Weekly Current Affairs for Kerala PSC Exams| 2024 August 18-24|PSC Current Affairs|Weekly Current Affairs



2024 ഓഗസ്റ്റ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഓഗസ്റ്റ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ



ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കിടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനാകുന്നത്?
പി ആർ ശ്രീജേഷ്

2024 ഓഗസ്റ്റ് റംസാർ സൈറ്റിൽ ഉൾപ്പെടുത്തപ്പെട്ട നഞ്ചരായൻ പക്ഷി സങ്കേതം, കഴുവേലി പക്ഷി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
തമിഴ്നാട്


2024 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ നഞ്ചരായൻ പക്ഷി സങ്കേതം, കഴുവേലി പക്ഷി സങ്കേതം
മധ്യപ്രദേശിലെ തവ റിസർവോയർ എന്നീ 3 സൈറ്റുകൾ കൂടി റംസാർ പട്ടികയിൽ ഉൾപ്പെടുത്തി

നിലവിൽ ഇന്ത്യയിൽ 85 റംസാർ സൈറ്റുകൾ


തമിഴ്നാട്ടിൽ ആണ് ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ 18 സൈറ്റുകൾ
ഉത്തർപ്രദേശ് 10 സൈറ്റുകൾ

2024 ഓഗസ്റ്റ് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്?
പി ഹരീഷ്
രുചിര കാംബോജ് ജൂണിൽ വിരമിച്ച ഒഴിവിലേക്കാണ് നിയമനം


54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2023-ലെ ) പ്രഖ്യാപിച്ചു

മികച്ച ചിത്രം കാതൽ ദി കോർ
(ജിയോ ബേബി)

മികച്ച സംവിധായകൻ ബ്ലസി (ആടുജീവിതം)


മികച്ച നടൻ പൃഥ്വിരാജ്
(ആടുജീവിതം)

മികച്ച നടി ഉർവശി (ഉള്ളൊഴുക്ക്)
ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉർവശിക്ക് ആറു തവണ കിട്ടിയിട്ടുണ്ട്


ദേശീയ ബഹിരാകാശ ദിനം
ആഗസ്റ്റ് 23

2023 ഓഗസ്റ്റ് 23 -ന് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്

ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി

ഈ അഭിമാനം നേട്ടത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് 23 ബഹിരാകാശ ദിനമായി രാജ്യം ആചരിക്കുന്നത്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് രാജ്യം നൽകിയ പേരാണ് ശിവശക്തി പോയന്റ്


70- മത് ദേശീയ ചലച്ചിത്ര പുരസ്കാരം
(2022 -ലെ) പ്രഖ്യാപിച്ചത്

മികച്ച ചിത്രം ആട്ടം
സംവിധായകൻ ആനന്ദ് ഏകർഷി

മികച്ച നടൻ ഋഷഭ് ഷെട്ടി (കാന്താര) സംവിധായകൻ ഋഷഭ് ഷെട്ടി

മികച്ച നടി നിത്യ മേനോൻ (തിരുച്ചിട്രമ്പലം)
മാനസി പരേഖ് (കച്ച് എക്സ്പ്രസ്)

മികച്ച സംവിധായകൻ സൂരജ് ആർ ബർജാത്യായ (ഊഞ്ചയ് )

തിരക്കഥ ആനന്ദ് ഏകർഷി
ആട്ടം

മലയാള ചിത്രം സൗദി വെള്ളക്ക

മികച്ച ബാലതാരം ശ്രീപത് (മാളികപ്പുറം)

മികച്ച പശ്ചാത്തല സംഗീതം
എ ആർ റഹ്മാൻ
(പൊന്നിയിൽ സെൽവൻ)

2024 ഓഗസ്റ്റ് ഏത് രോഗത്തെ തുടർന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
മങ്കി പോക്സ് (കുരങ്ങു പനി)


മധ്യപ്രദേശ് സർക്കാറിന്റെ ലതാമങ്കേഷ്കർ പുരസ്കാര ജേതാക്കൾ?

കെ എസ് ചിത്ര
ഉത്തം സിംഗ് (സംഗീതസംവിധായകൻ)
2023- ലെ പുരസ്കാരമാണ് ചിത്രയ്ക്ക് 2022 ലെ പുരസ്കാരമാണ് ഉത്തം സിംഗിന്


കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തെങ്ങിനങ്ങൾ?
കൽപ സുവർണ, കൽപ ശതാബ്ദി

അമേരിക്കയിലെ ടെക്സസിലെ ഹൂസ്റ്റണിൽ സ്ഥാപിച്ച ഹനുമാൻ പ്രതിമ യുടെ ഉയരം
90 അടി


ഷുഗർലാൻഡിലെ അഷ്ടലക്ഷ്മി ക്ഷേത്ര ത്തിലാണ് പ്രതിമ സ്ഥാപിച്ചത്
‘സ്റ്റാച്ചു ഓഫ് യൂണിയൻ’ എന്നാണ് പ്രതിമയുടെ പേര്
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണ്

സംസ്ഥാന വിജിലൻസ് ഡയറക്ടറായി നിയമിതനായി
യോഗേഷ് ഗുപ്ത


2024 ഓഗസ്റ്റ് റിപ്പോർട്ടുകൾ പുറത്തുവിട്ട ഹേമ കമ്മീഷൻ ഏത് മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ്
സിനിമ

സ്കൂളുകളിൽ ഗുഡ്മോണിങ് എന്നതിന് പകരം ജയ്ഹിന്ദ് എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം
ഹരിയാന


ചലച്ചിത്രനടൻ സത്യന്റെ ജീവിതം പ്രമേയമാക്കി മാതൃഭൂമി പുറത്തിറക്കിയ നോവൽ?
സത്യം
രചയിതാവ് രാജീവ് ശിവശങ്കർ

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുവർചിത്രം ഒരുങ്ങുന്നത്?
കതിരൂർ സൂര്യനാരായണ ക്ഷേത്രം
കണ്ണൂർ, തലശ്ശേരി


പാരീസ് ഒളിമ്പിക്സിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിനോടുള്ള ആദര സൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്നും പിൻവലിച്ച ജേഴ്‌സി നമ്പർ
16

ഇന്ത്യയിലെ ആദ്യ ഭരണഘടന പാർക്ക് നിലവിൽ വന്ന നഗരം
പൂനെ


ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്ന കോർബ ജില്ലയിലെ കത്ഘോര നഗരം ഏത് സംസ്ഥാനത്തിലാണ്?
ഛത്തീസ്ഗഡ്

2024 ഓഗസ്റ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്
രാഹുൽ നവീൻ


പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലമേടൽ നേടിയ ഇന്ത്യൻ ടീം അംഗം പി ആർ ശ്രീജേഷിന് എത്ര രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്

രണ്ടു കോടി രൂപ
ടോക്കിയോ ഒളിമ്പിക്സിന് പിന്നാലെ പാരീസ് ഒളിമ്പിക്സിലും ഇന്ത്യൻ ഹോക്കി ടീം വെങ്കലം മെഡൽ നേടിയിരുന്നു


‘ഉദാരശക്തി 2024’ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം?
ഇന്ത്യ, മലേഷ്യ
വേദി കുവാന്തൻ (മലേഷ്യ)

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകൻ?
മോണി മോർക്കൽ
മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറാണ്


2022 – ലെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിന് അർഹയായത്?

ഹരിത സാവിത്രി
നോവൽ ‘സിൻ ‘
75000 യും വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


അടുത്തിടെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ?
യാൻ സോമർ


നാറ്റോ (NATO) സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറൽ?
ജെൻസ് സ്റ്റോർട്ടർ ബർഗ്


വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ
വല്ലി


അതിക്രമങ്ങൾക്ക്‌ ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീ യുടെ ഹെൽപ്പ് ഡെസ്ക്?
സ്നേഹിത

മഹാരാഷ്ട്രയിലെ ആദ്യ സോളാർ ഗ്രാമം?
മാന്യച്ചിവാടി (Manyachiwadi )
മഹാരാഷ്ട്ര മുഖ്യമന്ത്രി
ഏകനാഥ് ഷിൻഡേ


സദ്ഭാവന ദിനമായി ആചരിക്കുന്നത്
ആരുടെ ജന്മദിനമാണ്?

രാജീവ് ഗാന്ധി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് സദ്ഭാവനാ ദിനമായി ആചരിക്കുന്നു
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി


2024 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ 43-ാമത് ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്?
അസമിലെ അഹോം രാജവംശത്തിലെ
മയ്ദം ശവകുടീരങ്ങൾ

2024 -ലെ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ കോൺഫറൻസിന് വേദിയാകുന്നത്? ദുബായ്


കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ

നിദ ഷഹിർ
കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ആണ്
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ


ടെസ്റ്റ് ക്രിക്കറ്റിന്റെ 150 -മത് വാർഷികത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സരത്തിന്റെ വേദി?
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (ഓസ്ട്രേലിയ)

ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 2027- ലാണ് പ്രദർശന മത്സരം നടക്കുന്നത്
1877 മാർച്ചിലാണ് ഓസ്ട്രേലയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ മത്സരം നടന്നത്


സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12- ക്ലാസ് വരെയാക്കി സെക്കൻഡറി ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി ഖാദർ കമ്മിറ്റി

ദി ബഹറിൻ കേരളീയ സമാജത്തിന്റെ ‘കഥാകുലപതി’ പുരസ്കാരത്തിന് അർഹനായത്
ടി പത്മനാഭൻ


ഉന്നതവിജയം കരസ്ഥമാക്കാക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
വിജയാമൃതം

ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി നിയമിതനാകുന്നത്?
രാജേഷ് കുമാർ സിംഗ്


2024 ഓഗസ്റ്റിൽ അന്തരിച്ച അത് ലറ്റിക് പരിശീലകൻ?

എസ് എസ് കൈമൾ
പിടി ഉഷ, എംഡി വത്സമ്മ, മേഴ്സിക്കുട്ടൻ, അഞ്ചു ബോബി ജോർജ് ഉൾപ്പെടെയുള്ള അറ്റ്ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്


2024 ഓഗസ്റ്റ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമതനായത്? ഗോവിന്ദ് മോഹൻ

പാരീസ് പാരാലിമ്പിക്സ് 2024
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത്?
സുമിത് ആൻറ്റിൽ (ജാവലിൻ ത്രോ) ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട് )


16- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
കേരളം
രണ്ടാം സ്ഥാനത്ത് ചത്തീസ്ഗഡ്
മൂന്നാം സ്ഥാനത്ത് അസം
വേദി തിരുവനന്തപുരം

പഴങ്ങളിൽ നിന്ന് കേരള കാർഷിക സർവകലാശാല നിർമ്മിക്കുന്ന വൈൻ? നിള


വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ബംഗ്ലാദേശിൽ നിന്നും ഏതു രാജ്യത്തിലേക്കാണ് മാറ്റിയത്?

യു എ ഇ
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായത്തിനെ തുടർന്നാണ് വേദി മാറ്റം
ഒക്ടോബർ 3 മുതൽ 20 വരെ ദുബായ് ഷാർജ എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്


തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രി
പയേതുങ്‌താൻ ഷിനവത്ര

തായ്‌ലൻഡിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ്


ഗോത്ര സമൂഹങ്ങളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 2024- ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി? പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ

ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?
നുസാന്തര


6 -മത് ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി?
കൊച്ചി

2024 ഓഗസ്റ്റിൽ വിക്ഷേപിച്ച ഐഎസ്ആർഒയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം?
EOS -08


കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത് ശാരദാ മുരളീധരൻ

കേരളത്തിന്റെ 49- മത്തെ ചീഫ് സെക്രട്ടറിയായിട്ടാണ് ശാരദ മുരളീധരൻ നിയമിക്കുന്നത്
നിലവിലെ ചീഫ് സെക്രട്ടറി
വി വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ


“മരിച്ചു മമബാല്യം’ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്
എം ജി എസ് നാരായണൻ


2024 കായകല്പ പുരസ്കാരത്തിൽ ജില്ലാതല ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടിയ ആശുപത്രി?
പൊന്നാനി വനിതാ ശിശു ആശുപത്രി


ഇന്ത്യ 2020 എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം


കേരള പോലീസസിന്റെ ഡിജിറ്റൽ
ഡി അഡിക്ഷൻ പദ്ധത
ഡി -ഡാഡ്


കൊല്ലവർഷം 1200 പിറന്ന ഇംഗ്ലീഷ് തീയതി?
2024 ആഗസ്റ്റ് 17
(മലയാളം മാസം ചിങ്ങം -1)


NI Act പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത്?
കൊല്ലം


കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് ലഭിച്ചത് മാതങ്കോട് നെല്ലുൽപാദന പാടശേഖരസമിതി


“അല്ലോഹലൻ’ എന്ന നോവലിന്റെ രചയിതാവ്?
അംബികാസുതൻ മാങ്ങാട്


ലോകം മാനുഷിക ദിനം?
ആഗസ്റ്റ് 19
WORLD HUMANITARIAN DAY


2024ലെ എം എസ് സ്വാമിനാഥൻ പരിസ്ഥിതി സംരക്ഷണ അവാർഡ് നേടിയത്?
അനന്തദർശൻ ശങ്കർ


2024- ലെ പ്രഖ്യാപിച്ച ധീരത അവാർഡ് കീർത്തി ചക്ര ലഭിച്ചവർ നാലുപേർ?

കേണൽ മൻപ്രീത് സിംഗ്
രവികുമാർ
ഹിമയൂൺ മുസ്സമ്മിൽ ഭട്ട്

മേജർ മല്ല രാമഗോപാൽ നായിഡു എന്നീ മൂന്നുപേർക്കും മരണാന്തര ബ്ഹുമതിയായിട്ടാണ് കീർത്തി ചക്ര പുരസ്കാരം ലഭിച്ചത്

കേണൽ മൻപ്രീത് സിംഗ്
രവികുമാർ
ഹിമയൂൺ മുസ്സമ്മിൽ ഭട്ട്


2024 -ൽ ശൗര്യ ചക്ര പുരസ്കാരം ലഭിച്ച
മലയാളി?
മേജർ സി വി എസ് നിഖിൽ


ശ്രീനാരായണഗുരു ജയന്തി?
ഓഗസ്റ്റ് 20


ലോക കൊതുകുദിനം ദിനം
ഓഗസ്റ്റ് 20


എത്രാമത് ദേശീയ ചലച്ചിത്ര പുരസ്കാരമാണ് അടുത്തിടെ പ്രഖ്യാപിച്ചത്?
70


2024 ഓഗസ്റ്റ് അന്തരിച്ച അലൻ ഡെലൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
സിനിമ


യുവാക്കൾക്കിടയിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ചിനാർ പുസ്തകോത്സവം ആരംഭിച്ചത്
ശ്രീനഗർ


വയോജനങ്ങൾക്ക് പ്രമേഹം അളക്കാനുള്ള പദ്ധതി വയോ മധുരം


2024 ആഗസ്റ്റിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതമായ ഷിവേലൂച്ച് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം?
റഷ്യ


ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ടു വയസ്സ് തികയുന്നതുവരെ പ്രതിമാസം 2000 രൂപ ധനസഹായം നൽക്കുന്ന പദ്ധതി
മാതൃ ജ്യോതി


കേന്ദ്ര ജലശക്തി മന്ത്രാലയ സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ ജലസമ്മേളനത്തിന്റെ വേദി?
ഭോപ്പാൽ മധ്യപ്രദേശ്
പ്രമേയം -Water Vision@2024


അണ്ഡ ബീജമോ ദാനം ചെയ്യുന്നവർക്ക് കുഞ്ഞിനുമേൽ നിയമപരമായ അവകാശം ഇല്ലെന്ന് വിധി വെച്ച ഹൈക്കോടതി?
ബോംബെ ഹൈക്കോടതി



ആനയും മനുഷ്യനും തമ്മിലുള്ള സംഘട്ടങ്ങൾ പരിഹരിക്കുവാൻ ആയി ഹാത്തി ആപ്പ്
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
മധ്യപ്രദേശ് മോഹൻ യാദവ്
അരുണാചൽ പ്രദേശ് പേമ ഖണ്ഡു



സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന?
ഓപ്പറേഷൻ ഗ്വാപോ (Operation Guapo)


കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദനശേഷിയുള്ള കൊക്കോ ഇനങ്ങൾ?
VTLCH-1, VTLCH-2

Weekly Current Affairs | 2024 ഓഗസ്റ്റ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.