LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം

മനുഷ്യന്റെ ശാസ്ത്ര നാമം എന്താണ്?

ഹോമോ സാപ്പിയൻസ്


മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?

നാഡീകോശം


മനുഷ്യ ശരീരത്തിലെ ശരാശരി താപനില?

37 ഡിഗ്രി സെൽഷ്യസ്


ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

ത്വക്ക്


മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്?

പീനിയൽ ഗ്രന്ഥി


മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരൾ


മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്?

23 ജോഡി


മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്?

12 ജോഡി (24 എണ്ണം)


മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം എത്രയാണ്?

639


മനുഷ്യനിൽ സ്ഥിരദന്തങ്ങൾ എത്ര?

32


മനുഷ്യശരീരത്തിൽ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം?

അണ്ഡം


മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം


മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

പുംബീജം


മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

പല്ലുകളിലെ ഇനാമൽ


മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?

കാൽസ്യം


ശരീരത്തിന് നിറം കൊടുക്കുന്ന വർണ്ണ വസ്തു ഏതാണ്?

മെലാനിൽ


കോശം കണ്ടെത്തിയതാര്?

റോബർട്ട് ഹുക്ക്


മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ഏത്?

യൂറോക്രോം


മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വെച്ചാണ്?

കരൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരൾ


ചിന്ത ഓർമ ബുദ്ധി എന്നിവയുടെ കേന്ദ്രമായ മസ്തിഷ്കഭാഗം?

സെറിബ്രം


മാറ്റിവെക്കപ്പെട്ട ആദ്യ മനുഷ്യ അവയവം?

വൃക്ക


നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഗ്രാഹി കോശങ്ങൾ?

കോൺ കോശങ്ങൾ


നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

ന്യൂറോൺ


മനുഷ്യന്റെ ഗർഭകാലം?

280 ദിവസം


ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അറ?

പ്ലൂറ


മനുഷ്യന്റെ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ് ഏത്?

ഹൈഡ്രോക്ലോറിക് ആസിഡ്


ഗ്ലൂക്കോസിനെ കരളിൽ വെച്ച് ഗ്ലൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ഏത്?

ഇൻസുലിൻ


മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്?

ഓക്സിജൻ


മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ഏത്?

മാംഗനീസ്


ശരീരനിർമ്മാണത്തിന്റെ അടിസ്ഥാനഘടകം എന്താണ്?

പ്രോട്ടോപ്ലാസം


സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?

ത്വക്ക്


ചർമത്തിന് എത്ര പാളികൾ ഉണ്ട്?

2


മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് എന്താണ്?
വൃക്ക


ചെറുകുടലും വൻകുടലും ഒത്തുചേരുന്ന ഭാഗത്തിന്റെ പേരെന്ത്?

ഇലിയം


ഹൃദയസ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

മെഡുല ഒബ്ലാംഗേറ്റ


ഹൃദയത്തിന്റെ ഇടതുഭാഗത്തു കൂടി ഒഴുകുന്നത്?

ശുദ്ധമായ രക്തം


എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ്?

മിനിറ്റിൽ 72 തവണ


ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ഏത്?

അഡ്രിനാലിൻ


ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേര് എന്ത്?

പെരികാർഡിയം


ക്യാൻസർ ബാധിക്കാത്ത അവയവം ഏത്?

ഹൃദയം


ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ്?

ജാർവിക് 7


തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏത്?

താടിയെല്ല്


മദ്യപിക്കുമ്പോൾ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്?

സെറിബെല്ലം


ശരീരത്തിലെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ്

സെറിബെല്ലം


തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏത്

സെറിബ്രം


ചെറു മസ്തിഷ്കം എന്നറിയപ്പെടുന്നത് എന്താണ്?

സെറിബെല്ലം


സെറിബ്രത്തിനു തൊട്ടുതാഴെയായി കാണപ്പെടുന്ന നാഡീ കേന്ദ്രം ഏത്?

തലാമസ്


മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്നു പാളി ഉള്ള സ്തരം?

മെനിഞ്ചസ്


നട്ടെല്ലിൽ കൂടി കടന്നു പോകുന്ന തലച്ചോറിലെ ഭാഗം ഏത്?

സുഷുമന


സുഷ്മനയെയും മസ്തിഷ്കത്തെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന മസ്തിഷ്കഭാഗം ഏത്?

മെഡുല ഒബ്ലാംഗേറ്റ


ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

മെഡുല ഒബ്ലാംഗേറ്റ


വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീരഭാഗം ഏത്?

ഹൈപ്പോതലാമസ്


പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്?

206


എന്താണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്?

തൈമസ് ഗ്രന്ഥി


മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പിയൂഷ ഗ്രന്ഥി


‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥി?

തൈറോയ്ഡ് ഗ്രന്ഥി


ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

സിങ്ക്


ജനനം മുതൽ മരണം വരെ ഒരേ വലിപ്പത്തിൽ തുടരുന്ന മനുഷ്യാവയവം ഏത്?

നേത്രഗോളം


കണ്ണിനുള്ളിലെ പ്രകാശ സംവേദന പാളി ഏതാണ്?

റെറ്റിന


ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഏത്?

കണ്ണ്


കണ്ണിലെ ലെൻസ് ഏതാണ്?

കോൺവെക്സ് ലെൻസ്


കണ്ണിനകത്ത് അസാമാന്യ സമ്മർദ്ദം ഉണ്ടാകുന്ന വൈകല്യം ഏത്?

ഗ്ലോക്കോമ


ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

ഇരുമ്പ്


രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഏത്?

ഫൈബ്രിനോജൻ


ചുവന്ന രക്താണുക്കൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് എവിടെയാണ്?

അസ്ഥിയിലെ മജ്ജയിൽ


ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്നത് എന്താണ്?

ശ്വേതരക്താണുക്കൾ


മനുഷ്യന്റെ കഴുത്തിൽ എത്ര അസ്ഥികളുണ്ട്?

7


മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്?

ഫീമർ


മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്?

സ്റ്റേപ്പിസ്


അസ്ഥികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഓസ്റ്റിയോളജി


യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ


അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ


മുലപ്പാലുണ്ടാകാൻ സഹായിക്കുന്ന ഹോർമോൺ ഏത്?

പ്രോലാക്ടിൻ


ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?

അഡ്രിനാലിൻ


മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്?

തൈറോയ്ഡ് ഗ്രന്ഥി


രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ?

പ്ലേറ്റ്ലെറ്റുകൾ


രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ -കെ


രക്തചംക്രമണം കണ്ടുപിടിച്ചത് ആര്?

വില്യം ഹാർവി


എയ്ഡ്സിനു കാരണമായ വൈറസ് ഏത്?

HIV


വൈറ്റമിൻ -സി യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്?

സ്കർവി


വൈറ്റമിൻ ബി 9 രാസപരമായി അറിയപ്പെടുന്നത്?

ഫോളിക് ആസിഡ്


വൈറ്റമിൻ സി യുടെ രാസനാമം എന്ത്?

അസ്കോർബിക് ആസിഡ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.