അക്ഷരമുറ്റം ക്വിസ് 2023 |Aksharamuttam Quiz 2023 |Current Affairs

അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ആനുകാലിക വിവരങ്ങൾ
(Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും )


2023- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ വ്യക്തി?
ഡോ. എസ് കെ വസന്തൻ


2023-ലെ കേരള പുരസ്കാരം പ്രഖ്യാപിച്ചു
കേരളജ്യോതി പുരസ്കാരം
ലഭിച്ചത്?
ടി പത്മനാഭൻ


2023-ൽ കേരളപ്രഭ പുരസ്കാരം ലഭിച്ചവർ?
ജസ്റ്റിസ് എം ഫാത്തിമ ബീവി
സൂര്യ കൃഷ്ണമൂർത്തി


2023 -ൽ കേരളശ്രീ പുരസ്കാരം
ലഭിച്ചവർ?

പുനലൂർ സോമരാജൻ
ഡോ. വി .പി ഗംഗാധരൻ
രവി ഡി സി
കെ എം ചന്ദ്രശേഖർ
പണ്ഡിറ്റ് രമേശ് നാരായൺ


ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തുള്ള കേന്ദ്ര സർക്കാറിന്റെ 2023 -ലെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയത്?
കേരളം


Advertisements

2024- ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ അതിഥി?
ജോ ബൈഡൻ (അമേരിക്കൻ പ്രസിഡന്റ്)


ഐഎസ്ആർഒ (ISRO) ചെയർമാൻ
ഡോ. എസ് സോമനാഥന്റെ ആത്മകഥ?
നിലാവ് കുടിച്ച സിംഹങ്ങൾ


ഔദ്യോഗികമായി വൃക്ഷം, ജീവി, പക്ഷി, ചെടി എന്നിവയെ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
കാസർകോട്
ഔദ്യോഗിക വൃക്ഷം?
കാഞ്ഞിരം
ഔദ്യോഗിക ജീവി?
പാലപ്പൂവൻ ആമ
ഔദ്യോഗിക പക്ഷി?
വെള്ള വയറൻ കടൽപ്പരുന്ത്
ഔദ്യോഗിക ചെടി?
പെരിയ പോളിത്താളി


2023 സെപ്റ്റംബറിൽ പേരുമാറ്റം അംഗീ കരിക്കപ്പെട്ട മഹാരാഷ്ട്രയിലെ ഔറംഗബാദ് ഒസ്മാനബാദ്
ജില്ലകളുടെ പുതിയ
പേരുകൾ ?

ഔറംഗബാദിന്റെ പുതിയ പേര്?
ചത്രപതി സാംഭാജി നഗർ

ഒസ്മാനബാദ് ജില്ലയുടെ
പുതിയ പേര്?
ധാരാശിവ്


എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ചിന്ന ഗ്രഹത്തിൽ നിന്ന് കല്ലും മണ്ണും പൊടിയുമായി തിരിച്ചെത്തിയ നാസയുടെ ദൗത്യം?
ഒസിരിസ് – ആർ എക്സ്
(2016 ലാണ് നാസ ഒസിരിസ് – ആർ എക്സ് വിക്ഷേപിച്ചത്)


2023-ൽ 19- മത് ഏഷ്യൻ ഗെയിംസ് നടന്ന ഹാങ്‌ ചൗവ് നഗരം ഏതു രാജ്യത്ത്?

ചൈന

Advertisements

2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
തേജ് (പേര് നൽകിയ രാജ്യം ഇന്ത്യ)


19- മത് ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ സ്വർണ്ണം നേടിയ രാജ്യം?
ഇന്ത്യ
(ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയത്)


2024 -ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
2018
(കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത മലയാള സിനിമ)


കേരളത്തിൽ എവിടെയാണ് നിപ പ്രതി രോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്?
കോഴിക്കോട്


19- മത് ഏഷ്യൻ ഗെയിംസിൽ അശ്വഭ്യാസ ത്തിൽ സ്വർണമെഡൽ നേടിയ രാജ്യം? ഇന്ത്യ
(41 വർഷത്തിനു ശേഷമാണ് അശ്വഭ്യാസത്തിൽ ഇന്ത്യക്ക്‌ സ്വർണം ലഭിക്കുന്നത്)


സൗര രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒയുടെ പ്രഥമ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചത് ?
2023 സപ്തംബർ 2


2023 -ല്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം?
പാമ്പൻ പാലം


2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
ഹമൂൺ
(ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഇറാൻ)


അതിവേഗം വളരുന്ന എ ഐ സാങ്കേതിക വിദ്യയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യ അന്താരാഷ്ട്ര ഉടമ്പടി?
ബ്ലെച്ലി പ്രഖ്യാപനം
(ബ്രിട്ടനിലെ ബ്ലെച്ലി പാർക്കിലാണ് ആദ്യത്തെ AI ഉച്ചകോടി നടന്നത് )


ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗര മായി യുനെസ്കോ തിരഞ്ഞെടുത്തത്?
കോഴിക്കോട്
(ലോകത്തിലെ ആദ്യത്തെ സാഹിത്യ നഗരമായി 2004 ൽ യുനെസ്കോ തെരഞ്ഞെടുത്തത് സ്കോട്ട്‌ലൻഡിലെ എഡിൻ ബറോ )

Advertisements

സംഗീത നഗരമായി യുനെസ്കോ തിരഞ്ഞെടുത്തത്?
ഗ്വാളിയോർ (മധ്യപ്രദേശ് )


ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ പൂർണ്ണകായ പ്രതിമ നിലവിൽ വന്ന സ്റ്റേഡിയം?
വാങ്കെഡെ ക്രിക്കറ്റ് സ്റ്റേഡിയം (മുംബൈ)


ഐഎസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കളക്ടറേറ്റ്? കോട്ടയം
(രണ്ടാമത്തെ കളക്ടറേറ്റ്
തിരുവനന്തപുരം)


ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ?
ഹർമൻ പ്രീത് സിംഗ്


2023- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ബൾഗേറിയൻ സാഹിത്യകാരൻ?
ജോർജി ഗോസ്പോഡിനോവ്
(കൃതി ടൈം ഷെൽട്ടർ )


2023 -ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇറാനിലെ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തക ?
നർഗേസ് മൊഹമ്മദി


2023 -ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച നോർവീജിയൻ എഴുത്തുകാരൻ? യൂൺ ഫൊസ്സെ


2023-ൽ 47 മത് വയലാർ പുരസ്കാരം ലഭിച്ചത് ?

ശ്രീകുമാരൻ തമ്പി
(ജീവിതം ഒരു പെൻഡുലം)

Advertisements

2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച
സാഹിത്യകാരൻ?

അംബികാസുതൻ മാങ്ങാട്
( പുരസ്കാരം ലഭിച്ച കഥാസമാഹാരം പ്രാണവായു)


2023 -ലെ ഹരിവരാസനം പുരസ്കാരം ജേതാവ്?

ശ്രീകുമാരൻ തമ്പി


2023 ലെ വൈദ്യശാസ്ത്രം നോബൽ പുരസ്കാരം രണ്ടുപേർക്ക്
ഡ്രു വിസ്മാൻ (യു എസ്)
കാറ്റലിൻ കരിക്കോ (യു എസ്)


2023 ഒക്ടോബർ 20 -ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി?

വി എസ് അച്യുതാനന്ദൻ


Advertisements

വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം?

ഒരു സമര നൂറ്റാണ്ട്


കഥകളി പഠനത്തിന്റെ ഭാഗമാക്കിയ കേരളത്തിലെ പഞ്ചായത്ത്?

അയിരൂർ പഞ്ചായത്ത് (പത്തനംതിട്ട) (ഇന്ത്യയിലെ ആദ്യത്തെ കഥകളി ഗ്രാമം അയിരൂർ)


ടൈം മാഗസിൻ തയ്യാറാക്കിയ കഴിഞ്ഞ 100 വർഷത്തെ മികച്ച ലോക സിനിമ കളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ?
പഥേർ പാഞ്ചാലി
(സംവിധായകൻ സത്യജിത്ത് റേ )


പ്രശസ്ത മലയാളസാഹിത്യകാരൻ സേതുവിന്റെ ആത്മകഥയുടെ പേര്?

അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ


2024- ജൂലായിൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?

Advertisements

ഫ്രീജെസ് ക്യാപ്പ്
(ഫ്രഞ്ച് വിപ്ലവകാലത്തെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ഫ്രീജെസ് ക്യാപ്പ് )


ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളകിന്റെ പേര്?

നാരക്കൊടി


2023 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?

എംഎസ് സ്വാമിനാഥൻ


ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം?

മിന്നുമണി


Advertisements

67 മത് ബാലൺ ദ്യോർ പുരസ്കാരം മികച്ച ഫുട്ബോൾ താരത്തിനുള്ള 2023ലെ ബാലൺ ദ്യോർ പുരസ്കാര ജേതാക്കൾ?
മികച്ച പുരുഷതാരം അർജന്റീനയുടെ ലയണൽ മെസ്സി,
മികച്ച വനിതാ താരം എയ്റ്റാന ബോൺമാട്ടി


കോളിൻസ് നിഘണ്ടു 2023 -ലെ വാക്കായി തെരഞ്ഞെടുത്തത്
AI ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)


ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി ഏതാണ്?
ടാറ്റ


പ്രവർത്തിച്ചുകൊണ്ടിരിക്കെ ലോക പൈതൃക പദവി ലഭിച്ച ലോകത്തിലെ ആദ്യത്തെ സർവകലാശാല?
വിശ്വഭാരതി സർവകലാശാല


തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?
പിണറായി വിജയൻ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി?

Advertisements

നവീൻ പട്നായിക്,നിലവിൽ (2023) ഒഡീഷ്യ മുഖ്യമന്ത്രി (പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതി ബാസുവിനെ പിന്തള്ളിയാണ് നവീൻ പട്നായിക് രണ്ടാം സ്ഥാനത്ത് എത്തിയത്,
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി അലങ്കരിച്ചത് സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിങ്‌ )


അക്ഷരമുറ്റം ക്വിസ് 2023 |Aksharamuttam Quiz 2023 |Current Affairs |GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.