ആഗോളതാപനം, ആന്തരിക്ഷമലിനീ കരണം തുടങ്ങിയ പരിസ്ഥിതിപ്രശ്നങ്ങളിൽ
നിന്ന് ഭൂമിയെ സംരക്ഷിക്കുവാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്
ഭൗമ മണിക്കൂർ ആചരിക്കുന്നത്.
മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8. 30 മുതൽ 9. 30 വരെ ലോകമെങ്ങുമുള്ള 190 ലധികം രാജ്യങ്ങളിലെ ജനങ്ങൾ തീ കൊണ്ട് മെഴുകുതിരികൾ കത്തിച്ച് ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത്.
ഭൗമ മണിക്കൂർ എന്ന ആശയത്തിനു വേണ്ടി പ്രവർത്തിച്ചത്
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ (ഡബ്ല്യു ഡബ്ല്യു എഫ് ) എന്ന ആഗോള പരിസ്ഥിതി പ്രസ്ഥാനമാണ്.
ഭൗമ മണിക്കൂർ ആചരിക്കുന്നത് എന്നാണ്?
മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ
ഭൗമ മണിക്കൂർ ആഘോഷിക്കുന്നത് എങ്ങനെയാണ്?
മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ ജനങ്ങൾ തീകൊണ്ട് മെഴുകുതിരി കത്തിച്ചും ,
ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത്
ഈ (2022) വർഷത്തെ ഭൗമ മണിക്കൂറിന്റെ പ്രമേയം എന്താണ്?
നമ്മുടെ ഭാവി രൂപപ്പെടുത്തുക (Shape our Future)
ഭൗമ മണിക്കൂർ ആചരിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?
ആഗോളതാപനം, ആന്തരിക്ഷമലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളിൽ നടപടിയെടുക്കുവാനും ഭൂമിയെ സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കുക
ഭൗമ മണിക്കൂർ ആചരിക്കുന്നത് ഏതു സംഘടനയുടെ ആഭിമുഖ്യത്തിലാണ് ?
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ (ഡബ്ല്യു ഡബ്ല്യു എഫ്)
ഭൗമ മണിക്കൂർ ആചരിക്കുന്നതിന് തുടക്കമിട്ട വർഷം?
2007-ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂർ ആചരണത്തിന് തുടക്കമിട്ടത്
ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം?
2009