(Kerala PSC) പിഎസ്‌സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തെ അറിയാം… ജില്ലകളിലൂടെ…
തിരുവനന്തപുരം
തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചതാര്?
ഗാന്ധിജി
കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി ?
കട്ടാക്കട
കേരളത്തിലെ ആദ്യത്തെ വനിത ജയിൽ?
നെയ്യാറ്റിൻകര
കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഗ്രാമം ?
കളിയിക്കാവിള
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്?
വെള്ളനാട്
ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
തോന്നയ്ക്കൽ
കാനായി കുഞ്ഞിരാമൻ്റെ പ്രശസ്തമായ മത്സ്യകന്യക എന്ന ശിൽപം സ്ഥിതി ചെയ്യുന്നത് എവിടെ
ശംഖുമുഖം ബീച്ച്
തെക്കൻ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
പൊന്മുടി
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
പാറാട്ടു കോണം
തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ ശൗചാലയ പഞ്ചായത്ത്?
അതിയന്നൂർ