ബാലവേല വിരുദ്ധ ദിനം (World Day Against Child Labour) എന്നാണ്?
ജൂൺ 12
ഏത് അന്താരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്?
അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organization – ILO)
ബാലവേല വിരുദ്ധ ദിനമായി ജൂൺ 12 ആദ്യമായി ആചരിച്ച വർഷം ഏത്?
2002
2022- ലെ ബാലവേല വിരുദ്ധ ദിന സന്ദേശം എന്താണ്?
“Children Shouldn’t work in fields, but on dreams”
ബാലവേല ഉപയോഗിക്കാതെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മാ മുദ്രയുടെ പേര് എന്താണ്?
റെഗ് മാർക്ക് (1994-ൽ ആരംഭിച്ചു)
റഗ് മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഗുഡ് വീവ്
റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
കൈലാഷ് സത്യാർത്ഥി
ബാലവേല നിരോധിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
ആർട്ടിക്കിൾ 24
ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് 2014- ൽ സമാധാന ത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ?
കൈലാസ് സത്യാർത്ഥി
ബാലവേലക്കെതിരെ പ്രവർത്തിക്കാൻ കൈലാഷ് സത്യാർത്ഥി രൂപവത്കരിച്ച സംഘടന ഏത്?
ബച്ച്പൻ ബച്ചാവോ ആന്ദോളൻ
ബാലവേലക്ക് എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുവാനുമായി 2021- ൽ കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി?
ബാൽ മിത്ര ഗ്രാമം (BMG)
ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ?
ആർട്ടിക്കിൾ 21 എ
കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ഏതു വർഷം?
2012
1979- ൽ ഇന്ത്യയിൽ ബാലവേലയെപ്പറ്റി പഠിക്കാനും നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുമായിയി ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവന്ന ശുപാർശ കമ്മിറ്റി ഏതായിരുന്നു?
ഗുരു പത് സ്വാമി കമ്മിറ്റി
ബാലവേല ഏറ്റവും രൂക്ഷമായിക്കൊണ്ടി രിക്കുന്ന ഭൂഖണ്ഡം?
ആഫ്രിക്ക
ബാലവേലയില്ലാതെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന Rug Mark ന്റെ ഇപ്പോഴത്തെ പേര് എന്താണ്?
ഗുഡ് വീവ്
ബാലവേല നിയമവിധേയമാക്കിയ ആദ്യ രാജ്യം ഏതാണ്?
ബൊലീവിയ
ബാലവേല നിരോധന നിയമമനുസരിച്ച് ഒരു വ്യക്തിയെ കുട്ടിയായി പരിഗണിക്കുകയും ബാലവേല ചെയ്യിക്കുന്നത് കുറ്റകരമായി കണക്കാക്കുകയും ചെയ്യുന്നത് എത്ര വയസ്സുവരെയാണ്?
14 വയസ്സ്
ബാലനീതി നിയമപ്രകാരം കുട്ടികളെ ജോലി ചെയ്യിപ്പിച്ച് അവരുടെ വരുമാനം ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ എന്താണ്?
അഞ്ചു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
ബാലവേല തടയാൻ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
ഖനികളിൽ കുട്ടികളെ തൊഴിലാളികളായി ഉപയോഗിക്കുന്ന രാജ്യം?
ബ്രസീൽ
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാലവേലക്കെതിരെയും പ്രവർത്തിക്കുന്ന ‘ഗ്ലോബൽ മാർച്ച് എഗൈൻസ്റ്റ് ചൈൽഡ് ലേബർ’, ‘ഗ്ലോബൽ കാമ്പയിൻ ഫോർ എജുക്കേഷൻ’ എന്നീ അന്താരാഷ്ട്ര സംഘടനകൾക്ക് നേതൃത്വം നൽകുന്ന നോബൽ പുരസ്കാര ജേതാവ്?
കൈലാഷ് സത്യാർത്ഥി