നഴ്സസ് ദിന ക്വിസ്| International Nurse Day Quiz in Malayalam 2021

ലോക നേഴ്സ് ദിനം എന്നാണ്?

മെയ് 12


ആരുടെ ജന്മദിനമാണ് ലോക നേഴ്സ് ദിനമായി ആചരിക്കുന്നത്?

ഫ്ലോറൻസ് നൈറ്റിംഗേൽ


ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എവിടെയാണ്?

ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ


ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എന്നാണ്?

1820 മെയ് 12


ഫ്ലോറൻസ് നൈറ്റിംഗേലിന്റെ മാതാപിതാക്കളുടെ പേര് എന്താണ്?

വില്യം എഡ്വാർഡ് നൈറ്റിംഗേൽ,
ഫ്രാൻസിസ് നൈറ്റിംഗേൽ


2021-ലെ ലോക നഴ്സസ് ദിന സന്ദേശം എന്താണ്?

Nurses: A Voice to lead-A vision for future health care


ആധുനിക നേഴ്സിംഗിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത്… അവ പ്രവർത്തികളായി മാറുമ്പോഴേ ഫലം പുറപ്പെടുവിക്കൂ… ഇത് ആരുടെ വാക്കുകളാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


ലോക നഴ്സിംഗ് സമിതി (International Council of Nurses) ഏതു വർഷം മുതലാണ് ലോക നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്?

1965 മുതൽ


ICN എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

ദി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്സ് (International Council of Nurses)


ആഗോളതലത്തിൽ മെയ് 12 ലോക നേഴ്സസ് ദിനമായി ആചരിച്ചു തുടങ്ങിയ വർഷം ഏത്?

1974


ഏതു വർഷമാണ് ലോക ആരോഗ്യ സംഘടന ആതുര സേവകരുടെ വർഷമായി ആചരിച്ചത്?

2020


വിക്ടോറിയ രാജ്ഞി ഫ്ലോറൻസ് നൈറ്റിംഗേലിന് ‘റോയൽ റെഡ് ക്രോസ്’ ബഹുമതി നൽകിയ വർഷം ഏത്?

1883


‘ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നേടിയ ആദ്യ വനിത?

ഫ്ലോറൻസ് നൈറ്റിംഗേൽ (1907)


ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നൽകുന്ന സംഘടന ഏത്?

ഇന്റർനാഷണൽ റെഡ് ക്രോസ്


‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്നത് ആരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


‘ദി എയ്ഞ്ചൽ ഓഫ് ക്രിമിയ’ (ക്രിമിയനിലെ മാലാഖ) എന്നറിയപ്പെടുന്നത് ആര്?

ഫ്ലോറൻസ് നൈറ്റിംഗേൽ


1959 -ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത?

ഫ്ലോറൻസ് നൈറ്റിംഗേൽ


ക്രീമിയൻ യുദ്ധം എന്നായിരുന്നു?

1853 -1856


ക്രിമിയൻ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് റഷ്യക്കെതിരെ നടത്തിയ യുദ്ധം


കേരളത്തിലെ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്?

സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്


സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി?

രാജ്കുമാരി അമൃതകൗർ


Notes on Nursing, Notes on Hospitals
എന്നീ പുസ്തകങ്ങൾ രചിച്ചതാരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


ഫ്ലോറൻസ് നൈറ്റിംഗേൽ എന്നാണ് അന്തരിച്ചത്?

1910 ആഗസ്റ്റ് 13


ഫ്ലോറൻസ് നൈറ്റിംഗേൽ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാർഗരറ്റ് ചർച്ചിൽ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.