Weekly Current Affairs for Kerala PSC Exams| 2024 August 25-31|PSC Current Affairs|Weekly Current Affairs




2024 ഓഗസ്റ്റ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഓഗസ്റ്റ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര നഗരം?
മൂവാറ്റുപുഴ (എറണാകുളം)

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു

ദൈനംദിന സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി പൂർത്തിയാക്കിയത്


ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം? മധാപർ (കച്ച് ജില്ല, ഗുജറാത്ത്)


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുതിയ പ്രസിഡന്റ്?
ജയ്ഷാ

ICC പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

നിലവിലെ പ്രസിഡന്റ് ഗ്രെഗ് ബാർക്ലെ 2024 നവംബർ 30 വരെ കാലാവധി ഉള്ളതിനാൽ 2024 ഡിസംബർ 1- ആണ് ജയ് ഷാ ICC പ്രസിഡന്റായി ചുമതലയേൽക്കുക



2022- ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
തെലങ്കാന

2022 -ൽ 751 ബാലവേല കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു

2022 -ലെ റിപ്പോർട്ട് പ്രകാരം കേരളം മധ്യപ്രദേശ് ഛത്തീസ്ഗഡ് ഹിമാചൽപ്രദേശ് ത്രിപുര ഒഡീഷ്യ പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല


കേന്ദ്രസർക്കാർ ജീവനക്കാർക്ക് വേണ്ടി രൂപീകരിച്ച പുതിയ പെൻഷൻ പദ്ധതി?
Unified Pension Scheme
(ഏകീകൃത പെൻഷൻ പദ്ധതി)

അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക പെൻഷൻ ആയി ലഭിക്കും.
മിനിമം പെൻഷൻ 10000 രൂപ .
2004 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും
ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme) ആരംഭിക്കുന്നത്
2025 ഏപ്രിൽ 1

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി? പി അനിൽകുമാർ


മികച്ച നാടക ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2024 -ൽ നേടിയത്?

ബൈജു ചന്ദ്രൻ
‘ജീവിതനാടകം: അരുണാഭം ഒരു നാടക കാലം’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്


ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ലഹരി ഉപയോഗം ഇല്ലാതാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ച പുതിയ പദ്ധതി?

നശമുക്ത് ഭാരത് അഭിയാൻ
NASHA MUKT BHARAT ABHIYAAN


2024 ഓഗസ്റ്റ് ശ്രീലങ്കയിൽ നടന്ന ഇന്ത്യ ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം?
മിത്രശക്തി 2024

മിത്രശക്തിയുടെ പത്താം പതിപ്പിന് വേദിയാകുന്നത് ശ്രീലങ്കയിലെ മദുരുഓയ

2024 ആഗസ്റ്റ് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ?
ടി കെ കൊച്ചു നാരായണൻ




ഓണവിഭവങ്ങളായ ഉപ്പേരിയും ശർക്കര വരട്ടിയും വിപണിയിലെത്തിക്കാൻ കുടുംബശ്രീ ആരംഭിച്ച ബ്രാൻഡ്?
ഫ്രഷ് ബൈറ്റ്സ്


മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്?
മോഹൻലാൽ


അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച
ജാം സാഹിബ് ഓഫ് നവനഗർ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം?
പോളണ്ട്

ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത് 45വർഷത്തിനുശേഷം
1979 -ൽ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്
പോളണ്ടിന്റെ പ്രധാനമന്ത്രി
ഡൊണാൾഡ് ടസ്ക്


2024 ഓഗസ്റ്റിൽ ഹനുമാൻ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന പ്രതിമ ഏതു രാജ്യത്താണ് സ്ഥാപിച്ചത്?

അമേരിക്ക
അമേരിക്കയിലെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ


2024 ആഗസ്റ്റ് പാരീസിൽ നടക്കുന്ന പാരാലിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സത്യപ്രകാശ് സാങ്‌ വാൻ
ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആണ്

2024 ഓഗസ്റ്റ് അന്തരിച്ച വി വി എ ഷുക്കൂർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാഹിത്യം



2024 ഓഗസ്റ്റ് അയ്യങ്കാളിയുടെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?
161 മത് വർഷം

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും നിയമനിർമ്മാതാവും വിപ്ലവകാരികമായ മഹാത്മാ അയ്യങ്കാളി 1863 ഓഗസ്റ്റ് 28- നാണ് ജനിച്ചത്


കേന്ദ്രമന്ത്രിയും മലയാളിയുമായ ജോർജ് കുര്യൻ ഏതു സംസ്ഥാനത്തുനിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

മധ്യപ്രദേശ്
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ,
ക്ഷീരവികസന വകുപ്പ് സഹമന്ത്രിയാണ് ജോർജ് കുര്യൻ
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്


തമിഴ്നാട്ടിൽ പുതുതായി ആരംഭിച്ച തമിഴിക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ?
വിജയ്


മസ്തിഷ്കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കുന്ന തിനായി മദ്രാസ് ഐഐടിയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജും ചേർന്ന വികസിപ്പിച്ച റോബോട്ട്?
പ്ലൂട്ടോ


ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന സ്പേസ് എക്സിന്റെ ദൗത്യം?
പൊളാരിസ് ഡോൺ

ഹീലിയം ചോർച്ചയെത്തുടർന്ന് വിക്ഷേപ ണം മാറ്റിവെച്ച ഈ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പെയ്സ് X എന്ന കമ്പനിയാണ്


അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ഡംബർ അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ത്രിപുര

ത്രിപുരയിലെ ഗുംതി നദിയിലെ ഡംബർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിന്റെ കിഴക്കൻ അതിർത്തി ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു


ഐസിസി വനിത T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികൾ?

സജന സജീവൻ (വയനാട് )
ആശാ ശോഭന (തിരുവനന്തപുരം)

ഇന്ത്യൻ വനിത ടി ട്വന്റി ലോകകപ്പ് ടീമിന്റെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന

ആദ്യമായിട്ടാണ് ഇന്ത്യയുടെ വനിതാ ലോകകപ്പ് ടീമിൽ മലയാളികൾ ഉൾപ്പെടുന്നത്
വേദി- യുഎഇ


നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി സ്ഥാപിതമാകുന്നത്?
കൊല്ലം


ശാസ്ത്ര സാങ്കേതിക മികവിനുള്ള കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ
വിജ്ഞാൻ ശ്രീ പുരസ്കാരം ലഭിച്ചത്?

ഡോ. സി അനന്തരാമകൃഷ്ണൻ
ഭക്ഷ്യ -കാർഷിക സംസ്കരണ മേഖല കളിലെ മികച്ച സംഭാവനകൾക്ക്
കൃഷി ശാസ്ത്ര വിഭാഗത്തിലാണ്
ഡോ. അനന്തരാമകൃഷ്ണന് പുരസ്കാരം ലഭിച്ചത്


അടുത്തിടെ ആദ്യമായി പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് RHUMI -1 വിക്ഷേപിച്ച രാജ്യം?

ഇന്ത്യ
ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗവേഷണം നടത്തുകയാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്


കേരളത്തിൽ തെരുവുനായ ആക്രമത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മിറ്റി?

ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി
2016 -ലാണ് സിരിജഗൻ കമ്മിറ്റി രൂപവത്കരിച്ചത്


2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഹൈക്കോടതിയുടെ മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ്?

വി പി മോഹൻകുമാർ
കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ അന്വേഷണ കമ്മീഷനായും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്


ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയ അമൻ ഷെഹ്റാവത്ത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗുസ്തി
പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം


യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്ലാവ് ഹാവൽ സെന്റർ (വി എച്ച് സി ) എന്ന സംഘടനയുടെ 2024 -ലെ ‘ഡിസ്റ്റേർബിങ്‌ ദി പീസ് (Disturbing the peace Award) പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി?
അരുന്ധതി റോയ്


അദാനി ഗ്രൂപ്പിനും സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനു മെതിരെ റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർഗ് റിസർച്ച് ഏതു രാജ്യത്തിന്റെ ധനകാര്യ ഗവേഷണ സ്ഥാപനമാണ്?
USA


2024 ഓഗസ്റ്റ് അന്തരിച്ച പ്രമുഖ മലയാള സിനിമ സംവിധായകൻ?
എം മോഹന്‍


ശ്രീനാരായണ ഗുരുവിന്റെ എത്രാമത് ജന്മ വാർഷികമാണ് 2024 ഓഗസ്റ്റ് ആചരിച്ചത് ?
170

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണഗുരു
1856 ആഗസ്റ്റ് 20- നാണ് ജനിച്ചത്


2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ കരസേനാ മേധാവി?

എസ് പത്മനാഭൻ
കേരളീയനായ ആദ്യ സൈനിക മേധാവി


2024 ഓഗസ്റ്റ് മുൻ മുഖ്യമന്ത്രി
സി അച്യുതമേനോന്റെ വെങ്കല പ്രതിമ അനാവരണം ചെയ്തത്?
തിരുവനന്തപുരം


ഐക്യരാഷ്ട്രസഭ (UN) സംഘടിപ്പിക്കുന്ന ‘ഭാവിയുടെ ഉച്ചകോടി’ (Summit of the Future) ക്ക്‌ 2024 -ൽ വേദിയാകുന്നത്?
ന്യൂയോർക്ക്


ഭൂകമ്പത്തെ തുടർന്ന് പൊട്ടിത്തെറിച്ച റഷ്യയിലെ അഗ്നിപർവ്വതം?
ഷിവേലുച്ച് അഗ്നിപർവ്വതം


വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യ ത്തോടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി?
ഡ്രീംവെസ്റ്റർ


2024 ഓഗസ്റ്റ് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി? രഞ്ജിത്ത്


ഉത്തേജകമരുന്ന് പരിശോധനയുമായി
ബന്ധപ്പെട്ട നിയമം ലംഘിച്ചതിന് 18 മാസത്തെ വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്റൺ
പാരീസിൽ 2024 ഓഗസ്റ്റ് 28 -ന് ആരംഭിക്കുന്ന പാരാലിമ്പിക്സിൽ മത്സരിക്കാൻ പ്രമോദ് ഭഗതിന് കഴിയില്ല


അന്തരീക്ഷ ഓക്സിജൻ സ്വീകരിച്ചു പറക്കുന്ന ATV (Advanced Technology Vehicle) റോക്കറ്റ് ഏതു സ്പേസ് ഏജൻസിയുടെതാണ്?
ഐഎസ്ആർഒ (ISRO)


ഇന്ത്യയിലെ ആദ്യ അരി എ.ടി.എം സ്ഥാപിച്ചത്?
ഭുവനേശ്വർ (ഒഡീഷ്യ)


അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്ര അനുമതി നൽകുന്ന പി എം ഗതിശക്തി അംഗീകാരം നൽകിയ കേരളത്തിലെ വിമാനത്താവളം?

ശബരിമല വിമാനത്താവളം
വിമാനത്താവളം നിലവിൽ വന്നിട്ടില്ല


2024 ഓഗസ്റ്റ് അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന് കരുതപ്പെടുന്ന സ്പെയിനിലെ 117 വയസ്സുകാരി?

മരിയ ബ്രൻയാസ്
116 വയസ്സുള്ള ജപ്പാനിൽ നിന്നുള്ള ടോമികോ ഇട്ടൂക്ക ആണ് ഇനി ഏറ്റവും പ്രായമുള്ള വ്യക്തി


2024ൽ വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിന്റെ വേർഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിച്ച ഇന്ത്യയിലെ നഗരം?

ശ്രീനഗർ
വേർഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ നഗരമാണ് ശ്രീനഗർ

രാജസ്ഥാനിലെ ജയ്പൂർ, തമിഴ്നാട്ടിലെ മാമല്ലപുരം, കർണാടകയിലെ മൈസൂർ എന്നിവയാണ് ഇതിനുമുമ്പ്  വേർഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിച്ച നഗരങ്ങൾ


അടുത്തിടെ മിഥുൻ (Bos Frontalis) എന്ന മൃഗത്തെ ആദ്യമായി ഔദ്യോഗികമായി അംഗീകരിച്ച ചെയ്യപ്പെട്ട സംസ്ഥാനം?

അസം
അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് മിഥുൻ


മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാത്ത ദൗത്യം ഏതു മാസമാണ് വിക്ഷേപിക്കുന്നത്?
ഡിസംബർ


മിസ്സ് യൂണിവേഴ്സ് കേരള 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
അക്സ വർഗീസ്


റൈറ്റ് ടു ഡിസ്കണക്ട് നിയമം പ്രാബല്യത്തിൽ വന്ന രാജ്യം?
ഓസ്ട്രേലിയ


ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് റോണക് ദഹിയ?
ഗുസ്തി


ആഭ്യന്തര കലാപം രൂക്ഷമായതോടെ സ്ഥാനമൊഴിയൻ പ്രഖ്യാപിച്ച ഫുമിയോ കിഷിത ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
ജപ്പാൻ


2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ? രാകേഷ് പാൽ


ക്ലൗഡ് ടെലിഫോണി പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ സ്ഥാപനം
KSEB

വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷൻ ഒഴികെയുള്ള വാതിൽപ്പടി സേവനങ്ങൾക്കുമായി രജിസ്റ്റർ ചെയ്യുന്നതിനും ക്ലൗഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിതനായത്? റിട്ടയേർഡ് ജസ്റ്റിസ് പി ഡി രാജൻ

Weekly Current Affairs | 2024 ഓഗസ്റ്റ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.