“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്”
“ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിച്ചെടുക്കുകയാണ് വിദ്യാഭ്യാസം.”
“ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.”
“എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട് അതാണ് എന്റെ ബലവും.”
“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം”
“മനുഷ്യ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്നുപോകുന്നു അത് ആരെയും കാത്തു നിൽക്കുന്നില്ല അത് സ്വന്തമാക്കൂ.”
“സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായതുകൊണ്ട് സമുദ്രജലം മുഴുവൻ മലിനമാകുന്നില്ല മനുഷ്യനും മനുഷ്യവംശവും അതുപോലെയാണ്.”
“ആദർശമില്ലാത്ത മനുഷ്യൻ വഴിതെറ്റിയ കപ്പൽ പോലെയാണ്.”
“ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.”
“അധ്വാനിക്കുക, അന്വേഷിക്കുക, കണ്ടുപിടിക്കുക, കീഴടക്കാതിരിക്കുക ഇതായിരിക്കട്ടെ നിങ്ങളുടെ ജീവിത ലക്ഷ്യം.”
“എല്ലാ ഭയത്തെയും ജയിച്ച ആൾക്കേ അഹിംസ പൂർണമായി അനുഷ്ഠിക്കുവാൻ കഴിയുകയുള്ളൂ.”
“എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല”
“ഒരാളുടെ ഹൃദയം നിർമ്മലമാണെങ്കിൽ അത്യാഹിതങ്ങളോടോപ്പം അവയെ നേരിടുന്നതിനുള്ള മറ്റ് ഏർപ്പാടുകളും തനിയെ ഉണ്ടാകും.”
“ഓരോ വിദ്യാലയവും വിശുദ്ധിയുടെ സ്ഥലമാണ് വിശുദ്ധമല്ലാത്തതും അധമമായിട്ടുള്ളതുമായ യാതൊന്നും അവിടെ ഉണ്ടാകാൻ പാടില്ല.”
“പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.”
“ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.”
“എന്തു ത്യാഗം സഹിച്ചും ചെയ്യേണ്ടത് ചെയ്യാൻ ധൈര്യപ്പെടുകയാണ് ശരിയായ ധർമ്മം.”
“അഹിംസയുടെ സജീവമായ അവസ്ഥയാണ് സ്നേഹം.”
“ഏതു ജോലിയും വിശുദ്ധമാണ്.”
“അധ്വാനവും, അദ്ധ്യായനവും, പ്രാർത്ഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോൽ ഏതെങ്കിലും ഒന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.”
“ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.”
“നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.”
“പാപത്തെ വെറുക്കണം എന്നാൽ പാപിയെ സ്നേഹിക്കണം.”
“സ്വന്തം വിയർപ്പുകൊണ്ട് അപ്പം നേടുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.”
“എന്റെ ജീവിതമാണ് എന്റെ സന്ദേശം’
“ചിന്തയേക്കാൾ വലിയ ശക്തിയില്ല”
“എവിടെ ചിന്ത ഉദാത്തവും പരിശുദ്ധവുമാകുന്നുവോ, അവിടെ എല്ലായ്‌പ്പോഴും ഫലവും ഉദാത്തവും പരിശുദ്ധവുമായിരിക്കും”
“സത്യവും അഹിംസയും എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സിദ്ധാന്തങ്ങളാണ്”
ഗാന്ധിജി
“സ്വന്തം ഭാഷയിൽ നാം അഭിമാനം കൊള്ളണം”
ഗാന്ധിജി
“മനുഷ്യ ശരീരം സേവനത്തിനായുള്ള ഉപാധി മാത്രമാണ്. ഒരിക്കലും ആസക്തിക്കുവേണ്ടിയുള്ളതല്ല”
ഗാന്ധിജി
“നിങ്ങളുടെ ഭാഗധേയം നിങ്ങളിൽതന്നെയാണ് അർപ്പിക്കപ്പെട്ടിരിക്കുന്നത്”
ഗാന്ധിജി
“എവിടെ സ്നേഹമുണ്ടോ അവിടെ മാത്രമേ ജീവിതമുള്ളു. വിദ്വേഷം എപ്പോഴും നശിപ്പിക്കുന്നതാണ്”
ഗാന്ധിജി
“മാതൃഭാഷയെ സ്നേഹിക്കാത്തവന് മാതൃഭൂമിയെ സ്നേഹിക്കാൻ കഴിയില്ല”
ഗാന്ധിജി
“നാം നമ്മുടെ മതത്തെ ആദരിക്കുന്നതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആദരിക്കണം”
ഗാന്ധിജി
“നമ്മുടെ കുറവുകളെ മനസിലാക്കുക എന്നതാണ് ഏറ്റവും ഉന്നതമായ പുരോഗതി”
ഗാന്ധിജി
“ഉത്തമവിശ്വാസം കൂടാതെ എന്തെങ്കിലും ചെയ്യുന്നത് ഹീനവും അസാന്മാർഗികവും ആണ്”
ഗാന്ധിജി
“ആത്മവിശ്വാസമാണ് സ്വരാജ്യം”
ഗാന്ധിജി
” വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല . അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണ് ”
ഗാന്ധിജി