സാഹിത്യ ക്വിസ്|Sahithya Quiz|Literature Quiz|മലയാള സാഹിത്യം|126 ചോദ്യങ്ങളും ഉത്തരങ്ങളും

“കാവ്യ സാമ്രാജ്യത്തിന്റെ രാജാവ്, നൈപുണ്യത്തിന്റെ സമുദ്രം, പരിപൂർണതയുടെ കടൽ” ആരുടെ ശവകുടീരത്തിൽ ആണ് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്?

അമീർ ഖുസ്രു


മലയാളത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം?

കണ്ണശ്ശരാമായണം


കാച്ചിക്കുറുക്കിയ കവിതകളുടെ രചയിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ?

മാക്സിം ഗോർക്കി


എഡ്വിൻ അർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കവി?

കുമാരനാശാൻ


‘ടാഗോർ മലയാളം’ എഴുതിയത്?

കുമാരനാശാൻ


രാത്രിമഴ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?

സുഗതകുമാരി


റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ ഏത്

കണ്ണാടി


ഒ വി വിജയന്റെ ഏത് നോവലിലാണ് രവി, അപ്പുക്കിളി എന്നീ കഥാപാത്രങ്ങൾ ഉള്ളത്?

ഖസാക്കിന്റെ ഇതിഹാസം


ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ?

വൈക്കം മുഹമ്മദ് ബഷീർ


പി സി കുട്ടികൃഷ്ണന്റെ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടത് ?

ഉറൂബ്


മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ ഏത്?

സുന്ദരികളും സുന്ദരന്മാരും


ജീവിതപാത ആരുടെ ആത്മകഥയാണ്?

ചെറുകാട്


ജാലവിദ്യക്കാരൻ അൽഫോൺസച്ചൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്?

ദൈവത്തിന്റെ വികൃതികൾ


ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ ആര്?

എസ് കെ പൊറ്റക്കാട്


മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക് നോവൽ ഏത്?

വിരുതൻ ശങ്കു


അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ വി വിജയൻ രചിച്ച നോവൽ ഏത്?

ധർമ്മപുരാണം


എംടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്?

അറബിപ്പൊന്ന്


ഒ വി വിജയന്റെ ഏതു നോവലിലെ പുരാവൃത്ത കഥാപാത്രമാണ് ‘പുളിങ്കൊമ്പത്തെ സോതി’?

ഖസാക്കിന്റെ ഇതിഹാസം


കാളിദാസന്റെ ജീവിതത്ത കേന്ദ്രീകരിച്ച് ഒ എൻ വി എഴുതിയ കാവ്യം ഏത്?

ഉജ്ജയിനി


എസ് കെ പൊറ്റക്കാടിന്റെ ഏത് നോവലിലെ കഥാപാത്രമാണ് തൈരുകാരത്തി എരുമ?

ഒരു ദേശത്തിന്റെ കഥ


പുന്നപ്ര വയലാർ സമരം പ്രമേയമാക്കി പി കേശവദേവ് രചിച്ച നോവൽ?

ഉലക്ക


“വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന വരികളുടെ രചയിതാവ്?

അക്കിത്തം അച്യുതൻനമ്പൂതിരി


കെ സുരേന്ദ്രന്റെ ഏത് നോവലിലെ കഥാപാത്രമാണ്’ഡീസന്റ് ശങ്കരപിള്ള’?

മായ


കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകവില്പനശാലകളുടെ പേര് എന്താണ്?

നാഷണൽ ബുക്ക് സ്റ്റാൾ


The Slayer Slain ന്റെ വിവർത്തനമായ നോവൽ ഏത്?

ഘാതക വധം


പുന്നപ്ര വയലാർ സമരം പ്രമേയമാക്കി തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ

തലയോട്


കന്നിക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആരാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലിലെ കഥാപാത്രമാണ് കുഞ്ഞിത്താച്ചുമ്മ?

ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു


കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ?

മിതവാദി


പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്നെഴുതിയ നോവൽ

നവഗ്രഹങ്ങളുടെ തടവറ


പെരുമാൾ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ നോവൽ ഏത്?

കേരള പുത്രൻ


കേരള പുത്രൻ എന്ന നോവൽ രചിച്ചതാര്?

അമ്പാടി നാരായണ പൊതുവാൾ


എം ടി വാസുദേവൻ നായരുടെ നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏതുവർഷമാണ്?

1958


ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ രചയിതാവ് ആര്?

സി വി ബാലകൃഷ്ണൻ


അരങ്ങുകാണാത്ത നടൻ’ എന്നത് ആരുടെ ആത്മകഥയാണ്

തിക്കോടിയൻ


‘നഷ്ടബോധങ്ങളില്ലാതെ’ ആരുടെ ആത്മകഥയാണ്?

ദേവകി നിലയങ്ങോട്


ഉൾക്കടൽ എന്ന നോവലിന്റെ രചയിതാവ്?

ജോർജ് ഓണക്കൂർ


വാസ്തുഹാര എന്ന ചെറുകഥയുടെ രചയിതാവ്?

ശ്രീരാമൻ


എം ടി വാസുദേവൻ നായരുടെ ഏതു നോവലിലെ കഥാപാത്രമാണ് സുമിത്ര?

കാലം


‘തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ കൃഷ്ണപിള്ള


വി വി അയ്യപ്പൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?

കോവിലൻ


പ്രവാചകന്റെ വഴി എന്ന നോവലിന്റെ രചയിതാവ്?

ഒ വി വിജയൻ


കുറത്തി എന്ന കവിതയുടെ രചയിതാവ് ആര്?

കടമ്മനിട്ട രാമകൃഷ്ണൻ


കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥ

ജോസഫ് മുണ്ടശ്ശേരി


പുല്ലേലിക്കുഞ്ചു എന്ന കൃതിയുടെ രചയിതാവ്?

ആർച്ച് ഡീക്കൻ കോശി


ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചതാര്?

കെ ടി മുഹമ്മദ്


ഏത് നോവലിലെ കഥാപാത്രമാണ് ദേവകി ബഹൻ
അഗ്നിസാക്ഷി


അഗ്നിസാക്ഷി എന്ന നോവൽ രചിച്ചതാര്?

ലളിതാംബിക അന്തർജ്ജനം


മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?

ഗുജറാത്തി


ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്

കൊട്ടാരക്കരത്തമ്പുരാൻ


പഴശ്ശിരാജയെ നായകനാക്കി കെ എം പണിക്കർ രചിച്ച നോവൽ ഏത്?

കേരളസിംഹം


ഭഗവത്ഗീത ഏത് കൃതിയുടെ ഭാഗം?

മഹാഭാരതം


നെല്ല് എന്ന നോവൽ രചിച്ചതാര്?

പി വത്സല


ദശകുമാരചരിതം എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആരാണ്?

ദന്തി


കേരള ചോസർ എന്നറിയപ്പെടുന്നത് ചീരാമകവി


തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചുടലമുത്തു?

തോട്ടിയുടെ മകൻ


ഇന്ദുലേഖ എന്ന നോവൽ രചിച്ചതാര്?

ഒ ചന്തുമേനോൻ


പ്രവാസം എന്ന നോവലിന്റെ രചയിതാവ്?

എം മുകുന്ദൻ


ഒ ചന്തുമേനോന്റെ അപൂർണ നോവൽ ഏത്?

ശാരദ


നമ്പൂതിരി സമുദായ പ്രശ്നങ്ങൾ പരാമർശിച്ച ആദ്യമലയാള നോവൽ ഏത്?

അപ്ഫന്റെ മകൾ


അപ്ഫന്റെ മകൾ എന്ന നോവലിന്റെ രചയിതാവ് ?

മുന്തിരിങ്ങോട്ട് ഭവത്രാതൻ

നമ്പൂതിരി


കേശവീയം എന്ന മഹാകാവ്യത്തിലെ കർത്താവ് ആരാണ്
കെ സി കേശവപിള്ള


ഭ്രാന്താലയം എന്ന നോവലിന്റെ രചയിതാവ് ആര്?

കേശവദേവ്


മുൻപേ പറക്കുന്ന പക്ഷികൾ എന്ന നോവൽ രചിച്ചതാര്?

സി രാധാകൃഷ്ണൻ


ഭൂതരായർ എന്ന നോവൽ ഏതു വിഭാഗത്തിൽപ്പെടുന്നു

ചരിത്രം


എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥ?

എസ് കെ പൊറ്റക്കാട്


ജ്ഞാനപീഠ പുരസ്കാരം നേടിയ
എസ് കെ പൊറ്റക്കാടിന് കുഞ്ഞുണ്ണി മാഷ് അയച്ച അഭിനന്ദനകുറിപ്പ് ഇങ്ങനെയാണ്
“ജ്ഞാനപീഠത്തിൽ കേറി ശങ്കരൻ നേടി ജ്ഞാനപീഠം സമ്മാനം ഹാ ഹാ
ശങ്കരക്കുറുപ്പാദ്യം പിന്നെ ശങ്കരൻ കുട്ടി വേദാന്ത സാഹിത്യങ്ങൾക്കൊന്നു പോലീക്കേരളം ഭാരതത്തിനു പീഠമാക്കി ശങ്കരത്രയം…”

ഈ ശങ്കരത്രയത്തിലെ ഒരാൾ എസ് കെ പൊറ്റക്കാട് ആണ് മറ്റു രണ്ടു ശങ്കരന്മാർ ആരൊക്കെയാണ്?

ജി ശങ്കരക്കുറുപ്പ്, ശങ്കരാചാര്യർ


ഒറോത എന്ന നോവലിന്റെ രചയിതാവ്?

കാക്കനാടൻ


രാമായണ കഥയുടെ പശ്ചാത്തലത്തിൽ സാറാജോസഫ് രചിച്ച നോവൽ ഏത്?

ഊരുകാവൽ


കേശവൻ നായരും സാറാമ്മയും മുഖ്യ കഥാപാത്രങ്ങളായി വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം


മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബഞ്ചമിൻ ബെയ്ലി


പുല്ലേലി കുഞ്ചു ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ?

ജ്ഞാനനിക്ഷേപം


ദാസൻ, ചന്ദ്രിക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എം മുകുന്ദന്റെ നോവൽ ഏത്?

മയ്യഴിപുഴയുടെ തീരങ്ങളിൽ


സ്വാതന്ത്ര്യ പ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകർത്തുന്ന പി കേശവദേവിന്റെ നോവൽ ഏത്?

അയൽക്കാർ


തിക്കോടിയൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

പി കുഞ്ഞനന്തൻനായർ


പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏത് നോവലിലെ കഥാപാത്രമാണ് പൂക്കുഞ്ഞിബി?

സ്മാരകശിലകൾ


വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കുന്ന കെ ജെ ബേബിയുടെ നോവൽ ഏത്?

മാവേലിമന്റം


മരക്കാപ്പിലെ തെയ്യങ്ങൾ എന്ന കൃതിയുടെ രചയിതാവ്?

അംബികാസുതൻ മങ്ങാട്


എം ടി വാസുദേവൻ നായരുടെ ഏത് നോവലിലെ കഥാപാത്രമാണ് വിമല?

മഞ്ഞ്


‘ഓം മന്ത്കാൽ ജി’ എന്ന കഥാപാത്രം ഏത് നോവലിസ്റ്റിന്റെ സൃഷ്ടി?

എസ് കെ പൊറ്റക്കാട്


തൃക്കോട്ടൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്

യു എ ഖാദർ


‘ദൈവനീതിക്ക് ദാക്ഷിണ്യമില്ല’ എന്ന കൃതിയുടെ രചയിതാവ്?

കെ ഭാസ്കരൻ നായർ


രാജലക്ഷ്മിയുടെ അപൂർണ നോവൽ ഏത്?

ഉച്ചവെയിലും ഇളംനിലാവും


വിഷ്ണുനാരായണൻ നമ്പൂതിരി രചിച്ച യുഗളപ്രസാദൻ എന്ന കവിതയിലെ നായകൻ ഏത് നോവലിൽ നിന്നും സ്വീകരിക്കപ്പെട്ടതാണ്?

ആരണ്യക്


ആരണ്യക് എന്ന ബംഗാളി നോവലിന്റെ നോവലിന്റെ രചയിതാവ്?

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്


കവിത ചാട്ടവാറാക്കിയ കവി അറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ


അംബികാസുതൻ മാങ്ങാട് രചിച്ച എൻഡോസൾഫാൻ കീടനാശിനിയാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമായ നോവൽ ഏത്?

എൻമകജെ


എൻമകജെ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

കാസർകോട്


കുന്ദലത പ്രസിദ്ധീകരിച്ച വർഷം ഏത്?

1887


തടവറയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്?

മതിലുകൾ


പറയി പെറ്റ പന്തിരുകുലത്തിന്റെ കഥപറയുന്ന എൻ മോഹനൻ രചിച്ച നോവൽ ഏത്?

ഇന്നലത്തെ മഴ


ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവ്?

ടി ഡി രാമകൃഷ്ണൻ


“കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്കു നമ്മൾ” പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്?

ഇടശ്ശേരി ഗോവിന്ദൻ നായർ


“അന്ന് ഭൂനിയമം നടപ്പിൽ വരികയാണ് ഇനി നാലു ദിവസങ്ങളെയുള്ളൂ അന്നു മുതൽ ആർക്കും ഭൂമിയില്ല ഭൂമി സർക്കാരിന്റെ വകയാണ്” ഏത് നോവലിലെ വാക്യമാണിത്?

കയർ (തകഴി ശിവശങ്കരപ്പിള്ള)


എൻ പി മുഹമ്മദും എംടി വാസുദേവൻ നായരും ചേർന്നെഴുതിയ നോവൽ ഏത്?

അറബിപ്പൊന്ന്


മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായി അറിയപ്പെടുന്ന നോവൽ ഏത്?

സ്വർഗ്ഗദൂതൻ


സ്വർഗ്ഗദൂതൻ എന്ന നോവലിന്റെ രചയിതാവ് ആര്?

പോഞ്ഞിക്കര റാഫി


പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

കെ ഇ മത്തായി


‘മറ്റൊരു രണ്ടിടങ്ങഴി’ എന്ന് വിശേഷിപ്പിക്കപ്പെട്ട നോവൽ

മണ്ണിന്റെ മാറിൽ


മണ്ണിന്റെ മാറിൽ എന്ന നോവലിന്റെ രചയിതാവ് ആര്?

ചെറുകാട്


നെട്ടൂർ മഠം എന്ന നോവലിന്റെ രചയിതാവ് ആര്?

മലയാറ്റൂർ രാമകൃഷ്ണൻ


കഥാപാത്രങ്ങൾക്ക് പേരു നൽകാതെ ആനന്ദ് രചിച്ച നോവൽ ഏത്?

മരണ സർട്ടിഫിക്കറ്റ്


പേപ്പർ ലോഡ്ജ് എന്ന കൃതിയുടെ രചയിതാവ് ആര്?

സുസ്മേഷ് ചന്ത്രോത്ത്


കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരുടെ ജീവിതത്തെ പ്രതിപാദിക്കുന്ന നോവൽ ഏത്?

കൊച്ചരേത്തി


കൊച്ചേരത്തി എന്ന നോവലിന്റെ രചയിതാവ് ആര്?

നാരായൻ


ഇന്ദുലേഖ പ്രസിദ്ധീകരിച്ച വർഷം ഏത്?

1889


അതിരാണിപ്പാടം പശ്ചാത്തലമായി വരുന്ന എസ് കെ പൊറ്റക്കാട് രചിച്ച നോവൽ ഏത്?

ഒരു ദേശത്തിന്റെ കഥ


അരനാഴികനേരം എന്ന നോവൽ രചിച്ചതാര്?

പാറപ്പുറത്ത്


ഉറൂബിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ശാന്ത?

സുന്ദരികളും സുന്ദരന്മാരും


ചാവുതുള്ളൽ എന്ന നോവലിന്റെ രചയിതാവ്?

രാജു കെ വാസു


ഇന്ദിര ഗാന്ധിയെ മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ രചിച്ച നോവൽ ഏത്?

പർവതങ്ങളിലെ കാറ്റ്


ആദ്യത്തെ സൈബർ നോവലായി അറിയപ്പെടുന്ന നോവൽ ഏത്?

നൃത്തം


നൃത്തം എന്ന നോവലിന്റെ രചയിതാവ്?

എം മുകുന്ദൻ


പെരുമ്പടവം ശ്രീധരൻ ദസ്തയോവിസ്കിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ ഏത്?

ഒരു സങ്കീർത്തനം പോലെ


ഭീമൻ പ്രധാന കഥാപാത്രമായി വരുന്ന
എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്?

രണ്ടാമൂഴം


പി സി ഗോപാലൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?

നന്തനാർ


മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ഏത്?

മാർത്താണ്ഡവർമ്മ


ഉമ്പർട്ടോ എക്കോ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?

ബി മുരളി


‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്?

പാത്തുമ്മയുടെ ആട്


മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത് ?

അവകാശികൾ


അവകാശികൾ എന്ന നോവലിന്റെ രചയിതാവ് ആര്?

വിലാസിനി


പാത്തുമ്മയുടെ ആട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

ആർ ഇ ആഷർ


നജീബ് കഥാപാത്രമായ നോവൽ ഏത്?

ആടുജീവിതം


ആടുജീവിതം എന്ന നോവലിന്റെ രചയിതാവ്?

ബെന്യാമിൻ


സൂര്യവംശം എന്ന നോവലിന്റെ രചയിതാവ് ആര്?

മേതിൽ രാധാകൃഷ്ണൻ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.