Current Affairs (October 2020) in Malayalam

ലോക ഹാബിറ്റാറ്റ് ദിനമായി ആചരിക്കുന്നതെന്ന്?

ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച

വൈദ്യശാസ്ത്രത്തിന് നോബൽ 2020-ൽ സമ്മാനം ലഭിച്ചത് ആർക്ക്?

റോജർ പെൻ റോസ് (ബ്രിട്ടീഷ്),

റൈൻ ഹാർഡ് ഗെൻസൽ (ജർമൻ), ആൻഡ്രിയ ഗസ് (അമേരിക്ക)

(തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്)

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമ്പൂർണമായി സൗരോർജ്ജവത്കരിച്ച ആദ്യ എയർപോർട്ട്?

പുതുച്ചേരി

ബാപു -ദ അൺഫോർഗെറ്റ്ബ്ൾ എന്ന കൃതിയുടെ രചയിതാവ് ആര്?

മനീഷ് സിസോദിയ (ഡൽഹി ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ)

2020 ൽ 2500 വർഷം പഴക്കമുള്ള 59 ശവ പേടകങ്ങൾ (മമ്മികൾ)പുരാവസ്തു ഖനനം ചെയ്തെടുത്തത് എവിടെനിന്നാണ്? ഈജിപ്ത്

ദേശീയ വായുസേന ദിനം എന്ന്? ഒക്ടോബർ 8 (88 മത് വാർഷികം)

തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ ജയിച്ച വനിതാ ക്രിക്കറ്റ് ടീം?

ആസ്ട്രേലിയ

അന്തരിച്ച ലോകപ്രശസ്ത ഡച്ച്- അമേരിക്കൻ ഗിറ്റാർ ഇതിഹാസം ആര്?

എഡ്ഢി വാൻ ഹെലൻ

2020-ൽ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?

ഇമ്മാനുവേല ഷാർപെന്റിയർ (ഫ്രാൻസ്),

ജെന്നിഫർ എ ഡൗസ് ന (അമേരിക്ക),

(നൂതന ജീൻ എഡിറ്റിംഗ് സാങ്കേതികമായ ക്രിസ്പർകാസ് -9 വികസിപ്പിച്ച വനിതാ ഗവേഷകരാണ് ഇവർ)

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത് ആര്? ഡോ. മുബാറക്ക് പാഷ

ലോക തപാൽ ദിനം എന്ന്?

ഒക്ടോബർ 8

2020 ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ചതാർക്ക്?

ലൂയിസ് ഗ്ലിക്ക് (അമേരിക്കൻ കവയിത്രി)

കേന്ദ്ര ഭക്ഷ്യമന്ത്രി ആയിരുന്നതാര്? രാംവിലാസ് പാസ്വാൻ (8-10-2020 അന്തരിച്ചു)

ലോക കാഴ്ച്ച ദിനം ആയി ആചരിക്കുന്നത് എന്ന്?

എല്ലാവർഷവും ഒക്ടോബർ രണ്ടാമത്തെ വ്യാഴാഴ്ച

പ്രകൃതി സംരക്ഷണത്തിനായി പുരസ്കാരം ഏർപ്പെടുത്തിയ ബ്രിട്ടീഷ് രാജകുമാരൻ ആര്?

വില്യം

2020- ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?

പോൾ ആർ മിൽഗ്രോം, റോബർട്ട് ബി വിൽസൻ (അമേരിക്കൻ ശാസ്ത്രജ്ഞർ)

സമ്പൂർണമായും ദ്രവീകൃത പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?

സിഎംഎസ് ബിജിഎം ജാക്വിസ് സാഡേ

2018 ലെ സമാധാന നോബൽ ലഭിച്ച പദ്ധതി ഏത്?

ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി (WFP)

ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനി പദവി ലഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏത്?

കൊച്ചിൻ ഷിപ്പിയാർഡ്

50- മത് കേരള സംസ്ഥാന ചലച്ചിത്ര

അവാർഡ് നേടിയവർ ആരൊക്കെ?

മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട്

മികച്ച നടി- കനികുസൃതി

മികച്ച സംവിധായകൻ -ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച സിനിമ- വാസന്തി

ലോക ദേശാടന പക്ഷിദിനം എന്ന്? ഒക്ടോബർ10

ലേലത്തിന് വെച്ച ലോകത്തിലെ ഏറ്റവും വലുതും തിളക്കവു മാർന്ന വജ്രം ഏത്?

പർപ്പിൾ പിങ്ക്

ആദ്യമായി കർദിനാൾ പദവിയിലെത്തുന്ന അമേരിക്കൻ ആഫ്രിക്കൻ വംശജൻ ആര്?

ആർച്ച് ബിഷപ്പ് വിൽട്ടൻ ഗ്രിഗറി

ഇന്ത്യയിൽ ആദ്യമായി നടത്തുന്നd സീപ്ലെയിൻ സർവീസ് എവിടെയാണ് തുടങ്ങുന്നത്?

ഒക്ടോബർ 31ന് ഗുജറാത്തിൽ

2020ലെപ്രൊഫ എം കെ സാനു പുരസ്കാരം നേടിയത്?

പ്രൊഫ തോമസ് മാത്യു

മൈക്കൽ ഷൂമാക്കറെ മറികടന്നു കൂടുതൽ ഗ്രാൻഡ് പ്രീ വിജയങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ആര്?

ലൂയി ഹാമിൽട്ടൺ

സ്ത്രീകളുടെ സുരക്ഷയ്ക്കായി സേഫ് സിറ്റി പ്രൊജക്ട് ആരംഭിച്ച സംസ്ഥാനം ഏത്?

ഉത്തർപ്രദേശ്

ലോക വിദ്യാർത്ഥി ദിനം എന്ന്? ഒക്ടോബർ 15

(എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഐക്യരാഷ്ട്രസഭ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്)

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2020-ലെ സമ്മേളനം നടക്കുന്നത് എവിടെ?

സ്വിറ്റ്സർലൻഡ്

(സ്ഥിരം വേദി ദാവോസ് ആയിരുന്നു)

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏതു സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്നത്?

ഭക്ഷ്യ കാർഷിക സംഘടന (FAO)

അന്താരാഷ്ട്ര ഷെഫ്‌ ദിനം എന്നാണ്? ഒക്ടോബർ 20

നാലുവർഷത്തെ യാത്രക്കുശേഷം നാസയുടെ ബഹിരാകാശ വാഹനം ഏത് ചിഹ്ന ഗ്രഹത്തിന്റെ ഉപരിതലത്തിലാണ് എത്തിയത്?

ബെന്നു ചിന്നഗ്രഹം

രാജസ്ഥാനിലെ ഏതു മരുഭൂമിയിലൂടെ ആണ് 1. 7 2 ലക്ഷം വർഷങ്ങൾക്കുമുമ്പ് നദി ഒഴുകി യി രുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്?

ബിക്കാനീറിനടുത്തുള്ള മധ്യ ഥാർ മരുഭൂമിയിൽ

ചന്ദ്രനിൽ ഫോർ ജി മൊബൈൽ നെറ്റ്‌വർക്ക് നിർമ്മാണത്തിനായി നാസ തെരഞ്ഞെടുത്ത കമ്പനി ഏത്? നോക്കിയ

മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾ ഏത്?

ഒരു ജോഡി ഉമിനീർ ഗ്രന്ഥികൾ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചു കമ്മീഷൻ ചെയ്ത അന്തർവാഹിനി യുദ്ധകപ്പൽ ഏത്?

ഐഎൻഎസ് കവരത്തി

ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നതെന്ന്?

ഒക്ടോബർ 24

2019 ലെ ജ്ഞാനപീഠം അവാർഡ് ലഭിച്ചതാർക്ക്?

അക്കിത്തം അച്യുതൻനമ്പൂതിരി 2020 ഒക്ടോബർ 15 ന് അന്തരിച്ചു

ലോക ഭക്ഷ്യ ദിനം എന്നാണ്? ഒക്ടോബർ 16

അന്താരാഷ്ട്ര റൂറൽ വിമൻ (ഗ്രാമീണ സ്ത്രീകളുടെ) ദിനമായി ആചരിക്കുന്നതെന്ന്?

ഒക്ടോബർ 15

രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത് എന്ന്?

ഒക്ടോബർ 31

(സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31)

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.