വായനാമത്സരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിൽ പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ
വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം
റോഡ്, പാലം മുതലായവ സ്വകാര്യ സംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയ്യുന്ന സംവിധാനത്തിന് പറയുന്ന പേരെന്ത്?
BOT – (Build Operate Transfer)
റെറ്റിന, കോർണിയ, ഐറിസ്, ലെൻസ് എന്നിവ ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗമാണ്?
കണ്ണ്
കേളികൊട്ട് ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങ്?
കഥകളി
കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയുടെ ജന്മദിനമായ ഒൿടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു ആരുടെ ജന്മദിനം?
ജി വി രാജ
കേരളത്തിലെ പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഇദ്ദേഹം 2023 ജൂലൈ- 7ന് മരണമടഞ്ഞു ഇദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള കൃതിയാണ് ‘രേഖകൾ’ കെ എം വാസുദേവൻ നമ്പൂതിരി എന്ന ഇദ്ദേഹം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
ആർട്ടിസ്റ്റ് നമ്പൂതിരി
കെ ആർ മീരയുടെ ‘ഘാതകൻ’ എന്ന പുസ്തകം Assassin എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
ജെ ദേവിക
ഏതു വർഷമാണ് പ്ലസ് ടു സമ്പ്രദായം കേരളത്തിലെ സ്കൂളുകളിൽ നിലവിൽ വന്നത്?
1996
ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവ്വകലാശാല കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് ഏതു ജില്ലയിലാണ്?
കൊല്ലം
ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേരു നൽകിയതാര്?
രവീന്ദ്രനാഥ ടാഗോർ
‘കർമ്മവിപാകം’ ആരുടെ കഥയാണ്?
വി ടി ഭട്ടതിരിപ്പാട്
യു എൻ ആഗോള കാലാവസ്ഥാ ഉച്ചകോടി കോപ് 2023 നവംബർ 30-ന് ആരംഭിക്കുന്നു എവിടെ വെച്ചാണ് ഉച്ചകോടി നടക്കുന്നത്?
ദുബായ്
‘ചെറുകാട് ‘ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
ഗോവിന്ദൻ പിഷാരടി
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ( 2023) ക്യാപ്റ്റൻ ഒരു മലയാളിയാണ് അവരുടെ പേരെന്ത്? മിന്നുമണി
ഇന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?
കൊച്ചി
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ?
നീല, ചുവപ്പ്, പച്ച
‘ഉറൂബ് ‘ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്?
പിസി കുട്ടികൃഷ്ണൻ
വെള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
നിലവിൽ ( 2023) ലോക്സഭാ സ്പീക്കർ?
ഓംബിർള
കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്?
വൈലോപ്പിള്ളി
ലോകവയോജന ദിനം എന്നാണ്?
ഒക്ടോബർ 1
ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം എസ് സ്വാമിനാഥൻ
‘തിക്കോടിയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
പി കുഞ്ഞനന്തൻ നായർ
‘മറ്റുള്ള ഭാഷകൾ കേവലം താത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷ താൻ’ എന്ന വരികൾ എഴുതിയത്?
വള്ളത്തോൾ നാരായണമേനോൻ
‘വയലാർ ഗർജിക്കുന്നു’ എന്ന പ്രസിദ്ധ കാവ്യത്തിന്റെ രചയിതാവ്?
പി ഭാസ്കരൻ
സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥ എന്നാൽ കഥകളിയുടെ സാഹിത്യരൂപത്തിന് പറയുന്ന പേര്?
ആട്ടക്കഥ
ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹം?
ചന്ദ്രൻ
‘നന്ദനാർ ‘ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്?
പിസി ഗോപാലൻ
ഏതു വാതകത്തിന്റെ സഹായത്തോടെയാണ് സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്നത്?
കാർബൺഡൈഓക്സൈഡ്
ഭക്ഷണപദാർത്ഥങ്ങൾ പുളിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന യീസ്റ്റ് ഏതു വിഭാഗത്തിൽപ്പെടുന്നു?
ഫംഗസ്
ഇപ്പോഴത്തെ (2023) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ?
രോഹിത് ശർമ
2023- ൽ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടന്ന രാജ്യം?
ചൈന
വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ രണ്ട് തവണ കളിച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയ കളിക്കാരൻ?
ലയണൽ മെസ്സി
ജലത്തിന്റെ തിളനില എത്ര ഡിഗ്രി സെൽഷ്യസ് ആണ്?
100 ഡിഗ്രി സെൽഷ്യസ്
2023 -ൽ 47 – മത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയുടെ ഏത് കൃതിക്കാണ് ലഭിച്ചത്?
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്ന കവി ?
വള്ളത്തോൾ നാരായണമേനോൻ
ദേശീയ ഗാനമായ ജനഗണമന ആലപി ക്കാൻ വേണ്ട സമയം?
52 സെക്കൻഡ്
ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ ?
ക്വിറ്റിന്ത്യാ സമരം
കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി എഴുതിയ ചിരസ്മരണ എന്ന നോവലിന്റെ രചയിതാവ്?
നിരഞ്ജന
സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര നിർമാർജനത്തിനുമായി 1998 മെയ് 17ന് നിലവിൽ വന്ന കേരള സർക്കാരിന്റെ പദ്ധതി?
കുടുംബശ്രീ പദ്ധതി
ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം ഏത് ?
1923
ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടു ജില്ലകൾ മാത്രമുള്ള സംസ്ഥാനം?
ഗോവ
എം ടി വാസുദേവൻ നായർ രചിച്ച പള്ളി വാളും കാൽ ചിലമ്പും’ എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ പ്രശസ്ത മലയാള ചലച്ചിത്രം?
നിർമ്മാല്യം
ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതിയുടെ രചയിതാവ്?
ജവഹർലാൽ നെഹ്റു
സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ്?
മുഹമ്മദ് ഇഖ്ബാൽ
കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലം എന്നു കരുതപ്പെടുന്ന കാലടി എന്ന സ്ഥലം കേരളത്തിലെ ഏതു ജില്ലയിലാണ്?
എറണാകുളം
ഭരത് അവാർഡ് കിട്ടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ?
പി ജെ ആന്റണി
മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിത എന്നറിയപ്പെടുന്ന കൃതി?
ചിന്താവിഷ്ടയായ സീത
‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന വിഖ്യാത ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
‘മണി മുഴങ്ങുന്നതാർക്കു വേണ്ടി ‘ എന്ന പ്രശസ്ത നോവൽ രചിച്ചതാര് ?
ഏണസ്റ്റ് ഹെമിങ് വേ
ലോകത്തെ ആദ്യത്തെ ലിഖിത
ഭരണഘടന ഏതു രാജ്യത്തിന്റെതാണ് ?
അമേരിക്ക
പാർവതി പരമേശ്വരന്മാരുടെ പ്രണയം പ്രതിപാദ്യമായ കാളിദാസ കാവ്യം ഏത്?
കുമാരസംഭവം
“എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞ ഫ്രഞ്ച് ഭരണാധികാരി?
ലൂയി പതിനാലാമൻ
‘അപ്പുണ്ണി ‘ കഥാപാത്രമായ
എംടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്?
നാലുകെട്ട്
‘ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസം’ എന്ന വിഖ്യാത നോവലിന്റെ രചയിതാവ്?
ജോൺ റീഡ്
‘ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളുടെ പിതാവ് ‘ എന്നറിയപ്പെടുന്നത്?
വിക്രം സാരാഭായി
‘പുതുമലയാണ്മതൻ മഹേശൻ’ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ച കവി?
വള്ളത്തോൾ നാരായണമേനോൻ
സർ ചക്രവർത്തിമാർ എന്ന പേരിൽ അറി യപ്പെട്ട ചക്രവർത്തിമാർ ഏത് രാജ്യത്തി ന്റെ ഭരണാധികാരികൾ ?
റഷ്യ
കേരളത്തിൽ വായനാദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
1996 ജൂൺ 19
സ്വതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ലോകത്തിന് നൽകിയ വിപ്ലവം?
ഫ്രഞ്ച് വിപ്ലവം
മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
സുപ്രീം കോടതി
വരിക വരിക സഹജരെ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?
അംശിനാരായണപിള്ള
പ്രശസ്തനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്സ്കിയുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവൽ?
ഒരു സങ്കീർത്തനം പോലെ (പെരുമ്പടവം ശ്രീധരൻ)
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം?
ISRO
ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ ഏതാണ് ?
മാർത്താണ്ഡവർമ്മ
വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം |GK Malayalam