48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?
ജസ്റ്റിസ് എൻ വി രമണ
2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?
രജനീകാന്ത് (51-മത്)
രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി?
സുശീൽ ചന്ദ്ര
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി?
എ ഷാജഹാൻ
ആരുടെ ജന്മദിനമാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചത്
ഡോ. ബി ആർ അംബേദ്കർ
എല്ലാ പൗരന്മാർക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
രാജസ്ഥാൻ
പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ഔഷധ സസ്യമായ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയാ മണിലാലിയാന’ എന്ന് പേരിട്ടത് ആരുടെ ഓർമ്മക്കായാണ്?
ഡോ. കെ എസ് മണിലാൽ
ഈയിടെ കണ്ടെത്തിയ ക്ഷീരപഥത്തിലെ ഏറ്റവും ചെറുതും സൗരയുഥത്തോട് ഏറ്റവും അടുത്തതുമായ തമോഗർത്തം ഏതാണ്
The Unicorn
2020- ലെ കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ച വ്യക്തി?
പ്രഭാവർമ്മ
സംസ്ഥാനത്തെ ആദ്യത്തെ വനിതകൾക്കുള്ള ഡി അഡിക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ച സ്ഥലം?
എറണാകുളം
2021- ഏപ്രിലിൽ അറബിക്കടലിൽ നടന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത നാവിക അഭ്യാസം ഏത്?
വരുണ 2021
2021-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?
140
ലോകത്തിലെ പത്താമത്തെ വലിയ കൊടുമുടിയായ അന്നപൂർണ്ണ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത?
പ്രിയങ്ക മോഹിത് (മഹാരാഷ്ട്ര)
ആരോഗ്യ സംരക്ഷണ വികസന പദ്ധതിക്കായി ഇന്ത്യയുമായി അടുത്തിടെ ഏത് രാജ്യമാണ് കരാറുണ്ടാക്കിയത്?
ജപ്പാൻ
93 -മത് ഓസ്കാർ പുരസ്കാരംനേടിയ
മികച്ച ചിത്രം?
നൊമാഡ് ലാൻഡ്
മികച്ച സംവിധായിക?
ക്ളോയി ചാവോ
മികച്ച നടൻ?
ആന്തണി ഹോപ്കിൻസ്
മികച്ച നടി?
ഫ്രാൻസെസ് മെക് ഡോർമൻഡ്
2021 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം?
പഞ്ചാബ്
‘കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥ?
കെ എൻ പണിക്കർ