2024 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs February 2024|
2024 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ
2024 -ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചവർ?
ബീഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി ടാക്കൂർ
മുതിർന്ന ബിജെപി നേതാവും മുൻ
ഉപപ്രധാനമന്ത്രിയുമായ
എൽകെ അദ്വാനി
മുൻ പ്രധാനമന്ത്രിമാരായിരുന്ന
പി വി നരസിംഹ റാവു
ചൗധരി ചരൺ സിങ്
ഹരിതവിപ്ലവത്തിന്റെ പിതാവും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ
എം എസ് സ്വാമിനാഥൻ
2024-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ച 50-മത്തെ വ്യക്തി?
എൽ. കെ അദ്വാനി
2024 ൽ ഭാരതരത്ന മരണാന്തര ബഹുമതിയായി ലഭിച്ച മലയാളി?
എം എസ് സ്വാമിനാഥൻ
2024-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചവർ?
കർപ്പൂരി ടാക്കൂർ
എൽകെ അദ്വാനി
പി വി നരസിംഹ റാവു
ചൗധരി ചരൺ സിങ്
എം എസ് സ്വാമിനാഥൻ
2024-ൽ ഭാരതരത്ന പുരസ്കാരം മരണാന്തര ബഹുമതിയായി ലഭിച്ചവർ?
കർപ്പൂരി ടാക്കൂർ
പി വി നരസിംഹ റാവു
ചൗധരി ചരൺ സിങ്
എം എസ് സ്വാമിനാഥൻ
2024 -ൽ വജ്ര ജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം?
സുപ്രീംകോടതി (1950)
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ല?
കാസർകോട്
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്?
മാനാഞ്ചിറ (കോഴിക്കോട്)
2024 ഫെബ്രുവരിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനം?
ഗോവ
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ്?
കളമശ്ശേരി
2024 -ൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം?
അഭിനവ് ബിന്ദ്ര
(ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര)
മികച്ച നവാഗത പാർലമെന്റേറിയന് നൽകുന്ന 2023-ലെ ലോക്‌മത് പുരസ്കാരം ലഭിച്ചത്?
ജോൺ ബ്രിട്ടാസ്
ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023-ലെ ലോകമത് പുരസ്കാരം നേടിയ മലയാളി?
ശശി തരൂർ
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന ലോക റെക്കോഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?
ഒലെഗ് കൊനോനെൻകോ
(അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അഞ്ചു യാത്രകളിൽ നിന്ന് ആകെ 878 ദിവസവും 12 മണിക്കൂറിലേറെയും ഒലെഗ് കൊനോനെൻകോ ചെലവഴിച്ചു
റഷ്യയുടെ ഗെന്നഡി പഡാൽകയുടെ പേരിലുള്ള റെക്കാഡാണ് ഒലെഗ് കൊനോനെൻകോ മറികടന്നത്)
കേന്ദ്രസർക്കാറിന്റെ ‘ഭാരത് അരി’ കേരളത്തിലെ ഏതു ജില്ലയിലാണ് ആദ്യമായി കൊടുത്തു തുടങ്ങിയത്?
തൃശ്ശൂർ
മൂന്നു രാജ്യങ്ങൾ സംയുക്തമായി
ആതിഥേയത്വം വഹിക്കുന്ന 2026 ലെ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ വേദി?
മെറ്റ് ലൈഫ് സ്റ്റേഡിയം (യുഎസ് )
2026 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?
യു എസ് എ, മെക്സിക്കോ, കാനഡ
പരിസ്ഥിതി ബജറ്റ് ആദ്യമായി അവതരിപ്പിച്ച സംസ്ഥാനം?
കേരളം
2024 പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹിക പ്രവർത്തകയും പ്ലാസ്റ്റിക് സർജറി വിദഗ്ധമായ വ്യക്തി ?
പ്രേമ ധൻരാജ്
(പൊള്ളലേറ്റവരുടെ പരിചരണത്തിനും പുനരധിവാസത്തിനുമായി രൂപീകരിച്ച സംഘടനയാണ് അഗ്നിരക്ഷ ( 1999)
അപൂർവ രോഗങ്ങൾ പ്രതിരോധിക്കാനും തുടക്കത്തിലെ കണ്ടെത്തി ലഭ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
കെയർ
അടുത്തിടെ പ്രസിദ്ധീകരിച്ച ‘ഫോർവേഡ് ‘ എന്ന ആത്മകഥ ആരുടേതാണ്?
പി ആർ ശാരദ
മുൻഹോക്കി മലയാളി താരം
2024 ഫെബ്രുവരിയിൽ അന്തരിച്ച
കവിയും നിരൂപകനുമായ വ്യക്തി?
എൻ കെ ദേശം (എൻ കുട്ടികൃഷ്ണപിള്ള)
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള ‘ജി സ്മാരകം’ സ്ഥിതി ചെയ്യുന്നത്?
കൊച്ചി ( എറണാകുളം)
ഒരു വർഷം കൊണ്ട് 3 ലക്ഷം സ്ത്രീകൾക്ക് ഉപജീവനമാർഗം നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
കെ – ലിഫ്റ്റ്
തമിഴ്നാട്ടിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം?
തന്തൈ പെരിയാർ വന്യജീവി സങ്കേതം (ഈറോഡ്)
തമിഴ്നാട്ടിലെ 18- മത് വന്യജീവി സങ്കേതം തന്തൈ പെരിയാർ വന്യജീവി സങ്കേതം
ഇന്ത്യൻ വ്യോമസേനയുടെ സൈനിക അഭ്യാസമായ വായു ശക്തി 2024 ന്റെ വേദി?
പൊഖ്റാൻ (രാജസ്ഥാൻ)
നിലവിലെ (2024) മുഖ്യ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്തയുടെ മലയാളത്തിലെ ആത്മകഥ?
അതിജീവനം
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റ് എജുക്കേഷൻ ഡെന്മാർക്ക് നൽകുന്ന ബ്ലു ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ കടൽത്തീരം?
കാപ്പാട് ( കോഴിക്കോട്)
(കേരളത്തിൽ ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷന്‍ ലഭിച്ച ആദ്യ ബീച്ച് കാപ്പാട്)
2023- ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
മഹാരാഷ്ട്ര
രണ്ടാംസ്ഥാനത്ത് തമിഴ്നാട്
വേദി- തമിഴ്നാട്
ഭാഗ്യചിഹ്നം വീരമങ്കൈ
ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ തുടങ്ങുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി?
ഓർമ്മത്തോണി
2024- ലെ ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യം?
അമേരിക്ക
രണ്ടാം സ്ഥാനം റഷ്യ
മൂന്നാം സ്ഥാനം ചൈന
ഇന്ത്യയുടെ സ്ഥാനം 4
ലോകത്ത് ഏറ്റവും ശക്തമായ സൈന്യമുള്ള നാലാമത്തെ രാജ്യം?
ഇന്ത്യ
2024 ഫെബ്രുവരിയിൽ 135 മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം?
കോന്നി റിസർവ് വനം
(1888 ഒക്ടോബർ 9- ന് കോന്നി വനമേഖല ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ചു)
ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്?
പാപനാശം ബീച്ച് (വർക്കല ബീച്ച്)
‘സഞ്ചാരികളുടെ ബൈബിൾ’ വിശേഷിപ്പി ക്കപ്പെടുന്ന ലോൺലി പ്ലാനറ്റ് എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും പാപനാശം ബീച്ച് തിരഞ്ഞെടുക്കപ്പെട്ടത്
മുതിർന്ന പൗരന്മാരുടെ മാനസിക ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി?
വാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി
യു എൻ എന്തു വർഷമായിട്ടാണ് 2024-നെ പ്രഖ്യാപിച്ചിട്ടുള്ളത്?
2024 അന്താരാഷ്ട്ര ഒട്ടക വർഷം
International Year of Camelids 2024
ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷം?
2025
The International Year of Glaciers’ Preservation 2025
66 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത്?
Midnights ( ടൈലർ സ്വിഫ്റ്റ് )
(മികച്ച ആൽബത്തിനുള്ള പുരസ്കാരം നാലാം തവണയും നേടുന്ന ആദ്യ വ്യക്തിയാണ് ടൈലർ സ്വിഫ്റ്റ്.
ടൈം മാഗസിന്‍റെ 2023 ലെ പേഴ്സണൽ ഓഫ് ദ ഇയർ ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടത് ടൈലർ സ്വിഫ്റ്റ്)
66 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം?
ദിസ് മൊമെന്റ്
(പ്രശസ്ത ഗായകൻ ശങ്കർ മഹാദേവനും
തബല മാന്ത്രികൻ സക്കീർ ഹുസൈനും ഉൾപ്പെടുന്ന സംഗീത ബാൻഡായ ശക്തിയുടെ ആൽബമാണ് ദിസ് മോമെന്റ് )
2024-ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ?
ലഡാക്ക്, ഗുൽമാർഗ്
ഭാഗ്യ ചിഹ്നം ഷീൻ – ഇ – ഷീ (ഹിമപ്പുലി)
2024 ഫെബ്രുവരിയിൽ ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
ജസ്പ്രീത് ബുംറ
ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു. പി. ഐ അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം?
ഈഫൽ ടവർ (പാരീസ്)
2024- ലെ സുരക്ഷിത ഇന്റർനെറ്റ് ദിനം ആഘോഷിക്കുന്നത് എന്ന്?
ഫെബ്രുവരി 6
എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ചയാണ്
‘സുരക്ഷിത ഇന്റർനെറ്റ് ദിനം’ ആഘോഷിക്കുന്നത്
2024- ലെ സുരക്ഷിത ഇന്റർനെറ്റ് ദിനത്തിന്റെ പ്രമേയം?
‘ഒരു മികച്ച ഇന്റർനെറ്റിനായി ഒരുമിച്ച് ‘
(‘Together for a Better Internet’)
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള ആറാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും നഗരം?
ബംഗളൂരു
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം? ലണ്ടൻ
രണ്ടാം സ്ഥാനത്ത് അയർലണ്ടിലെ ഡബ്ലിൻ
ദേശീയ സെൻസസ് ദിനം?
ഫെബ്രുവരി 9
ഇന്ത്യ ഏത് അയൽ രാജ്യവുമായിട്ടാണ് 1643 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാൻ തീരുമാനിച്ചിരിക്കുന്നത്?
മ്യാൻമർ
കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ അംഗമായി നിയമിക്കപ്പെട്ടത്?
എൻ വാസുദേവൻ
അന്തരിച്ച ഗായകരുടെ ശബ്ദം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച സംഗീതജ്ഞൻ?
എ ആർ റഹ്മാൻ
കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ?
വികെ മോഹനൻ കമ്മിറ്റി
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്?
മാർഗ ദീപം
ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4
2024 ലോക ക്യാൻസർ ദിന പ്രമേയം?
ചികിത്സ വിടവ് ഇല്ലാതാക്കുക (“Close the Care Gap”)
(2022 -ലെ പ്രമേയത്തിന്റെ തുടർച്ചയാണ്
2024 വരെ നീണ്ടുനിൽക്കും)
കരസേനയിലെ ആദ്യ വനിത സുബേദാർ എന്ന നേട്ടം സ്വന്തമാക്കിയത്?
പ്രീതി രജക് ( മധ്യപ്രദേശ്)
(കരസേനയിൽ ചേർന്ന ആദ്യ വനിതാ ഷൂട്ടിംഗ് താരമാണ്)
തുടർച്ചയായി ആറ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി എന്ന റെക്കോർഡ് നേടിയത്?
നിർമ്മല സീതാരാമൻ
(തുടർച്ചയായി ആറ് കേന്ദ്രബജറ്റുകൾ അവതരിപ്പിച്ചആദ്യ വ്യക്തി മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി.
ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത നിർമല സീതാരാമൻ)
2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം?
75 രൂപ നാണയം
പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ തെയ്യം കലാകാരൻ?
ഇ പി നാരായണൻ പെരുവണ്ണാൻ
ബഹിരാകാശ യാത്രികർക്കായുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്?
മഹാരാഷ്ട്ര (നവി മുംബൈ)
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
കേരളത്തിൽ ആദ്യമായി തുളസി വനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രം?
കോന്നി ഇക്കോ ടൂറിസം കേന്ദ്രം
ലോകത്ത് ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്?
യുഎസ്
36 -മത് കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത്?
കാസർകോട്
ആദിവാസി ഊരുകളിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
സ്നേഹ ഹസ്തം
കേരള കലാമണ്ഡലത്തിൽ നിന്നുള്ള പി.ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ്?
അരകവ്യൂഹം
(ശബ്ദ കോലാഹങ്ങളുടെ കൂട്ടായ്മ എന്നാണ് അരകവ്യൂഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്)
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത നഗരമായി തുടർച്ചയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?
അബുദാബി
മുൻമന്ത്രി കെ എം മാണിയുടെ ആത്മകഥ?
ആത്മകഥ
ലഹരി മരുന്നു ഉപയോഗവും വിൽപ്പനയും തടയാൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന പരിശോധന?
ഓപ്പറേഷൻ ഡി -ഹണ്ട്
2023- ലെ ട്രാൻസ്പരൻസ് ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം?
ഡെന്മാർക്ക്
(രണ്ടാംസ്ഥാനത്ത് ഫിൻലാൻഡ്, ഇന്ത്യയുടെ സ്ഥാനം 93, അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യം സോമാലിയ)
വി ടി ഭട്ടത്തിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല?
പാലക്കാട്
ഇന്ത്യൻ ആർമിയും വ്യോമസേനയുമായി നടത്തുന്ന സൈനിക അഭ്യാസം?
ഡെവിൾ സ്ട്രൈക്ക്
തുടർച്ചയായി മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
ജയ് ഷാ
2024 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
ജാനിക് സിന്നർ (Jannik Sinner)
2024- ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ്?
അരിയാന സെബലങ്ക (ബെലാറസ് )
ഐഎസ്ആർഒ വിക്ഷേപിച്ച ചെലവ് കുറഞ്ഞ ബഹിരാകാശ ഫ്ലാറ്റ്ഫോം?
പോയം-3 (പിഎസ്എൽവി ഓർബിറ്റൽ
എക്സ്പെരിമെന്റ് മൊഡ്യൂൾ)
ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച ഇലോൺ മാസ്കിന്റെ കമ്പനി?
ന്യൂറാ ലിങ്ക് (Neuralink)
2024 ജനുവരിയിൽ ഒരേസമയം മൂന്നു ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ഏഷ്യൻ രാജ്യം?
ഇറാൻ
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?
ലൂവർ മ്യൂസിയം (ഫ്രാൻസ്)
ഇന്ത്യയുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്
9- താം തവണയും ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
നിതീഷ് കുമാർ
ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് കന്നിയാത്ര തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ?
ഐക്കൺ ഓഫ് ദ സീസ്
(ഈ കപ്പലിനു പേരു നൽകിയ ഫുട്ബോൾ താരം മെസ്സി)
മഹാത്മാഗാന്ധിയുടെ എത്രാമത്തെ രക്തസാക്ഷിത്വ ദിനമാണ് 2024 ജനുവരിയിൽ ആചരിച്ചത്?
76
(1948 ജനുവരി 30-നാണ് ഗാന്ധിജി കൊല്ലപ്പെട്ടത്)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ?
ചത്തീസ്ഗഡ്
തെരുവോരങ്ങളിൽ ഒറ്റപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി?
ഉദയം
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവ വേദി?
തൃശ്ശൂർ
ക്ഷേത്ര പരിസര സമഗ്ര വികസനത്തി നായി ‘SAMALEI’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
ഒഡീഷ
ഇടുക്കിയിലെ കുളമാവിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ഓന്ത്?
വടക്കൻ കങ്കാരുഓന്ത്
(അഗസ്ത്യഗാമ എഡ്ജ് എന്നാണ് ശാസ്ത്രീയ നാമം)
2024 ജനുവരിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സമരം നടത്തുന്ന യൂറോപ്യൻ രാജ്യം?
ഫ്രാൻസ്
ഗ്രാൻഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
രോഹൻ ബൊപ്പണ്ണ
ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ പത്തുവർഷം കഠിന തടവ് ലഭിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി?
ഇമ്രാൻ ഖാൻ
2024 പാർലമെന്റിലെ ഇടക്കാല ബജറ്റ് ആരംഭിച്ചത്?
ഫെബ്രുവരി 1
2024 വർഷത്തെ ഇന്റർനാഷണൽ കയാകിംഗ് ടൂർണമെന്റിന് വേദിയാകുന്നത്?
അരുണാചൽ പ്രദേശ്
2023- ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്?
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ (മലപ്പുറം)
16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
ആനി ജോർജ് മാത്യു
(16-ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ അരവിന്ദ് പനഗിരിയ)
2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?
ഇൻസാറ്റ്- 3DS
തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ സ്വർണ്ണം നേടിയ മലയാളി താരം?
അലനിസ് ലില്ലി ക്യൂബെല്ലോ
7- മത് സുഗന്ധവ്യജ്ഞന ആഗോള സമ്മേളനവേദി?
കൊച്ചി
നാടൻ കലാ ഗവേഷണ പാഠശാലയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്?
സുഭാഷ് ചന്ദ്രൻ
സംസ്ഥാനത്ത് മുനിസിഫ് – മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് ഇനി മുതൽ അറിയപ്പെടുക?
സിവിൽ ജഡ്ജി
ദേശീയ കുഷ്ഠരോഗ നിവാരണ ദിന ത്തോടനുബന്ധിച്ച് കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ?
സ്പർശ്
ലോക സീബ്രാ ദിനം?
ജനുവരി 31
ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീ ശങ്കര പുരസ്കാരത്തിന് അർഹനായത്?
എസ് സോമനാഥ്
കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന വിഷ രഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലൈറ്റുകൾ?
നേച്ചേഴ്‌സ് ഫ്രഷ്
2024 ജനുവരിയിൽ മഹാകവി പന്തളം കേരളവർമ്മ സ്മാരക കവിത പുരസ്കാരത്തിന് അർഹനായത്?
കെ രാജഗോപാൽ
ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ന്റെ വേദി?
തൃശ്ശൂർ
‘ചെക്കോവ് ആൻഡ് ഹിസ് ബോയിസ്’ എന്ന ചെറുകഥ സമാഹാരത്തിന്റെ രചയിതാവ്?
സി വി ആനന്ദ ബോസ്
(വെസ്റ്റ് ബംഗാൾ ഗവർണർ)
ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്?
റിലയൻസ് ഇൻഡസ്ട്രീസ്
2024ലെ ലോക കുഷ്ഠരോഗ ദിനത്തിന്റെ പ്രമേയം?
ബീറ്റ് ലെപ്രസി (BEAT LEPROSY)
ദേശീയ അണ്ടർ 23 വനിത ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്?
കേരളം
പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി?
ചമ്പൈ സോറൻ
പുതിയ കണക്കുകൾ പ്രകാരം നിലവിൽ(2024) ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം?
80
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം?
തമിഴ്നാട്
2024ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?
തണ്ണീർ തടങ്ങളും മനുഷ്യ ക്ഷേമവും (Wetlands and Human Wellbeing)
ലോക തണ്ണീർത്തട ദിനം?
ഫെബ്രുവരി 2
Current Affairs February 2024|
2024 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ
കണ്ണൂർ