1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം.
1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്.
1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന
കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചത്.
ഈ സമ്മേളനത്തിലാണ് ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die )എന്ന ആഹ്വാനം ഉൾക്കൊള്ളുന്ന പ്രസംഗംവും നടത്തിയത്.
സമ്മേളനം കഴിഞ്ഞു നേതാക്കൾ പിരിയും മുമ്പ് തന്നെ ഗാന്ധിജി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം അറസ്റ്റ് ചെയ്തു.
സമ്മേളനം നടന്ന ഗോവാലിയ ടാങ്ക് മൈതാനം ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നാണ് അറിയപ്പെടുന്നത്. (കിറ്റിന്ത്യ സ്മാരകം)
ഓഗസ്റ്റിൽ ആരംഭിച്ച പ്രക്ഷോഭം ആയതിനാൽ ഓഗസ്റ്റ് ക്രാന്തി (പ്രക്ഷോഭം) എന്ന പേരിലും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം അറിയപ്പെടുന്നു.
ഓഗസ്റ്റ് 9- ന് തെരുവിലിറങ്ങിയ ജനക്കൂട്ടം
പോലീസ് സ്റ്റേഷൻ പോസ്റ്റോഫീസ് റെയിൽവേസ്റ്റേഷൻ തുടങ്ങിയവയെല്ലാം ആക്രമിച്ചു. ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടു. ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ക്വിറ്റിന്ത്യാ ദിനമായിഓഗസ്റ്റ് – 9 ആചരിക്കുന്നത്.
പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായതോടെ ഗോവാലിയ ടാങ്ക് മൈതാനത്ത് ത്രിവർണ്ണ പതാക ഉയർത്തിയത് അരുണ ആസഫലി ആണ്. പിന്നീട് സമ്മേളനം നിയന്ത്രിച്ചതും
അവർ തന്നെയാണ്. ‘കിറ്റിന്ത്യ സമരനായിക’ എന്നറിയപ്പെടുന്നത് അരുണ ആസിഫലിയാണ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് വെടിവെപ്പുണ്ടായി ആയിരക്കണക്കിന് ഇന്ത്യക്കാരെ ജയിലിലടച്ചു
രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യയൊട്ടാകെ ഒന്നിച്ചുനിന്ന ക്വിറ്റിന്ത്യാസമരം ബ്രിട്ടനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഗാന്ധിജിയുടെ പത്നി കസ്തൂർബ ഗാന്ധിയും അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായിയും മരിക്കുന്നത് ക്വിറ്റ് ഇന്ത്യ സമര കാലത്താണ്.
‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പ്രശസ്തമായ ഗ്രന്ഥം ജവഹർലാൽ നെഹ്റു രചിക്കുന്നത് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടു ബോംബെയിലെ അഹമ്മദ് നഗർ കോട്ടയിൽ കഴിഞ്ഞിരുന്ന കാലത്താണ്. അറസ്റ്റിലായ ദേശീയ നേതാക്കളെ പിന്നീട് പല ഘട്ടങ്ങളിലായി മോചിപ്പിച്ചു.