Weekly Current Affairs | 2023 July 9 – 15
വന്ദേ ഭാരതിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ സി ട്രെയിൻ സർവീസ്?
വന്ദേ സാധാരൺ
ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക AI വാർത്താ അവതാരിക?
ലിസ (ഒഡിയ ആസ്ഥാനമായുള്ള വാർത്ത സ്റ്റേഷനായ ഒഡീഷ ടിവിയാണ് ലിസയെ അവതരിപ്പിച്ചത്)
അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽ 43,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ലോക റെക്കോർഡ് കരസ്ഥമാക്കിയ മലയാളി?
ജിതിൻ വിജയൻ (ബാലുശ്ശേരി)
മലാല ദിനം?
ജൂലൈ 12
2021- 22 അധ്യായന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചികയിൽ ഡിജിറ്റൽ പഠനത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം?
പഞ്ചാബ് (രണ്ടാം സ്ഥാനം കേരളം)
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്
ഫാൻസിന്റെ പരമോന്നത പുരസ്കാരമായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ പുരസ്കാരം’ ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്രമോദി
ചന്ദ്രയാൻ 3 വിക്ഷേപിച്ചത്?
2023 ജൂലൈ 14 (ചന്ദ്രയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ –
പി വീര മുത്തുവേൽ
മിഷൻ ഡയറക്ടർ -എസ് മോഹൻ കുമാർ)
ഏഷ്യൻ അത് ലിറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജെമ്പിൽ സ്വർണം നേടിയ മലയാളി?
അബ്ദുള്ള അബൂബക്കർ
മീഥേയ്ൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശറോക്കറ്റ് വിക്ഷേപിച്ച രാജ്യം?
ചൈന
ലോക ജനസംഖ്യ ദിനം?
ജൂലൈ 11
2023- ലെ ലോക ജനസംഖ്യ ദിന സന്ദേശം? ‘ലിംഗ സമത്വത്തിന്റെ ശക്തി വിളിച്ചോതുക, ലോകത്തിലെ അനന്തമായ സാധ്യതകൾ കണ്ടെത്തുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’
അടുത്തിടെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ?
കുയി ഭാഷ
ഇന്ത്യക്ക് പുറത്ത് ആദ്യ ഐഐടി ക്യാമ്പ സ് സ്ഥാപിതമാകുന്നത്?
ടാൻസാനിയ
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ബായിയെ കുറിച്ചുള്ള കാവ്യ സമാഹാരം?
ആനന്ദി ബായി ജോഷി എ ലൈഫ് ഇൻ പോയംസ് (ശിഖ്യ മാളവ്യ)
2023-ലെ ഭീമാ ബാലസാഹിത്യപുരസ്കാരം ലഭിച്ചത്?
എം മുകുന്ദൻ (മുകുന്ദേട്ടന്റെ കുട്ടികൾ, എന്ന എം മുകുന്ദന്റെ പ്രഥമ ബാലസാഹിത്യകൃതിക്കാണ് പുരസ്കാരം ലഭിച്ചത് )
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈ സേഷന്റെ 2024- ലെ ഉച്ചകോടിക്ക് വേദിk യാകുന്നത്?
അസ്താന (കസാക്കിസ്ഥാൻ)
അടുത്തിടെ സ്റ്റേഡിയത്തിൽ വനിതകൾ ക്ക് ഫുട്ബോൾ മത്സരം കാണാൻ അനുമതി നൽകിയ രാജ്യം?
ഇറാൻ
കേരളത്തിന്റെ പുതിയ അഗ്നി രക്ഷാ സേനാ മേധാവിയായി നിയമിതനായ വ്യക്തി?
സഞ്ജീവ് കുമാർ പട് ജോഷി
നാറ്റോ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ വ്യക്തി?
ജെൻസ് സ്റ്റോളൻ ബർഗ്
2023- ലെ കാലവർഷത്തിൽ 1000 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ല?
കാസർകോട്
2023 -ലെ ലോക പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
പാരീസ് (ഫ്രാൻസ്)
24-മത് ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്നത്?
ബാങ്കോക്ക് (തായ്‌ലൻഡ്,
ഭാഗ്യചിഹ്നം- തായ് ഹനുമാൻ)
സംസ്ഥാനങ്ങളിലെ ജി എസ് ടി തക്കപരിഹാരത്തിനായുള്ള ജി എസ് ടി ട്രിബ്യൂണലകൾ നിലവിൽ വരുന്നത്? തിരുവനന്തപുരം, കൊച്ചി
തീരദേശ യുവാക്കളെ വൈജ്ഞാനിക മേഖലയിലെ തൊഴിൽ പരിശീലിപ്പിക്കാ നായി സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
തൊഴിൽ തീരം
ലോകത്ത് ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് നിലവിൽ വരുന്ന രാജ്യം?
ദുബായ്
ദേശീയ സിക്കിൾ സെൽ അനീമിയ നിർമാ ർജനം ദൗത്യം(NSCAEM) 2047 പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
ഷാഹ്ദോൽ (മധ്യപ്രദേശ്)
2023 ജൂലൈ അന്തരിച്ച ചെക്ക് വംശജനായ പ്രശസ്ത സാഹിത്യകാരൻ ?
മിലൻ കുന്ദേര (ചെക്കോസ്ലോവാക്യ)
കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷം ഇലക്ട്രോണിക് കയറ്റുമതിയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
തമിഴ്നാട്
അടുത്തിടെ അന്തരിച്ച മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായി യുമായ വ്യക്തി?
എ പി കുഞ്ഞിക്കണ്ണൻ
പൂനെ ആസ്ഥാനമായമുള്ള തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് അർഹനായത്?
നരേന്ദ്രമോദി
2023 -ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
ഇന്ത്യ (ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന ഫൈനലിൽ ഇറാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത് )
സ്ത്രീ ശാക്തീകരണത്തിനും ഗാർഹിക പീഡനം തുടങ്ങിയ സ്ത്രീകളുടെ പരാതി കളിൽ വേഗം തീർപ്പ് ലക്ഷ്യമിട്ട് കേന്ദ്രസർ ക്കാറിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നിലവിൽ വരുന്ന സംവിധാനം?
നാരി അദാലത്ത്
സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഏറ്റവും തിളക്കമുള്ള ഗ്രഹം?
എൽ ടി ടി 9779 ബി (സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്റെതിനു സമാനമാണ് ഈ ഗ്രഹം)
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസ് സൈബർ സേനയെ നിയമിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം? കേരളം
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്ക പ്പെട്ടത്?
ഷേയ്ഖ് തലാൽ ഫഹദ്
ടാൻസാനിയയിലെ ദാറെസ്സലാമിലുള്ള ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അനാച്ഛാദനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10000 മീറ്റർ നടത്തത്തിൽ വെങ്കലം മെഡൽ നേടിയ ഇന്ത്യൻ താരം?
അഭിഷേക് പാൽ
കുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ ത്തുടർന്ന് 2023 ജൂലായിൽ രാജിവെച്ച നെതർലൻഡ്സ് പ്രധാനമന്ത്രി?
മാർക്ക് റൂട്ടെ
ട്വിറ്ററിന് ബദലായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തുറക്കുന്ന പുതിയ മൊബൽ ആപ്പ്?
ത്രെഡ്സ്
കേരള ഹൈക്കോടതിയുടെ 38 മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന വ്യക്തി?
ആശിഷ് ജെ ദേശായി
2023 ജൂലായിൽ ഉത്തര കൊറിയ പരീക്ഷിച്ച ഭൂഖണ്ഡന്തര മിസൈൽ
ഹ്വാസോങ് 18
Weekly Current Affairs | GK Malayalam