2020 ഏപ്രിൽ (April ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
1. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ച പ്രതിരോധ പദ്ധതിയുടെ പേര്?
ഓപ്പറേഷൻ നമസ്തേ
2. എന്നാണ് ഇന്ത്യൻ സൈന്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഓപ്പറേഷൻ നമസ്തേ’ പ്രഖ്യാപിച്ചത്?
2020 മാർച്ച് 27
3. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ആദ്യ മൃഗം?
കടുവ
4. പെപ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?
ഷഫാലി വർമ്മ
5. ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്നാണ് ?
ഏപ്രിൽ 7
6. 2020 ഏപ്രിൽ വിദേശകാര്യ വക്താവായി നിയമിതനായതാര്
അനുരാഗ് ശ്രീവാസ്തവ
7. DRDO കോവിഡ് -19 പ്രതിരോധത്തിനായി ആവിഷ്കരിച്ച പദ്ധതി?
COVSACK
8. DRDO യുടെ പൂർണരൂപം?
ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ