2022 ജൂലായ് ( July ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയി ട്ടുള്ളത്.
കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റിങ് ആശുപത്രി നിലവിൽ വരുന്ന ജില്ല?
കോഴിക്കോട്
എല്ലായിടങ്ങളിലും സർവീസ് ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി?
ഗ്രാമ വണ്ടി
അശരണരായ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ചലച്ചിത്ര താരം മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
വിദ്യാമൃതം
ഇന്ത്യയിലെ ആദ്യ താളിയോല മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം?
കേരളം (തിരുവനന്തപുരം)
അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക മേഖലയിൽ അവസരമൊരുക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച മിഷൻ?
കേരള നോളജ് ഇക്കോണമി മിഷൻ
ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ് (കൃഷ്ണ ജില്ല)
കിഫ്‌ബിക്ക് കീഴിൽ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ കൺസൾട്ടൻസി കമ്പനി?
കിഫ്‌കോൺ
2021 -ൽ ഏറ്റവും കൂടുതൽ തവണ നിയമസഭാ സമ്മേളനം നടന്ന സംസ്ഥാനം?
കേരളം
സൂറിനാമിലെ ഉന്നത സിവിലിയൻ ബഹുമതിയായ ഓണറ്റി ഓർഡർ ഓഫ് യെലോ സ്റ്റാർ പുരസ്കാരം ലഭിച്ചത്?
ശ്രീ ശ്രീ രവിശങ്കർ
ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ച സംസ്ഥാനം?
അരുണാചൽപ്രദേശ്
2022 ലെ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്?
മൻ പ്രീത് സിങ്, പി വി സിന്ധു
2022-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പൊതു അവധി ഒഴിവാക്കിയ സംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഇന്റഗേറ്റഡ് സ്കൂൾ നിലവിൽ വരുന്നത് സംസ്ഥാനം?
കേരളം (കോഴിക്കോട്)
സ്വന്തമായി സെമികണ്ടക്ടർ പോളിസി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
മന്ത്രിമാർക്ക് എല്ലാം സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
തമിഴ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥ?
ചിദംബരസ്മരണ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം?
അബുദാബി
മുൻ ഇന്ത്യൻ ഹോക്കി താരമായിരുന്ന ധൻരാജ് പിള്ളയുടെ ജീവചരിത്രം?
Forgive me amma
യുഎസിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര (ലോക അത്‌ലറ്റിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര)
ഇന്ത്യയുടെ 15- മത് രാഷ്ട്രപതിയായി തിരഞ്ഞടുക്കപ്പെട്ടത്?
ദ്രൗപതി മുർമു
ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നം?
തമ്പി എന്ന് പേരുള്ള കുതിര
68 മത് ദേശീയ ചലച്ചിത്ര പുരസ്കാരം ( 2020 ) പ്രഖ്യാപിച്ചു
മികച്ച ചിത്രം ? സുരറൈ പോട്രൂ (സംവിധാനം – സുധ കൊൻഗാറ)
മികച്ച നടൻ? സൂര്യ (സുരറൈ പോട്രൂ ) അജയ് ദേവ്ഗൺ ( താനാജി ദ അൻസങ് വാരിയർ )
മികച്ച നടി? അപർണ ബാലമുരളി ( സുരറൈ പോട്രൂ )
മികച്ച സംവിധായകൻ? കെ.ആർ സച്ചിദാനന്ദൻ ( അയ്യപ്പനും കോശിയും)
മികച്ച ഗായിക? നഞ്ചിയമ്മ ( അയ്യപ്പനും കോശിയും )
മികച്ച ഗായകൻ? രാഹുൽ ദേശ്പാണ്ഡ
മികച്ച മലയാള സിനിമ? തിങ്കളാഴ്ച നിശ്ചയം
മികച്ച സഹനടൻ – ബിജുമേനോൻ ( അയ്യപ്പനും കോശിയും)
മികച്ച സഹനടി – ലക്ഷ്മിപ്രിയ (ചന്ദ്രമൗലി)
മികച്ച വിദ്യാഭ്യാസ ചിത്രം? ഡ്രീമിംഗ് ഓഫ് വേർഡ്സ് (മലയാളം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ? കപ്പേള
മികച്ച സിനിമ സൗഹൃദ സംസ്ഥാനം? മധ്യപ്രദേശ്
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി അഞ്ചു തവണ സ്വർണം നേടിയ ജമൈക്കയുടെ കായികതാരം?
ഷെല്ലി ആൻ ഫ്രേസർ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്രദൗത്യം ഏത്?
ആർട്ടെമിസ് -1
പണപ്പെരുപ്പം രൂക്ഷമായതിനെ ത്തുടർന്ന് 2022 -ൽ സ്വർണനാണയം പുറത്തിറക്കുന്ന രാജ്യം?
സിംബാംബ്‌വേ
2024 -ലെ പാരീസ് ഒളിംപിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം?
‘Games wide open’
വനിതാ ഹോക്കി ലോകകപ്പ് 2022 കിരീടം നേടിയ രാജ്യം ഏത്?
നെതെർലാൻഡ്
2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
അമേരിക്ക
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം?
നീരജ് ചോപ്ര
കാരൂർ നീലകണ്ഠപിള്ള രചിച്ച പൊതിച്ചോറ് എന്ന കൃതിയെ അടിസ്ഥാന പ്പെടുത്തി രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമ?
ഹെഡ്മാസ്റ്റർ
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
കളിക്കുട്ടം
ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ഇക്കോപാർക്ക് നിലവിൽ വന്ന സ്ഥലം?
ഹോളമ്പി കലൻ (ന്യൂഡൽഹി)
പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ഡ്രോൺ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ?
ത്യശ്ശൂർ
2022 ജൂലൈയിൽ അന്തരിച്ച നടനും സംവിധായകനുമായ വ്യക്തി?
പ്രതാപ് പോത്തൻ
ഹെൻലി പാസ്പോർട്ട് ഇൻഡക്സ്, 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?
ജപ്പാൻ (ഇന്ത്യയുടെ സ്ഥാനം- 87)
സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി. കരുണാകരന്റെ ശിൽപം സ്ഥാപിക്കുന്ന സ്ഥലം?
കരകുളം
2022- ൽ ടൂറിസത്തിന് വ്യാപസായിക പദവി നൽകിയ സംസ്ഥാനം?
രാജസ്ഥാൻ
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ?
ഋഷി സുനാക്
തിയേറ്ററിൽ ഇരുന്ന് ഇഷ്ടമുള്ള ഭാഷയിൽ സിനിമ കാണാൻ അവസരം ഒരുക്കുന്ന ആപ്ലിക്കേഷൻ?
സിനി ഡബ്സ്
കേന്ദ്ര മൃഗശാല അതോറിറ്റി (സിസെഡ്എ) റദ്ദാക്കിയ കേരളത്തിലെ സിംഹ സഫാരി പാർക്ക് ഏത് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്?
നെയ്യാർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ‘എക്സ്പ്രസ് വേ’ പാതകളുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
രൂക്ഷമായ ചൂടിനെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ ലിസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് ഏത് ഇന്ത്യൻ താരത്തിന്റെ പേരാണ് നൽകിയത്?
സുനിൽ ഗവാസ്കർ (യൂറോപ്പിലെ ഒരു സ്റ്റേഡിയത്തിന് ഇന്ത്യൻ താരത്തിന്റെ പേരിടുന്നത് ആദ്യമായാണ്)
ഏത് രോഗവ്യാപനത്തെ തുടർന്നാണ് ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
വാനര വസൂരി
നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്ക്ക് തടയിടാൻ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ ദൗത്യം?
ഓപ്പറേഷൻ ശുഭയാത്ര
നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം?
കർണാടക (മൂന്നാം തവണയാണ് കർണാടക ഈ സൂചികയിൽ ഒന്നാമതെത്തുന്നത്)
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദി?
കോഴിക്കോട്
ശ്രീലങ്കയുടെ എട്ടാമത് പ്രസിഡണ്ടായി അധികാരമേറ്റ വ്യക്തി?
റെനിൽ വിക്രമസിംഗെ
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?
കേരളം
ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് എക്സ്പോ നടക്കുന്നതെവിടെയാണ്?
ബംഗളൂരു
കേരളത്തിൽ രണ്ടാമതായി മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത ജില്ല?
കണ്ണൂർ
കേന്ദ്രസർക്കാർ ഈ അടുത്തിടെ അംഗീകാരം റദ്ദാക്കിയ ലയൺ സഫാരി പാർക്ക്?
നെയ്യാർ ലയൺ സഫാരി പാർക്ക്
കേരളത്തിൽ ഹെൽത്ത് എടിഎം നിലവിൽ വന്ന ആദ്യ ജില്ല?
എറണാകുളം
ധാന്യ വിതരണത്തിന്റെ അഭാവം മൂലം ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം?
ചാഡ്
കോളറ പടർന്നു പിടിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനം?
തമിഴ്നാട്
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനത്തോടനു ബന്ധിച്ച് എല്ലാ വീടുകളിലും ത്രി വർണ്ണ പതാക ഉയർത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ ക്യാമ്പയിൻ?
ഹർ ഘർ തിരംഗ്
2022 ജൂലായിൽ എത്ര വാക്കുകൾക്കാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ വിലക്കേർപ്പെടുത്തിയത്?
65
ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത്?
ഹാൻലെ (ലഡാക്ക്)
2022 -ൽ സിംഗപ്പൂർ ഓപ്പൺസൂപ്പൺ 500 ബാഡ്മിന്റൺ കിരീടം നേടിയത്?
പി വി സിന്ധു
2022 ജൂലായിൽ അന്തരിച്ച പ്രശസ്ത ചിത്രകാരൻ?
അച്യുതൻ കൂടല്ലൂർ
2022 ജൂലൈ മാസം അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ?
ഭൂപീന്ദർ സിങ്
ചെസ്സിൽ 2700 എലോ റേറ്റിംഗ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ?
ഡി ഗുകേഷ്
2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി?
ഷിൻസോ ആബെ
ഇന്ത്യയിൽ ആദ്യമായി നിർമിച്ച റോബോട്ടിക് സർജറിക്ക് ഉപയോഗിക്കുന്ന റോബോട്ടിന്റെ പേര്?
മന്ത്ര
2022 ജൂലായിൽ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ബോറിസ് ജോൺസൺ
ഇന്ത്യയിൽ ആദ്യമായി വാനര വസൂരി (Monkeypox) സ്ഥിരീകരിച്ചത്?
കൊല്ലം (കേരളം)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ?
സെർവവാക്
പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം പ്രഖ്യാപിച്ച രാജ്യം?
ന്യൂസിലൻഡ്
ജി -20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ ആയി നിയമിക്കപ്പെട്ടത്?
അമിതാഭ് കാന്ത്
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ സംവിധായകൻ?
കെ പി കുമാരൻ
ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ ‘Fancode’ ന്റെ പുതിയ ബ്രാൻഡ് അംബാസഡർ?
രവി ശാസ്ത്രി
15 -മത് കേരള നിയമസഭയിൽ നിന്നും രാജിവെച്ച ആദ്യ മന്ത്രി?
സജി ചെറിയാൻ
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി?
ഷിൻസോ ആബെ
2022ലെ വിമ്പിൾഡൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് കിരീടം നേടിയത്?
എലെന റൈബാക്കിന (കസാഖ്സ്ഥാൻ)
2022- ലെ വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത്?
നൊവാക് ജോക്കോ വിച്ച്
പഠനം മുടങ്ങിയ കൗമാരക്കാരായ പെൺകുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ തുടക്കമിട്ട പ്രചരണ പരിപാടി?
കന്യാ ശിക്ഷാ പ്രവേശ് ഉത്സവ്
ടൈം മാഗസിന്റെ 2022 -ൽ കണ്ടിരിക്കേണ്ട ലോകത്തിലെ മികച്ച 50 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ?
കേരളം, അഹമ്മദാബാദ്
പെട്രോൾപമ്പുകളെ കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ഓപ്പറേഷൻ ക്ഷമത
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന വനിതാ റോബോട്ട്?
വ്യോം മിത്ര
ന്യൂസീലൻഡിൽ നിന്ന് നാസ ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം?
ക്യാപ് സ്റ്റോൺ
കേരളത്തിലെ പുതിയ സാംസ്കാരിക വകുപ്പ് മന്ത്രി?
വി എൻ വാസവൻ
സംസ്ഥാനത്ത് അധിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ കേന്ദ്ര അനുമതി ലഭിച്ച പദ്ധതി?
കെ- ഫോൺ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം?
മലേഷ്യ
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി?
എന്റെ കൂട്
രാജസ്ഥാനിൽ പുതുതായി നിലവിൽ വന്ന തണ്ണീർത്തടം?
മനേർ (ഉദയപൂർ ജില്ല)
460 കോടി വർഷം മുമ്പുള്ള നക്ഷത്രസമൂഹങ്ങളുടെ ചിത്രങ്ങൾ എടുത്ത ടെലസ് കോപ്പ്?
ജെയിംസ് വെബ്
‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ’
മഞ്ജു വാര്യർ
സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം?
ഗുജറാത്ത്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതയായ ആദ്യ വനിത?
എ. മണിമേഖലൈ
അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി?
ഗോൾ
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
ഒഡീഷ്യ (കേരളത്തിന്റെ സ്ഥാനം 11)
‘ശിശുമരണങ്ങൾ ഇല്ലാത്ത രാജ്യം’ എന്ന അപൂർവ നേട്ടം കൈവരിച്ച രാജ്യം?
ക്യൂബ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പൽ?
ഐഎൻഎസ് വിക്രാന്ത്
കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് എവിടെയാണ്?
കിഴക്കേകോട്ട, തിരുവനന്തപുരം
ഇന്ത്യയിൽ നിന്ന് ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന ആദ്യ വിദേശ രാജ്യം?
ഫിലിപ്പീൻസ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം?
മലേഷ്യ
പുരുഷ -വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം നൽകുവാൻ തീരുമാനിച്ച ക്രിക്കറ്റ് ബോർഡ്?
ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ശകുന്തള എന്ന കവിത എഴുതിയ കേരള ചീഫ് സെക്രട്ടറി?
വി പി ജോയ്
2022- ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ?
മധ്യപ്രദേശ്
ശ്വാസകോശാർബുദ ചികിത്സയിൽ പരീക്ഷണവിജയം നേടിയ പുതിയ മരുന്ന്?
ഇംഫിൻസി
ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരം?
ഓയിൻ മോർഗൻ
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ?
മേ രഹും യാ നാ രഹും, ദേശീയ രഹനാ ചാഹിയെ അടൽ
സുഭാഷ് ചന്ദ്രബോസിന്റെ 125 -മത് ജന്മവാർഷികത്തോടനുബന്ധിച്ച് 2022 -ൽ ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം’ സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം?
വെസ്റ്റ് ബംഗാൾ
ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെ സുവോളജിക്കൽ പാർക്ക്?
നെഹ്റു സുവോളജിക്കൽ പാർക്ക്
തമിഴ്നാട്ടിൽ പുതിയതായി നിലവിൽ വന്ന പക്ഷിസങ്കേതം?
നഞ്ചരയൻ പക്ഷി സങ്കേതം
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രഥമ മലയാളി വനിത?
പി ടി ഉഷ (എട്ടാമത്തെ മലയാളി)
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ?
രാഹുൽ നർവേക്കർ (മഹാരാഷ്ട്ര)
ഗണിത നോബൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ചത്?
മറീന വയാസോവ്സ്ക്ക
ശിശു സംരക്ഷണത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി?
വാത്സല്യ ദൗത്യം
കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്ക് നിലവിൽ വന്നത്?
അട്ടപ്പാടി
ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ ‘സിക്ക് റൂം’ അനുവദിക്കാൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം?
കേരളം
കേരള സ്റ്റോട്ട് എന്ന് വിശേഷിപ്പിക്ക പ്പെടുന്ന സി വി രാമൻപിള്ളയുടെ അർധകായ വെങ്കലപ്രതിമ അനാച്ഛാദ നം ചെയ്തത് എവിടെയാണ്?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിൽ
ജീവൻ നിലനിർത്താൻ ആവശ്യമായ ജലം റേഷൻ സമ്പ്രദായത്തിൽ വിതരണം ചെയ്യാൻ തിരുമാനിച്ച രാജ്യം?
ചിലി
പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്ന തിനുള്ള പദ്ധതി?
പ്രതിഭ പോഷിണി
മൃഗങ്ങൾക്ക് കോവിഡ് ബാധിക്കുന്നത് പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ വാക്സിൻ?
അനോകോവാക്
സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം?
കേരളം
2022 ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെ ചെന്നെയിൽ നടക്കുന്ന ലോക ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം?
“തമ്പി’ എന്ന കുതിര
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റ് ആയ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം?
ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ
കർണാടകയുടെ ഇക്കോ അംബാസഡർ ആയി നിയമിതയായ വ്യക്തി?
സാലുമരട തിക്കമ്മ
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ്?
രാമഗുണ്ടം (തെലുങ്കാന)
കേരളത്തിന്റെ സാംസ്കാരിക പരിപാടികളുടെ ആമുഖ ഗാനമായി തിരഞ്ഞെടുക്കപ്പെട്ട ‘ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്?
ബോധേശ്വരൻ
ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത്?
തിരുച്ചിറപ്പള്ളി (തമിഴ്നാട്)
2022 -ൽ 150 – മത് വാർഷികം ആഘോഷിച്ച ‘ബദറുൽ മുനീർ ഹുസുനുൽ ജമാൽ’ എന്ന പ്രണയ കാവ്യം എഴുതിയത്?
മഹാകവി മോയിൻ കുട്ടി വൈദ്യർ
ഐഎസ്ആർഒ (ISRO) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ?
റോക്കട്രി ദ നമ്പി എഫക്ട് (സംവിധാനം – മാധവൻ)
ഔറംഗബാദ് നഗരത്തിലെ പുതിയ പേര്?
സംഭാജി നഗർ
ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്?
ഫെർഡിനന്റ് മാർക്കോസ് ജൂനിയർ
ഓസ്കർ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടൻ?
സൂര്യ
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കു ന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നത്?
2022 ജൂലൈ 1
2022- ലെ ദേശീയ ഗെയിംസ് വേദി?
ഗുജറാത്ത്
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP:-Medical Insurance for State Employees and Pensioners) നിലവിൽ വന്നത്?
2022 ജൂലൈ 1
മഹാരാഷ്ട്രയുടെ 20- മത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ഏകനാഥ് ഷിൻഡെ
ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക്, സേവന നികുതി സമ്പ്രദായം (ജി.എസ്.ടി.) നിലവിൽ വന്നിട്ട് 2022 ജൂലൈ 1 ന് എത്ര വർഷമാണ് പൂർത്തിയായത്?
5 വർഷം
ദേശീയ ഡോക്ടേഴ്സ് ദിനം?
ജൂലൈ 1