ഭാരതരത്നത്തെ കുറിച്ചുള്ള ചില അറിവുകൾ

Advertisements

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?

ഭാരതരത്നം

ഭാരതരത്നം ഏർപ്പെടുത്തിയ വർഷം ഏത്?

1954 ജനുവരി 2

ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്?

ഡോ. രാജേന്ദ്ര പ്രസാദ്

ഒരു വ്യക്തിക്ക് ഭാരതരത്നം നൽകുവാനുള്ള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിക്കേണ്ടത് ആരാണ്?

ഇന്ത്യൻ പ്രധാനമന്ത്രി

ഭാരതരത്നത്തിന്റെ മെഡലിന് ഏതു വൃക്ഷത്തിന്റെ ഇലയുടെ ആകൃതിയാണ്?

ആലിലയുടെ
.
ഒരുവട്ടം പരമാവധി എത്രപേർക്ക് വരെ ഭാരതരത്നം നൽകാം?

മൂന്നുപേർക്ക്

നാലു പേർക്ക് ഭാരതരത്നം നൽകിയ ഏക വർഷമേത്?

1999

മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകാൻ തുടങ്ങിയ വർഷം ഏത്?

1966

1992 -ൽ ഏത് വ്യക്തിക്ക് ഭാരതരത്നം പ്രഖ്യാപിച്ചതാണ് പിന്നീട് പിൻവലിച്ചത്?

സുഭാഷ് ചന്ദ്ര ബോസിന്

ഭാരതരത്നം സമ്മാനിക്കപ്പെട്ട വിദേശികൾ എത്രപേരാണ്?

രണ്ടുപേർ

ഭാരതരത്നംനേടിയ വിദേശികൾ ആരെല്ലാമാണ്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ, നെൽസൺ മണ്ടേല

ഭാരതരത്നം നേടിയ ആദ്യത്തെ വിദേശി ആരാണ്?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987)

‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

‘ബച്ചാഖാൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഏതു രാജ്യക്കാരനാണ്?

പാക്കിസ്ഥാൻ

നെൽസൺ മണ്ടേലക്ക് ഭാരതരത്നം ലഭിച്ചത് ഏതുവർഷമാണ്?

1990

ഏതു രാജ്യത്തെ വെള്ളക്കാരുടെ ക്രൂര ഭരണത്തിനെതിരെയാണ് നെൽസൺ മണ്ടേല സമരം നയിച്ചത്?

ദക്ഷിണാഫ്രിക്ക

ആദ്യമായി ഭാരതരത്നം സമ്മാനിക്കപ്പെട്ട വർഷം?

1954

ആദ്യത്തെ ഭാരതരത്നം ജേതാക്കൾ ആരെല്ലാം ആയിരുന്നു?

സി രാജഗോപാലാചാരി, സിവി രാമൻ, എസ് രാധാകൃഷ്ണൻ

സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു?

സി രാജഗോപാലാചാരി

നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഭാരതീയൻ ആര്?

സി വി രാമൻ

ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതി ആരായിരുന്നു?

ഡോ. എസ് രാധാകൃഷ്ണൻ

1955 -ൽ ഭാരതരത്നം സമ്മാനിക്കപ്പെട്ടത് ആർക്കെല്ലാമാണ്?

ഭഗവാൻ ദാസ്, എം വിശ്വേശ്വരയ്യ, ജവഹർലാൽ നെഹ്റു

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

എം വിശ്വേശ്വരയ്യ

‘പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ’ എന്ന കൃതി ആരുടേതാണ്?

എം വിശ്വേശ്വരയ്യ

ദേശീയ എൻജിനീയേഴ്സ് ദിനമായ സെപ്റ്റംബർ- 15 ആരുടെ ജന്മദിനമാണ്?

എം വിശ്വേശ്വരയ്യ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരായിരുന്നു?

ജവഹർലാൽ നെഹ്റു

1957- ൽ ഭാരതരത്നം ലഭിച്ചത് ആർക്കാണ്?

ഗോവിന്ദ് ബല്ലഭപന്ത്

സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡി കെ കാർവെ ഭാരതരത്നം നേടിയ വർഷം ഏത്?

1958

തന്റെ നൂറാം ജന്മ വർഷത്തിൽ ഭാരതരത്നം നേടിയതാര്?

ഡി കെ കാർവെ

1961-ൽ ഭാരതരത്നം നേടിയത് ആരെല്ലാം?

ബിദാൻ ചന്ദ്ര റോയ്,
പുരുഷോത്തംദാസ് ടണ്ടൻ

ആധുനിക പശ്ചിമ ബംഗാളിന്റെ ശിൽപി എന്നറിയപ്പെടുന്നതാര്?

ബി സി റോയ്

ആരുടെ ജന്മദിനമായ ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ബിസി റോയിയുടെ

‘രാജർഷി’ എന്നറിയപ്പെട്ട ഉത്തർപ്രദേശിലെ നേതാവാര്?

പുരുഷോത്തംദാസ് ടണ്ടൻ

ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?

1962

മരണാനന്തര ബഹുമതിയായി ഭാരതരത്നം ആദ്യമായി നൽകിയത് ആർക്കാണ്?

ലാൽ ബഹദൂർ ശാസ്ത്രി (1966)

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആരായിരുന്നു?

ലാൽ ബഹദൂർ ശാസ്ത്രി

ഭാരതരത്നം നേടിയ വനിതകൾ ആരെല്ലാം?

ഇന്ദിരാഗാന്ധി, മദർതെരേസ, അരുണ ആസഫലി, എം എസ് സുബ്ബലക്ഷ്മി, ലതാമങ്കേഷ്കർ

ഭാരതരത്നം നേടിയ പ്രഥമ വനിത ആരാണ്?

ഇന്ദിരാഗാന്ധി

ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം നൽകിയ വർഷമേത്?

1971

ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി
വി വി ഗിരിക്ക്‌ ഭാരതരത്നം ലഭിച്ച വർഷം ഏത്?

1975

ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ആര്?

മദർതെരേസ (1980)

ഡോ. ബി ആർ അംബേദ്കർക്ക്‌ ഭാരതരത്ന സമ്മാനിച്ചത് ഏതുവർഷമാണ്?

1990

വിനോബാ ഭാവെ ഭാരതരത്നം നേടിയ വർഷം ഏത്?

1983

ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

വിനോബാ ഭാവെ

ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ താരം?

എംജി രാമചന്ദ്രൻ

എംജി രാമചന്ദ്രന് ഭാരതരത്നം ലഭിച്ച വർഷം?

1988

1976 ലെ ഭാരതരത്നം ലഭിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ആര്?

കെ കാമരാജ്

1991- ലെ ഭാരതരത്നം ജേതാക്കൾ ആരെല്ലാമായിരുന്നു?

രാജീവ് ഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മൊറാർജി ദേശായി

ഭാരതരത്നം നേടിയ ആദ്യത്തെ വ്യവസായ പ്രമുഖൻ ആര്?

ജെ ആർ ഡി ടാറ്റ (1992)

ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ സംവിധായകൻ ആര്?

സത്യജിത് റായ് (1992)

ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

സച്ചിൻ ടെണ്ടുൽക്കർ (2013)

ഭാരതരത്നം ലഭിച്ച ആദ്യ കായിക താരം?

സച്ചിൻ ടെണ്ടുൽക്കർ

Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.