Vayana Dinam Quiz (വായനാദിനം ക്വിസ്) in Malayalam 2023 |with PDF

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.

Post details: വായനാദിനം ക്വിസ് on June 19.


Advertisements

വായനാദിനം ക്വിസ്


കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആര് ?

ജോസഫ് മുണ്ടശ്ശേരി


‘കേരള തുളസീദാസ്‌’ എന്നറിയാപ്പെടുന്നത് ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


“കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി” ആരുടേതാണ് ഈ വരികൾ?

വൈലോപ്പിള്ളി ശ്രീധരമേനോൻ


കേരളത്തിന്റെ തനതായ സംഗീത സമ്പ്രദായം ഏതാണ്?

സോപാനസംഗീതം


പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?

2004 ജൂൺ 19


എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)


കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?

സാഹിത്യലോകം


1930-ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ?

സർദാർ കെ എം പണിക്കർ

 


ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ? 

 

കുട്ടികൃഷ്ണമാരാർ


മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?

എം മുകുന്ദൻ


മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?

ഉണ്ണുനീലിസന്ദേശം


‘നീർമാതളം പൂത്തകാലം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

മാധവിക്കുട്ടി


കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേര്?

എന്നിലൂടെ


കേരള സ്കോട്ട് എന്നറിയപ്പെടുന്നത്?

സി വി രാമൻപിള്ള

 


ലീലാവതി എന്നറിയപ്പെട്ടിരുന്ന സിദ്ധാന്തശിരോമണിയുടെ രചയിതാവ് ആര്? 

 

ഭാസ്കരാചാര്യർ


‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവൽ രചിച്ചതാര്?

അജയ് പി മങ്ങാട്ട്

 


ബുക്കർ പുരസ്കാരം നേടിയ ആദ്യ മലയാളി?

 

അരുന്ധതി റോയ്


കേരള ചരിത്രത്തെക്കുറിച്ചുള്ള ഹെർമൻ ഗുണ്ടർട്ട് രചിച്ച് കൃതി രചിച്ച ഏത്?

കേരളപ്പഴമ


‘ക്വാറന്റിൻ’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നുള്ളതാണ്?

ലാറ്റിൻ


“ഓമനത്തിങ്കൾക്കിടാവോ” എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്?

ഇരയിമ്മൻ തമ്പി


ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച പ്രശസ്തമായ മലയാള കാവ്യം ഏത്?

രമണൻ

 


‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്? 

 

തോപ്പിൽഭാസി


‘അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്


ലളിതാംബിക അന്തർജ്ജനം രചിച്ച പ്രശസ്തമായ ഏക നോവൽ ഏത്?

അഗ്നിസാക്ഷി


ചിത്ര ശില്പകലകൾക്കായി കേരള ഗവൺമെന്റ് നൽകുന്ന പുരസ്കാരത്തിന്റെ പേരെന്ത്?

രാജാരവിവർമ്മ പുരസ്കാരം

 


ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
ആറ്റൂർ കൃഷ്ണ പിഷാരടി

 


വള്ളത്തോൾ നാരായണമേനോൻ രചിച്ച മഹാകാവ്യം ഏത്?

ചിത്രയോഗം


പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?

1995 ജൂൺ 19


“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

കുഞ്ഞുണ്ണിമാഷ്


‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിതയുടെ രചയിതാവ്?

ഒ.എൻ. വി കുറുപ്പ്


മലയാളകവിയുടെ പേരു നൽകപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ?

വള്ളത്തോൾ നഗർ (ഷോർണൂർ)

 


ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അവസാനിക്കുന്ന ടി എസ് എലിയട്ട് എഴുതിയ പുസ്തകം ഏത്? 

 

ദി വേസ്റ്റ് ലാൻഡ്


കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?

ജൂൺ 25 വരെ


നിത്യകന്യകയെത്തേടി, കവിയുടെ കാൽപ്പാടുകൾ എന്നിവ ആരുടെ ആത്മകഥകൾ ആണ്?

പി കുഞ്ഞിരാമൻ നായർ

 


കുടിയൊഴിപ്പിക്കൽ എന്ന കൃതിയുടെ രചയിതാവ്?

 

വൈലോപ്പിള്ളി ശ്രീധരമേനോൻ


സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന പ്രമുഖ ആട്ടക്കഥാകൃത്ത് ആര്?

ഇരയിമ്മൻ തമ്പി


സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച ജീവചരിത്ര ഗ്രന്ഥം ഏത്?

കാറൽ മാർക്സ്


ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?

എം കെ സാനു


ലോക പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കുന്നത് എന്തുകൊണ്ട്?

വില്യം ഷേക്സ്പിയറുടെ ജനനവും
മരണവും ഏപ്രിൽ 23 ആണ്

 


മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന നാടകം ഏത്?  പാട്ടബാക്കി (കെ ദാമോദരൻ)

 


‘സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?

ഉറുദ്


“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ഈ പ്രശസ്തമായ വരികൾ രചിച്ചതാര്?

കുമാരനാശാൻ

 


പെരുവഴിയമ്പലം എന്ന കൃതിയുടെ രചയിതാവ് ആര്?

 

പത്മരാജൻ


“നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” ആരുടേതാണ് ഈ വരികൾ?

കടമ്മനിട്ട രാമകൃഷ്ണൻ

 


നെയ്പ്പായസം എന്ന ചെറുകഥയുടെ രചയിതാവ്?

 

മാധവിക്കുട്ടി


ജോസഫ് മുണ്ടശ്ശേരി ആത്മകഥ ഏത്?

കൊഴിഞ്ഞ ഇലകൾ


ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

കേരള ഗ്രന്ഥശാലാ സംഘം

 


സഖാവ് എന്ന നാടകം ആരുടെ കഥയാണ് പറയുന്നത്?

 

പി കൃഷ്ണപിള്ള


മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാ വികൃതി രചിച്ചതാര്?

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1891)

 


നാടകകൃത്ത് എന്ന നാടകത്തിന്റെ രചയിതാവ്?

 

പി കേശവദേവ്


കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്?

നാഷണൽ ബുക്ക് സ്റ്റാൾ


ഒ എൻ വി കുറുപ്പ് ആദ്യകാലത്ത് ഏത് തൂലികാ നാമത്തിൽ ആയിരുന്നു രചനകൾ നടത്തിയിരുന്നത്?

ബാലമുരളി

 


ആത്മകഥ രചിച്ചിട്ടുള്ള മുഗൾ ചക്രവർത്തി ആര്?

 

ബാബർ


‘കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല’ ഒ വി വിജയന്റെ ഏത് നോവലിലാണ് ഇങ്ങനെ പറയുന്നത്?

ഖസാക്കിന്റെ ഇതിഹാസം


‘ഉമ്മാച്ചു’ എന്ന പ്രശസ്തമായ നോവലിന്റെ രചയിതാവ് ആര്?

ഉറൂബ് (പി സി കുട്ടികൃഷ്ണൻ)

 


ചിലപ്പതികാരം എന്ന കൃതിയുടെ രചയിതാവ്?

 

ഇളങ്കോവടികൾ


‘കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?

നിരജ്ഞന


സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആത്മകഥ ഏത്?

എന്റെ നാടുകടത്തൽ

 


ഡാവിഞ്ചി കോഡ് എന്ന കൃതിയുടെ രചയിതാവ്?

 

ഡാൻ ബ്രൗൺ


‘യുദ്ധവും സമാധാനവും’ എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ലിയോ ടോൾസ്റ്റോയ്


“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ?

ഗാന്ധിജി

 


സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി എംആർബി രചിച്ച നാടകം?

 

മറക്കുടക്കുള്ളിലെ മഹാനഗരം


‘കേരള വാത്മീകി’ എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോൾ നാരായണമേനോൻ


1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

എൻ എൻ പിള്ള

 


എന്റെ പെൺകുട്ടിക്കാലം ആരുടെ ആത്മകഥയാണ്?

 

തസ്ലിമ നസ്രിൻ


‘എന്റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ്?
തകഴി ശിവശങ്കരപ്പിള്ള


പൊൻകുന്നം വർക്കിയുടെ ആത്മകഥയുടെ പേര്?

എന്റെ വഴിത്തിരിവ്

 


ചെറുകാടിന്റെ യഥാർത്ഥനാമം എന്താണ്? 

 

ഗോവിന്ദപിഷാരടി


അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം നിർമ്മിച്ച ശില്പി ആര്?

കാനായി കുഞ്ഞിരാമൻ

 


സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം? 

 

മൂലധനം


കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച പത്രം ഏത് ?

മിതവാദി


മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്?

ഹോർത്തൂസ് മലബാറിക്കസ്

 


ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ രചയിതാവ് ആര്?
ഇ എം എസ് നമ്പൂതിരിപ്പാട്

 


കേശവന്റെ വിലാപങ്ങൾ എന്ന
പ്രശസ്ത നോവലിന്റെ രചയിതാവ്?

എം മുകുന്ദൻ

 


കെ എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ?

 

അമാവാസി


രണ്ടുപേർ ചേർന്ന് രചിച്ച നോവലാണ് നവഗ്രഹങ്ങളുടെ തടവറ. രചയിതാക്കൾ ആരൊക്കെ?

പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും


എതിർപ്പ് എന്ന ആത്മകഥ ആരുടേത്?

പി കേശവദേവ്

 


മറുപിറവി എന്ന നോവൽ രചിച്ചതാര്? 

 

സേതു


നളചരിതം കിളിപ്പാട്ടിന്റെ കർത്താവ് ആര്?

കുഞ്ചൻ നമ്പ്യാർ

 


മലയാളത്തിലെ ആദ്യകാല സാമൂഹ്യ നാടകം? 

 

മറിയാമ്മ നാടകം


നളചരിതം ആട്ടക്കഥയുടെ രചയിതാവ് ആര്?
ഉണ്ണായി വാര്യർ

 


ഏത് നോവലിലെ കഥാപാത്രമാണ് പരീക്കുട്ടി?

 

ചെമ്മീൻ


‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ ആരുടെ ആത്മകഥയാണ്? 

 

നെൽസൺമണ്ടേല


ജോർജ് വർഗീസ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?

കാക്കനാടൻ


e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

electronic


രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവതാരിക എഴുതിയതാര്?

Willian Burton Years

 


പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ രചയിതാവ്?

 

വൈക്കം മുഹമ്മദ് ബഷീർ


എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷം?

1958


സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി?

രവീന്ദ്രനാഥ ടാഗോർ

 


‘സമ്മർ ഇൻ കൽക്കട്ട’ ആരുടെ ആദ്യ കവിതാസമാഹാരം? 
മാധവിക്കുട്ടി (കമലാ സുരയ്യ)

 


ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥം ഏത്?

മഹാഭാരതം

 


നന്ദനാർ ആരുടെ തൂലികാനാമമാണ്? 

 

പിസി ഗോപാലൻ


സ്വപ്നവാസവദത്ത എന്ന കൃതി രചിച്ചതാര്?

ഭാസൻ

 


സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത് ആര്?

 

പി കെ നാരായണപിള്ള


എഴുത്തച്ഛന്റെ ജീവിതകഥയെ ആസ്പദമാക്കി തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ എഴുതിയതാര്?

സി രാധാകൃഷ്ണൻ

 


ഒളിവിലെ ഓർമ്മകൾ എന്ന കൃതിയിൽ ആരുടെ ആത്മാംശമാണ് കലർന്നിട്ടുള്ളത്?

 

തോപ്പിൽഭാസി


മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എന്ന നോവലിന്റെ രചയിതാവ് ?

അപ്പൻ തമ്പുരാൻ


വയലാർ അവാർഡ് ലഭിച്ച രണ്ടാമൂഴം എന്ന നോവലിന്റെ രചയിതാവ്?

എം ടി വാസുദേവൻ നായർ

 


ഷേക്സ്പിയറുമായി സാദൃശ്യപ്പെടുത്തുന്ന ഇന്ത്യൻ കവി ആര്? 

 

കാളിദാസൻ


സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന സുഭദ്ര ഏതു നോവലിലെ കഥാപാത്രം?

മാർത്താണ്ഡവർമ്മ

 


സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

 

എം ആർ നായർ


ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്?

എസ് കെ പൊറ്റക്കാട്


‘ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

 


അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ് ഉള്ളത്?

 

ഖസാക്കിന്റെ ഇതിഹാസം


Download Vayana Dinam Quiz

Download Vayana Quiz

The above link will take you to gkmalayalam.com which is our partner site providing PDF on Vayana Dinam Quiz.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.