(Kerala PSC) പിഎസ്‌സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തെ അറിയാം… ജില്ലകളിലൂടെ…
കൊല്ലം
തിരുവിതാംകൂർ കൊല്ലം അറിയപ്പെട്ടിരുന്നത്?
കുരക്കേനി
തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്?
കൊല്ലം
കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്ന പ്രദേശം?
കരുനാഗപ്പള്ളി
ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
2019 ജനുവരി 15ന് കൊല്ലം ബൈപ്പാസിലെ ഉദ്ഘാടനം നിർവഹിച്ചത് ആര്?
പ്രധാനമന്ത്രി നരേന്ദ്രമോദി
ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
ജല നഗരം എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം ?
പുനലൂർ
ആശ്രാമം പിക്നിക് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
പാലരുവി എക്സ്പ്രസ് നിലവിൽ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ?
പാലക്കാട് – തിരുനെൽവേലി
ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല?
കൊല്ലം
കൊല്ലം നഗരത്തിലെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത്?
തേവള്ളി കൊട്ടാരം
100% ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗ്രാമം ?
മേലില (കൊല്ലം)
കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത്?
കൊല്ലം
കേരളത്തിലെ ആദ്യത്തെ നീരാപ്ലാൻറ് സ്ഥിതി ചെയ്യുന്നത്?
കൈപ്പുഴ (കൊല്ലം)
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
കൊല്ലം (ഒന്നാമത്തേത് -കൊച്ചി
കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത് കൊല്ലത്താണ് ഏത് വർഷം?
1851
ചീന കൊട്ടാരം സ്ഥിതിചെയ്യുന്നത്?
കൊല്ലം
കേരളത്തിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കൽ കോളേജ് ?
പാരിപ്പള്ളി (കൊല്ലം)
തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം