Weekly Current Affairs for Kerala PSC Exams| 2024 December 22-31 | PSC Current Affairs | Weekly Current Affairs |

2024 ഡിസംബർ 22-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഡിസംബർ 22-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


ദേശീയ മനുഷ്യാവകാശ കമ്മീഷൻ 9- മത് അധ്യക്ഷനായി ചുമതലയേറ്റത്?
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ


2024 -ലെ കേരള നിയമസഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
എം മുകുന്ദൻ


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്?
IN TRV 01

ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്താണ്
IN TRV 01
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്ഥിതിചെയ്യുന്ന താലൂക്ക്
നെയ്യാറ്റിൻകര
തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ


2024 ഡിസംബർ 25  ന് അന്തരിച്ച മലയാളത്തിന്റെ സാഹിത്യകാരൻ?
എം ടി വാസുദേവൻ നായർ

മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ (എം ടി വാസുദേവൻ നായർ)
‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നു

പാലക്കാട്ട് ജില്ലയിലെ കൂടല്ലൂർ 1933 ജൂലൈ 15- നാണ് എം ടി വാസുദേവൻ നായർ ജനിച്ചത്. പത്മഭൂഷൻ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ പുരസ്കാരം, ചലച്ചിത്രരംഗത്തെ മികവിനുള്ള രാഷ്ട്രപതിയുടെ സ്വർണപതക്കം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

എം ടി വാസുദേവൻ നായരുടെ ആദ്യ നോവൽ
പാതിരാവും പകൽവെളിച്ചവും

എം ടി വാസുദേവൻ നായരുടെ പ്രധാന കൃതികൾ
നാലുകെട്ട്, കാലം, രണ്ടാമൂഴം, മഞ്ഞ്
അസുരവിത്ത്


ഫിഫ ദി ബെസ്റ്റ് ഫുട്ബോൾ അവാർഡ് 2024 മികച്ച പുരുഷതാരം?
വിനീഷ്യസ് ജൂനിയർ ( ബ്രസീൽ
മികച്ച വനിതാ താരം ഐറ്റാന ബോൺമാറ്റി
സ്പെയിൻ


2024 ഡിസംബർ അന്തരിച്ച ‘സസ്യങ്ങളുടെ വിജ്ഞാന കോശം ‘ എന്നറിയപ്പെടുന്ന വനിത?
തുളസി ഗൗഡ

40000 അധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച തുളസി ഗൗഡ അറിയപ്പെട്ടിരുന്നത്
വൃക്ഷമാത (മരങ്ങളുടെ അമ്മ) എന്നും
കാടിന്റെ എൻസൈക്ലോപീഡിയ എന്നും
എന്നറിയപ്പെടുന്നു


2024 ഡിസംബർ 26 -ന് അന്തരിച്ച മുൻ പ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ വ്യക്തി?
ഡോ. മൻമോഹൻ സിംഗ്


ദേശീയ ഗണിതശാസ്ത്ര ദിനം?
ഡിസംബർ 22

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്
രാമാനുജൻ 1887 ഡിസംബർ 22 -ന് ജനിച്ചത്


29 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള യിൽ മികച്ച ചലച്ചിത്രത്തിനുള്ള
സുവർണചകോരം നേടിയ ചിത്രം?

മലു (ബ്രസീലിയൻ ചിത്രം)
സംവിധായകൻ പെഡ്രോ ഫ്രെയർ


ദേശീയ കർഷകദിനം?

ഡിസംബർ 23
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ന്റെ ജന്മദിനമാണ് ഡിസംബർ 23


2024 ഡിസംബറിൽ 23 ന് അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ?
ശ്യാംബെനഗൽ


കേരളത്തിലെ ആദ്യ ഇ -സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്?
തലശ്ശേരി (കണ്ണൂർ)


നവീകരണം പൂർത്തിയാക്കി 2024 ഡിസംബറിൽ തീർത്ഥാടകർക്ക് തുറന്നുകൊടുത്ത പ്രശസ്തമായ നോത്രാദാം പള്ളി സ്ഥിതി ചെയ്യുന്ന നഗരം? പാരീസ് (ഫ്രാൻസ്)


വനിത ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് 2024 കിരീടം നേടിയത്?  

ഇന്ത്യ
ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്

2025 ജനുവരി ഉത്തരാഖണ്ഡിൽ വച്ചു നടക്കുന്ന 38 മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
മൗളി എന്ന മോണൽ പക്ഷി

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയായ മോണലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മൗളി എന്ന പേരു നൽകിയത്


പ്രധാനമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന 20- മത്തെ ബഹുമതി?
ഓർഡർ ഓഫ് മുബാറക്  അൽ കബീർ

കുവൈറ്റിന്റെ പരമോന്നത ബഹുമതിയാണ് ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ


കിടപ്പിലായ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന ആയുർവേദ സ്വാന്തന പരിചരണ പദ്ധതി?
സ്നേഹധാര


അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്?
വെള്ളത്തലയൻ കടൽപ്പരുന്ത്


ഏതു പുരസ്കാരം ലഭിച്ചതായി അവകാശപ്പെടുന്നതിൽ നിന്നാണ്
ടി എം കൃഷ്ണയെ സുപ്രീംകോടതി വിലക്കിയത്?

ചെന്നൈ മ്യൂസിക്കൽ അക്കാദമിയുടെ സുബ്ബ ലക്ഷ്മി പുരസ്കാരം


അടുത്തിടെ ഏതു സംസ്ഥാനത്താണ് ഹൈക്കോടതി പോത്തുപോരും ബുൾബുൾ പക്ഷി പോരും വിലക്കിയത്?
അസം


രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് സ്ഥിതി ചെയ്യുന്നത്?
ചെന്നൈ


ഇന്ത്യയിൽ ഏറ്റവും അധികം പ്രളയ ഭീഷണിയും വരൾച്ച ഭീഷണിയും നേരിടുന്ന കേരളത്തിലെ ജില്ല?
ആലപ്പുഴ


2026 ഐസിസി പുരുഷ T20 ലോകകപ്പ് ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും?
ഇന്ത്യയും ശ്രീലങ്കയും

2024 ഐസിസി പുരുഷ T20 ലോകകപ്പ് ജേതാക്കൾ
ഇന്ത്യ
2024വേദി യു എസ്, വെസ്റ്റിൻഡീസ്


ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ട് ദ്വീപിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
ചിഡോ ചുഴലിക്കാറ്റ്


ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് വിമാനത്താവളം നിർമ്മിക്കുന്ന ഒരുങ്ങുന്ന രാജ്യം? 
ചൈന


2025 -ൽ ഇന്ത്യൻ സഞ്ചാരികൾക്ക് വിസരഹിത യാത്ര അനുവദിക്കുന്ന രാജ്യം? റഷ്യ


പശ്ചിമ ബംഗാളിനെ പൈതൃക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന?
യൂനസ്കോ (UNESCO)


ഇന്ത്യൻ അതിർത്തിയിലെ രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ഗ്രാമം?
മസാലി വില്ലേജ് ഗുജറാത്ത്


2024 വനിത ഏഷ്യൻ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത്? 

ശ്രീലങ്ക
ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കിരീടം നേടിയത്


ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ സേഫ്റ്റി എൻജിനീയറിങ് സെന്റർ നിലവിൽ വരുന്നത്?
ഹൈദരാബാദ്

യുഎസിന് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസാണ് ഹൈദരാബാദിൽ നിലവിൽ വരുന്നത്


2024 പുരുഷ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീട ജേതാക്കൾ?  
ഇന്ത്യ

ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഹോക്കി ടീം കിരീടം സ്വന്തമാക്കിയത്
വേദി മസ്കറ്റ് (ഒമാൻ)

ഇന്ത്യൻ ജൂനിയർ ഹോക്കി ടീം കോച്ച്
പി ആർ ശ്രീജേഷ്


ബിബിസിയുടെ 2024 -ലെ ഏറ്റവും സ്വാധീനവും പ്രചോദനവും നൽകുന്ന 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ച മൂന്നു വനിതകൾ?

വിനേഷ് ഫോഗട്ട്
ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരം

പൂജാ ശർമ
പാരമ്പര്യങ്ങളെ തിരുത്തി അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ വനിത പൂജാ ശർമ

അരുണ റോയ്
സാമൂഹിക പ്രവർത്തകയായ അരുണ റോയ് മസ്ദൂർ കിസാൻ ശക്തി സംഘടന സ്ഥാപിച്ചു
2005- ൽ ഇന്ത്യയുടെ വിവരാകാശ നിയമം നടപ്പിലാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി അരുണ റോയ്


കേരളത്തിൽ വനിതകൾക്കായുള്ള ഫുട്ബോൾ അക്കാദമി സ്ഥാപിച്ചത്?
എറണാകുളം


ഇന്ത്യയിലെ 2024 ഏറ്റവും മികച്ച 5- മത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്? ആലത്തൂർ പോലീസ് സ്റ്റേഷൻ പാലക്കാട്


ശിവഗിരി മഠം സംഘടിപ്പിക്കുന്ന ത്രിദിന ലോകമത സമ്മേളനത്തിന് 2024 വേദിയായത്?
വത്തിക്കാൻ

ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ 1924 സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ശിവഗിരി മഠം ലോക മത സമ്മേളനം സംഘടിപ്പിച്ചത്


മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളി താരം?
വി ജെ ജോഷിത ( വയനാട്)


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികളെ കുറിച്ച് പരാതി നൽകുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ്?
ജൻമൻ രേഖ ആപ്പ്


വിലകയറ്റത്തിൽ നിന്നും സാധാരണക്കാർ ക്ക് സഹായകമേകാൻ കിലോഗ്രാമിന് 22 രൂപ നിരക്കിൽ കേന്ദ്രസർക്കാർ നൽകാൻ തീരുമാനിച്ച അരി? 
ഭാരത് അരി


പോലീസ് സേവനങ്ങൾക്ക് റോബോട്ട് സഹായം ഉപയോഗിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?
കേരളം


ആദിവാസി ഊരുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുവാനുള്ള പദ്ധതി?
ഗോത്ര സാരഥി


ബീഹാർ ഇന്ത്യ നേപ്പാൾ സംസാരിക്കുന്ന ഒരു ഇന്തോ -ആര്യൻ ഭാഷയായ ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം?

ആജുർ
സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ്
ഇന്ത്യയിലും നേപ്പാളിലും ആയി രണ്ടു കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക ഭാഷ


ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട്?
ഇന്ദോർ


ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക്‌ ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസിലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി?
ഭൂമിക


2024 എത്രാമത്തെ ഭരണഘടന ബില്‍ ആണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘?
129

128 മത്തെ ഭരണഘടന ബില്‍
വനിതാ സംവരണ ബിൽ


ഇരുളിൽ തെളിഞ്ഞ അക്ഷരങ്ങൾ ആരുടെ ആത്മകഥയാണ്?
പി ജെ ജോസഫ്


സംസ്ഥാനത്തെ ഏക ലിവിങ് വിൽ കൗണ്ടർ ഉള്ള മെഡിക്കൽ കോളേജ്?
പാരിപ്പള്ളി മെഡിക്കൽ കോളേജ് കൊല്ലം


യു എൻ ഇന്റേണൽ ജസ്റ്റിസ് കൗൺസിൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി മുൻ ജഡ്ജി?
മദൻ ബി ലോക്കൂര്‍


2024 ൽ നൂറാം ജന്മദിനം വാർഷികം ആഘോഷിക്കുന്ന പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ?
അമൽകുമാർ റായ് ചൗധരി


മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങളിലൂടെ ആശയ വിനിമയം  സാധ്യമാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത വിനിമയ സംവിധാനം?
നഭ് മിത്ര


വെള്ളായണി കായലിന്റെ സംരക്ഷണ ലക്ഷ്യമിട്ടിട്ടുള്ള പുനരുദ്ധാരണ പ്രചാരണ പരിപാടി?
ഇനി ഞാനൊഴുകട്ടെ


Weekly Current Affairs | 2024 ഡിസംബർ 22-31 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.