Weekly Current Affairs for Kerala PSC Exams| 2024 September 15-21|PSC Current Affairs|Weekly Current Affairs



2024 സെപ്റ്റംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 സെപ്റ്റംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്ന കേരളത്തിലെ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം

വരയാടുകളുടെ ആവാസകേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം
പരിസ്ഥിതി സൗഹൃദ ദേശീയോദ്യാനം ആക്കുക എന്നതാണ് ലക്ഷ്യം
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദേശീയോദ്യാനമാകുന്നത് ഇരവികുളമാണ്


ലോകകപ്പിൽ പുരുഷ, വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച സംഘടന?

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC)
ഇതോടെ ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ അതേ സമ്മാനം നൽകുന്ന ആദ്യ കായിക സംഘടനയായി ക്രിക്കറ്റ് കൗൺസിൽ


7-മത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ എൻ ഹരിലാൽ
രണ്ടുവർഷമാണ് കമ്മീഷന്റെ കാലാവധി


2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ബോയിഗിന്റെ പേടകം?

സ്റ്റാർ ലൈനർ
നാസ സഞ്ചാരികളായ സുനിതാ വില്യംസ് ബുച്ച് വിൽമോറുമായി 2024 ജൂൺ 6-ന് ബഹിരാകാശനിലയത്തിലെത്തിയ പേടകം സുരക്ഷാകാരണങ്ങളാൽ ആളില്ലാതെയാണ് മടങ്ങി എത്തിയത്


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്?
മോഹന സിംഗ്


ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ
ഭാഗ്യ കുറി അവതരിപ്പിച്ച സംസ്ഥാനം?

മേഘാലയ
ഓൺലൈൻ ഭാഗ്യക്കുറിയുടെ പേര്
ഈസി വിൻ


തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് വാർഡ് മാപ്പിങ്‌ നടത്താൻ ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ആപ്ലിക്കേഷൻ?
ക്യൂ ഫീൽഡ്


2024 ഒക്ടോബർ പുറത്തിറങ്ങുന്ന WITNESS ഏതു കായിക താരത്തിന്റെ ആത്മകഥ?

സാക്ഷി മാലിക്
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം
2024-ലെ ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് സാക്ഷി മാലിക്

ലോക ഓസോൺദിനം

സെപ്റ്റംബർ 16

2024ലെ ലോക ഓസോൺദിത്തിന്റെ പ്രമേയം?
ഓസോൺ ഫോർ ലൈഫ്


ലോക മുള ദിനം?
സെപ്റ്റംബർ 18




വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്?
എയർ മാർഷൽ തേജീന്ദർ സിംഗ്


മഹാരാഷ്ട്രയിലെ ഇത്യാരി റെയിൽവേ സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്? സുഭാഷ് ചന്ദ്ര ബോസ്


കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘ഒര രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന പദ്ധതി പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ?
രാംനാഥ് കോവിന്ദ്

അന്താരാഷ്ട്ര ജനാധിപത്യ ദിന? സെപ്തംബർ 15

ദേശീയ ഹിന്ദി ദിനം?
സപ്തംബർ 14
1949 സെപ്റ്റംബർ 14നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചത്


എൻജിനേഴ്‌സ് ദിനം?
സപ്തംബർ 15
എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് ഇന്ത്യയിൽ എഞ്ചിനീയർ ദിനമായി ആചരിക്കുന്നത്



മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയിലേക്ക് വെളിച്ചം വീശുന്ന ‘മഹാകവിയുടെ അന്ത്യയാത്ര‘ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഇടശ്ശേരി രവി


2024-ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം?

ഇന്ത്യ
ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
മത്സരവേദി -ചൈന
ഇന്ത്യക്കായി ഗോൾ നേടിയത്
ജുഗ്രാജ് സിംഗ് ആണ്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണ് ഇത്


ദീർഘദൂര കുതിരയോട്ട മത്സരമായ
FEI എൻഡ്യൂറൻസ് ടൂർണമെന്റിൽ
പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം?

നിദ അൻജും ചേലാട്ട് (മലപ്പുറം, തിരൂർ)
ദീർഘദൂര കുതിരയോട്ട മത്സരമായ FEI എൻഡ്യൂറൻസ് ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത,
ഏറ്റവും പ്രായം കുറഞ്ഞ താരം


വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ബംഗ്ലാദേശ്
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാൻ
മൂന്നാം സ്ഥാനത്ത് ഇന്ത്യ


വായു മലിനീകരണത്തിൽ മുന്നിലുള്ള ഇന്ത്യൻ നഗരങ്ങളാണ്
ബെഗുസാരായ് (ബീഹാർ)
ഗുവാഹത്തി (അസം)
ഡൽഹി
മുല്ലൻപുർ (പഞ്ചാബ്)


2024 ഹുറൂൺ ഇന്ത്യ പ്രഖ്യാപിച്ച സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്?

ഗൗതം അദാനി
ഏറ്റവും സമ്പന്നനായ മലയാളി
എംഎ യൂസഫലി


2024 പാരീസ് പരാലിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ എസ് യു 5 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

തുളസിമതി മുരുകേശൻ
ഇതേ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യയുടെ മനീഷ രാമദാസ്


സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് യൂണിക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന സംസ്ഥാനം? കേരളം

ഉന്നത പഠനമേഖലയും തൊഴിലും തിരഞ്ഞെടുക്കാൻ കുട്ടികൾക്കു വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതി?
സ്റ്റാർ ലീപ്പ്


ഡെങ്കിപ്പനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അടുത്തിടെ ഏത് തെക്കേ അമേരിക്കൻ രാജ്യമാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
കൊളംബിയ


2024 പാരീസ് പരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 വിഭാഗത്തിൽ വെള്ളിമെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം?
നിഷാദ് കുമാർ


കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?

കാരുണ്യ സ്പർശം -സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്


പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി

ദീപാവലി വരാനിരിക്കെ പടക്ക വിൽപ്പനയ്ക്കും പൊട്ടിക്കലിനും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ നഗരം?

ഡൽഹി
ശൈത്യകാലത്തെ വായു മലിനീകരണ ത്തോത് കുറക്കുവാനാണ് നടപടി
കഴിഞ്ഞ മൂന്ന് വർഷവും ദീപാവലിക്ക് പടക്ക നിരോധനം ഉണ്ടായിരുന്നു
ഇത്തവണ 2025 ജനുവരി ഒന്നു വരെയാണ് വിലക്കപ്പെടുത്തിയത്


76 മത് എമ്മി പുരസ്കാര ചടങ്ങിൽ മികച്ച ഡ്രാമ സീരീസ് ആയി തെരഞ്ഞെടുത്തത്?
ഷോഗൺ


അടുത്തിടെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായിട്ടാണ് കാജി നേമുവിനെ പ്രഖ്യാപിച്ചത്?

ആസം
2019- ൽ ഭൗമസൂചിക പദവി ലഭിച്ച ഈ ഫലത്തിന്റെ ശാസ്ത്രീയ നാമം
Citrus limon


ഇന്ത്യൻ വനിത ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത്

സന്തോഷ് കശ്യപ്
മലയാളിയായ പി വി പ്രിയ യെ സഹപരിശീലകയായും നിയമിച്ചു


അടുത്തിടെ അന്തരിച്ച വി പി രാമചന്ദ്രൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?
സിനിമ


2024 സെപ്റ്റംബറിൽ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി?
സീതാറാം യെച്ചൂരി


എം ടി വാസുദേവൻ നായർക്കുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയ ലൈറ്റ് ആൻഡ് സൗണ്ട്സ് നാടകം?

തുടർച്ച
സംവിധായകൻ സൂര്യ കൃഷ്ണമൂർത്തി


ക്രൊയേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ആയിട്ട് നിയമിതനായ മുൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ?
അരുൺ ഗോയൽ


ഇന്ത്യയിലെ ഏതു നഗരത്തിലാണ് ഗൂഗിളിന്റെ എ ഐ ലാബ് നിലവിൽ വരുന്നത്?

ചെന്നൈ
വിദ്യാർത്ഥികൾക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിനും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും നിർമിത ബുദ്ധി സേവനം നൽകുന്നതിനും AI ലാബ് ഉപയോഗപ്പെടുത്തും


2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
ശിഖർ ധവാൻ


ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ ഒരുങ്ങുന്ന ബുർജ് അസീസി നിർമ്മിക്കുന്നത് എവിടെയാണ്?

ദുബായ്
ബുർജ് അസീസിയുടെ നിർമ്മാണം
2028 -ൽ പൂർത്തിയാക്കും
ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫ


2024 സെപ്റ്റംബറിൽ ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ച സംസ്ഥാനം?

കർണാടക
ഒരു പ്രദേശത്ത് വളരെ വേഗം പടർന്നു പിടിക്കുന്ന രോഗങ്ങളെ പൊതുവായി പറയുന്നതാണ് എപ്പിഡെമിക്
EPIDEMIC


മനുഷ്യനെ ബഹിരാകാശത്ത് നടത്താനുള്ള ആദ്യ സ്വകാര്യ ദൗത്യത്തിന്റെ പേര്?
പൊളാരിസ് ഡോൺ

ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സാണ് ദൗത്യം വിക്ഷേപിച്ചത്
കോടീശ്വരനും വ്യവസായിയുമായ ജാരെദ് ഐസക്മാനാ ണ് പൊളാരിസ് ഡോൺ ദൗത്യസംഘത്തിന്റെ കമാൻഡർ
മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊടിറ്റ്
സ്പെയ്സ് എക്സ് എൻജിനീയർമാരായ സാറ ഗില്ലിസ്, അന്നാ മേനോൻ എന്നിവരാണ് പൊളാരിസ് ഡോണിലെ
മറ്റ് അംഗങ്ങൾ


2025 ഏപ്രിൽ നിലവിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി?

ഏകീകൃത പെൻഷൻ പദ്ധതി
(Unified Pension Scheme)


യൂണിഫൈഡ് പെൻഷൻ സ്കീം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? മഹാരാഷ്ട്ര


പരസ്പരം വിളിക്കാൻ പേരുകൾ ഉപയോഗിക്കുന്ന ജീവികളുടെ പട്ടികയിൽ അടുത്തിടെ ചേർക്കപ്പെട്ട ജീവി?
മർമോസെറ്റ് കുരങ്ങ്


കേരളത്തിലെ ആദ്യ റോബോട്ടിക്സ് പാർക്ക് നിലവിൽ വരുന്നത്?
തൃശ്ശൂർ

Weekly Current Affairs | 2024 സെപ്റ്റംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.