യുന്ന മഴ ഏതു മൺസൂൺ  കാറ്റിലൂടെയാണ് എത്തിച്ചേരുന്നത്?
വടക്കു കിഴക്കൻ മൺസൂൺ കാറ്റ്

കടൽത്തീരമില്ലാത്ത ജില്ല?
കോട്ടയം

മഹാത്മാഗാന്ധിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചത്?
വിൻസന്റ് ചർച്ചിൽ

“അങ്കണത്തൈമാവിൽ നീ ആദ്യത്തെ പഴം വീഴുകയെ അമ്മ തൻ കണ്ണീർ…”
മാമ്പഴം എന്ന കൃതിയിലെ വരികളാണ് ഇത് എഴുതിയത് ആര്?
വൈലോപ്പിള്ളി

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി? ആനമുടി

ശബരിമല വിഷയത്തിൽ ഹൈക്കോടതി നിർദേശമനുസരിച്ച് അന്വേഷണം നടത്തുന്ന സംഘമാണ്
SIT ഇതിന്റെ പൂർണ്ണരൂപം?
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം

പുന്നമട കായലിൽ നടക്കുന്ന കേരളത്തിലെ പ്രധാന ജലമേള?
നെഹ്റു ട്രോഫി വള്ളംകളി

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയ്ക്ക്  കാന്താരതാരകം എന്ന പേരിൽ വ്യാഖ്യാനം തയ്യാറാക്കിയത്?
എ ആർ രാജരാജവർമ്മ

കേശവീയം എന്ന മഹാകാവ്യത്തിന്റെ കർത്താവ്?
കെ സി കേശവ പിള്ള

വർണ്ണരാജി എന്ന കവിത നിരൂപണ ഗ്രന്ഥം രചിച്ചത്?
ഡോ. എം ലീലാവതി

കേരളത്തിലെ ആഫ്രിക്ക,
കേരളത്തിലെ അമേരിക്ക എന്നീ കൃതികൾ ആദിവാസികളുടെ ദയനീയ ജീവിതം ചിത്രീകരിക്കുന്നു ഈ കൃതികളുടെ രചയിതാവ്?
കെ പാനൂർ

1128 ക്രൈം 27 എന്ന നാടകത്തിന്റെ രചയിതാവ്?
സി.ജെ. തോമസ്

ഗ്രബിയേൽ ഗാർസിയ മാർകേസ് എഴുതിയ അവസാനത്തെ നോവൽ?
അണ്‍ടില്‍ ഓഗസ്റ്റ്'(ഓഗസ്റ്റ് വരെ)

നിങ്ങൾ എന്ന നോവൽ രചിച്ചത്?
എം മുകുന്ദൻ

അക്ഷര മ്യൂസിയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കോട്ടയം

2025 ലെ 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ ജില്ല?
തൃശ്ശൂർ

എം ടി വാസുദേവൻ നായർ പാട്ട് എഴുതിയ സിനിമകൾ?
വളർത്തുമൃഗങ്ങൾ,
എവിടെയോ ഒരു ശത്രു

2024 ലെ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർക്കുള്ള ക്രോസ് വേർഡ് പുരസ്കാരം ലഭിച്ച മലയാളി?
സഹറു നുസൈബ കണ്ണനാരി
നോവൽ – ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്

‘മൾബറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ’ എന്ന നോവലിന്റെ രചയിതാവ്?
ബെന്യാമിൻ

“അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖമായി വരണം.. ” ആരുടെ വരികൾ?
ശ്രീനാരായണഗുരു

വില്ലുവണ്ടി സമരം, ഊരൂട്ടമ്പലം സമരം, കേരളത്തിലെ ആദ്യത്തെ കാർഷിക സമരം
ഇതിനെല്ലാം നേതൃത്വം വഹിച്ച നവോത്ഥാന നേതാവ്?
അയ്യങ്കാളി

കേരളത്തെ ഞെട്ടിച്ച ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ (2024 ജൂലൈ 30-ന് ) നടന്ന ജില്ല?
വയനാട്

സ്ത്രീ സുരക്ഷയ്ക്കായി കേരള ഗവൺമെന്റ് ആരംഭിച്ച പെട്രോളിങ് സംവിധാനം?
പിങ്ക് പോലീസ്

ഉറൂബിന്റെ ഏതു കൃതിയെ അടിസ്ഥാനമാക്കിയാണ് ആണും പെണ്ണും എന്ന സിനിമ ഇറങ്ങിയത്?
രാച്ചിയമ്മ


വായനാമത്സരം 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|Part- 5

Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.