‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്?
ഖൈബർ ചുരം
ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്?
അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ
ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?
സ്പിൻ ഘാർ
‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്?
അസിർഗർ
അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്?
സത്പുര (മധ്യപ്രദേശ്)
ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്?
ഷിപ്കില ചുരം
ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്?
സത്‌ലജ് നദി
സിക്കിം- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?
നാഥു ലാ ചുരം
ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെ തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരം ഏത്?
നാഥുല ചുരം
ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം ഏത്?
ലിപുലേഖ് ചുരം
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്?
ഉത്തരാഖണ്ഡ്
ജമ്മു -കാശ്മീർ സംസ്ഥാനത്തെ
കാശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
സോജിലാ ചുരം
ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ
.
ഹിമാചൽ പ്രദേശിലെ കുളു,
ലാഹുൽ – സ്പിതി എന്നീ താഴ് വരകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
റോഹ്താങ് ചുരം
കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
ഇന്ത്യ – ചൈന
നാമാ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഉത്തരാഖണ്ഡ്
അരുണാചൽപ്രദേശിലെ തവാങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?
സേലാ ചുരം
ഇന്ത്യ -ചൈന അതിർത്തിയിൽ ഉള്ള
ബം ലാ ചുരം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
സിയാ ലാ, ഗ്യോങ് ലാ, ബിലാഫൊ ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രധാന കവാടങ്ങളാണ്?
സിയാച്ചിൻ ഗ്ലേസിയർ
ഹാൾഡിഘട്ടി ചുരം ഏതു പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്?
ആര്യവല്ലി (രാജസ്ഥാൻ)
പശ്ചിമഘട്ട മലനിരയിലെ ഏറ്റവും വലിയ മലമ്പാത ഏത്?
പാലക്കാട് ചുരം
പാലക്കാട് ചുരം ഏതൊക്കെ ജില്ലകളെയാണ് ബന്ധിപ്പിക്കുന്നത്?
പാലക്കാട്- കോയമ്പത്തൂർ
പശ്ചിമഘട്ടത്തിലെ വരാന്തഘട്ട് മലമ്പാത ഏതു സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
പശ്ചിമഘട്ടത്തിലെ ചുരങ്ങളായ
അംബാ ഘട്ട്, ഭോർ ഘട്ട് എന്നിവ ഏതു സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട് ചുരം (താമരശ്ശേരി ചുരം) ഏത് ജില്ലയിലാണ്?
കോഴിക്കോട്