Current Affairs October 2023 for Kerala PSC Exams |ആനുകാലികം ഒക്ടോബർ 2023 |Monthly Current Affairs in Malayalam October 2023

2023 ഒൿടോബർ (October) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs October 2023|
2023 ഒൿടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ



2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

തേജ് (അതിതീവ്ര ചുഴലിക്കാറ്റിന് തേജ് എന്ന പേര് നൽകിയ രാജ്യം- ഇന്ത്യ )


2023- ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി –

തൃശ്ശൂർ (കുന്നംകുളം)


2023- സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായത്?

പാലക്കാട് ജില്ലാ ടീം


ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്?

അരിന്ദം ബാഗ്ചി


യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരം 2023 -ൽ മരണാന്തര ബഹുമതിയായി ലഭിച്ചതാർക്ക്?

മഹ്സ അമീനി (ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിന് തുടക്കം കുറിച്ച മഹ്സ അമീനി പ്രക്ഷോഭത്തിൽ മരണപ്പെട്ടു )


2023 ഒക്ടോബർ 20 -ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി?

വി എസ് അച്യുതാനന്ദൻ


വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം?

ഒരു സമര നൂറ്റാണ്ട് (പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ)


കല സാഹിത്യം സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?

എം ടി വാസുദേവൻ നായർ


2023 ഒക്ടോബറിൽ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേന നടത്തിയ തീരദേശ സുരക്ഷ അഭ്യാസം?

സാഗർ കവച്


കിൻഫ്രയുടെ ആദ്യ സ്പൈസ് പാർക്ക് നിലവിൽ വരുന്ന ജില്ല ?

ഇടുക്കി (തുടങ്ങനാട്)


2023- ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ഹോക്കിയുടെ ഭാഗ്യചിഹ്നം?

ജൂഹി എന്ന ആന (വേദി -റാഞ്ചി)


സഹകരണ ബാങ്കിലെ ഉപഭോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?

കോബാങ്ക് (COBANK)


അടുത്തിടെ ബതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?

തെലുങ്കാന


ലേസർ അധിഷ്ഠിത അയൺ ബിം മിസൈൽ പ്രതിരോധ സംവിധാനം അടുത്തിടെ പരീക്ഷിച്ച രാജ്യം?

ഇസ്രായേൽ


ഇസ്രയേൽ- ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഈജിപ്തിൽ നടക്കുന്ന ലോക കേഡറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയ രാജ്യം?

ഇന്ത്യ


2023- ലെ നാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പിന്റെ വേദി?

അയോധ്യ


ഇന്റർനെറ്റിന്റെ അമിതോപയോഗത്തിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാൻ സഹായിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്ക്?

ഇ -മോചൻ


കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതകഥ പറയുന്ന മറാഠി സിനിമ?

ഗഡ്കരി


2023 -ലെ ലോകത്തിലെ മികച്ച പുരുഷ അറ്റ്ലറ്റിനുള്ള പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ താരം?

നീരജ് ചോപ്ര


2023 ഒക്ടോബറിൽ ആരംഭിച്ച ഇന്ത്യ- ശ്രീലങ്ക ഫെറി സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

നാഗപട്ടണം- കാങ്കസൻതുറൈ


കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ്?

നിള


അമൃത് പ്രൊജക്റ്റിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ ഫീക്കൽ സ് ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാൻ നിലവിൽ വന്നത്?

ബ്രഹ്മപുരം


ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക കേഡറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം?

ഇന്ത്യ (വേദി -ഈജിപ്ത്)


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം?

രോഹിത് ശർമ


2023 ഒക്ടോബറിൽ ഏത് സംസ്ഥാനത്തിന്റെ കശുവണ്ടി വ്യവസായത്തിനാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചത്?

ഗോവ


കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തിന്റെ പേര്?

എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം
(തിരുവനന്തപുരം)


ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്?

പുത്തൂർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)


2023- ലെ ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയ്ക്ക് ലഭിച്ച സ്ഥാനം?

111
(കഴിഞ്ഞവർഷം 107 സ്ഥാനത്തായിരുന്നു ഇന്ത്യ. പോഷകാഹാര കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വരൾച്ച മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത് )


സൂക്ഷ്മ,ഇടത്തരം, ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?

കേരളം


ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം എന്ന്?

2023 ഒക്ടോബർ 21 (മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയാണ് ഗഗൻയാൻ)


2023 -ലെ ലോക ആരോഗ്യ ഉച്ചകോടിയുടെ വേദി?

ജർമ്മനി


2023 ഒക്ടോബറിൽ മമ്മൂട്ടിയുടെ ചിത്രമുള്ള 10,000 പേർസണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം?

ഓസ്ട്രേലിയ


അമേരിക്കൻ വിമാന നിർമ്മാണ കമ്പനി സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ?

അഗസ്റ്റിൻ ജോസഫ്


വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ ആരംഭിച്ച
തുല്യതാ പഠന പദ്ധതി?

യോഗ്യ


2023 ഒക്ടോബറിൽ ഏതു രാജ്യത്തിന്റെ സുപ്രീംകോടതിയാണ് സ്വവർഗ വിവാഹത്തിന് അനുമതി നിഷേധിച്ചത്?

ഇന്ത്യ


2025 -ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി?

ജപ്പാൻ


2023 ഒക്ടോബറിൽ ലോക മൃഗാരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം?

ഇന്ത്യ


57 പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ ബ്ലൂ പ്രിന്റ്


സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുവാൻ അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം?

മഹാരാഷ്ട്ര


യുവാക്കളുടെ നേതൃത്വശേഷി വികസിപ്പിച്ച് അവസരങ്ങളൊരുക്കുന്നതിനു നിലവിൽ വരുന്ന സ്വയംഭരണ സ്ഥാപനം?

മേരാ യുവ ഭാരത് (മൈ ഭാരത്)


14- മത് ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചു
മികച്ച നടൻ -കുഞ്ചാക്കോ ബോബൻ (അറിയിപ്പ്, ന്നാ താൻ കേസുകൊട്)
മികച്ച നടി മഞ്ജു വാര്യർ
(ന്നാ താൻ കേസുകൊട്)
സംവിധായകൻ -മഹേഷ് നാരായണൻ (അറിയിപ്പ്)


റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ റോഡ് സുരക്ഷ അതോറിറ്റി തീരുമാനിച്ചത്?

2023 നവംബർ 1- മുതൽ
2024 ഒക്ടോബർ 31 വരെ


കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതി നിലവിൽ വരുന്നത്?

വെള്ളായണി (കിരീട പാലം)


ഐഎസ്ആർഒയും വിജ്ഞാൻ ഭാരതീയും ചേർന്ന് സ്പേസ് ഓൺ വീൽസ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?

അരുണാചൽ പ്രദേശ്


ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ച് നടന്ന 28 മത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘കിം ജിസോക്ക് ‘പുരസ്കാരം നേടിയ ചിത്രം?

പാരഡൈസ്
(സംവിധായകൻ പ്രസിദ്ധ ശ്രീലങ്കൻ ചലച്ചിത്രകാരനായ പ്രസന്ന വിത്താനഗെ)


എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?

e- സാക്ഷി


e-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് കരാറുകാർക്ക് തുക ഓൺലൈനായി കൈമാറിയ ആദ്യ ലോക്സഭാ മണ്ഡലം?

കോട്ടയം


ലോക ബാഡ്മിന്റൺ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ ജോഡി?

സാത്വിക് സായ് രാജ് രങ്കി റെഡ്ഢി -ചിരാഗ് ഷെട്ടി


2023 ഒക്ടോബറിൽ ടാഗോറിന്റെ അർദ്ധകായ പ്രതിമ നിലവിൽ വന്ന രാജ്യം?

വിയറ്റ്നാം


കേരള സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഡയറക്ടർ?

എച്ച് ദിനേശ്


വിദ്യാർത്ഥികൾക്കായി ‘ജെ ഗുരുജി ആപ്പ് ‘ ആരംഭിച്ച സംസ്ഥാനം?

ജാർഖണ്ഡ്


2023 ഒക്ടോബറിൽ അന്തരിച്ച ഫിൻലാൻഡ് മുൻ പ്രസിഡണ്ടും 2008 -ലെ സമാധാന നോബൽ ജേതാവുമായ വ്യക്തി?

മാർട്ടി അഹ്തിസാരി


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ?

ദിവ്യ എസ് അയ്യർ


2023 ഒക്ടോബറിൽ ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?

രജീന്ദ്രകുമാർ


സുപ്രധാന സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യൻ സൈന്യം ആരംഭിക്കുന്ന സംവിധാനം?

ചാണക്യ ഡിഫൻസ് ഡയലോഗ്


2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത യുഎസ് കവിയിത്രിയും 2020- ലെ സാഹിത്യ നോബൽ ജേതാവുമായ വ്യക്തി ?

ലൂയിസ് ഗ്ലിക്ക്‌


2023ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം?
മുംബൈ


2023 -ലെ ഫോബസ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളി?

എം എ യൂസഫലി


കേരളത്തിൽ മൈക്രോബിയം റിസർച്ച് സെന്റർ നിലവിൽ വരുന്നത്?

തിരുവനന്തപുരം


അടുത്തിടെ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?

എം എസ് ഗിൽ


2023 ഒക്ടോബറിൽ വിജയ്പൂർ ഔറയ്യ ഫുൽപൂർ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്


ഏതു രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെ ആണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്ത്?

റഷ്യ


2023 ഒക്ടോബറിൽ അന്തരിച്ച മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?

എം എസ് ജോസഫ്


54 -മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള 2023- ലെ സത്യജിത്ത് റായ് ആജീവനാന്തപുരസ്കാരം നേടിയ ഹോളിവുഡ് താരം?

മൈക്കിൾ ഡഗ്ലസ്
(അമേരിക്കൻ ചലച്ചിത്ര നടനും നിർമ്മാതാവുമാണ് മൈക്കിൾ ഡഗ്ലസ്)


2023 ഒക്ടോബറിൽ സ്വച്ച് ത്യോഹാർ സ്വസ്ഥത് ത്യോഹാർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്


2023-ൽ 47 മത് വയലാർ പുരസ്കാരം ലഭിച്ചത് ?

ശ്രീകുമാരൻ തമ്പി
(പുരസ്കാരം ലഭിച്ച കൃതി ജീവിതം ഒരു പെൻഡുലം)


ഇസ്രയേൽ -ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ?

ഓപ്പറേഷൻ അജയ്


2023 -ഒക്ടോബറിൽ അന്തരിച്ച നാരീ ശക്തി പുരസ്കാര ജേതാവും 96 ആം വയസ്സിൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര്?

കാർത്യായനി അമ്മ
(2019 കോമൺവെൽത്ത് ഓഫ് ലേണിങ് ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു)


2028 -ലെ യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്നത്?

യു കെ, അയർലൻഡ്


2024 -ലെ യൂറോകപ്പ് ഫുട്ബോൾ വേദി?

ജർമ്മനി


ബംഗാൾ ഗവർണറുടെ ബംഗ ഭാരത് സമ്മാൻ 2023 പുരസ്കാര ജേതാവ്?

എം കെ സാനു


2023 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്?

ഗംഗ ഡോൾഫിൻ


അന്താരാഷ്ട്ര ബാലികാ ദിനം?

ഒക്ടോബർ 11


കേരളത്തിലെ ആദ്യത്തെ 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ച കെട്ടിടം ഏത്?

അമേസ് 28
(കെട്ടിടം നിലവിൽ വന്നത് തിരുവനന്തപുരം)


രാജ്യത്തെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ട് കേരളത്തിലെ ഏകതാ മാൾ നിലവിൽ വരുന്നത്?

തിരുവനന്തപുരം


വനിതകളുടെ സുരക്ഷയും ശാക്തീകരണവും മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

മിഷൻ ശക്തി


പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാര ജേതാവ്?

ശ്രീകുമാരൻ തമ്പി


പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

ശ്രേഷ്ഠ


ഇന്ത്യൻ വ്യോമസേന ദിനം?

ഒക്ടോബർ 8


നോർത്ത് അമേരിക്കയിലെ ആദ്യ ഗാന്ധി മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഹൂസ്റ്റൺ


കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ഏത്?

ഗോത്ര ഗ്രാമം പദ്ധതി


ലോക തപാൽ ദിനം?

ഒക്ടോബർ 9
(1874 യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്)


ദേശീയ തപാൽ ദിനം?

ഒക്ടോബർ 10


ഇന്ത്യൻ എയർഫോഴ്സ് ദിനപരേഡിന് നേതൃത്വം നൽകിയ ആദ്യ വനിത?

ഷാലിസ ധാമി


കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള 2023- ലെ അന്താരാഷ്ട്ര കോൺഫറൻസിന് വേദിയാകുന്ന രാജ്യം?

യുഎഇ


2023 -ലെ അന്താരാഷ്ട്ര ഡാം സേഫ്റ്റി കോൺഫറൻസിന്റെ വേദി?

ജയ്പൂർ (രാജസ്ഥാൻ)


വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായി വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത്?

എസ് സോമനാഥ്


കേരളത്തിലെ സ്കൂൾ പാഠ്യ പദ്ധതിയിൽ ലിംഗസമത്വം എന്നതിന് പകരം ഉൾപ്പെടുത്തിയ വാക്ക്?

ലിംഗനീതി


സംസ്ഥാന കായിക ദിനം?

ഒക്ടോബർ 13
(കേരളത്തിന്റെ കായിക പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി വി രാജയുടെ ജന്മദിനമായ ഒക്ടോബർ 13 ആണ് കേരള കായിക ദിനമായി ആചരിക്കുന്നത്)


കേരളത്തിലെ പുതിയ വിജിലൻസ് ഡയറക്ടർ ആയിട്ട് ചുമതലയേക്കുന്ന വ്യക്തി?

യോഗേഷ് ഗുപ്ത


ഇന്ത്യൻ യുവാക്കൾക്കിടയിൽ ഒളിമ്പിക്സ് പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഏത് സ്ഥാപനവുമായാണ് കരാർ ഏർപ്പെട്ടത്?

റിലയൻസ്


റിലയൻസ് ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

എം എസ് ധോണി


പാലസ്തീനിലെ നിലവിലെ ഇന്ത്യൻ അംബാസിഡർ?

അദ്നാൻ അബു അൽ ഹൈജ


ലെക് ലഡ്കി പദ്ധതിക്ക് അംഗീകാരം നൽകിയത് ഏതു സംസ്ഥാന സർക്കാർ?

മഹാരാഷ്ട്ര


സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലൈറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ മൂൺ ലൈറ്റ്


പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

രോഹിത് ശർമ


IMF ന്റെയും -ലോകബാങ്കിന്റെയും 2023 -ലെ വാർഷിക സമ്മേളനത്തിന് വേദിയാകുന്ന നഗരം?

മൊറോക്കോ (Morocco)


2023 -ഒക്ടോബറിൽ കേരളത്തിൽ ബ്രൂസെലോസിസ് രോഗം റിപ്പോർട്ട് ചെയ്ത ജില്ല?

തിരുവനന്തപുരം


കേരളത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പിലാക്കുന്നതിനായി ശുപാർശ ചെയ്ത കമ്മിറ്റി?

ഖാദർ കമ്മിറ്റി


2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം?

ബിഹാർ
(ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഒഡീഷ്യ )


16- മത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് വേദി?

കൊച്ചി


2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ

ടി ശോഭീന്ദ്രൻ
(2007-ൽ കേന്ദ്രസർക്കാറിന്റെ വൃക്ഷമിത്ര പുരസ്കാരം ടി ശോഭീന്ദ്രന് ലഭിച്ചിരുന്നു)


കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുന്നത്?

സുരേഷ് ഗോപി


141 -മത് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് വേദിയാകുന്നത്?

മുംബൈ


നിലവിൽ പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്നത് എവിടെയാണ് ?

ഇസ്രയേൽ- ഹമാസ്
(ഇസ്രയേൽ നിന്ന് പാലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹമാസ്)


ഹമാസിന്റെ സൈനിക നടപടി?

ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്


ഇസ്രയേലി ന്റെ സൈനിക നടപടി?

അയൺ സ്വൊഡ്സ്


ഡോ. എം എസ് സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്നാട്ടിലെ കോളേജ് ഏത്?

അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (തഞ്ചാവൂർ )


2023 ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

പൊന്മുടി (തിരുവനന്തപുരം, ആദ്യമായാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്)


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പൽ?

ചൈനയുടെ ഷെൻ ഹുവ 15


കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്?

കൊച്ചി (എറണാകുളം)


2028 -ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനം?

ക്രിക്കറ്റ്

ഏഷ്യൻ ഗെയിംസ് 2023 സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച താരം?

പി ആർ ശ്രീജേഷ്


സർക്കാർ വാഹനങ്ങളുടെ ഔദ്യോഗിക രജിസ്റ്റർ കോഡ് എന്താണ്?

KL 90


നിഖിൽ ഗഡ്കരിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?

ഗഡ്കരി


പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി?

ശ്രേഷ്ഠ


ഹുറൂൺ പട്ടികയിൽ ഇന്ത്യയിൽ അതിസമ്പന്നരിൽ മുന്നിൽ നിൽക്കുന്നത്?

മുകേഷ് അംബാനി


കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോൺ നിലവിൽ വരുന്നത്?

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ


ഇന്ത്യ -ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ സംപ്രീതി 11 എഡിഷന്റെ വേദി?

മേഘാലയ


വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി?

ഉജ്ജീവനം


37- മത് ദേശീയ ഗെയിംസിന്റെ വേദി?

ഗോവ


2023- ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ പൂർണ്ണമായ പ്രതിമ അനാച്ഛാദനം ചെയ്ത ടോൾസ്റ്റോയി ഫാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ദക്ഷിണാഫ്രിക്ക


52 -മത് ജിഎസ്ടി (GST) കൗൺസിൽ യോഗം നടന്നത്?

ഡൽഹി


ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീല സ്കൂൾ സ്ഥാപിതമായത്?

ബംഗളൂരു


കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം സ്ഥാപമായത്?

മാനവീയം വീഥി (തിരുവനന്തപുരം)


ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമ ഏത്?

മോണിക്ക: ആൻ എ ഐ സ്റ്റോറി


സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആരംഭിച്ച പദ്ധതി?

ഡിജി കേരളം പദ്ധതി


2023 -ലെ വ്യോമദിനത്തിൽ ഇന്ത്യൻ വ്യോമസേനയോട് വിടപറഞ്ഞ യുദ്ധവിമാനം?

മിഗ് 21


കേന്ദ്രസർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന മാൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഭാരത് മാൾ


കേന്ദ്രസർക്കാർ നേരിട്ടു നിർമ്മിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത്?

തിരുവനന്തപുരം
(രാജ്യത്തെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് ലക്ഷ്യമിടുന്നത് )


2023- ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച യു എസ് സാമ്പത്തിക ശാസ്ത്രജ്ഞ?
ക്ലോഡിയ ഗോൾഡിൻ

സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ,
നിലവിൽ ഹാർവാഡ് സർവ്വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രൊഫസറാണ് ക്ലോഡിയ


2023 -ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇറാനിലെ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തക ?

നർഗേസ് മൊഹമ്മദി


2023 -ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച നോർവീജിയൻ എഴുത്തുകാരൻ?

യൂൺ ഫൊസ്സെ


2023- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചവർ?

ഡ്രു വിസ്മാൻ (യു എസ്)
കാറ്റലിൻ കരിക്കോ (യു എസ്)
(കോവിഡ് 19 നെതിരെ ഫലപ്രദമായ RNA വാക്സിൻ വികസിപ്പിക്കുന്നതിന് സഹായകരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്)


2023 -ലെ ഭൗതികശാസ്ത്രത്തിനു നോബൽ പുരസ്കാരം ലഭിച്ചവർ?

പിയർ അഗസ്റ്റിനി (അമേരിക്ക )
ഫെരെൻ ക്രൗസ് (ജർമ്മനി)
ആൻ ലൂയർ (സ്വീഡൻ)
(ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത് )


2023 -ലെ രസതന്ത്രത്തിനു നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ?

മൗഗി ബവേൻഡി (യു എസ് )
ലൂയിസ് ഇ ബ്രൂസ് (യു എസ് )
അലക്സി ഐ ഇക്കിമോവ് (യുഎസ് )
(ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്)


2023 ലെ ചൈനയിലെ ഹാങ് ചൗവ് നഗരത്തിൽ നടന്ന 19- മത് ഏഷ്യൻ ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം?

4- മത്

ഒന്നാം സ്ഥാനം ചൈന,

രണ്ടാം സ്ഥാനം ജപ്പാൻ,

മൂന്നാം സ്ഥാനം ദക്ഷിണ കൊറിയ, നാലാം സ്ഥാനത്ത് ഇന്ത്യ


2023- ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ?

സച്ചിൻ ടെണ്ടുൽക്കർ


ഡോ. ബി ആർ അംബേദ്കറുടെ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ നിലവിൽ വരുന്നത്?

മെരിലാൻഡ് (അമേരിക്ക,
സ്റ്റാച്ചു ഓഫ് ഈക്വാലിറ്റി എന്നാണ് പ്രതിമക്ക് പേര് നൽകുന്നത്)


ചെസ്സ് ലോകത്തെ എലീറ്റ് ക്ലബ്ബിലേക്ക് കയറുന്ന ആദ്യ മലയാളി താരം?

നിഹാൻ സരിൻ


2023 ഇന്ത്യയിൽ വെച്ച് നടക്കുന്ന ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഭാഗ്യചിഹ്നം?

ബ്ലേസ് ആൻഡ് ടോങ്ക്


ബംഗളൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിൽ ദേശീയ അംഗീകാരം ലഭിച്ച കേരളത്തിന്റെ കാപ്പിയിനം?

റോബസ്റ്റ കാപ്പി (അട്ടപ്പാടി കാപ്പി)


ഇന്ത്യ സ്മാർട്ട് കോൺക്ലേവ് 2023 വേദി?

ഇൻഡോർ (മധ്യപ്രദേശ്)


2023- ലെ ഗാന്ധിജയത്തോടെ അനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം?

സ്വച്ഛത ഹി സേവ


2023 ഒക്ടോബറിൽ പുറത്തിറങ്ങുന്ന ബംഗ ബന്ധു മുജീബുർ റഹ്മാന്റെ ജീവിതം പ്രമേയമാക്കിയ സിനിമ?

മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ
(സംവിധാനം -ശ്യാം ബെനഗൽ)


കേരളത്തിലെ ആദ്യ പാചകവാതക ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത്?

പുതുവൈപ്പ് (എറണാകുളം)


ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം?

800


വിദ്യാർത്ഥികളിലെ ആത്മഹത്യ പ്രവണത തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

ഉമീദ്


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരി?

അന്നു റാണി


വായു ഗുണനിലവാരം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച നഗരം?

ഡൽഹി


2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം?

മുഹമ്മദ് അഫ്സൽ


വിജയപുരം വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനം?

കർണാടക


2023 -ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓiട്ടത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരി?

പാരുൾ ചൗധരി


2024 ജനുവരി 15- ലെ ഇന്ത്യൻ ആർമി ദിന പരേഡിന് വേദിയാകുന്നത്?

ലക്നൗ (ഉത്തർപ്രദേശ്)


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം സ്ഥിതി ചെയ്യുന്നത്?

ജമ്മു (റാസി ജില്ല)


2030 ലെ ഫിഫ പുരുഷ ലോകകപ്പ് വേദി?

മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ


2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ്ങ് ജെമ്പിൽ വെള്ളി കരസ്ഥമാക്കിയ മലയാളി താരം?

എം ശ്രീശങ്കർ


ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ?

ഇന്ദ്ര
(കേരള ജലഗതാഗത വകുപ്പാണ് ബോട്ട് പുറത്തിറക്കുന്നത്)


2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി?

വയനാടൻ തീക്കറുമ്പൻ തുമ്പി


2023 ഒക്ടോബറിൽ ജാതി സെൻസസ് വിവരങ്ങൾ പ്രസിദ്ധീകരിച്ച സംസ്ഥാനം?

ബീഹാർ


ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടൊപ്പം രോഗപരിചരണവും ഉറപ്പുവരുത്തുന്ന പദ്ധതി?

സ്പെയ്സ്


2023 ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം കരസ്ഥമാക്കിയ മലയാളി താരം?

ജിൻസൺ ജോൺസൺ


അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം?

കേരളം


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഭക്ഷ്യമൃഗമായി അംഗീകരിച്ച മൃഗം?

മിഥുൻ
(വടക്കു കിഴക്കൻ ഇന്ത്യയിൽ കാണപ്പെടുന്ന സങ്കരയിനം കാട്ടുപോത്ത്)


ലോക അധ്യാപക ദിനം?

ഒക്ടോബർ 5


സംസ്ഥാന ഗജ ദിനം?

ഒക്ടോബർ 4


ലോക മൃഗ ക്ഷേമ ദിനം?

ഒക്ടോബർ 4


അന്താരാഷ്ട്ര അഹിംസ ദിനം?

ഒക്ടോബർ 2


ഗാന്ധിജയന്തി ദിനം?

ഒക്ടോബർ 2


ലോകവയോജന ദിനം?

ഒക്ടോബർ 1


Current Affairs October 2023|
2023 ഒൿടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.