പി എസ് സി (PSC) പരീക്ഷകളിലും മറ്റു ക്വിസ് മത്സരങ്ങളിലും ആവർത്തിക്കുന്ന ചോദ്യങ്ങൾ
മലയാളി മെമ്മോറിയൽ
മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം?
1891 ജനുവരി 1
മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?
സി.വി. രാമൻപിള്ള
മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര്?
കെ.പി. ശങ്കരമേനോൻ
മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത്?
കെ.പി ശങ്കരമേനോൻ
മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ?
നോർട്ടൺ
മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് സാഹിത്യകാരൻ?
സി.വി. രാമൻപിള്ള
മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം?
ഈഴവ മെമ്മോറിയൽ
“തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്” എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മലയാളി മെമ്മോറിയൽ
മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം
എതിർ മെമ്മോറിയൽ
എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതെന്ന്?
1891 ജൂൺ 3
മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ
ടി. രാമറാവു
“തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ലഘുലേഖയുടെ രചയിതാവ്?
ബാരിസ്റ്റർ ജി.പി.പിള്ള
‘മലയാളി മെമ്മോറിയലിന്’ നേതൃത്വം നൽകിയത്
കെ.പി.ശങ്കരമേനോൻ
മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം
10028
മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പു വച്ചത്?
ഡോ. പൽപ്പു
“തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ആശയ ത്തിന്റെ ഉപജ്ഞാതാവ്?
ബാരിസ്റ്റര്‍ ജി.പി.പിള്ള
മലയാളി മെമ്മോറിയലിൽ രണ്ടാമത് ഒപ്പു വച്ചത്?
ജി.പി പിള്ള
മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം?
മിതഭാഷി
എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ?
ഇ.രാമയ്യർ, രാമനാഥൻ റാവു
Malayali Memorial|മലയാളി മെമ്മോറിയൽ