‘ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്?
കാന്തളൂർ ശാല
പുത്തൂരം പാട്ട് കേരളത്തിലെ ഏതിനം വായ്മൊഴി പാട്ടിനു ഉദാഹരണമാണ്?
വടക്കൻപാട്ട്
തരിസാപ്പള്ളി ലിഖിതം പുറപ്പെടുവിച്ച വർഷം ഏത്?
സി. ഇ. 849
തരിസാപ്പള്ളി ശാസനം പുറപ്പെടുവിക്കുമ്പോൾ പെരുമാൾ രാജാവ് ആരായിരുന്നു?
സ്ഥാണു രവി
തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വേണാട് നാടുവാഴി ആര്?
അയ്യനടികൾ തിരുവടികൾ
ഏതു നഗരത്തിലെ തരിസാപ്പള്ളിക്ക് ഭൂമിദാനം കൊടുക്കുന്നതിന്റെ വിവരങ്ങളാണ് തരിസാപ്പള്ളി ലിഖിതത്തിൽ ഉള്ളത്?
കൊല്ലം
ഇരവികുട്ടിപിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് എന്നിവ ഏതിനം വായ്മൊഴി പാട്ടുകൾക്കുദാഹരണങ്ങളാണ്?
തെക്കൻ പാട്ടുകൾ
സംസ്കൃതം ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യകൃതികൾ ഏത് പേരിൽ അറിയപ്പെടുന്നു?
മണിപ്രവാളം
ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയെ എന്താണ് പറയുന്നത്?
ദേവസ്വം
ഏതു ഭൂവിഭാഗത്തിന്റെ അവകാശികളാണ് ഊരാളർ എന്നറിയപ്പെടുന്നത്?
ദേവസ്വം ഭൂമിയുടെ
ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്?
ബ്രഹ്മസ്വം
മധ്യകാല കേരളത്തിൽ കൃഷി ചെയ്യുന്ന തൊഴിൽ കൂട്ടങ്ങളുടെ കുടുംബങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
കുടികൾ
കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതിയായി കരുതപ്പെടുന്നത്?
തുഹ്ഫത്തുൽ മുജാഹിദീൻ
പോർച്ചുഗീസുകാരുടെ അധിനിവേശം, അതിക്രമങ്ങൾ, അതിനെതിരെയായ ചെറുത്തുനിൽപ്പുകൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന അറബി ഭാഷയിലുള്ള ഗ്രന്ഥം രചിച്ചതാര്?
ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെയുള്ള എത്ര നാടുകളാണ് പെരുമാക്കന്മാരുടെ ഭരണം അംഗീകരിച്ചിരുന്നത്?
14 നാടുകൾ
മധ്യകാലഘട്ടത്തിൽ നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെട്ടത്?
ചേരിക്കൽ
സി. ഇ. 825 – ൽ കൊല്ലവർഷം ആരംഭിക്കുമ്പോൾ പെരുമാൾ ആരായിരുന്നു?
രാജശേഖരൻ
മലബാർ മൈസൂർ സുൽത്താന്മാരുടെ ഭരണത്തിന് കീഴിലായിരുന്ന കാലയളവ്?
1766 മുതൽ 1792 വരെ
പെരുമാക്കന്മാരുടെ പ്രതിനിധികൾ എന്ന പേരിൽ അറിയപ്പെട്ടത്?
കൊയിലധികാരികൾ
വേണാടിനെ ‘തിരുവിതാംകൂർ’ എന്ന ആധുനിക രാജ്യം ആക്കി മാറ്റിയ ഭരണാധികാരി?
മാർത്താണ്ഡവർമ്മ
പെരുമാളിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന ബ്രാഹ്മണസമിതി ഏത് പേരിലാണ് അറിയപ്പെട്ടത്?
നാലുതളി
പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി സ്വരൂപം ഏത്?
കൊച്ചി
തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി അധികാരസ്ഥാനം ഏതായിരുന്നു?
വേണാട്