PSCപരീക്ഷകളിലും മറ്റു ക്വിസ് മത്സരങ്ങളിലും ആവർത്തിക്കപ്പെടുന്ന സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ
സുഭാഷ് ചന്ദ്രബോസ് ക്വിസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി ആരെയാണ് ‘ദേശസ്നേഹികളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്
‘ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് ‘ എന്ന് സുഭാഷ് ചന്ദ്രബോസ് ആരെയാണ് വിശേഷിപ്പിച്ചത്?
സ്വാമി വിവേകാനന്ദൻ
ഏതു നേതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഇത് ആരുടെ വാക്കുകൾ?
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയുടെ ദണ്ഡി മാർച്ചിനെ ‘നെപ്പോളിയന്റെ എൽബയിൽ നിന്ന് പാരീസിലേക്കുള്ള മാർച്ചി’നോട് ഉപമിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസിനെ ജനന സ്ഥലം?
കട്ടക്
സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു?
സി ആർ ദാസ്
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?
ഫോർവേഡ് ബ്ലോക്ക്
“ബ്രിട്ടന്റെ കഷ്ടകാലം ഇന്ത്യയുടെ അവസരം ” എന്ന പ്രസ്താവന ഏതു നേതാവിന്റേതാണ്?
സുഭാഷ് ചന്ദ്രബോസ്
ആരുടെ മരണത്തെക്കുറിച്ചാണ് ഷാനവാസ് കമ്മിറ്റി, എംകെ മുഖർജി കമ്മിറ്റി എന്നിവ അന്വേഷിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച പട്ടാളം?
ഇന്ത്യൻ നാഷണൽ ആർമി (INA)
1945 -ൽ ഐഎൻഎ ഭടന്മാരുടെ വിചാരണ നടന്നത് എവിടെയാണ്?
ഡൽഹിയിലെ ചെങ്കോട്ടയിൽ
സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്റ് സ്ഥാപിച്ച സ്ഥലം?
സിംഗപ്പൂർ
1922 -ൽ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ നടപടിയെ ദേശീയ ദുരന്തം (National Calamity) എന്ന് വിശേഷിപ്പിച്ചത് ആര്?
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ?
ഇന്ത്യൻ സ്ട്രഗിൾ
കൊൽക്കത്ത വിമാനത്താവളത്തിന് ഏതു സ്വാതന്ത്ര്യ സേനാനിയുടെ പേരാണ് നൽകിയിരിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
ഏതു നേതാവിന്റെ മരണാന്തര ബഹുമതിയായി പ്രഖ്യാപിച്ച ഭാരതരത്നമാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ബന്ധുക്കളുടെയും ആരാധകരുടെയും എതിർപ്പുമൂലം ഇന്ത്യ ഗവൺമെന്റിന് പിൻവലിക്കേണ്ടി വന്നത്?
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
ഹരിപുര കോൺഗ്രസ് സമ്മേളനം (1938)
1939 -ൽ ത്രിപുരി കോൺഗ്രസ് സമ്മേളനത്തിൽ ആരെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡണ്ടായത്?
പട്ടാഭി സീതാരാമയ്യ
1941 ൽ ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ എന്ന സംഘടന സ്ഥാപിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആരുടെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
ആരുടെ ജന്മദിനമാണ് (ജനുവരി 23 ) ദേശ് പ്രേം ദിനമായി ആചരിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഏത് വർഷമായിരുന്നു?
1945
സുഭാഷ്ചന്ദ്രബോസ് വിവാഹം കഴിച്ച വിദേശ വനിത?
എമിലി ഷെങ്കൽ
സുഭാഷ് ചന്ദ്രബോസിന്റെ മകൾ?
അനിത ബോസ്