ദേശീയ ഗജ ദിനം എന്നാണ്?
ഒക്ടോബർ 4
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
ആന
കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ?
ആന
ആനയുടെ ശാസ്ത്രീയ നാമം എന്താണ്?
എലിഫസ് മാക്സിമസ്
ലോക ഗജ ദിനം എന്നാണ്?
ഓഗസ്റ്റ് 12
കരയിലെ ഏറ്റവും വലിയ ജീവി ഏത്?
ആഫ്രിക്കൻ ആന
ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ?
ആന
ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം?
2010
മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടരിക്കുന്നത് എന്താണ്?
ആന ശാസ്ത്രം
മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര്?
തിരുമംഗലത്ത് നീലകണ്ഠൻ മൂസ്
ഏറ്റവും വലിയ മസ്തിഷ്കമുള്ള കരയിലെ ജീവി ഏത് ?
ആന
വെള്ളാനകളുടെ നാട്?
തായ്‌ലൻഡ്
തായ്‌ലന്റ്ന്റെ ദേശീയ മൃഗം ഏത് ?
ആന
ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന മൃഗം?
ആന
ആന ഔദ്യോഗിക മൃഗമായ ഇന്ത്യൻ സംസ്ഥാനങ്ങൾ?
കേരളം, കർണാടക, ഝാർഖണ്ഡ്
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത് ഏത് ആനയുടെ പ്രതിമയാണ് ?
ഗുരുവായൂർ കേശവൻ
സഹ്യനെ മകൻ എന്നറിയപ്പെടുന്നത്?
ആന
പ്രോജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്?
1992
പ്രോജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ച വന്യജീവി സങ്കേതം ഏത്?
പെരിയാർ വന്യജീവി സങ്കേതം
എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്?
ജയ്പൂർ (രാജസ്ഥാൻ)
ആനകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്?
ഇൻഫ്രാസോണിക് തരംഗങ്ങൾ
കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രം?
കോടനാട് (എറണാകുളം)
ഏറ്റവും കൂടുതൽ ആനകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
കർണാടക
കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്?
ബല്ലാല (കർണാടകം)
വയനാട് (മുത്തങ്ങ) വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണമൃഗം?
ആന
ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം?
ടാൻസാനിയ
ആനകളുടെ പാരമ്പര്യ ചികിത്സാരീതി?
ഹസ്തായുർവേദം
ആനയുടെ ഹൃദയസ്പന്ദന നിരക്ക്?
25
നാല് കാൽമുട്ടുകളും ഒരുപോലെ മടക്കാൻ കഴിയുന്ന ജീവി?
ആന
ആനയുടെ ക്രോമസോം
നമ്പർ?
56
രാജ്യത്തെ ആദ്യ ആന പുനരധിവാസ കേന്ദ്രം?
കോട്ടൂർ (തിരുവനന്തപുരം)
ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്നത്?
ലാവോസ്
കൊച്ചി രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയിൽ ഉണ്ടായിരുന്ന മൃഗം?
ആന
പത്തനംതിട്ടയിലെ ഗവി മ്യൂസിയത്തിൽ ഏത് മൃഗത്തിന്റെ എല്ലുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്?
ആന
ഒരു ആനക്ക് എത്ര അസ്ഥികളുണ്ട്?
286 എണ്ണം
വിയർക്കാത്ത സസ്തനം ഏത് ?
ആന
ഇന്ത്യയിൽ ആനകൾക്ക് മാത്രമായുള്ള ആശുപത്രി ആരംഭിച്ചത് എവിടെയാണ്?
മണ്ണുത്തി (തൃശ്ശൂർ)
കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത്?
ആന
ആയ് രാജവംശത്തിന്റെ ചിഹ്നം?
ആന
കേരളത്തിലെ ആന പിടുത്ത കേന്ദ്രം ഏത്?
കോടനാട്
വൈലോപ്പിള്ളിയുടെ ‘സഹ്യനെ മകൻ’ എന്ന കവിതയിലെ കഥാപാത്രം?
ആന
ബഹുജൻ സമാജ് വാദി പാർട്ടിയുടെയും ആസാം ഗണപത് പരിഷത്ത് ലേബർ പാർട്ടിയുടെയും തെരഞ്ഞെടുപ്പ് ചിഹ്നം?
ആന
ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം?
ആന
നഖമുണ്ടെങ്കിലും വിരലില്ലാത്ത മൃഗം?
ആന
എലിഫന്റ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മേഘാലയ
ദേവരാജാവായ ഇന്ദ്രന്റെ ആന?
ഐരാവതം
ആനകൾക്ക് വേണ്ടി അനാഥാലയം സ്ഥാപിച്ചിട്ടുള്ള രാജ്യം ഏത്?
ശ്രീലങ്ക
ചാടാൻ കഴിയാത്ത ഏക സസ്തനി?
ആന
നീന്തുമ്പോൾ ശരീരം ഏതാണ്ട് മുഴുവനും വെള്ളത്തിനടിയിൽ ആകുന്ന സസ്തനം?
ആന
എലിഫന്റ ഗുഹ എവിടെയാണ്?
ബാലിദ്വീപ് (ഇന്ത്യോനേഷ്യ)
എലിഫന്റ ഗുഹ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
ആനയുടെ കൊമ്പുകളായി രൂപപ്പെട്ടിരിക്കുന്നത്?
ഉളിപ്പല്ലുകൾ
ഏറ്റവും വലിയ ചെവിയുള്ള മൃഗം?
ആന
യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചിഹ്നം?
ആന
എലിഫന്റ ദ്വീപ് സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദ്വീപ്?
എലിഫന്റ ദ്വീപ് (മഹാരാഷ്ട്ര)
കേരളത്തിലെ നാട്ടാന പരിശീലന കേന്ദ്രം എവിടെയാണ്?
കോട്ടൂർ
സസ്തനികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം ഉള്ളത്?
ആന
കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാംസ്ഥാനത്തുള്ള മൃഗം?
ആന
കാട്ടാനകളെ ചിത്രീകരിച്ച മൈസൂർ ഖേദ എന്ന ചിത്രം വരച്ചത്?
രാജ രവിവർമ്മ
കൊമ്പില്ലാത്ത ആണാനകൾ അറിയപ്പെടുന്നത്?
മോഴ ആനകൾ
ഇന്ത്യയിൽ എത്ര ആന സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട്?
32 എണ്ണം
ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം?
മൈസൂർ
കോന്നി ആനക്കൂട്ടിൽ നിന്ന് പോർച്ചുഗലിന് സമ്മാനമായി നൽകിയ ആന?
സംയുക്ത
കേരളത്തിലെ ആന സംരക്ഷണ കേന്ദ്രങ്ങൾ ഏതെല്ലാം?
വയനാട് (മുത്തങ്ങ),
നിലമ്പൂർ,
പെരിയാർ,
ആനമുടി.
ദേശീയ ഗജദിന ക്വിസ്|GK Malayalam