വായനാദിനം ക്വിസ് with PDF – Vayana Dinam Quiz 2023

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 

Post details: വായനാദിനം ക്വിസ് or വായനാദിന ക്വിസ് on June 19.

We have published many quizzes on Vayana Dinam for category as LP, UP, HS. You can find the list of Quiz questions below on respective pages of the Vayana Dinam Quiz. Also, use the download link on this page to download the PDF version of the Vayana Quiz.

  1. Vayana Dinam Quiz in Malayalam
  2. Vayana Dinam Quiz for LP
  3. Vayana Dinam Quiz for UP
  4. Vayana Dinam Quiz for HS
  5. വായനാദിനം ക്വിസ്

വായനാദിനം ക്വിസ്

Get it on Google Play

1. ‘കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല’ ഒ വി വിജയന്റെ ഏത് നോവലിലാണ് ഇങ്ങനെ പറയുന്നത്?

ഖസാക്കിന്റെ ഇതിഹാസം


2. ‘മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?

ജെ സി ഡാനിയേൽ


3. മലയാളിയായ ഒരു ശില്പിയുടെ ‘അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ട്. ആ ശില്പിയുടെ പേരെന്താണ്?

കാനായി കുഞ്ഞിരാമൻ


4. കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ രചയിതാവ്? 

എം മുകുന്ദൻ


5. പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്ന് രചിച്ച നോവൽ ഏതാണ്?

നവഗ്രഹങ്ങളുടെ തടവറ


6. കേരള ചരിത്രത്തെക്കുറിച്ചുള്ള ‘കേരള പഴമ’ എന്ന കൃതി രചിച്ചത് ആര്?

ഹെർമൻ ഗുണ്ടർട്ട്


7. ‘ക്വാറന്റിൻ’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നുള്ളതാണ്?

ലാറ്റിൻ


8. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ രചിച്ചതാര്?

എം മുകുന്ദൻ


9. എന്നിലൂടെ എന്ന ആത്മകഥ ആരുടേത്?
കുഞ്ഞുണ്ണിമാഷ്


10. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ ആര്? 

എൻ വി കൃഷ്ണവാര്യർ


11. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്?

സി വി രാമൻപിള്ള


12. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവൽ രചിച്ചതാര്?

അജയ് പി മങ്ങാട്ട്


13. സാമൂഹ്യ നീതിക്കായി കേരളത്തിൽ നടന്ന പ്രധാന സമരങ്ങളിൽ ഒന്നായ വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്?

1924


14. ‘അഗ്നിസാക്ഷി’ എന്ന പ്രശസ്തമായ മലയാള നോവലിന്റെ രചയിതാവ് ആര്?

ലളിതാംബിക അന്തർജ്ജനം


15. ചിത്ര ശില്പകലകൾക്കായി കേരള ഗവൺമെന്റ് നൽകുന്ന പുരസ്കാരത്തിന്റെ പേരെന്ത്?

രാജാരവിവർമ്മ പുരസ്കാരം


16. ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത ഏത് കവിയുടേതാണ്?

ഒ.എൻ. വി കുറുപ്പ്


17. സാർവ്വദേശീയ വനിതാ ദിനം എന്നാണ്?

മാർച്ച് 8


18. 1911- ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ച ഒരു ഗാനത്തിന് സംഗീതം നൽകിയത് ക്യാപ്റ്റൻ രാംസിംഗ് ടാക്കൂർ ആണ്, ആ ഗാനം അതേ ഈണത്തിൽ ഇന്നും ദേശവ്യാപകമായി ആലപിക്കുന്നുണ്ട്. ഏതാണ് ആ ഗാനം?

ജനഗണമന


19. “നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” പ്രശസ്തമായ ഈ വരികൾ ഏതു കവിയുടെതാണ്?

കടമ്മനിട്ട രാമകൃഷ്ണൻ


20. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയുടെ പേരാണ്?

ജോസഫ് മുണ്ടശ്ശേരി


21. ജീവിതത്തിന്റെ അർഥം തേടുന്ന മനുഷ്യരുടെ കഥയാണ് ‘ഉമ്മാച്ചു’ ഈ പ്രശസ്തമായ നോവലിന്റെ രചയിതാവ് ആര്?

ഉറൂബ് (പി സി കുട്ടികൃഷ്ണൻ)


22. ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

കേരള ഗ്രന്ഥശാലാ സംഘം


23. മലയാളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങിയ ആദ്യ തിരക്കഥ ഏത്?
മുറപ്പെണ്ണ് (എം ടി വാസുദേവൻ നായർ)


24. ‘കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്? വൈലോപ്പിള്ളി ശ്രീധരമേനോൻ


25. കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി നിരജ്ഞന എഴുതിയ നോവൽ ഏത്?

ചിരസ്മരണ


26.’എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


27. ‘എന്റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ്?
തകഴി ശിവശങ്കരപ്പിള്ള


28. ‘എന്റെ വഴിത്തിരിവ്‌ ‘ എന്ന കൃതി ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി


29. പി കേശവദേവിന്റെ ആത്മകഥ ഏതാണ്?
എതിർപ്പ്


30. ‘നിത്യകന്യകയെത്തേടി’ എന്ന ആത്മകഥ ആരുടേതാണ്?
പി കുഞ്ഞിരാമൻ നായർ


 31. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന പ്രമുഖ ആട്ടക്കഥാകൃത്ത് ആര്?

ഇരയിമ്മൻ തമ്പി

32. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
പി കുഞ്ഞിരാമൻ നായർ


33. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച ജീവചരിത്ര ഗ്രന്ഥം ഏത്?
കാറൽ മാർക്സ്


34. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
എം കെ സാനു


35.നളചരിതം കിളിപ്പാട്ടിന്റെ കർത്താവ് ആര്?
കുഞ്ചൻ നമ്പ്യാർ


36. നളചരിതം ആട്ടക്കഥ ആരുടെ കൃതിയാണ്?
ഉണ്ണായി വാര്യർ


37.തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
കുഞ്ചൻ നമ്പ്യാർ


38.സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി?
രവീന്ദ്രനാഥ ടാഗോർ


39.ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥം ഏത്?
മഹാഭാരതം


40.സ്വപ്നവാസവദത്ത രചിച്ചതാര്?
ഭാസൻ


41. എഴുത്തച്ഛന്റെ ജീവിതകഥയെ ആസ്പദമാക്കി സി. രാധാകൃഷ്ണൻ എഴുതിയ നോവൽ ഏത്?

തീക്കടൽ കടഞ്ഞ് തിരുമധുരം

42. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏത്?
ഭാസ്കരമേനോൻ


43. ഭാസ്കരമേനോൻ എന്ന കുറ്റാന്വേഷണ നോവൽ രചിച്ചത് ആര്?
അപ്പൻ തമ്പുരാൻ


44. എം ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
രണ്ടാമൂഴം


45. സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം?
സുഭദ്ര


46. ‘സുഭദ്ര’ കഥാപാത്രമായ സി വി രാമൻപിള്ളയുടെ കൃതി ഏതാണ്?
മാർത്താണ്ഡവർമ്മ


47. എസ് കെ പൊറ്റക്കാടിന്റെ ജ്ഞാനപീഠം ലഭിച്ച നോവൽ ഏതാണ്?

ഒരു ദേശത്തിന്റെ കഥ


48. കുമാരനാശാനെ വിപ്ലവത്തിന്റെ ‘ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ജോസഫ് മുണ്ടശ്ശേരി


49. ‘കേരള തുളസീദാസ്‌’ എന്നറിയാപ്പെടുന്നത് ആരാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


50. ‘ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ


 51. ‘പ്രിസൺ ഡയറി’ ആരുടെ കൃതിയാണ്‌?

ജയപ്രകാശ്നാരായണൻ

52. കഥകളിയുടെ സാഹിത്യ രൂപം?
ആട്ടക്കഥ


53. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
പുതുപ്പള്ളി രാഘവൻ


54. ‘നീർമാതളം പൂത്തകാലം’ ആരുടെ സ്മരണകളാണ്?
മാധവിക്കുട്ടി


55. ‘ഇവർ ലോകത്തെ സ്നേഹിച്ചവർ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?
എം കെ സാനു


56. ‘വ്യാഴവട്ട സ്മരണകൾ ‘ ആരുടെ ആത്മകഥയാണ്?

ബി കല്യാണിക്കുട്ടിയമ്മ


57. ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അവസാനിക്കുന്ന ടി എസ് എലിയട്ടിന്റെ പുസ്തകം ഏത്?
ദി വേസ്റ്റ് ലാൻഡ്


58. ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് സരോജിനി നായിഡുവിനെ ആദ്യമായി അഭിസംബോധന ചെയ്തതാര്?

ഗാന്ധിജി


59. ഷേക്സ്പിയറുമായി സാദൃശ്യപ്പെടുത്തുന്ന ഇന്ത്യൻ കവി ആര്?
കാളിദാസൻ


60. ‘സമ്മർ ഇൻ കൽക്കട്ട ‘ ആരുടെ ആദ്യ കവിതാസമാഹാരമാണ്?
മാധവിക്കുട്ടി (കമലാ സുരയ്യ)


61. മലയാളത്തിലെ ആദ്യകാല സാമൂഹ്യ നാടകം?

മറിയാമ്മ നാടകം

62. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം ?
മൂലധനം


63. സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി എം ആർ ബി രചിച്ച നാടകം ഏത്?

മറക്കുടക്കുള്ളിലെ മഹാനരകം


64. നാടകകൃത്ത് എന്ന നാടകത്തിന്റെ രചയിതാവ് ആര്?
പി കേശവദേവ്


65. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന കൃതി ഏത്?
പാട്ടബാക്കി (കെ ദാമോദരൻ)


66. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ് ആര്?
തോപ്പിൽ ഭാസി


67. എസ് കെ പൊറ്റക്കാട് രചിച്ച നാടകത്തിന്റെ പേര് ?
അച്ഛൻ


68. നെയ്പ്പായസം എന്ന ചെറുകഥ എഴുതിയതാര്?
മാധവിക്കുട്ടി


69. ബുക്കർ സമ്മാനം നേടിയ ആദ്യ മലയാളി ആര്?
അരുന്ധതി റോയ്


70. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ ആര്?
കുട്ടികൃഷ്ണമാരാർ


71. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

ആറ്റൂർ കൃഷ്ണ പിഷാരടി

72. ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ

73. ലീലാവതി എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്ത ശിരോമണി’ യുടെ രചയിതാവ് ആര്?
ഭാസ്കരാചാര്യർ

74. ഏതു മുഗൾ ചക്രവർത്തി ആണ് ആത്മകഥ രചിച്ചിട്ടുള്ളത്?
ബാബർ

75. ഡാവിഞ്ചി കോഡ് ആരുടെ കൃതിയാണ്?
ഡാൻ ബ്രൗൺ

76. ‘എന്റെ പെൺകുട്ടി കാലം’ ആരുടെ ആത്മകഥയാണ്?
തസ്ലീമ നസ്റിൻ

77. ചിലപ്പതികാരം ആരുടെ കൃതിയാണ്?
ഇളങ്കോവടികൾ

78. ‘സഖാവ്’ എന്ന നാടകം ആരുടെ കഥ പറയുന്നു
പി കൃഷ്ണപിള്ള

79. പെരുവഴിയമ്പലം എന്ന കൃതിയുടെ രചിച്ചതാര്?
പത്മരാജൻ

80. ചെറുകാടിന്റെ യഥാർത്ഥനാമം?
ഗോവിന്ദ പിഷാരടി

81. മറുപിറവി എന്ന നോവൽ രചിച്ചത് ആര്?

സേതു

 

82. സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെടുന്നത് ആര്?
പി കെ നാരായണൻ പിള്ള


83. കെ എൽ മോഹനവർമ്മ യും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ?
അമാവാസി


84. പരീക്കുട്ടി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
ചെമ്മീൻ


85. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ രചയിതാവ്?

ഇ എം എസ് നമ്പൂതിരിപ്പാട്


86. നന്ദനാർ ആരുടെ തൂലികാനാമമാണ്?
പി സി ഗോപാലൻ


87. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
എം ആർ നായർ


88. അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലാണുള്ളത്?
ഖസാക്കിന്റെ ഇതിഹാസം


89. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ കർത്താവ്?
വൈക്കം മുഹമ്മദ് ബഷീർ


90. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘ യാത്ര’ ആരുടെ ആത്മകഥയാണ്?
നെൽസൺ മണ്ടേല


91. ‘ഒളിവിലെ ഓർമ്മകൾ ‘ എന്ന കൃതിയിൽ ആരുടെ ആത്മാംശം ആണ് കലർന്നിട്ടുള്ളത്?

തോപ്പിൽ ഭാസി

 

92. ‘ഓർമയുടെ കണ്ണാടി’ എന്ന സ്മരണകൾ ആരുടെ?
എ പി ഉദയഭാനു


93. ‘സമരത്തീച്ചൂളയിൽ’ ആരുടെ ആത്മകഥയാണ്?
ഇ. കെ. നായനാ


94. ‘ജീവിതസമരം’ ആരുടെ ആത്മകഥയാണ്?
സി. കേശവൻ


95. മാധവിക്കുട്ടിയുടെ ആത്മകഥ യുടെ പേര്?

എന്റെ കഥ


96. ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ ആത്മകഥ ഏത്?
സോപാനം


97. എൻ എൻ പിള്ളയുടെ ആത്മകഥ ഏത്?
ഞാൻ


98. 1114 -ന്റെ കഥ എന്ന സ്‌മരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
അക്കമ്മ ചെറിയാൻ


99. തിക്കോടിയന്റെ ആത്മകഥയുടെ പേര്?

അരങ്ങ് കാണാത്ത നടൻ


100.ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ സ്മരണകളുടെ പേര്?
അമ്മയാണെ സത്യം


ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ?

കൊഴിഞ്ഞ ഇലകൾ


 

ചെറു കാടിന്റെ ആത്മകഥ ഏത്?

ജീവിതപ്പാത


‘എന്റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ


കെ പി കേശവമേനോന്റെ ആത്മകഥയുടെ പേര് എന്താണ്?
കഴിഞ്ഞകാലം


ഉള്ളൂരിന്റെ ആത്മകഥയുടെ പേര്?
സമര മാധുരി


ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് മലയാളത്തിലാണ് രചയിതാവ് ആരാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


‘ചോരയും കണ്ണീരും നനഞ്ഞ വഴികൾ’ ആരുടെ ആത്മകഥയാണ്?

കെ ദേവയാനി


മലയാളത്തിൽ ആദ്യമായി ആത്മകഥ എഴുതിയ വനിത ആര്?

ബി കല്യാണികുട്ടിയമ്മ
(വ്യാഴവട്ടസ്മരണകൾ)


2020- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്?
ഡോ. എം ലീലാവതി


ഇന്ത്യയിലെ ആദ്യത്തെ പത്രം?

ബംഗാൾ ഗസറ്റ്


‘പഥേർ പാഞ്ചാലി’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

സത്യജിത്ത് റായ്


അയൽക്കാർ, ഭ്രാന്താലയം എന്നീ കൃതികൾ രചിച്ചത് ആരാണ്?
പി കേശവദേവ്


ഗാന്ധിജിയുടെ ജീവിതകഥയെ ആസ്പദമാക്കി പാലാ നാരായണൻ നായർ രചിച്ച കാവ്യം ഏത്?

ഗാന്ധി ഭാരതം


പി കുഞ്ഞിരാമൻനായരെ കുറിച്ച് ആറ്റൂർ രവിവർമ്മ എഴുതിയ കവിത ഏത്?

മേഘരൂപൻ


തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്ന കവിതാ സമാഹാരങ്ങൾ രചിച്ചത് ആര്?

വിജയലക്ഷ്മി


മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ ഏത്? 

 ധൂമകേതുവിന്റെ ഉദയം (സർദാർ കെ എം പണിക്കർ)


മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്?

ശബ്ദിക്കുന്ന കലപ്പ


വർണ്ണരാജി, നവതരംഗം എന്നീ നിരൂപണ കൃതികൾ രചിച്ചത് ആര്? 

ഡോ. എം ലീലാവതി


ധൂമകേതുക്കളുടെ ഉദയം എന്ന നോവലിന്റെ രചയിതാവ്? 

 സർദാർ കെ എം പണിക്കർ


മനുഷ്യനും മൃഗവും തമ്മിലുള്ള തീവ്ര ബന്ധം വിഷയമാക്കി ലളിതാംബിക അന്തർജനം രചിച്ച കഥ ഏത്?

മാണിക്കൻ


ഇന്ത്യാ വിഭജനത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവന്ന യുവതിയുടെ കഥ പറയുന്ന ലളിതാംബിക അന്തർജനത്തിന്റെ രചന ഏത്?

കൊടുങ്കാറ്റിൽപ്പെട്ട ഒരില


ജയിൽ ജീവിതവുമായി ബന്ധപ്പെട്ട് അധികാരികളുടെ ക്രൂരത പ്രകടമാക്കുന്ന ബഷീറിന്റെ കഥ ഏത്?

ടൈഗർ


പട്ടിണിയുടെയും വിശപ്പിനെയും അനുഭവ തീവ്രത പ്രകടമാക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ഏതാണ്?

ജന്മദിനം


മാധവിക്കുട്ടിയും കെ എൽ മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ ഏത്? 
അമ്മാവാസി


അധ്യാപക ജീവിതത്തിന്റെ ദൈന്യത പകർന്നുതന്ന കാരൂർ നീലകണ്ഠ പിള്ള രചിച്ച പ്രശസ്തമായ കഥ ഏത്?

പൊതിച്ചോറ്


കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ഏത്? 

തളിര്


കാരൂർ നീലകണ്ഠപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി എന്നിവർ ഒരേ പേരിൽ എഴുതിയ കഥ ഏതാണ്?

പൂവമ്പഴം


ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വർഗീയലഹള പശ്ചാത്തലമാക്കി ടി പത്മനാഭൻ രചിച്ച കഥ?

മഖൻ സിങ്ങിന്റെ മരണം


നായയെ കേന്ദ്രീകരിച്ച് ടി പത്മനാഭൻ രചിച്ച കഥ?

ശേഖൂട്ടി


സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽഭാസി എഴുതിയ നാടകം ഏതാണ്?

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി


കൂട്ടുകൃഷി എന്ന നാടകം മലയാളത്തിലെ പ്രശസ്തനായ ഒരു കവിയുടേതാണ് ആരാണ് ആ കവി?

ഇടശ്ശേരി


കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏത്? 

 പൊലി


വി ടി  ഭട്ടതിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് എവിടെയാണ്? 

 എടക്കുന്നി (തൃശ്ശൂർ)


സി പി രാമസ്വാമി അയ്യർ നിരോധിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നാടക കൃതി ഏത്?

തോറ്റില്ല


‘മറക്കുടക്കുള്ളിലെ മഹാ നരകം’ എന്ന നാടകത്തിന്റെ കർത്താവ് ആര്?

എം.ആർ.ബി


 കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം?
കേളി


നമ്പൂതിരി സമുദായത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെതിരെ പ്രേംജി (എം പി ഭട്ടതിരിപ്പാട് ) രചിച്ച നാടകം ഏത്?

ഋതുമതി


 പൂച്ചക്കുട്ടികളുടെ വീട് എന്ന തലക്കെട്ടിൽ രണ്ടു കഥകളുണ്ട് ഈ കഥകളുടെ രചയിതാവ് ആര്? 

 ടി പത്മനാഭൻ


‘ഹിസ്റ്ററി ഓഫ് കേരള’ എന്ന ഗ്രന്ഥം രചിച്ചത്?
സർദാർ കെ എം പണിക്കർ


‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?

മലബാറിന്റെ പൂന്തോട്ടം


ഏതു വാദ്യകലാകാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള കൃതിയാണ് ‘കാലപ്രമാണം’?

മട്ടന്നൂർ ശങ്കരൻകുട്ടി


കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘സരസകവി’ പട്ടം നൽകി അനുമോദിച്ച കവി?

മൂലൂർ എസ് പത്മനാഭപ്പണിക്കർ


ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കാക്കനാടൻ രചിച്ച നോവൽ?

ഏഴാംമുദ്ര


 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ മുഖപത്രം ഏത്? 

ഗ്രന്ഥാലോകം


എ ആർ രാജരാജവർമ്മയുടെ ദേഹ വിയോഗത്തിൽ വിലപിച്ച് കൊണ്ട് കുമാരനാശാൻ എഴുതിയ കാവ്യം ഏത്?

പ്രരോദനം


‘ലൈല മജ്നു’ എന്ന പ്രശസ്ത പേർഷ്യൻ പ്രണയകാവ്യത്തിന്റെ കർത്താവ് ആര്?

നിസ്സാമി


 ഔസേപ്പ് എന്ന കർഷകനും കണ്ണൻ എന്ന കാളയും  കഥാപാത്രങ്ങളാകുന്ന കഥ ഏതാണ്? 

 ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി)


 കർണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത് ആര്?

പി കെ ബാലകൃഷ്ണൻ


 കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത് ?

സാഹിത്യ ലോകം


“കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി” ആരുടേതാണ് ഈ വരികൾ?

വൈലോപ്പിള്ളി ശ്രീധരമേനോൻ


കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കാവ്യം രചിച്ചത് ആര്? 

 ഒഎൻവി കുറുപ്പ്


കേരളത്തിന്റെ തനതായ സംഗീത സമ്പ്രദായം ഏതാണ്?

സോപാനസംഗീതം


 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ഏത്? 

 വിജ്ഞാനകൈരളി


മലയാളകവിയുടെ പേരു നൽകപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ?

വള്ളത്തോൾ നഗർ (ഷോർണൂർ)


വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള പാട്ടുകാവ്യമായ ‘ബഷീർമാല’ യുടെ കർത്താവ് ആര്?

എം എൻ കാരശ്ശേരി


ഏതു കഥാപാത്രത്തിന്റെ ജന്മവാർഷികമാണ് ഇംഗ്ലണ്ടിൽ ആഘോഷിച്ചിരുന്നത്?

ഷെർലക് ഹോംസ്


ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന എന്ന നോവൽ എഴുതിയത്? 

എം ടി വാസുദേവൻ നായർ


1930 – ലെ ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ?

സർദാർ കെ എം പണിക്കർ


ഒരേ സ്കൂളിൽ പഠിച്ച രണ്ടു പേർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട് ആരൊക്കെയാണ് അവർ? അക്കിത്തം അച്യുതൻനമ്പൂതിരി,

എം ടി വാസുദേവൻ നായർ  (കുമാരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്)


Download വായനാദിനം ക്വിസ് PDF

Get it on Google Play
Download PDF
Download വായനാദിനം ക്വിസ് PDF

You can use the above download button or click here to get the വായനാദിനം ക്വിസ് in PDF downloaded to your device for free.

4 thoughts on “വായനാദിനം ക്വിസ് with PDF – Vayana Dinam Quiz 2023”

  1. Pingback: Vayana Dinam Quiz for UP - വായനാദിനം ക്വിസ് - GK Malayalam

  2. Pingback: [PDF] Vayana Dinam Quiz for LP - വായനാദിനം ക്വിസ് - GK Malayalam

  3. Pingback: [PDF] Vayana Dinam Quiz for HS High School - വായനാദിനം ക്വിസ് - GK Malayalam

  4. Pingback: [PDF] Vayana Dinam Quiz in Malayalam 2022 - (100+ Questions) - GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.