Weekly Current Affairs for Kerala PSC Exams| 2024 August 11-17|PSC Current Affairs|Weekly Current Affairs



2024 ഓഗസ്റ്റ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഓഗസ്റ്റ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ


2024 -ൽ പാരീസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം?

അമേരിക്ക
(40 സ്വർണ്ണമടക്കം 126 മെഡലുകൾ)

രണ്ടാം സ്ഥാനത്ത് ചൈന (40 സ്വർണം അടക്കം 91 മെഡലുകൾ )

മൂന്നാം സ്ഥാനത്ത് ജപ്പാൻ
(20 സ്വർണ്ണം അടക്കം 45 മെഡലുകൾ)

2024 -ൽ പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
71
(ഒരു വെള്ളിയും 5 വെങ്കലവു അടക്കം ആറു മെഡലുകൾ)


2024 പാരീസ് ഒളിമ്പിക്സിൽ പുരുഷ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം?

അമൻ ഷെരാവത്ത് (ഹരിയാന) ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം


2028 -ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം?
അമേരിക്ക (ലോസ് ഏഞ്ചൽസ് )
മൂന്നാം തവണയാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് വേദിയാകുന്നത്


പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ യിൽ എത്ര ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്?
89.45 മീറ്റർ


സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്?
എം ബിബി തോമസ്


ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരം 2022- 2023 ൽ നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

മികച്ച ജില്ലാ പഞ്ചായത്ത്– എറണാകുളം

മികച്ച ബ്ലോക്ക് പഞ്ചായത്ത്- പേരാമ്പ്ര, കോഴിക്കോട്

മികച്ച ഗ്രാമപഞ്ചായത്ത്- മണീട്, എറണാകുളം

മികച്ച മുൻസിപ്പാലിറ്റി- പൊന്നാനി, മലപ്പുറം

മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം


കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്റെ 2023 -ലെ മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം?

സിഡി രവീന്ദ്രൻ നായർ
(ഇടുക്കി, വണ്ടൻമേട് )

2023 -ലെ കർഷക തിലകം പുരസ്കാരം ലഭിച്ചത്?
ബിന്ദു കെ ( പട്ടുവം, കണ്ണൂർ)

2023 -ലെ മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്കാരം ?
പി ടി സുഷമ (താനാളൂർ, മലപ്പുറം)


ശാസ്ത്രസാങ്കേതിക രംഗത്തെ മികവിനുള്ള കേന്ദ്രസർക്കാറിന്റെ വിശിഷ്ടസേവനത്തിനുള്ള വിജ്ഞാൻ ശ്രീ പുരസ്കാരം ലഭിച്ച മലയാളി വനിത?
ഡോ അന്നപൂർണ്ണി സുബ്രഹ്മണ്യൻ


2024 ആഗസ്റ്റ് 75 മത് വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട്?

ഒരു രൂപ
1949 ഓഗസ്റ്റ് 12 -നാണ് കേന്ദ്ര ധന മന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്

കേന്ദ്രസർക്കാർ ആദ്യമായി പുറത്തിറക്കിയ ആ കറൻസി നോട്ടിൽ ഒപ്പിട്ടത് മലയാളിയായ
ആദ്യ കേന്ദ്ര ധനകാര്യ സെക്രട്ടറി
കെ ആർ കെ മേനോൻ


ഛത്തീസ്ഗഡിൽ നിലവിൽ വരുന്ന നാലാമത്തെ ടൈഗർ റിസർവ്?

ഗുരുഘാസിദാസ് – താമോർ പിംഗ്ല ടൈഗർ റിസർവ്
ഛത്തീസ്ഗഡിൽ നിലവിൽ ഉള്ള ടൈഗർ റിസർവുകൾ
ഇന്ദ്രാവതി ടൈഗർ റിസർവ്
ഉദാന്തി സീതാ നദി ടൈഗർ റിസർവ്
അചനക്മർ ടൈഗർ റിസർവ്


കൃഷിവകുപ്പ് യോഗങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി?
വെളിച്ചം


വയനാട് ദുരന്തത്തിലെ സമാനതകളി ല്ലാത്ത രക്ഷാപ്രവർത്തനത്തെ കുറിച്ച് കവി പ്രഭാവർമ്മ എഴുതിയ കവിത?
ഉറ്റവർ


വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവ സങ്കേതം?
പെരിയാർ ടൈഗർ റിസർവ്


രാജ്യാന്തര വിമാന സർവീസുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനി?
വിസ് താര


ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 2024 -ൽ നടക്കുന്ന സൈനിക അഭ്യാസം?

തരംഗ് ശക്തി (TARANG SHAKTI )
ഒന്നാം ഘട്ടത്തിന്റെ വേദി സുലൂർ (തമിഴ്നാട്)
രണ്ടാം ഘട്ടം വേദി ജോധ്പൂർ (രാജസ്ഥാൻ )


ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യ ദിനമാണ് 2024 ഓഗസ്റ്റ് 15-ന് ആഘോഷിച്ചത്?
78-സ്വാതന്ത്ര്യ ദിനം

2024 -ലെ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം?
വികസിതഭാരതം@2047

10 പ്രാദേശിക ഭാഷകളിൽ ലോക്സഭാ നടപടികൾ സംപ്രേഷണം ആരംഭിച്ച സർക്കാർ ടെലിവിഷൻ ചാനൽ?

സൻസദ് ടി വി
ഒഡിയ, പഞ്ചാബി, തെലുങ്ക്, ബംഗാളി, ആസാമിസ്, കന്നട, ഗുജറാത്തി, തമിഴ്, മറാത്തി, മലയാളം എന്നീ ഭാഷകളിലാണ് ലോക്സഭ നടപടികൾ സംപ്രേഷണം ആരംഭിച്ചത്

പാർലമെന്ററിന്‍റെ ഇരു സഭകളുടെയും പൊതുകാര്യ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന സർക്കാർ ടെലിവിഷൻ ചാനലാണ് സൻസദ് ടി വി


ജീവിതശൈലി രോഗങ്ങളെ വരുത്തിയിലാക്കാനുള്ള ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതി?
ആയുഷ്മാൻ ഭവ


2024 -ൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്ന രാജ്യം?

ഇന്ത്യ (ന്യൂഡൽഹി)
മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന ഈ സമ്മേളനം സംഘടിപ്പിക്കുന്നത് അന്താരാഷ്ട്ര കാർഷിക സംഘടനയാണ്


അടുത്തിടെ വാർത്താ പ്രാധാന്യം നേടിയ തുംഗഭദ്ര അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

കർണാടക
കർണാടകയിലെ ഹോസ്പേട്ടിൽ ഗേറ്റ് ചങ്ങല പൊട്ടിയതിനെ തുടർന്ന് തുംഗഭദ്ര ഡാമിന്റെ ഗേറ്റ് ഒഴുകിപ്പോയിരുന്നു


2024- ലെ ബുക്കർമാൻ ‘ടാഗോർ സ്മൃതി പുരസ്കാർ’ ജേതാവായ തമിഴ് സാഹിത്യകാരൻ ?
കുറിഞ്ചി വേലൻ


ഇന്ത്യയിൽ ആദ്യമായി ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം


ടെന്നീസ് പുരുഷ സിംഗിൾസിൽ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾഡ് മെഡൽ ജേതാവ്? നോവാക് ജോക്കോ വിച്ച്


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ ചെയർമാനായി നിയമിതനായത്?
സി എസ് സെട്ടി


2024 ഓഗസ്റ്റ് തിമോർ ലെസ്തെ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ ലെസ്തെ’ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ രാഷ്ട്രപതി ?

ദ്രൗപതി മുറുമു
തിമോർ ലെസ്തെ സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുറുമു


2024 ആഗസ്റ്റ് വാർത്താ പ്രാധാന്യം നേടിയ ബംഗ്ലാദേശിലെ ഒരേയൊരു പവിഴ ദ്വീപ്?

സെയ്ന്റ് മാർട്ടിൻസ് ദ്വീപ്
ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് ഈ ദ്വീപ് വാർത്താ പ്രാധാന്യം നേടിയത്


ഓഹരി വിപണി നിയന്ത്രണ അതോറിറ്റി ആയ സെബി (SEBI) ഉപയോക്താക്കൾ ക്കായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കി യിട്ടുള്ള ചാറ്റ് ബോട്ട്?
സേവ (SEVA)


2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി?
കുട്ടി അഹമ്മദ് കുട്ടി


ഓൺലൈൻ വഴി വരുന്ന വ്യാജവാർത്തകൾ പ്രതിരോധിക്കാൻ വേണ്ടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലന പരിപാടി?

സത്യമേവ ജയതേ
പദ്ധതി നടപ്പിലാക്കുന്നത് കൈറ്റ് കേരള


കാർഷിക സേവനങ്ങളിൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് അവതരിപ്പിച്ച ആപ്പ്?
കതിർ (KATHIR)


2024 ആഗസ്റ്റ് കഷൂർ റിവാജ് കൾച്ചറൽ ഫെസ്റ്റിവൽ അരങ്ങേറിയത്?
ബാരാമുള്ള (ജമ്മു കാശ്മീർ)


18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി?
ആരോഗ്യകിരണം പദ്ധതി


ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് സ്കൂൾ നിലവിൽ വരുന്നത്?
ഇറ്റാനഗർ (അരുണാചൽ പ്രദേശ്)
മുഖ്യമന്ത്രി പേമ ഖണ്ഡു


2028 -ലെ സമ്മർ ഒളിമ്പിക്സ് വേദി?
ലോസ് ഏഞ്ചലസ് (USA)

സമ്മർ ഒളിമ്പിക്സിന്റെ 34ആമത്തെ എഡിഷനാണ് ലോസ് ആഞ്ചലസിൽ വെച്ച് 2028 -ൽ നടക്കുന്നത്


2024 ആഗസ്റ്റ് സുപ്രീം കോടതി സ്ഥാപിച്ച തിന്റെ 75 – വാർഷികത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ പ്രദർശിപ്പിച്ച ചലച്ചിത്രം?

ലാപതാ ലേഡീസ്
സംവിധായക കിരൺ റാവു


ഇന്ത്യയുടെ പുതിയ ക്യാബിനറ്റ്
സെക്രട്ടറിയായി നിയമിതനായത്?

ടി വി സോമനാഥൻ
രാജീവ് ഗൗബയുടെ പിൻഗാമിയായിട്ടാണ് നിയമനം


വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്


ഇന്ത്യയിലെ ആദ്യ മുങ്ങി കിടക്കുന്ന മ്യൂസിയം (Sunken Museum ) നിലവിൽ വന്നത്?

ഡൽഹി
ഹുമയൂൺ ശവകുടീര സമുച്ചയത്തിൽ ഇന്ത്യയിലെ ആദ്യത്തെ മുങ്ങിക്കിടക്കുന്ന മ്യൂസിയം നിലവിൽ വരുന്നത്


GST ക്കു മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?

ആംനെസ്റ്റി പദ്ധതി
2024 ഓഗസ്റ്റ് 1- മുതൽ പ്രാബല്യത്തിൽ വരുന്നത്


ഊർജ്ജ ഉല്പാദനത്തിന് വിൻഡ് ടർബൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിസർവ്?
പെരിയാർ ടൈഗർ റിസർവ്


2024 ഓഗസ്റ്റ് അന്തരിച്ച ഇംഗ്ലണ്ടിന്റെ ഗ്രഹാം തോർപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്


പുതിയ കേരളസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ?

ജസ്റ്റിസ് ബി സുധീന്ദ്രകുമാർ
കേരളസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിലവിൽ വന്നത് 1990 കമ്മീഷൻ ആസ്ഥാനം തിരുവനന്തപുരം


ഓരോ ജില്ലയുടെയും തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പന, പ്രദർശന കേന്ദ്രങ്ങളായ ‘പ്രധാനമന്ത്രി ഏകതാമാൾ’ സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല? തിരുവനന്തപുരം


2024 ഓഗസ്റ്റ് അന്തരിച്ച സാറ എബ്രഹാം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചിത്രകല


2024 ആഗസ്റ്റിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 9- ലേക്ക്‌ കുറക്കുന്നതിന് ബില്ല് ശുപാർശ ചെയ്ത രാജ്യം?

ഇറാഖ്
ഈ ഭേദഗതി നടപ്പിലായാൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സും ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സുമായിരിക്കും


കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ പദ്ധതി?

പ്രതിഭാ പോഷൻ പദ്ധതി
പദ്ധതി നടപ്പിലാക്കുന്നത് കേരള വനിതാ വികസന കോർപ്പറേഷൻ




2024 ഓഗസ്റ്റ് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ വ്യക്തി?
നട് വർ സിംഗ്


പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി കൽപ്പിച്ചത്?
2024 ഓഗസ്റ്റ് 1


അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കി മാറ്റി ശുദ്ധീകരിച്ചു ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതി? മേഘദൂത് പദ്ധതി


ശാരീരിക, മാനസിക, വെല്ലുവിളി നേരിടുന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി
ആശ്വാസ കിരണം


ക്വിറ്റിന്ത്യാ ദിനം?

ഓഗസ്റ്റ് 9
ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന് ‘ഭാരത് ഛോഡാ ആന്ദോ ളൻ’ എന്നും ‘ഓഗസ്റ്റ് പ്രസ്ഥാനം’ എന്നും പേരുണ്ട്


ഇന്ത്യയിൽ ആദ്യമായി ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് ആരംഭിച്ച സംസ്ഥാനം?
നാഗാലാൻഡ്


ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ മുന്നിലെത്തിയ ഇന്ത്യൻ കമ്പനി?

റിലയൻസ് ഇൻഡസ്ട്രീസ് ആഗോളതലത്തിൽ 86 സ്ഥാനത്താണ് കമ്പനി
9 ഇന്ത്യൻ കമ്പനികളാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്


തരംതിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ പ്ലാന്റ്(RDF) സംസ്ഥാനത്ത് ആദ്യമായി നിലവിൽ വന്നത്?
തിരുവനന്തപുരം


2025 -ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി?
ഇന്ത്യ


അടുത്തിടെ IUCN ന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സസ്യ ഇനം?

നീലക്കുറിഞ്ഞി
സ്ട്രോബിലാന്തസ് കുന്തിയാന


അടുത്തിടെ കണ്ണൂരിൽ റിപ്പോർട്ട് ചെയ്ത മലമ്പനി
വൈവാക്സ് മലമ്പനി


സാമൂഹിക മാധ്യമമായ എക്സിന് (X) പത്ത് ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ രാജ്യം?
വെനസ്വേല


ഉപസ്ഥിതി പോർട്ടൽ (UPASTHITI)ആരംഭിച്ച സംസ്ഥാനം?
ജാർഗഡ്


വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നൽകുന്ന അന്താരാഷ്ട്ര സ്കില്ലിംഗ് സെന്റർ വയനാട്ടിൽ സ്ഥാപിക്കുന്ന യൂണിവേഴ്സിറ്റി?
ജെയിൻ യൂണിവേഴ്സിറ്റി


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വർക്ക് പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ സംസ്ഥാനത്തെ പൊതു സർവ്വകലാശാല ങ്ങളുടെ വിഭാഗത്തിൽ ഒമ്പതാം സ്ഥാനം നേടിയ കേരളത്തിലെ സർവകലാശാല?
കേരള സർവകലാശാല


പ്രഥമ ഗ്ലോബൽ വുമൺസ് കബഡി ലീഗിന് വേദിയാകുന്നത്?
ഹരിയാന


ലോക അവയവദാന ദിനമായി ആചരിക്കുന്നത്?
ആഗസ്റ്റ് 13


ചരിത്ര പ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ സർവ്വമത സമ്മേളനം നടക്കുന്നത്?

വത്തിക്കാൻ
1924 ലാണ് ആലുവ സർവമത സമ്മേളനം നടന്നത് വേദി ആലുവയിൽ അദ്വൈതാശ്രമം


ഉത്തേജകവിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച ഇന്ത്യൻ
പാരാഒളിമ്പിക്സ് താരം?

പ്രമോദ് ഭഗത്
ബാഡ്മിന്റൺ പാരാലിമ്പിക്സ് താരമാണ് പ്രമോദ് ഭഗത്


2024 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി?
അൻവർ ഇബ്രാഹിം


സിയാച്ചിൻ ഇന്ത്യയുടെ ഭാഗമാക്കുന്നതിന് വേണ്ടി ഇന്ത്യ പാക്കിസ്ഥാനുമായി നടത്തിയ നടത്തിയ ഓപ്പറേഷൻ? മേഘദൂത്


അസമിലെ ആന- മനുഷ്യ സംഘർഷം കുറയ്ക്കാനായി വികസിപ്പിച്ച ആപ്പ്? ഹാത്തി


2024 ആഗസ്റ്റിൽ കാട്ടുതീ രൂക്ഷമായ യൂറോപ്യൻ രാജ്യം?
ഗ്രീസ്


ലോക ആന ദിനം?
ആഗസ്റ്റ് 12


അന്താരാഷ്ട്ര യുവജന ദിനം?
ആഗസ്റ്റ് 12


പട്ടികജാതി പട്ടികവർഗ്ഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് വിധി പുറപ്പെടുവിച്ചത്?
സുപ്രീം കോടതി


ഇന്ത്യ – ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക അഭ്യാസം? പർവ്വത പ്രഹാർ -2024


ലോക ആരോഗ്യ സംഘടനയുമായി ആരോഗ്യ സംരക്ഷണ കരാറിൽ ഏർപ്പെട്ട കേരളത്തിലെ സ്ഥാപനം?

ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി


ഇന്ത്യയിലെ മുഴുവൻ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉൾപ്പെടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ?
ആയുഷ്മാൻ ഭവ


2024 ഓഗസ്റ്റിൽ ഭൂകമ്പം ഉണ്ടായ ഇന്ത്യൻ സംസ്ഥാനം?
സിക്കിം


ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം?

മിത്രശക്തി 2024
വേദി ശ്രീലങ്ക


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം എവിടെയാണ് നിർമ്മിക്കുന്നത്? കാർഗിൽ (ലഡാക്ക്)


2024 ഓഗസ്റ്റിൽ ഭൂകമ്പം ഉണ്ടായ ഏതു Kyushu island രാജ്യത്തിലാണ്?
ജപ്പാൻ


കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ പുതിയ കമ്മീഷണർ? ഡോ. പി ടി ബാബുരാജ്


വിശാലഗഡിനടുത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം?
സെറോ പീജിയ ശിവരായന
(ചത്രപതി ശിവജിയോടുള്ള ആദരസൂചകമായി പേര് നൽകിയത്)

Weekly Current Affairs | 2024 ഓഗസ്റ്റ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.