Weekly Current Affairs for Kerala PSC Exams| 2024 August 4-10|PSC Current Affairs|Weekly Current Affairs


2024 ഓഗസ്റ്റ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഓഗസ്റ്റ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ


പാരീസ് ഒളിമ്പിക്സ് ഫൈനലിനു മുൻപായി അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം?
വിനേഷ് ഫോഗട്ട്

ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്

ഭാര പരിശോധനയിൽ നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്


പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം?
ചൈന


2024 പാരീസ് ഒളിമ്പിക്സിൽ ഏതു രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയത്?
സ്പെയിൻ

സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത് ഹർമൻ പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്


പാരീസ് ഒളിമ്പിക്സ് പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്?
സ്വപ്നിൽ കുശാലെ (മഹാരാഷ്ട്ര)


2024 പാരീസ് ഒളിമ്പിക്സിലെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയെന്തുന്ന കായികതാരങ്ങൾ
പിആർ ശ്രീജേഷ്, മനു ഭാകർ (ഷൂട്ടിംഗ് താരം)

പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ആണ് പി ആർ ശ്രീജേഷ്

രണ്ട് ഒളിമ്പിക് മെഡൽ നേടിയ ഒരേയൊരു മലയാളി

ഒരു ഒളിമ്പിക്സിൽ ആദ്യമായി രണ്ട് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ വനിതയാണ് മനു ഭാകർ


ലോകത്തിലെ ആദ്യ അതിവേഗ കാർബൺ ഫൈബർ ട്രെയിൻ നിലവിൽ വരുന്ന രാജ്യം?
ചൈന


അടുത്തിടെ ബംഗ്ലാദേശിലെ ഏത് തുറമുഖത്തിന്റെ ടെർമിനൽ പ്രവർത്തനാവകാശങ്ങളാണ് ഇന്ത്യ നേടിയത്
മോഗ്ല (Mongla)

ഇറാനിലെ ചബഹാറിനും (Chabahar) മ്യാൻമറിലെ സിറ്റ് വെ യ്ക്കും(Sittwe) ശേഷം ഇന്ത്യ പ്രവർത്തനാവകാശം സ്വന്തമാക്കുന്ന മൂന്നാമത്തെ തുറമുഖമാണ് മോഗ്ല


അടുത്തിടെ അന്തരിച്ച വിഖ്യാത ഭരതനാട്യം, കുച്ചുപ്പുടി നർത്തകി?
യാമിനി കൃഷ്ണമൂർത്തി
ആത്മകഥ – A Passion For Dance


2024 ആഗസ്റ്റിൽ പേര് മാറ്റിയ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ കൊച്ചുവേളി, നേമം (തിരുവനന്തപുരം)

നേമം- തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നും
കൊച്ചുവേളി- തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നും അറിയപ്പെടും


ഇന്ത്യയിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം?

6 സ്ഥാനത്ത്
ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്,
അരുണാചൽപ്രദേശ്, മിസോറാം
മഹാരാഷ്ട്ര എന്നിവയാണ് കേരളത്തിനു മുന്നിൽ ഉള്ളത്

കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്

കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് വയനാട് ചൂരൽ മലയിലും മുണ്ടക്കൈയിലും


ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കംപാനിയൻ ഓഫ് ദ ഓഡർ ഓഫ് ഫിജി പുരസ്കാരം 2024 -ൽ അർഹയായ ഇന്ത്യൻ രാഷ്ട്രപതി?

ദ്രൗപതി മുർമു
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡണ്ട്
ഫിജി പ്രസിഡന്റ് വില്യം മെയ് വലിലി കതോനിവരെ


2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം?
നോഹ ലൈൽസ് (അമേരിക്ക)
100 മീറ്റർ ഓട്ടം 9. 784 സെക്കന്റിലാണ് നോഹ ലൈൽസ് ഫിനിഷ് ചെയ്തത്


2024 പാരിസ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം?

ജൂലിയൻ ആൽഫ്രഡ് (സെന്റ് ലൂസിയ, കരീബിയൻ രാഷ്ട്രം)
100 മീറ്റർ 10.72 സെക്കന്റിലാണ് ജൂലിയൻ ആൽഫ്രഡ് ഫിനിഷ് ചെയ്തത്


2024 ഓഗസ്റ്റ് അന്തരിച്ച ബഹുഭാഷാ പണ്ഡിതനും വിവർത്തകനും അധ്യാപകനുമായ വ്യക്തി?

പ്രൊഫ. സി ജി രാജഗോപാൽ
തുളസീദാസിന്‍റെ ശ്രീരാമചരിതം മാനസം മലയാളത്തിൽ വിവർത്തനം ചെയ്തതിന് 2019 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു


ദേശീയ ജാവലിൻ ദിനം
ഓഗസ്റ്റ് 7

2021 ഓഗസ്റ്റ് 7- ന് നടന്ന ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ നീരജ് ചോപ്ര സ്വർണം നേടിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് -7 ദേശീയ ജാവലിൻ ദിനമായി ആചരിക്കുന്നത്


2023 -ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്തിന് അർഹരായവർ?
എം ആർ രാഘവവാര്യർ ചരിത്ര പണ്ഡിതൻ)
സി എൽ ജോസ് (നാടകകൃത്ത്)


9 – തവണയും സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ട് പാരീസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ് ഏതു കായികനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പോൾ വാൾട്ട് (സ്വീഡൻ)


ഹിരോഷിമ ദിനം?
ആഗസ്റ്റ് 6

1945 ആഗസ്റ്റ് 6- നാണ് അമേരിക്ക ജപ്പാനിൽ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്
ബോംബിന്റെ പേര് ലിറ്റിൽ ബോയ്
വിമാനത്തിന്റെ പേര് എനോള ഗേ


നാഗസാക്കി ദിനം?
ഓഗസ്റ്റ് 9

1945 ആഗസ്റ്റ് 9- നാണ് അമേരിക്ക ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത്
ബോംബിന്റെ പേര് ഫാറ്റ്മാൻ
വിമാനത്തിന്റെ പേര് ബോക്സ് കാർ


2024 ഓഗസ്റ്റ് അന്തരിച്ച ശോഭന റാനഡെ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാമൂഹിക പ്രവർത്തനം


ആഭ്യന്തര കലാപത്തെ തുടർന്ന് 2024 ആഗസ്റ്റ് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി?
ഷെയ്ക്ക് ഹസീന

1971 ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തര തലമുറയ്ക്ക് സർക്കാർ ജോലികളിൽ 30% സംവരണം നൽകുന്നതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് ഷെയ്ക്ക് ഹസീന രാജിവെച്ചത്


പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്നത്?
മുഹമ്മദ് യൂനുസ്

2006 -ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവാണ്
മുഹമ്മദ് യൂനുസ്
ഗ്രാമീണരുടെ ദാരിദ്ര്യം തടയുന്നതിനായി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് മുഹമ്മദ് യൂനുസ്
ബംഗ്ലാദേശ് പ്രസിഡന്റ്
മുഹമ്മദ് ഷഹാബുദീൻ


കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതനായത്?
ലഫ്. ജനറൽ സാധന സക്സേന നായർ ഉത്തർപ്രദേശ്


ഇറാൻ സന്ദർശനത്തിനിടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ സംഘടനയായ ഹമാസിന്റെ രാഷ്ട്രീയ കാര്യ മേധാവി?
ഇസ് മായിൽ ഹനിയ


വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബെയിലി പാല നിർമ്മാണത്തിന് നേതൃത്വം നൽകിയ സൈനിക സംഘത്തിലെ ഏക വനിത?
മേജർ സീത ഷെൽക്കെ


16- മത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വ ചിത്രമേളയിലെ മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ടത്?

വസുധൈവ കുടുംബകം
സംവിധാനം ആനന്ദ് പട് വർധൻ


2024 ഓഗസ്റ്റിൽ അന്തരിച്ച പശ്ചിമബംഗാളിന്റെ മുൻ മുഖ്യമന്ത്രി?

ബുദ്ധദേവ് ഭട്ടാചാര്യ
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ


ദേശീയ കൈത്തറി ദിനം
ഓഗസ്റ്റ് 7

1905 ഓഗസ്റ്റ് 7 ന് കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മക്കായിട്ടാണ് ഓഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത് 2015ലെ ഓഗസ്റ്റ് 7 തീയതിയാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്


2005- ലെ ദേശീയ ദുരന്തനിവാരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്?

2024 ഓഗസ്റ്റ് 1
ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
ആഭ്യന്തരമന്ത്രി അമിത് ഷാ


ഓണത്തിന് വിഷരഹിത പഴങ്ങളും പച്ചക്കറികളും ഉല്പാദിപ്പിക്കുന്നതിനായുള്ള കുടുംബശ്രീയുടെ പദ്ധതി?
ഓണക്കനി 2024


ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്തു വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
നിറപൊലിമ 2024


2025 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ക്യാമ്പയിൻ

ഒന്നായി പൂജ്യത്തിലേക്ക്
ലോക എയ്ഡ്സ് ദിനം ഡിസംബർ 1
2023ലെ പ്രമേയം
Let communities lead (സമൂഹങ്ങൾ നയിക്കട്ടെ )


വിദ്യാഭ്യാസ അവകാശ നിയമം നേഴ്സറി പ്രവേശത്തിന് ബാധകമാണെന്ന് വിധി പ്രഖ്യാപിച്ചത്
മദ്രാസ് ഹൈക്കോടതി


ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത്?
ടി പത്മനാഭൻ


2024 ആഗസ്റ്റ് അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം
ഗ്രഹാം തോർപ്പ്


അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ‘അന്തമാനിസ് ചാൾസ് ഡാർവിൻ’ എന്ന ജീവിവർഗ്ഗം ഏത് വിഭാഗത്തിൽപ്പെടുന്നു?
തവള


അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിച്ച ഇന്ത്യയുടെ ടെന്നീസ് താരം?
രോഹൻ ബൊപ്പണ്ണ


ഏതു രാജ്യത്തിന്റെ പ്രസിഡണ്ടായി ആയാണ് നിക്കോളാസ് മഡുറോ തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?
വെനസ്വേല


സർക്കാർ സ്കൂളുകളുടെ പേരിൽനിന്ന് ട്രൈബൽ എന്ന വാക്ക് മാറ്റണം എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
മദ്രാസ് ഹൈക്കോടതി


കർണാടകയിലെ രാമനഗര ജില്ലയുടെ പുതിയ പേര്
ബംഗളൂരു സൗത്ത്


അനധികൃതമായി നഗരത്തിലെ ഫുട്പാത്തുകൾ കയ്യേറുന്നവർക്കെതിരെ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ ഫുട്പാത്ത്


സംസ്ഥാന സർക്കാരിന്റെ മികച്ച നേഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്കാരം 2024 – ൽ ലഭിച്ചത്
ഗീത സുരേഷ് ബാബു


പ്ലസ് ടു വിജയിച്ച എല്ലാവർക്കും ബിരുദം നേടാൻ അവസരമൊരുക്കി സമ്പൂർണ്ണ ബിരുദ മണ്ഡലം എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുന്നത്?
കട്ടാക്കട


സുഖോയ് യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന 4 -മത്തെ രാഷ്ട്രപതി?

ദ്രൗപതി മുർമു
എപിജെ അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, രാംനാഥ് കോവിന്ദ് എന്നിവരാണ് ഇതിനുമുമ്പ് സഞ്ചരിച്ചവർ


ഐഎസ്ആർഒ – നാസ സംയുക്ത ദൗത്യമായ ആക്സിയം – 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല


കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത്? കൊല്ലം


2024 ആഗസ്റ്റ് ഇൻസ്റ്റഗ്രാമിന് വിലക്കപ്പെടുത്തിയ രാജ്യം?
തുർക്കി


അമീബിക് മസ്തിഷ്കജ്വര ചികിത്സ ക്കുള്ള ജീവൻ രക്ഷാമരുന്നായ
മിൽറ്റിഫോസിൽ ഏതു രാജ്യത്തുനിന്നാണ് കേരളത്തിൽ എത്തിച്ചത്?
ജർമ്മനി


ഏതു സാമൂഹിക പരിഷ്കർത്താവിന്റെ 115 സമാധി വാർഷികമാണ് 2024 ആഗസ്റ്റിൽ ആചരിച്ചത്
തൈക്കാട് അയ്യ


വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?

കുട്ടിയിടം
കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറക്കുകയാണ് കുട്ടിയിടം എന്ന പദ്ധതിയുടെ ലക്ഷ്യം


2024 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല?
ആലപ്പുഴ


സർവീസ് ചട്ടങ്ങളിൽ ഭിന്നശേഷിക്കാർ എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം?
കേരളം


അവയവദാനം നടത്തുന്ന റെയിൽവേ ജീവനക്കാർക്ക് എത്ര ദിവസത്തെ പ്രത്യേക അവധി അനുവദിക്കാനാണ് റെയിൽവേ തീരുമാനിച്ചത്?
42 ദിവസം


സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ എമിസിസുമാബ് എന്ന മരുന്ന് സൗജന്യമായി നൽകുവാൻ തീരുമാനിച്ച സംസ്ഥാനം?

കേരളം
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഈ മരുന്ന് സൗജന്യമായി നൽകുന്നത്


കുടുംബശ്രീയും മെഡിക്കോൺ – മെഡിക്കൽ സ്റ്റുഡന്റ്സ് കളക്ടീവ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ?
ശ്രദ്ധ


ഗൂഗിളിന്റെ സെർച്ച് എൻജിനു ബദലായി ഓപ്പൺ എ ഐ വികസിപ്പിച്ച സെർച്ച് എൻജിൻ
സെർച്ച് ജി പി ടി


30 വയസ്സിന് മുകളിലുള്ള മുഴുവൻ പേരുടെയും വാർഷിക ആരോഗ്യ സ്ക്രീനിങ് രണ്ടാംഘട്ടത്തിലേക്ക് വികസിപ്പിച്ച ആപ്പ്?
ശൈലി 2.O


സർക്കാർ പരിപാടികളിൽ സസ്യാഹാരം മാത്രം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

അസം
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ


അടുത്തിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO)
ജി -സാറ്റ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങൾ?

കേരളം ആന്ധ്രപ്രദേശ് തെലങ്കാന
ജി -സാറ്റ്-16, ജി -സാറ്റ് -18 എന്നീ ഉപഗ്രഹങ്ങളുടെ സേവനമാണ് ലഭിക്കുക


അടുത്തിടെ അമീബിക് ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല? തിരുവനന്തപുരം


ഒളിമ്പിക് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം?

ലക്ഷ്യ സെൻ
2024 പാരീസ് ഒളിമ്പിക്സിലാണ് എത്തിയത്


ലോകത്തിലെ ആദ്യ അതിവേഗ കാർബൺ ഫൈബർ ട്രെയിൻ നിലവിൽ വരുന്ന രാജ്യം?
ചൈന


UPSC യുടെ പുതിയ ചെയർപേഴ്സൺ?
പ്രീതി സുധൻ


ISRO തയ്യാറാക്കിയ മണ്ണിടിച്ചൽ (Land Slide Atlas ) ൽ പട്ടികയിൽ ഇന്ത്യയിൽ തന്നെ മൂന്നാം സ്ഥാനത്തുള്ള ജില്ല?
തൃശ്ശൂർ
ആദ്യ സ്ഥാനം രുദ്ര പ്രയാഗ് ( ഉത്തരാഖണ്ഡ് )
വയനാട് പട്ടികയിൽ പതിമൂന്നാം സ്ഥാനത്ത്


ലൈഫ് ലൈക്ക് റോബോട്ടിനെ നിർമ്മിച്ചത്?
ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ


മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ നടപ്പാക്കുന്ന പദ്ധതി?
യോദ്ധാവ്


ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച് മണ്ണിലും പാറക്കഷണങ്ങളിലും ജലാംശം കണ്ടെത്തി ചൈനയുടെ ചാന്ദ്രദൗത്യം?
ചാങ്ങ്- 5


മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കുവാൻ രൂപീകരിച്ച കമ്മിറ്റി? ഗീതാ മിത്തൽ കമ്മിറ്റി


‘മൂങ്ങ’ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
പി എഫ് മാത്യൂസ്


കാർട്ടൂൺസ്റ്റുകൾക്കും ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് വിധിപ്രസ്താവിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


2024 ഓഗസ്റ്റ് അന്തരിച്ച മലയാള ചലച്ചിത്ര പിന്നണി ഗായിക?
കോഴിക്കോട് പുഷ്പ


2024 ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

39
ഒന്നാം സ്ഥാനത്ത് യുഎസ് എ


ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പഠനം നടക്കുന്ന ക്ഷേത്രം?
തളീശ്വരാർ ക്ഷേത്രം (തമിഴ്നാട്)


ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി നിയമിതനാകുന്നത്?
മുഹ്സിൻ നഖ് വി


‘ദേഹം’ എന്ന നോവലിന്റെ രചയിതാവ്? അജയ് പി മാങ്ങാട്


കർണാടകയിലെ രാമ നഗര ജില്ലയുടെ പുതിയ പേര്?
ബംഗളൂരു സൗത്ത്


മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സൂ -സഹാരി പാർക്ക് നിലവിൽ വരുന്നത്?
തളിപ്പറമ്പ് (കണ്ണൂർ)


രോഗികളുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണത്തിന് പരിശീലനം നേടിയ എക്സിക്യൂട്ടീവുകളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

കെ ഫോർ കെയർ
വയോജനങ്ങളുടെ പരിചരണത്തിനായി 2019 -ൽ കുടുംബശ്രീ തുടങ്ങിയ ഹർഷം പദ്ധതിക്ക് പകരമായാണ്
കെ ഫോർ കെയർ


സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തദ്ദേശീയർക്ക് സംവരണം ചെയ്തു ബിൽ അവതരിപ്പിച്ച സംസ്ഥാനം?
കർണാടക


പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസം?
ലാലിന


ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ പ്രീ കോർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം
മണിക ബത്ര

Weekly Current Affairs | 2024 ഓഗസ്റ്റ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ








Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.