Weekly Current Affairs for Kerala PSC Exams| 2024 July 7-13 | PSC Current Affairs | Weekly Current Affairs |


2024 ജൂലൈ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ജൂലൈ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?
ജസ്റ്റിസ് നിതിൻ ജംദാർ (മഹാരാഷ്ട്ര )


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കു കപ്പൽ?

സാൻ ഫെർണാണ്ടോ (San Fernando)
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് സാൻ ഫെർണാണ്ടോ

സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് എത്തിയത്
2024 ജൂലൈ 11

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ കപ്പൽ ഷെൻഹുവ 15 എത്തിയത്
2023 ഒക്ടോബർ 15 -ന്

ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം വിഴിഞ്ഞം


കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനാകുന്നത്?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്


മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDlD) നിൽകുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?

മഞ്ചേരി (മലപ്പുറം)
Unique Disability ID (UDID)


2023 -ലെ 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ ചെയർമാനായി നിയമിതനായത്?
സുധീർ മിശ്ര (ഹിന്ദി സംവിധായകൻ)


സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിക്ക് സൗകര്യം ഒരുക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതി?
നവോത്ഥാൻ (NAWODHAN)


ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്?
ഗൗതം ഗംഭീർ


ഭരണഘടന ഹത്യാദിനം( സംവിധാൻ ഹത്യ ദിവസ്)?
ജൂൺ 25

ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ആണ് ഭരണഹത്യാ ദിനമായി ആചരിക്കുന്നത്

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2023 -ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി?

കല്ലായിപ്പുഴ (കോഴിക്കോട്)
രണ്ടാമത് കരമനയാർ (തിരുവനന്തപുരം)


2024 -ലെ നാറ്റോ ഉച്ചകോടിയുടെ വേദി? വാഷിംഗ്ടൺ
നാറ്റോയുടെ ആസ്ഥാനം ബ്രസൽസ്
1949 സ്ഥാപിതമായി


2024- ലെ 70- മത് നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നം?

കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ
ചിത്രം വരച്ചത് കെ വി ബിജിമോൾ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം വരയ്ക്കുന്ന ആദ്യ വനിതയാണ് ബിജിമോൾ

എല്ലാവർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടക്കുന്നത്

2023 -ലെ നെഹ്റു ട്രോഫിയുടെ ജേതാക്കൾ- വീയപുരം ചുണ്ടൻ ഭാഗ്യചിഹ്നം -വള്ളം തുഴയുന്ന ആനക്കുട്ടി


2024 നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്?
മോഹൻലാൽ


‘അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്ഫോടനങ്ങൾ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ബി കെ തിരുവോത്ത്

കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന കെ ബി മേനോൻ ജീവിതം കഥ
കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് 1942 നവംബർ 17- ന്


കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരിച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരിച്ചീനി ഇനം?
ശ്രീശക്തി

മൊസൈക് രോഗത്തിന് കാരണമായ വൈറസുകൾ ഇന്ത്യൻ കസാവ,
ശ്രീലങ്കൻ കസാവ

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ശ്രീകാര്യം, തിരുവനന്തപുരം


നീതി ആയോഗ് സുസ്ഥിരവികസന സൂചക 2023 -24 ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ?
കേരളം, ഉത്തരാഖണ്ഡ്
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാം സ്ഥാനം ഗോവ


കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ. പി കെ വാര്യരുടെ ജീവിതം പ്രമേയമാക്കി കോട്ടക്കൽ ആര്യവൈദ്യശാല തയ്യാറാക്കിയ പുസ്തകം?

മായാത്ത ഓർമ്മകൾ
പി കെ വാര്യർ ആത്മകഥ ‘സ്മൃതി പർവ്വം’


2024 ജൂലൈ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെയിന്റ് ആൻഡ്ര്യൂ ദ അപ്പോസ്തൽ ലഭിച്ചത്
നരേന്ദ്ര മോദി


2024 അന്താരാഷ്ട്ര എഐ കോൺക്ലേവിന് വേദിയാകുന്നത്? തിരുവനന്തപുരം


ലഡാക്ക് പർവത പ്രദേശത്ത് വിന്യസിക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്?
സോരാവർ (Zorawar)

19- നൂറ്റാണ്ടിൽ ലഡാക്കിൽ സൈനിക ഓപ്പറേഷനുകൾ നടത്തിയ ദോഗ്ര ജനറൽ സോറവാർ സിംഗിന്റെ പേരാണ് ടാങ്കിന് നൽകിയത്


തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം?
നിഴൽ യാത്രികൻ
സംവിധാനം സഹീർ അലി


2024 ജൂലൈ പ്രകാശനം ചെയ്ത എം എൻ കാരശ്ശേരി എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം?
ബഷീറിന്റെ പൂങ്കാവനം


ലോക ജനസംഖ്യ ദിനം?

ജൂലൈ 11
ആദ്യമായി 1990 -ലാണ് ജനസംഖ്യ ദിനം ആചരിച്ചത്


2024- ലെ ലോക ജനസംഖ്യ ദിനത്തിന്റെ പ്രമേയം?

“ആരെയും പിന്നിലാക്കരുത്,
എല്ലാവരെയും എണ്ണുക”
To Leave No One Behind, Count Everyone

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ യുള്ള രാജ്യം ഇന്ത്യ
രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാം സ്ഥാനത്ത് അമേരിക്ക


പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി ആരംഭിക്കുന്ന വിമാന കമ്പനി?
എയർ കേരള


ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രം?

റോബോട്ടിക് മെഡൂസ വസ്ത്രം
നിർമ്മിച്ചത് – ക്രിസ്റ്റീന ഏർണസ്റ്റ്, ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയറും
ഷീ ബിൽഡ്സ് റോബോട്ടിന്റെ സ്ഥാപകയുമാണ്


സംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ കേരളത്തിലെ മികച്ച മത്സ്യ കർഷക ജില്ല?
തിരുവനന്തപുരം


കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത്?
സൗമ്യ സ്വാമിനാഥൻ


അന്താരാഷ്ട്ര മലാല ദിനം?
ജൂലൈ 12

ലോകമെങ്ങുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശത്തിനായി പ്രവർത്തിക്കുന്ന മലാല യൂസഫ് സായിയുടെ ജന്മദിനമാണ് ജൂലൈ 12

നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ് സായി

2014 സമാധാനത്തിനുള്ള നോബൽ സമ്മാനം ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കും മലാല യൂസഫ് സായിക്കുമാണ് ലഭിച്ചത്


ബോക്സിങ്‌ താരം എംസി മേരികോം പിന്മാറിയതിനാൽ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുന്നത്?
ഗഗൻ നരംഗ് (ഷൂട്ടിംഗ് താരം)


2024 ജൂലായിൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പതാക വാഹകരാകുന്നത്?

പി വി സിന്ധു (ബാഡ്മിന്റൺ താരം)
ശരത് കമൽ (ടേബിൾ ടെന്നീസ് താരം)


അടുത്തിടെ വിജയകരമായി പരീക്ഷിച്ച വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്ഐവി (HIV) അണുബാധ തടയാനുള്ള പുതിയ മരുന്ന്?
ലെനാക പവീർ


2024 -ലെ യുനെസ്കോ (UNESCO) ലോക പൈതൃക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ (ഭാരത് മണ്ഡപം)


2024 ജൂലായിൽ യൂണിസെഫിന്റെ ധനസഹായം ലഭിച്ച കേരള സർക്കാർ പദ്ധതി?
ലിറ്റിൽ കൈറ്റ്സ്

2018 -ലാണ് ലിറ്റിൽ കൈറ്റ്സ് -ഐടി ക്ലബ്ബുകൾ സ്ഥാപിതമായത്


2024 -ലെ ഗ്ലോബൽ ഇന്ത്യ എഐ ഉച്ചകോടിക്ക് വേദിയായത്?
ന്യൂഡൽഹി


വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിന്റെ എത്രാമത്തെ വകുപ്പ് പ്രകാരമാണ് ജീവനാംശത്തിന് പരാതി നൽകാമെന്ന് സുപ്രീം കോടതി വിധിച്ചത്
125


2024 ജൂലൈ കേരളത്തിൽ നിന്നു ട്രേഡ് മാർക്ക് ലഭിച്ചത്?
ഓണവില്ല്


എഐ പ്ലാറ്റ്ഫോം ആയ ഹാൻവൂ എ ഐ സൃഷ്ടികൾക്കായി നടത്തിയ ആദ്യ സൗന്ദര്യ മത്സരത്തിൽ കിരീടം നേടിയത്?
കെൻസ ലെയ്‌ലി
(Kenza Layli, മൊറോക്കോ)


ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം(Global Energy Independence Day)?
ജൂലൈ 10


2024- ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം?

“ഊർജ്ജമാറ്റം ഇപ്പോൾതന്നെ: ഭാവിയെ സ്വീകരിക്കുക “
Energy Transition Now: Embrace the Future

ബ്രിട്ടന്റെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജ ആരാണ്?
ലിസ നാൻഡി


2024 ജൂലൈ അന്തരിച്ച ജോൺ ലാൻഡൗ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിനിമ
ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ഓസ്കാർ ജേതാവുമാണ് ജോൺ ലാൻഡൗ


ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലേവ് ന് വേദിയാകുന്നത്?
കൊച്ചി


ഇറാന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
മസൂദ് പെസഷ്കിയാൻ


മണിക്കൂറിൽ 40,000 മൈലിലധികം വേഗതയിൽ ഭൂമിയിലേക്ക് കുതിക്കുന്നതായി നാസ (NASA) റിപ്പോർട്ട് ചെയ്ത ചിന്നഗ്രഹം?
2024 MT- 1


കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെ പേര്?
ഫോഴ്‌സാ കൊച്ചി എഫ്. സി


ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷന്റെ (ICC ) ടി 20 ഓൾ റൗണ്ടർ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം?

ഹാർദിക് പാണ്ഡ്യ
ശ്രീലങ്കയുടെ വാനിഡു ഹാസരങ്ക യുമായാണ് ഒന്നാം സ്ഥാനം പങ്കിട്ടത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ വിഭാഗത്തിൽ ഒന്നാമത് എത്തുന്നത്


കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള 2022- 23ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്?
എൻ എസ് ആശുപത്രി കൊല്ലം
തുടർച്ചയായി അഞ്ചാം വർഷമാണ് പുരസ്കാരം ലഭിക്കുന്നത്


കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിക്കുന്ന കോളേജ്?
ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മറയൂർ


യുഎഇയിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരം?

തുവാം നഗരം
നഗരം കണ്ടെത്തിയത് സിനിയാ ദ്വീപ്
6- നൂറ്റാണ്ടിൽ മുത്ത് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു തുവാം നഗരം


ദുരന്ത പ്രതികരണത്തിനും സുരക്ഷയ് ക്കുമായി 2024 ജൂലായിൽ ജപ്പാൻ വിക്ഷേപിച്ച നവീകരിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
ഡെയ്ചി 4 (ALOS-4 )


കേരള സർക്കാറിന്റെ 2024 -ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായത്?
കോലിയക്കോട് എൻ കൃഷ്ണൻ നായർ


‘അല്ലോഹലൻ’ എന്ന നോവൽ എഴുതിയത്?
അംബികാസുതൻ മാങ്ങാട്


ക്രെഡിറ്റ് കാർഡിന് സമാനമായി യുപിഐ യിൽ ഉപയോഗിക്കാവുന്ന പുതിയ സംവിധാനം?
ക്രെഡിറ്റ് ലൈൻ


40000 പന്തുകൾ എറിയുന്ന ആദ്യ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയ ക്രിക്കറ്റ് കളിക്കാരൻ?
ജെയിംസ് ആൻഡേഴ്‌ സൺ (ഇംഗ്ലണ്ട്)


ദക്ഷിണ കൊറിയ വികസിപ്പിച്ചെടുത്ത
ഡ്രോണു കളെ തകർക്കാൻ ലോകത്ത് ആദ്യമായി ലേസർ ആയുധം നിർമ്മിച്ച രാജ്യം?

ദക്ഷിണ കൊറിയ
ബ്ലോക്ക് ഐ എന്നാണ് ലേസർ ആയുധത്തിന്റെ പേര്
ഈ പദ്ധതിക്ക് ദക്ഷിണ കൊറിയ നൽകിയ പേര്
സ്റ്റാർ വാർ പ്രൊജക്റ്റ്


ജീവനാംശ നിയമം മതഭേദമില്ലാതെ എല്ലാ വിവാഹിതകൾക്കും ബാധകമാണെന്ന് വിധി പ്രസ്താവിച്ചത്?
സുപ്രീം കോടതി


ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളുടെ മെന്ററായി നിയമിക്കപ്പെട്ടത്?
പ്രകാശ് പദുക്കോൺ


‘ആത്രേയകം’ എന്ന നോവലിന്റെ രചയിതാവ്?
ആർ രാജശ്രീ


റോഡ് സുരക്ഷ ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? രാജസ്ഥാൻ


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) 2024 ജൂണിലെ’ Player of the month’ പുരസ്കാരം ലഭിച്ച കായിക താരങ്ങൾ?
ജസ്പ്രീത് ബുംറ, സ്മൃതി മന്ദാന


ലോക ചോക്ലേറ്റ് ദിനം?

ജൂലൈ 7
2009 -ലാണ് ആദ്യമായി ലോക ചോക്ലേറ്റ് ദിനം ആചരിച്ചത്

ഏഷ്യൻ ബില്ല്യാഡ്സ് ചാമ്പ്യൻഷിപ്പ് 2024- ജേതാവ്?

ധ്രുവ് സിത്വാല (ഇന്ത്യ)
വനിതാ വിഭാഗം ജേതാവ് –
അനുപമ രാമചന്ദ്രൻ (ഇന്ത്യ)
വേദി റിയാദ്


ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ബഹുമതി ലഭിച്ചത്?
റോഷ്നി നാടാർ


കുട്ടികളിൽ സാമൂഹിക ഐക്യവും ഭരണഘടന മൂല്യങ്ങളും വളർത്താൻ ‘നാവു മനു ജാറു’ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?
കർണാടക


ഹത്രാസ് ദുരന്തം അന്വേഷിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷന്റെ ചെയർമാൻ?
ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ


2024 ദേശീയ ബജറ്റ് അവതരിപ്പിക്കുന്നത്?

ജൂലൈ 23
ബജറ്റ് അവതരിപ്പിക്കുന്നത്-
നിർമലാ സീതാരാമൻ


മുഖ്യ സ്പോൺസറായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി കരാറിലേർപ്പെട്ടത്?
BPCL


പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പരാതിപ്പെടാനുള്ള സൗകര്യം ആദ്യമായി നടപ്പിലാക്കുന്നത്?
മലപ്പുറം ജില്ല, തൃശ്ശൂർ സിറ്റി


എത്ര വർഷത്തിനിടെ ഓസ്ട്രിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി

41
1983 -ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്


Weekly Current Affairs | 2024 ജൂലൈ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.