2025 ഫെബ്രുവരി 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഫെബ്രുവരി 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ
2025 ഫെബ്രുവരി ഇന്ത്യയുടെ (26- മത് ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്?
ഗ്യാനേഷ് കുമാർ
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ നിലവിൽ വന്ന അന്താരാഷ്ട്ര സംഘടന?
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഇബ്ക) International Big cat Alliance -IBCA
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ അംഗങ്ങളായ രാജ്യങ്ങൾ?
ഇന്ത്യ, നിക്ക്വരാഗ്വ, സൊമാലിയ, ലൈബീരിയ, എസ്വാറ്റിനി
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്? ന്യൂഡൽഹി
ഇബ്കയുടെ സെക്രട്ടറി ജനറൽ
എസ് പി യാദവ്
കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ച വിഭാഗത്തിൽപ്പെട്ട ജീവികളെ സംരക്ഷിക്കു ന്നതിന് വേണ്ടി നിലവിൽ വന്ന അന്താരാഷ്ട്ര സംഘടനയാണ്
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് നിലവിൽ വന്നത് 2025 ജനുവരി 23
2025 ഫെബ്രുവരി ഡൽഹിയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്?
രേഖ ഗുപ്ത
ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിത?
രേഖ ഗുപ്ത
(സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്
അതിഷി മർലേന എന്നിവരാണ് ഡൽഹിയുടെ മുഖ്യമന്ത്രിയായ മറ്റു വനിതകൾ)
അന്താരാഷ്ട്ര മാതൃഭാഷ ദിനം?
ഫെബ്രുവരി 21
2025 ലെ അന്താരാഷ്ട്ര മാതൃഭാഷ ദിന പ്രമേയം?
ഭാഷാ കാര്യം: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ രജത ജൂബിലി ആഘോഷം”.
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിശാഗന്ധി പുരസ്കാരം 2025 -ൽ ലഭിച്ച പ്രശസ്ത കഥക് കലാകാരൻ?
പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി
ഹോർബ്സ് പുറത്തുവിട്ട 2025 -ലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള രാജ്യം?
യു എസ് എ
രണ്ടാമത് ചൈന
മൂന്നാമത് റഷ്യ
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗ്യാലറി ആരംഭിച്ചത്?
കൊൽക്കത്ത
ഗ്യാലറിയുടെ പേര്
ഓൺ ദി എഡ്ജ്
ചൈനയുടെ Chang എe -8 ദൗത്യത്തിൽ സഹകരിക്കുന്ന രാജ്യം?
പാക്കിസ്ഥാൻ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെക്കുറിച്ച് പഠിക്കുന്നതിനായിട്ടാണ് Chang e- 8 വിക്ഷേപിക്കുന്നത്
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ എത്തുന്നത് തടയുവാനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധന?
ഓപ്പറേഷൻ സൗന്ദര്യ
2025 ഫെബ്രുവരി ഭക്ഷ്യസുരക്ഷ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം? ഫിലിപ്പീൻസ്
2023- 24 സ്വരാജ് ട്രോഫി പുരസ്കാരം
സംസ്ഥാനതലത്തില് മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്
കൊല്ലം ജില്ലാ പഞ്ചായത്ത്
രണ്ടാം സ്ഥാനം നേടിയ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും
മികച്ച ബ്ലോക്ക് പഞ്ചായത്ത്
ഒന്നാം സ്ഥാനം പെരുമ്പടപ്പ് (മലപ്പുറം)
രണ്ടാം സ്ഥാനം കൊടകര (തൃശ്ശൂർ)
മൂന്നാ സ്ഥാനം നീലേശ്വരം (കാസർകോട്)
മികച്ച ഗ്രാമപഞ്ചായത്ത്
ഒന്നാം സ്ഥാനം വെളിയന്നൂർ (കോട്ടയം) രണ്ടാം സ്ഥാനം ഉഴമലയ്ക്കൽ (തിരുവനന്തപുരം)
മൂന്നാം സ്ഥാനം മറ്റത്തൂർ (തൃശ്ശൂർ)
മികച്ച മനിസിപ്പാലിറ്റി
ഒന്നാംസ്ഥാനം ഗുരുവായൂർ (തൃശ്ശൂർ)
രണ്ടാം സ്ഥാനം വടക്കാഞ്ചേരി (തൃശ്ശൂർ) മൂന്നാം സ്ഥാനം ആന്തൂർ (കണ്ണൂർ)
മികച്ച മുനിസിപ്പൽ കോർപ്പറേഷൻ
ഒന്നാം സ്ഥാനം തിരുവനന്തപുരം
പട്ടികവർഗ മേഖലയിലെ ജനങ്ങൾക്ക് സംരംഭകത്വത്തിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?
കെ -ടിക്
പൗരത്വം ലഭിക്കുന്നതിന് കുറഞ്ഞത് 15 വർഷത്തെ തുടർച്ചയായ താമസം വ്യവസ്ഥ ചെയ്ത രാജ്യം?
ഒമാൻ
അടുത്തിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
മണിപ്പൂർ
(മുഖ്യമന്ത്രി ബീരേൻസിങ് രാജി വെച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്)
അന്താരാഷ്ട്ര T20 യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരം എന്ന നേട്ടം സ്വന്തമാക്കിയത്?
അഭിഷേക് ശർമ
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 37 പന്തിലാണ് അഭിഷേക് ശർമ സെഞ്ചുറി നേടിയത്
35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഏറ്റവും വേഗത്തിൽ T20 യിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം
40 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മൂന്നാം സ്ഥാനത്ത്
പൊതുജനങ്ങൾക്ക് റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റപ്ലാറ്റ്ഫോമിൽ ലഭിക്കുന്ന റെയില്വേ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് ?
സ്വാറെയിൽ സൂപ്പർ ആപ്പ് (SwaRail)
കേരള ടൂറിസം മേഖലയിലെ ആദ്യ സോളാർ വള്ളം?
കതിരവൻ
ഇന്ത്യയിലെ ആദ്യ സഹകരണ സർവ്വകലാശാലയായ ത്രിഭുവൻ സഹകാരി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
ഭിന്നശേഷിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സംസ്ഥാനത്തെ ആദ്യ
റേഡിയോ സ്റ്റേഷൻ?
കെയർ എഫ് എം
പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കുന്ന ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകിയ രാജ്യം? ഇറാഖ്
ഇസ്രയേലിലെ പുതിയ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്?
ജിതേന്ദ്രപാൽ സിംഗ്
2025 -ൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) നിന്നും പിന്മാറുന്ന രാജ്യം?
അമേരിക്ക
കേരളത്തിന്റെ അതിർത്തി പഞ്ചായത്തുകളിൽ വൃക്ഷത്തൈകൾ പിടിപ്പിച്ച് “പച്ചമതിൽ’ തീർക്കുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
ഗ്രീൻ ദി ഗ്യാപ്
2025- ലെ ലോക പുസ്തകമേളയുടെ വേദി? ന്യൂഡൽഹി
സത്യേന്ദ്രനാഥ ബോസിന്റെ പേരിൽ നാമകരണം ചെയ്ത കിഴക്കേ ഇന്ത്യയിലെ ആദ്യ വാന നിരീക്ഷണ കേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?
പശ്ചിമബംഗാൾ (ജില്ല പുരുളിയ)
U S പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഡെനാലിക്ക് നൽകിയ പുതിയ പേര്?
മൗണ്ട് മക്കിൻലി
ചിനാർ മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ ആധാർ പദ്ധതി ആരംഭിച്ചത്?
ജമ്മു കാശ്മീർ
ഏതൊക്കെ ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു പരമ്പരാഗത നാടോടി നാടക രൂപമാണ് ദശാവതാരം?
മഹാരാഷ്ട്ര, ഗോവ
ഇന്ത്യയുടെ യൂട്യൂബ് തലസ്ഥാനം എന്നറിയപ്പെടുന്നത്?
തുൾസി
ചത്തീസ്ഗഡിലെ ഒരു ചെറു ഗ്രാമമാണ് തുൾസി
ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും യൂട്യൂബ് മായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാണ്
കേരളത്തിൽ നിന്നുള്ള ആദ്യ വനിത ജൂഡോ റഫറി?
ജെ ജയശ്രീ
കേരളത്തിന്റെ ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി? കേരള ഹെൽത്ത് സിസ്റ്റം
ഇംപ്രൂവ്മെന്റ് പ്രോഗ്രാം
2025 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ വേദി?
ഫ്രാൻസ്
അടുത്ത ഉച്ചകോടി ഇന്ത്യ വേദിയാകും
2025 -ൽ മുഹമ്മദ് റാഫിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന നാണയം?
100 രൂപ നാണയം
2024 -ൽ മുഹമ്മദ് റാഫിയുടെ നൂറാം ജന്മവാർഷികം ആയിരുന്നു
പുത്തനാട്ടം എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?
ഡോ. സി വി ആനന്ദ ബോസ്
(ബംഗാൾ ഗവർണർ)
ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് ബാർട്ട് ഡെ വേവർ അധികാരം ഏറ്റത്? ബെൽജിയം
ഏഷ്യയിലെ ആദ്യത്തെ ഹൈപ്പർ – റിയലിസ്റ്റിക് അനിമേട്രോണിക് ആന?
എല്ലി
സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്മൈൽ എന്ന ആപ്പ് പുറത്തിറക്കിയ സംസ്ഥാനം?
നാഗാലാൻഡ്
യുകെ യിലെ റോയൽ നേവിയുടെ ഔദ്യോഗിക ചടങ്ങുകൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളുടെ പട്ടികയിൽ അടുത്തിടെ ഉൾപ്പെട്ട സാംസ്കാരിക വസ്ത്രം?
സാരി
എമർജൻസി യൂറോപ്യൻ ഉച്ചകോടി 2025- ന്റെ വേദി?
ഫ്രാൻസ്
പോലീസിന്റെ ഹൈവേ പെട്രോളുകളിലും കൺട്രോൾ റൂം വാഹനങ്ങളിലുമായി അടുത്തിടെ വിജിലൻസ് നടത്തിയ പരിശോധന?
മിഡ്നൈറ്റ് ഓപ്പറേഷൻ
ലോട്ടറി വ്യവസായികളിൽ നിന്ന് സേവന നികുതി ഈടാക്കാൻ കേന്ദ്രസർക്കാരിനെ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി? സുപ്രീം കോടതി
അടുത്തിടെ വനിത കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്ജെൻഡർ അത് ലറ്റുകളെ വിലയ്ക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചത്? ഡൊണാൾഡ് ട്രംപ്
2025 -ലെ ബിംസ്റ്റെക് യുവജന ഉച്ചകോടി ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്?
ഗുജറാത്ത്
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം?
ഓവർസീസ് മൊബിലിറ്റി
അടുത്തിടെ ഇന്ത്യക്കാർക്ക് വിസരഹിത ഗ്രൂപ്പ് യാത്ര അനുവദിക്കുന്ന രാജ്യം?
റഷ്യ
2025 ലൈംഗിക ദുരുപയോഗ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന AIp ഉപകരണങ്ങൾ ക്കെതിരെ നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യം?
ബ്രിട്ടൻ
ഇന്ത്യയിൽ ആദ്യമായി വൈറ്റ് ടൈഗർ ബ്രീഡിങ് കേന്ദ്രം നിലവിൽ വരുന്നത്?
രേവ (മധ്യപ്രദേശ് )
ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത്? ജോഹന്നാസ്ബർഗ്
പൊതു സേവനങ്ങൾക്കായി മനമിത്ര ( എന്ന് അറിയപ്പെടുന്ന) വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം?
ആന്ധ്ര പ്രദേശ്
മലയാള സിനിമയിൽ ആദ്യമായി ഓഡിയോ ട്രെയിലർ പുറത്തിറക്കിയ സിനിമ?
വടക്കൻ
സംവിധായകൻ- സജീദ് എ
ഇന്ത്യയിലെ മികച്ച അഗ്രി ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമം?
കുമരകം
മികച്ച റെസ്പോൺസിബിൾ ടൂറിസം വില്ലേജ് കടലുണ്ടി
2025- ൽ അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡോണാൾഡ് ട്രംപ് അധികാരം ഏൽക്കുമ്പോൾ മുഴക്കിയ മുദ്രാവാക്യം?
അമേരിക്ക ഫസ്റ്റ്
ഡോണാൾഡോ ട്രംപ് അധികാരമേറ്റത്
2025 ജനുവരി 20
2025 -ൽ ഇന്ത്യ സന്ദർശിക്കുന്ന ഓപ്പൺ
എ ഐ CEO?
സാം ആൾഡ് മാൻ
അടുത്തിടെ ബഹിരാകാശത്ത് കൃത്രിമ പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്?
ചൈന
ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
വരുൺ ചക്രവർത്തി
ആദ്യത്തെ താരം ഫറൂഖ് എൻജിനീയർ
Weekly Current Affairs | 2025 ഫെബ്രുവരി 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ