Monthly Current Affairs in Malayalam November 2025 |PSC Current Affairs| Current Affairs November 2025 for Kerala PSC Exams 2025 |PSC Questions| PSC Exam

2025 നവംബർ (November) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs November 2025| 2025 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2025 നവംബറിൽ ശ്രീലങ്കയിൽ നാശം വിതച്ച ചുഴലിക്കാറ്റിന്റെ പേര്?
ഡിറ്റ് വാ
പേരു നൽകിയ രാജ്യം- യെമൻ

2025 നവംബറിൽ അന്തരിച്ച ബോളിവുഡിന്റെ ഇതിഹാസതാരം? ധർമേന്ദ്ര

2025 നവംബറിൽ വിദ്യാഭ്യാസ വകുപ്പിന്റെ  ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

74 മത് മിസ് യൂണിവേഴ്സ് 2025 കിരീടം (ജേതാവ്) നേടിയത്?
ഫാത്തിമ ബോഷ് (മെക്സിക്കൽ മോഡൽ)
വേദി- തായ്‌ലാൻഡ്

2026- ൽ 31-മത് യുഎൻ കാലാവസ്ഥ ഉച്ചകോടി (COP 31) വേദിയാകുന്ന രാജ്യം?
തുർക്കി
2025 -ലെ COP 30 ക്ക്‌ വേദിയായത് ബ്രസീൽ

റഷ്യ വികസിപ്പിച്ച ക്യാൻസർ പ്രതിരോധ വാക്സിൻ?
Pembrori (പെംബ്രോറി)
പെംബ്രോറി വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം വിയറ്റ്നാം
റഷ്യ ആദ്യം വികസിപ്പിച്ച ക്യാൻസർ വാക്സിൻ ആണ് Enteromix (എന്ററോമിക്സ്)

ഡി എൻ എ യിൽ മാറ്റം വരുത്തി അരിവാൾ രോഗത്തെ (Sickle Cell Disease) പ്രതിരോധിക്കാൻ ശേഷിയുള്ള ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ
ജീൻ തെറാപ്പി?
ബിർസ 101
(ഗോത്ര വിഭാഗത്തിലെ വിമോചന പോരാളിയായ ബിർസ മുണ്ടയോടുള്ള ആദരസൂചകമായിട്ടാണ് തെറാപ്പിക്ക് ബിർസ 101 എന്ന പേരിട്ടത്)

ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കരീബിയൻ രാജ്യം?
കുറാസൊ

കാഴ്ച വെല്ലുവിളി നേരിടുന്ന  മുതിർന്നവർക്കായി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി
ദീപ്തി ബ്രെയിൽ

2026 – ലെ വനിത, പുരുഷ ലോകകപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ?
ബെൽജിയം, നെതർലാൻഡ്സ്

2025 നവംബറിൽ മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബിന്റെ തലവനായി നിയമിതനായത്?
അലക്സാണ്ടർ വാങ്ങ്

ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം? ഷെഫാലി വർമ്മ 

രാജ്യത്തു നടന്ന ബഹുജന പ്രക്ഷോഭം അടിച്ചമർത്തിയെന്ന പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി?
ഷെയ്ഖ് ഹസീന

പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 2025 നവംബറിൽ എട്ടു ചീറ്റകളെ ഇന്ത്യയ്ക്ക് നൽകിയ രാജ്യം?
ബോട്സ്വാന

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം?
കലിംഗ സ്റ്റേഡിയം (ഭുവനേശ്വർ, ഒഡീഷ്യ )

കിഴക്കൻ ലഡാക്കിൽ സമുദ്രനിരപ്പിൽ നിന്ന് 13,710 അടി ഉയരത്തിൽ ഇന്ത്യ നിർമിച്ച പുതിയ വ്യോമതാവളം?
ന്യോമ

ഇന്ത്യയിലെ ആദ്യത്തെ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത്?
മൈസൂര്

2025 നവംബർ 14ന് അന്തരിച്ചത് മരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തക?
സാലുമരദ തിമ്മക്ക

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന 2025ലെ ഏഷ്യ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ രാജ്യം?
ഇന്ത്യ

ലോകസമാധാനത്തിനായി പ്രവർത്തിക്കുന്നവർക്ക് വാർഷിക പുരസ്കാരം ഏർപ്പെടുത്തിയ കായിക സംഘടന?
ഫിഫ

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ എത്രാമത് വാർഷികമാണ് 2025 ൽ ആചരിച്ചത്?
150 മത് വാർഷികം
(ബംങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേമാതരം രചിച്ചത്)

2025 നവംബറിൽ നൂറാം വയസ്സിലേക്ക് കടന്ന എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആരുടെ ആത്മകഥ? മഹാത്മാ ഗാന്ധി
(1925 നവംബറിലാണ് നവജീവനിൽ ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച തുടങ്ങിയത് )

2026 ഫിഫ ലോകകപ്പിനുള്ള പന്തിന്  നൽകിയ പേര്?
ട്രയോണ്ട

സംസ്ഥാനത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള റെയിൽവേ പോലീസ് ആരംഭിച്ച ദൗത്യം? ഓപ്പറേഷൻ രക്ഷിത

ലോകത്തിലെ ഏറ്റവും മലിന നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
ലാഹോർ (പാക്കിസ്ഥാൻ)

ജപ്പാനിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വനിത?
സനേ തകായിച്ചി

കിഴക്കൻ അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഗവേഷണ കേന്ദ്രത്തിന്റെ പേര്?
മൈത്രി- 2

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത്?
ദീപിക പദുക്കോൺ

ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം?
യുറുഗ്വായ്




2025 -ൽ ബുക്കർ പുരസ്കാരം നേടിയ
ഹംഗേറിയൻ ബ്രിട്ടീഷ് സാഹിത്യകാരൻ? ഡേവിഡ് സെലോയ്
കൃതി – ഫ്ലെഷ്


2025 നവംബറിൽ അന്തരിച്ച നോബൽ പുരസ്കാര ജേതാവ്?

ജെയിംസ് വാട്സൺ 


ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

സൊഹ്റാൻ ക്വാമെ മംദാനി


2024 ലെ 55- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Advertisements

മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്

മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായി തെരഞ്ഞെടുക്കപ്പെട്ടത്- ചിദംബരം  


2025.-ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്?

ഇന്ത്യ


സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായത്?

റസൂൽ പൂക്കുട്ടി


ഡിക്ഷ്ണറി. കോം 2025 വർഷത്തെ മികച്ച വാക്കായി തെരഞ്ഞെടുത്തത്?

6…7

Advertisements

2025 നവംബറിൽ പുറത്തിറങ്ങിയ
ഇ പി ജയരാജന്റെ ആത്മകഥ? ഇതാണെന്റെ ജീവിതം

സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും വൃത്തിയില്ലാത്ത നഗരം?
മധുര (തമിഴ്നാട്)

ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ?
ഓപ്പറേഷൻ സൈ-ഹ ണ്ട്

2025 നവംബർ രജത ജൂബിലി ആഘോഷിക്കുന്ന സ്ഥാപനം?
കിഫ്ബി
KERALA INFRASTRUCTURE INVESTMENT FUND BOARD

KSRTC ബസ്സുകളുടെ തൽസമയ യാത്രാവിവരങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
KSRTC ചലോ ആപ്പ്



രാജ്യത്ത് മൂന്നു പ്രധാന അവയവങ്ങൾ ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രി?
കോട്ടയം മെഡിക്കൽ കോളേജ്





2025 -ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?

കെ ജി ശങ്കരപ്പിള്ള (കെ ജി എസ്) 


2025 – ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചത്?

എം ആർ രാഘവവാരിയർ


2025 -ൽ കേരള പ്രഭാപുരസ്കാരം ലഭിച്ചവർ?

പി ബി അനീഷ് (കാർഷിക മേഖല)

രാജശ്രീ വാര്യർ (കലാരംഗം)

Advertisements

2025 -ലെ കേരള ശ്രീ പുരസ്കാരം ലഭിച്ചവർ?

ശശികുമാർ

ഷഹാൽ ഹസൻ മുസ് ല്യാർ 

എം കെ വിമൽ ഗോവിന്ദ് 

അഭിലാഷ് ടോമി 


കേരളത്തെ അതിദാരിത്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന്?

2025 നവംബർ 1


Current Affairs November 2025| 2025 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.