Current Affairs August 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam August 2024|PSC Current Affairs


2024 ഓഗസ്റ്റ് (August ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs August 2024|
2024 ഓഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര നഗരം?
മൂവാറ്റുപുഴ (എറണാകുളം)


ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം? മധാപർ (കച്ച് ജില്ല, ഗുജറാത്ത്)


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുതിയ പ്രസിഡന്റ്?
ജയ്ഷാ

2024 ഡിസംബർ 1- ആണ് ജയ് ഷാ ICC പ്രസിഡന്റായി നിയമിതനാകുക


അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി?  
പി അനിൽകുമാർ


2022- ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
തെലങ്കാന


മസ്തിഷ്കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കുന്ന തിനായി മദ്രാസ് ഐഐടിയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജും ചേർന്ന വികസിപ്പിച്ച റോബോട്ട്? 
പ്ലൂട്ടോ


അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച
ജാം സാഹിബ് ഓഫ് നവനഗർ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം?
പോളണ്ട്


തമിഴ്നാട്ടിൽ പുതുതായി ആരംഭിച്ച  തമിഴിക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ? 
വിജയ്


2024 ഓഗസ്റ്റ് അന്തരിച്ച പ്രമുഖ മലയാള സിനിമ സംവിധായകൻ?
എം മോഹന്‍


കേന്ദ്രസർക്കാർ ജീവനക്കാർക്ക് വേണ്ടി  രൂപീകരിച്ച പുതിയ പെൻഷൻ പദ്ധതി?

ഏകീകൃത പെൻഷൻ പദ്ധതി
(Unified Pension Scheme)
പദ്ധതി ആരംഭിക്കുന്നത് 2025 ഏപ്രിൽ 1


2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ കരസേനാ മേധാവി?

എസ് പത്മനാഭൻ
കേരളീയനായ ആദ്യ സൈനിക മേധാവി


മികച്ച നാടക ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2024 -ൽ നേടിയത്?

ബൈജു ചന്ദ്രൻ
‘ജീവിതനാടകം: അരുണാഭം ഒരു നാടക കാലം‘ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്


ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ലഹരി ഉപയോഗം ഇല്ലാതാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ച പുതിയ പദ്ധതി?

നശമുക്ത് ഭാരത് അഭിയാൻ
NASHA MUKT BHARAT ABHIYAAN


2024 ഓഗസ്റ്റ് ശ്രീലങ്കയിൽ നടന്ന ഇന്ത്യ ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം?
മിത്രശക്തി 2024


ഓണവിഭവങ്ങളായ ഉപ്പേരിയും ശർക്കര വരട്ടിയും വിപണിയിലെത്തിക്കാൻ കുടുംബശ്രീ ആരംഭിച്ച ബ്രാൻഡ്?
ഫ്രഷ് ബൈറ്റ്സ്


മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്?
മോഹൻലാൽ


2024 ആഗസ്റ്റ് പാരീസിൽ നടക്കുന്ന പാരാലിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സത്യപ്രകാശ് സാങ്‌ വാൻ
ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആണ്


2024 ഓഗസ്റ്റ് അയ്യങ്കാളിയുടെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?
161 മത് ജന്മദിനം


കേന്ദ്രമന്ത്രിയും മലയാളിയുമായ ജോർജ് കുര്യൻ ഏതു സംസ്ഥാനത്തുനിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
മധ്യപ്രദേശ്


2024 ഓഗസ്റ്റ് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി? രഞ്ജിത്ത്

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന സ്പേസ് എക്സിന്റെ ദൗത്യം?

പൊളാരിസ് ഡോൺ
ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പെയ്സ് X എന്ന കമ്പനിയാണ്


അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ഡംബർ അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?  
ത്രിപുര


ഐസിസി വനിത T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികൾ?

സജന സജീവൻ (വയനാട് )
ആശാ ശോഭന (തിരുവനന്തപുരം)

ഇന്ത്യൻ വനിത ടി ട്വന്റി ലോകകപ്പ് ടീമിന്റെ  ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന


നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി സ്ഥാപിതമാകുന്നത്?
കൊല്ലം


ശാസ്ത്ര സാങ്കേതിക മികവിനുള്ള കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ
വിജ്ഞാൻ ശ്രീ പുരസ്കാരം ലഭിച്ചത്?
ഡോ. സി അനന്തരാമകൃഷ്ണൻ


അടുത്തിടെ ആദ്യമായി പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് RHUMI -1 വിക്ഷേപിച്ച രാജ്യം?
ഇന്ത്യ


കേരളത്തിൽ തെരുവുനായ ആക്രമത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിന്റെ  അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മിറ്റി?

ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി
2016 -ലാണ് സിരിജഗൻ കമ്മിറ്റി രൂപവത്കരിച്ചത്


2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഹൈക്കോടതിയുടെ മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ്?
വി പി മോഹൻകുമാർ


ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയ അമൻ ഷെഹ്റാവത്ത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗുസ്തി
പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം


യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്ലാവ് ഹാവൽ സെന്റർ (വി എച്ച് സി ) എന്ന സംഘടനയുടെ 2024 -ലെ ‘ഡിസ്റ്റേർബിങ്‌ ദി പീസ് (Disturbing the peace Award) പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി?
അരുന്ധതി റോയ്


അദാനി ഗ്രൂപ്പിനും സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനു മെതിരെ റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർഗ് റിസർച്ച് ഏതു രാജ്യത്തിന്റെ ധനകാര്യ ഗവേഷണ സ്ഥാപനമാണ്?
USA


ശ്രീനാരായണ ഗുരുവിന്റെ എത്രാമത് ജന്മ വാർഷികമാണ് 2024 ഓഗസ്റ്റ് ആചരിച്ചത് ?
170


ഐക്യരാഷ്ട്രസഭ (UN) സംഘടിപ്പിക്കുന്ന ‘ഭാവിയുടെ ഉച്ചകോടി’ (Summit of the Future) ക്ക്‌ 2024 -ൽ വേദിയാകുന്നത്?
ന്യൂയോർക്ക്


ഭൂകമ്പത്തെ തുടർന്ന് പൊട്ടിത്തെറിച്ച റഷ്യയിലെ അഗ്നിപർവ്വതം?
ഷിവേലുച്ച് അഗ്നിപർവ്വതം


വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യ ത്തോടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി?
ഡ്രീംവെസ്റ്റർ


അന്തരീക്ഷ ഓക്സിജൻ സ്വീകരിച്ചു  പറക്കുന്ന ATV (Advanced Technology Vehicle) റോക്കറ്റ് ഏതു സ്പേസ് ഏജൻസിയുടെതാണ്?
ഐഎസ്ആർഒ (ISRO)


ഇന്ത്യയിലെ ആദ്യ അരി എ.ടി.എം സ്ഥാപിച്ചത്? 
ഭുവനേശ്വർ (ഒഡീഷ്യ)

ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ  മുഖ്യ പരിശീലകനായി നിയമിതനാകുന്നത്?
പി ആർ ശ്രീജേഷ്


2024 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നും റംസാൻ സൈറ്റിൽ ഉൾപ്പെടുത്തിയ 3 സൈറ്റുകൾ?

തമിഴ്നാട്ടിലെ നഞ്ചരായൻ പക്ഷി സങ്കേതം, കഴുവേലി പക്ഷി സങ്കേതം,
മധ്യപ്രദേശിലെ തവ റിസർവോയർ
നിലവിൽ ഇന്ത്യയിൽ 85 റംസാർ സൈറ്റുകൾ


2024 ഓഗസ്റ്റ് UN എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്?
പി ഹരീഷ്

54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2023-ലെ )
മികച്ച ചിത്രം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് –കാതൽ ദി കോർ
(ജിയോ ബേബി)

മികച്ച സംവിധായകൻ ബ്ലസി (ആടുജീവിതം)
മികച്ച നടൻ പൃഥ്വിരാജ്
(ആടുജീവിതം)
മികച്ച നടി ഉർവശി (ഉള്ളൊഴുക്ക്)
ബീന ആർ ചന്ദ്രൻ (തടവ്)


ദേശീയ ബഹിരാകാശ ദിനം?
ആഗസ്റ്റ് 23

2023 ഓഗസ്റ്റ് 23 -ന് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ഇതിന്റെ  ഓർമ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് 23 ബഹിരാകാശ ദിനമായി രാജ്യം ആഘോഷിക്കുന്നത്

2024-ലെ ദേശീയ ബഹിരാകാശ ദിനത്തിന്റെ പ്രമേയം?
ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ”


പാരീസ് ഒളിമ്പിക്സിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിനോടുള്ള ആദര സൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്നും പിൻവലിച്ച ജേഴ്‌സി നമ്പർ?
16


2024 ഓഗസ്റ്റിൽ വിക്ഷേപിച്ച  ISRO യുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം?
EOS -08


2024 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ 43-ാമത് ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്?

അസമിലെ അഹോം രാജവംശത്തിന്റെ
മയ്ദം ശവകുടീരങ്ങൾ


70- മത് ദേശീയ ചലച്ചിത്ര പുരസ്കാരം
(2022 -ലെ) പ്രഖ്യാപിച്ചത്

മികച്ച ചിത്രം ആട്ടം
സംവിധായകൻ ആനന്ദ് ഏകർഷി

മികച്ച നടൻ  ഋഷഭ് ഷെട്ടി (കാന്താര) സംവിധായകൻ ഋഷഭ് ഷെട്ടി

മികച്ച നടി
നിത്യ മേനോൻ (തിരുച്ചിട്രമ്പലം)
മാനസി പരേഖ് (കച്ച് എക്സ്പ്രസ്)

മികച്ച സംവിധായകൻ സൂരജ് ആർ ബർജാത്യായ (ഊഞ്ചയ് )

തിരക്കഥ ആനന്ദ് ഏകർഷി (ആട്ടം)

മലയാള ചിത്രം സൗദി വെള്ളക്ക

മികച്ച ബാലതാരം
ശ്രീപത് (മാളികപ്പുറം)

മികച്ച പശ്ചാത്തല സംഗീതം
എ ആർ റഹ്മാൻ
(പൊന്നിയിൽ സെൽവൻ)


2024 ഓഗസ്റ്റ് ഏത് രോഗത്തെ തുടർന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
Mpox (Monkey Pox, കുരങ്ങു പനി)

Mpox (Monkey Pox) നെ ആഗോള അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചത്?
2024 ഓഗസ്റ്റ് 14


2024 ഓഗസ്റ്റ് ബ്രസീലിൽ പ്രവർത്തനം അവസാനിപ്പിച്ച സാമൂഹ്യ മാധ്യമ ഫ്ലാറ്റ്ഫോം? 
എക്‌സ്  (X)


കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തെങ്ങിനങ്ങൾ?
കൽപ സുവർണ, കൽപ ശതാബ്ദി


ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയായ ‘സ്റ്റാച്ചു ഓഫ് യൂണിയൻ’ സ്ഥാപിച്ചത് ഏത് രാജ്യത്ത്?
അമേരിക്ക


ചലച്ചിത്രനടൻ സത്യന്റെ ജീവിതം പ്രമേയമാക്കി രാജീവ് ശിവശങ്കർ  എഴുതിയ നോവൽ?
സത്യം


ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുവർചിത്രം ഒരുങ്ങുന്നത്?
കതിരൂർ സൂര്യനാരായണ ക്ഷേത്രം
കണ്ണൂർ, തലശ്ശേരി


ഇന്ത്യയിലെ ആദ്യ ഭരണഘടന പാർക്ക് നിലവിൽ വന്ന നഗരം?
പൂനെ


ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്ന കോർബ ജില്ലയിലെ കത്ഘോര നഗരം ഏത് സംസ്ഥാനത്തിലാണ്?
ഛത്തീസ്ഗഡ്


2024 ഓഗസ്റ്റ് എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്?
രാഹുൽ നവീൻ


‘ഉദാരശക്തി 2024’ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം?
ഇന്ത്യ, മലേഷ്യ
വേദി കുവാന്തൻ (മലേഷ്യ)


2022 – ലെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിന് അർഹയായത്?

ഹരിത സാവിത്രി
നോവൽ ‘സിൻ


അതിക്രമങ്ങൾക്ക്‌ ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീ യുടെ ഹെൽപ്പ് ഡെസ്ക്?
സ്നേഹിത


മഹാരാഷ്ട്രയിലെ ആദ്യ സോളാർ ഗ്രാമം?
മാന്യച്ചിവാടി (Manyachiwadi )


സദ്ഭാവന ദിനമായി ആചരിക്കുന്നത്
ആരുടെ ജന്മദിനമാണ്?
രാജീവ് ഗാന്ധി


2024 -ലെ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ കോൺഫറൻസിന് വേദിയാകുന്നത്? ദുബായ്


സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-  ക്ലാസ് വരെയാക്കി സെക്കൻഡറി ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? ഖാദർ കമ്മിറ്റി


ടെസ്റ്റ് ക്രിക്കറ്റിന്റെ 150 -മത് വാർഷിക ത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സര ത്തിന്റെ വേദി?
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (ഓസ്ട്രേലിയ)


പഴങ്ങളിൽ നിന്ന് കേരള കാർഷിക സർവകലാശാല നിർമ്മിക്കുന്ന വൈൻ? നിള


ഉന്നതവിജയം കരസ്ഥമാക്കാക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്  ക്യാഷ് അവാർഡ് നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
വിജയാമൃതം


ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി നിയമിതനാകുന്നത്?
രാജേഷ് കുമാർ സിംഗ്


2024 ഓഗസ്റ്റിൽ അന്തരിച്ച അത് ലറ്റിക് പരിശീലകൻ?
എസ് എസ് കൈമൾ


2024 ഓഗസ്റ്റ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമതനായത്?

ഗോവിന്ദ് മോഹൻ


പാരീസ് പാരാലിമ്പിക്സ് 2024
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത്?
സുമിത് ആൻറ്റിൽ (ജാവലിൻ ത്രോ) ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട് )


വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ബംഗ്ലാദേശിൽ നിന്നും ഏതു രാജ്യത്തിലേക്കാണ് മാറ്റിയത്?
യു എ ഇ  (UAE)


ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകൻ?
മോണി മോർക്കൽ


ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവശേഷം കൈക്കുഞ്ഞിനെ പരിപാലിക്കാനുള്ള സഹായധന പദ്ധതി? മാതൃജ്യോതി


തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രി?
പയേതുങ്‌താൻ ഷിനവത്ര


ഗോത്ര സമൂഹങ്ങളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 2024- ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി? പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ


ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?
നുസാന്തര


6 -മത് ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി?
കൊച്ചി


കേരളത്തിന്റെ 49- മത്തെ ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്? ശാരദാ മുരളീധരൻ

2024 -ൽ പാരീസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം?

അമേരിക്ക
(40 സ്വർണ്ണമടക്കം 126 മെഡലുകൾ)
രണ്ടാം സ്ഥാനത്ത് ചൈന (40 സ്വർണം അടക്കം 91 മെഡലുകൾ )
മൂന്നാം സ്ഥാനത്ത് ജപ്പാൻ
(20 സ്വർണ്ണം അടക്കം 45 മെഡലുകൾ) 


2024 -ൽ പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

71
(ഒരു വെള്ളിയും 5 വെങ്കലവു അടക്കം ആറു മെഡലുകൾ )


2024 പാരീസ് ഒളിമ്പിക്സിൽ പുരുഷ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം?


അമൻ ഷെരാവത്ത് (ഹരിയാന) ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം


2028 -ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം?

അമേരിക്ക (ലോസ് ഏഞ്ചൽസ് )
മൂന്നാം തവണയാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് വേദിയാകുന്നത്

പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ  യിൽ എത്ര ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്?
89.45 മീറ്റർ


സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്?
എം ബിബി തോമസ്


ആരോഗ്യ മേഖലയിലെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരം 2022- 2023 ൽ നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ?

മികച്ച ജില്ലാ പഞ്ചായത്ത്- എറണാകുളം
മികച്ച ബ്ലോക്ക് പഞ്ചായത്ത്- പേരാമ്പ്ര, കോഴിക്കോട്
മികച്ച ഗ്രാമപഞ്ചായത്ത്- മണീട്, എറണാകുളം
മികച്ച മുൻസിപ്പാലിറ്റി- പൊന്നാനി, മലപ്പുറം
മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം


കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്റെ 2023 -ലെ  മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം?

സിഡി രവീന്ദ്രൻ നായർ
(ഇടുക്കി, വണ്ടൻമേട് )

2023 -ലെ കർഷക തിലകം പുരസ്കാരം ലഭിച്ചത്?
ബിന്ദു കെ ( പട്ടുവം, കണ്ണൂർ)


2023 -ലെ ഏറ്റവും മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്കാരം ?
പി ടി സുഷമ (താനാളൂർ, മലപ്പുറം)


ശാസ്ത്രസാങ്കേതിക രംഗത്തെ മികവിനുള്ള കേന്ദ്രസർക്കാറിന്റെ വിശിഷ്ടസേവനത്തിനുള്ള വിജ്ഞാൻ ശ്രീ  പുരസ്കാരം ലഭിച്ച മലയാളി വനിത?
ഡോ അന്നപൂർണ്ണി സുബ്രഹ്മണ്യൻ


2024 ആഗസ്റ്റ് 75 മത് വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട്?

ഒരു രൂപ
1949 ഓഗസ്റ്റ് 12 -നാണ് കേന്ദ്ര ധന മന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് ഒരു 75 വർഷം


ഛത്തീസ്ഗഡിൽ നിലവിൽ വരുന്ന നാലാമത്തെ ടൈഗർ റിസർവ്?

ഗുരുഘാസിദാസ് – താമോർ പിംഗ്ല ടൈഗർ റിസർവ്
ഛത്തീസ്ഗഡിൽ നിലവിലുള്ള
റിസർവുകൾ
ഇന്ദ്രാവതി ടൈഗർ റിസർവ്
ഉദാന്തി സീതാ നദി ടൈഗർ റിസർവ്
അചനക്മർ ടൈഗർ റിസർവ്

കൃഷിവകുപ്പ് യോഗങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി?
വെളിച്ചം


വയനാട് ദുരന്തത്തിലെ സമാനതകളി ല്ലാത്ത രക്ഷാപ്രവർത്തനത്തെ കുറിച്ച് കവി പ്രഭാവർമ്മ എഴുതിയ കവിത?
ഉറ്റവർ


വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവ സങ്കേതം?
പെരിയാർ ടൈഗർ റിസർവ്


രാജ്യാന്തര വിമാന സർവീസുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനി?
വിസ് താര


ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 2024 -ൽ നടക്കുന്ന സൈനിക അഭ്യാസം?

തരംഗ് ശക്തി (TARANG SHAKTI )
ഒന്നാം ഘട്ടത്തിന്റെ വേദി സുലൂർ (തമിഴ്നാട്)
രണ്ടാം ഘട്ടം വേദി ജോധ്പൂർ (രാജസ്ഥാൻ )


10 പ്രാദേശിക ഭാഷകളിൽ ലോക്സഭാ നടപടികൾ സംപ്രേഷണം ആരംഭിച്ച സർക്കാർ ടെലിവിഷൻ ചാനൽ?

സൻസദ് ടി വി
ഒഡിയ, പഞ്ചാബി, തെലുങ്ക്, ബംഗാളി, ആസാമിസ്, കന്നട, ഗുജറാത്തി, തമിഴ്, മറാത്തി, മലയാളം എന്നീ ഭാഷകളിലാണ് ലോക്സഭ നടപടികൾ  സംപ്രേഷണം  ആരംഭിച്ചത്


പാർലമെന്ററിന്‍റെ ഇരു സഭകളുടെയും പൊതുകാര്യ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന സർക്കാർ ടെലിവിഷൻ ചാനലാണ് സൻസദ് ടി വി


ജീവിതശൈലി രോഗങ്ങളെ വരുത്തിയിലാക്കാനുള്ള ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതി?
ആയുഷ്മാൻ ഭവ


2024 -ൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്ന രാജ്യം?

ഇന്ത്യ (ന്യൂഡൽഹി)
മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന ഈ സമ്മേളനം സംഘടിപ്പിക്കുന്നത് അന്താരാഷ്ട്ര കാർഷിക സംഘടനയാണ്


അടുത്തിടെ വാർത്താ പ്രാധാന്യം നേടിയ  തുംഗഭദ്ര അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

കർണാടക
കർണാടകയിലെ ഹോസ്പേട്ടിൽ ഗേറ്റ് ചങ്ങല പൊട്ടിയതിനെ തുടർന്ന് തുംഗ ഭദ്ര ഡാമിന്റെ ഗേറ്റ് ഒഴുകിപ്പോയിരുന്നു


2024- ലെ ബുക്കർമാൻ ‘ടാഗോർ സ്മൃതി പുരസ്കാർ’ ജേതാവായ തമിഴ് സാഹിത്യകാരൻ ?
കുറിഞ്ചി വേലൻ


ഇന്ത്യയിൽ ആദ്യമായി ശുചീകരണത്തിന് റോബോട്ടിക് സംവിധാനം? ഏർപ്പെടുത്തിയ വിമാനത്താവളം?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം


ടെന്നീസ് പുരുഷ സിംഗിൾസിൽ  ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾഡ് മെഡൽ ജേതാവ്?
നോവാക് ജോക്കോ വിച്ച്


2024 ഓഗസ്റ്റ് തിമോർ ലെസ്തെ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ ലെസ്തെ’ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ രാഷ്ട്രപതി ?

ദ്രൗപതി മുറുമു
തിമോർ ലെസ്തെ സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുറുമു


2024 ആഗസ്റ്റ് വാർത്താ പ്രാധാന്യം നേടിയ ബംഗ്ലാദേശിലെ ഒരേയൊരു പവിഴ ദ്വീപ്?

സെന്റ് മാർട്ടിൻസ് ദ്വീപ്
ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് ഈ ദ്വീപ് വാർത്താ  പ്രാധാന്യം നേടിയത്


ഓഹരി വിപണി നിയന്ത്രണ അതോറിറ്റി ആയ സെബി (SEBI) ഉപയോക്താക്കൾ ക്കായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കി യിട്ടുള്ള ചാറ്റ് ബോട്ട്?
സേവ (SEVA)


2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി?
കുട്ടി അഹമ്മദ് കുട്ടി


ഓൺലൈൻ വഴി വരുന്ന വ്യാജവാർത്തകൾ പ്രതിരോധിക്കാൻ വേണ്ടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലന പരിപാടി?

സത്യമേവ ജയതേ
പദ്ധതി നടപ്പിലാക്കുന്നത് കൈറ്റ് കേരള


കാർഷിക സേവനങ്ങളിൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് അവതരിപ്പിച്ച ആപ്പ്?
കതിർ (KATHIR)


2024 ആഗസ്റ്റ് കഷൂർ റിവാജ് കൾച്ചറൽ ഫെസ്റ്റിവൽ അരങ്ങേറിയത്?
ബാരാമുള്ള (ജമ്മു കാശ്മീർ)


18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി?
ആരോഗ്യകിരണം പദ്ധതി


ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് സ്കൂൾ നിലവിൽ വരുന്നത്?
ഇറ്റാനഗർ (അരുണാചൽ പ്രദേശ്)


ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം?
ഓഗസ്റ്റ് 15


2028 -ലെ സമ്മർ ഒളിമ്പിക്സ് വേദി?
ലോസ് ഏഞ്ചലസ് (USA)

സമ്മർ ഒളിമ്പിക്സിന്റെ 34ആമത്തെ എഡിഷനാണ് ലോസ് ആഞ്ചലസിൽ വെച്ച് 2028 -ൽ നടക്കുന്നത്


ഇന്ത്യയുടെ പുതിയ ക്യാബിനറ്റ്
സെക്രട്ടറിയായി നിയമിതനായത്?

ടി വി സോമനാഥൻ
രാജീവ് ഗൗബയുടെ പിൻഗാമിയായിട്ടാണ് നിയമനം


വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന ഇന്ത്യയിലെ  ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്


സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും GST വകുപ്പ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ഗ്വാപോ (Operation Guapo)


ഇന്ത്യയിലെ ആദ്യ മുങ്ങി കിടക്കുന്ന മ്യൂസിയം (Sunken Museum ) നിലവിൽ വന്നത്?

ഡൽഹി
ഹുമയൂൺ ശവകുടീര സമുച്ചയത്തിൽ ഇന്ത്യയിലെ ആദ്യത്തെ മുങ്ങിക്കിടക്കുന്ന മ്യൂസിയം നിലവിൽ വരുന്നത്


GST ക്കു മുൻപുള്ള നികുതി കുടിശ്ശികകൾ  തീർക്കുന്നതിനായി സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?

ആംനെസ്റ്റി പദ്ധതി
2024 ഓഗസ്റ്റ് 1- മുതലാണ് പ്രാബല്യത്തിൽ വന്നത്


അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കി മാറ്റി ശുദ്ധീകരിച്ചു ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതി?  മേഘദൂത് പദ്ധതി

2024 ഓഗസ്റ്റ് അന്തരിച്ച ഇംഗ്ലണ്ടിന്റെ  ഗ്രഹാം തോർപ്പ് ഏത് കായികയിനവു മായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്


പുതിയ കേരളസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ?

ജസ്റ്റിസ് ബി സുധീന്ദ്രകുമാർ
കേരളസംസ്ഥാന ഉപഭോക്തൃ തർക്ക  പരിഹാര കമ്മീഷൻ നിലവിൽ വന്നത് 1990. കമ്മീഷൻ ആസ്ഥാനം തിരുവനന്തപുരം


ഓരോ ജില്ലയുടെയും തനത് ഉൽപ്പന്ന ങ്ങളുടെ വിൽപ്പന, പ്രദർശന കേന്ദ്ര ങ്ങളായ ‘പ്രധാനമന്ത്രി ഏകതാമാൾ’ സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല? തിരുവനന്തപുരം


2024 ഓഗസ്റ്റ് അന്തരിച്ച സാറ എബ്രഹാം ഏതു മേഖലയുമായി
ബന്ധപ്പെട്ടിരിക്കുന്നു?  
ചിത്രകല  


2024 ആഗസ്റ്റിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 9- ലേക്ക്‌ കുറക്കുന്നതിന് ബില്ല് ശുപാർശ ചെയ്ത രാജ്യം?

ഇറാഖ്
ഈ ഭേദഗതി നടപ്പിലായാൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സും ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സുമായിരിക്കും


കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകാൻ സംസ്ഥാന  വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ പദ്ധതി?
പ്രതിഭാ പോഷൻ പദ്ധതി


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുടെ ചെയർമാൻ?
സി എസ് സെട്ടി


2024 ഓഗസ്റ്റിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ വ്യക്തി?
നട് വർ സിംഗ്


ശാരീരിക, മാനസിക, വെല്ലുവിളി  നേരിടുന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസ കിരണം

പാരീസ് ഒളിമ്പിക്സ് ഫൈനലിനു മുൻപായി അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം?

വിനേഷ് ഫോഗട്ട്
ഭാര പരിശോധനയിൽ നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാ ണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്


ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത?
വിനേഷ് ഫോഗട്ട്


2024 പാരീസ് ഒളിമ്പിക്സിൽ ഏതു രാജ്യത്തെ പരാജയപ്പെടുത്തിയാണ്  ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയത്?

സ്പെയിൻ
സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പാരീസ്  ഒളിമ്പിക്സ് പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്?
സ്വപ്നിൽ കുശാലെ (മഹാരാഷ്ട്ര)


2024 പാരീസ് ഒളിമ്പിക്സിലെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയെന്തുന്ന കായികതാരങ്ങൾ
പിആർ ശ്രീജേഷ്, മനു ഭാകർ (ഷൂട്ടിംഗ് താരം)


പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ?
പി ആർ ശ്രീജേഷ്


രണ്ട് ഒളിമ്പിക് മെഡൽ നേടിയ ഒരേയൊരു മലയാളി?
പി ആർ ശ്രീജേഷ്


ഒരു ഒളിമ്പിക്സിൽ ആദ്യമായി രണ്ട് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ വനിതാ താരം  ?
മനു ഭാകർ


ലോകത്തിലെ ആദ്യ അതിവേഗ കാർബൺ ഫൈബർ ട്രെയിൻ നിലവിൽ വരുന്ന രാജ്യം?
ചൈന


അടുത്തിടെ ബംഗ്ലാദേശിലെ ഏത് തുറമുഖത്തിന്റെ ടെർമിനൽ പ്രവർത്തനാവകാശങ്ങളാണ് ഇന്ത്യ നേടിയത്
മോഗ്ല (Mongla)


പാരീസ് ഒളിമ്പിക്സ് പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്?
സ്വപ്നിൽ കുശാലെ (മഹാരാഷ്ട്ര)


അടുത്തിടെ അന്തരിച്ച വിഖ്യാത ഭരതനാട്യം, കുച്ചുപ്പുടി നർത്തകി?
യാമിനി കൃഷ്ണമൂർത്തി
യാമിനി കൃഷ്ണമൂർത്തി ആത്മകഥ
A Passion For Dance


2024 ആഗസ്റ്റിൽ പേര് മാറ്റിയ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ?

കൊച്ചുവേളി, നേമം (തിരുവനന്തപുരം)

നേമം- തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നും
കൊച്ചുവേളി- തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നും അറിയപ്പെടും


ഇന്ത്യയിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം?
6 സ്ഥാനത്ത്


ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കംപാനിയൻ ഓഫ് ദ ഓഡർ ഓഫ് ഫിജി പുരസ്കാരം 2024 -ൽ അർഹയായ ഇന്ത്യൻ രാഷ്ട്രപതി?
ദ്രൗപതി മുർമു  

2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം?
നോഹ ലൈൽസ് (അമേരിക്ക)


2024 പാരിസ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം?
ജൂലിയൻ ആൽഫ്രഡ് (സെന്റ് ലൂസിയ)


2024 ഓഗസ്റ്റ് അന്തരിച്ച ബഹുഭാഷാ   പണ്ഡിതനും വിവർത്തകനും  അധ്യാപകനുമായ വ്യക്തി?
പ്രൊഫ. സി ജി രാജഗോപാൽ
 

ദേശീയ ജാവലിൻ ദിനം
ഓഗസ്റ്റ് 7

2021 ഓഗസ്റ്റ് 7- ന് നടന്ന ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ നീരജ് ചോപ്ര  സ്വർണം നേടിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് -7 ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുന്നത്


ഹിരോഷിമ ദിനം?
ആഗസ്റ്റ് 6

നാഗസാക്കി ദിനം?
ഓഗസ്റ്റ്  9


2024 ഓഗസ്റ്റ് അന്തരിച്ച സാമൂഹിക പ്രവർത്തക?
ശോഭന റാനഡെ


ആഭ്യന്തര കലാപത്തെ തുടർന്ന് 2024 ആഗസ്റ്റിൽ രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി?
ഷെയ്ക്ക് ഹസീന

ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന നോബൽ പുരസ്കാര ജേതാവ് ?
മുഹമ്മദ് യൂനുസ്


കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതനായത്?
ലഫ്.  ജനറൽ സാധന സക്സേന നായർ  

ഇറാൻ സന്ദർശനത്തിനിടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ സംഘടനയായ ഹമാസിന്റെ രാഷ്ട്രീയ കാര്യ മേധാവി? 
ഇസ് മായിൽ ഹനിയ


വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബെയിലി പാല നിർമ്മാണത്തിന് നേതൃത്വം നൽകിയ സൈനിക സംഘത്തിലെ ഏക വനിത?
മേജർ സീത ഷെൽക്കെ


16- മത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വ ചിത്രമേളയിലെ മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ടത്?

വസുധൈവ കുടുംബകം
സംവിധാനം ആനന്ദ് പട് വർധൻ


2024 ഓഗസ്റ്റിൽ അന്തരിച്ച പശ്ചിമബംഗാളിന്റെ മുൻ മുഖ്യമന്ത്രി?
ബുദ്ധദേവ് ഭട്ടാചാര്യ


ദേശീയ കൈത്തറി ദിനം
ഓഗസ്റ്റ് 7


2005- ലെ ദേശീയ ദുരന്തനിവാരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്?

2024 ഓഗസ്റ്റ് 1
ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്


ഓണത്തിന് വിഷരഹിത പഴങ്ങളും പച്ചക്കറികളും ഉല്പാദിപ്പിക്കുന്ന തിനായുള്ള കുടുംബശ്രീയുടെ പദ്ധതി?
ഓണക്കനി 2024


ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്തു വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
നിറപൊലിമ 2024


2023 -ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്തിന് അർഹരായവർ?
എം ആർ രാഘവവാര്യർ
സി എൽ ജോസ് (നാടകകൃത്ത്)


2025 ഓടുകൂടി HIV അണുബാധ ഇല്ലാതാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ക്യാമ്പയിൻ?
“ഒന്നായി പൂജ്യത്തിലേക്ക് “


വിദ്യാഭ്യാസ അവകാശ നിയമം നേഴ്സറി പ്രവേശത്തിന് ബാധകമാണെന്ന് വിധി പ്രഖ്യാപിച്ചത്?
മദ്രാസ് ഹൈക്കോടതി


ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ഏർപ്പെടുത്തിയ  പുരസ്കാരത്തിന് അർഹനായത്?
ടി പത്മനാഭൻ


അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ‘അന്തമാനിസ് ചാൾസ് ഡാർവിൻ’ എന്ന ജീവിവർഗ്ഗം ഏത് വിഭാഗത്തിൽപ്പെടുന്നു?  
തവള

ഏതു രാജ്യത്തിന്റെ പ്രസിഡണ്ടായി ആയാണ് നിക്കോളാസ് മഡുറോ തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?  
വെനസ്വേല


സർക്കാർ സ്കൂളുകളുടെ പേരിൽനിന്ന് ട്രൈബൽ എന്ന വാക്ക് മാറ്റണം എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
മദ്രാസ് ഹൈക്കോടതി


കർണാടകയിലെ രാമനഗര ജില്ലയുടെ പുതിയ പേര്?
ബംഗളൂരു സൗത്ത്

അനധികൃതമായി നഗരത്തിലെ ഫുട്പാത്തുകൾ കയ്യേറുന്നവർക്കെതിരെ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ ഫുട്പാത്ത്


സുഖോയ് യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന 4 -മത്തെ രാഷ്ട്രപതി?

ദ്രൗപതി മുർമു
എപിജെ അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, രാംനാഥ് കോവിന്ദ് എന്നിവരാണ് ഇതിനുമുമ്പ് സഞ്ചരിച്ചവർ


ISRO -NASA  സംയുക്ത ദൗത്യമായ ആക്സിയം – 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല


കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത്? കൊല്ലം


അമീബിക് മസ്തിഷ്കജ്വര ചികിത്സ ക്കുള്ള ജീവൻ രക്ഷാമരുന്നായ
മിൽറ്റിഫോസിൽ ഏതു രാജ്യത്തു നിന്നാണ് കേരളത്തിൽ എത്തിച്ചത്?  

ജർമ്മനി


ഏതു സാമൂഹിക പരിഷ്കർത്താവിന്റെ 115 സമാധി വാർഷികമാണ് 2024 ആഗസ്റ്റിൽ ആചരിച്ചത്?
തൈക്കാട് അയ്യ


വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?  
കുട്ടിയിടം


2024 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല?
ആലപ്പുഴ


സർവീസ് ചട്ടങ്ങളിൽ ഭിന്നശേഷിക്കാർ എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം?  
കേരളം


സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ‘എമിസിസുമാബ് ‘ എന്ന മരുന്ന് സൗജന്യമായി നൽകുവാൻ തീരുമാനിച്ച സംസ്ഥാനം? 
കേരളം


9 – തവണയും സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ട് പാരീസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ് ഏതു കായികനവുമായി ബന്ധപ്പെട്ടിരിക്കുന്നു
പോൾ വാൾട്ട്   (സ്വീഡൻ)


സംസ്ഥാന സർക്കാരിന്റെ മികച്ച നേഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്കാരം 2024 – ൽ ലഭിച്ചത്?
ഗീത സുരേഷ് ബാബു


2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യമെഡൽ നേടിയത്?
മനു ഭാകർ (ഹരിയാന)
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡലാണ് നേടിയത്

ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
മനു ഭാക്കർ

ഒരു ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി


2024 ജൂലൈ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ഏതു ജില്ലയിലാണ്
വയനാട്


2024 ജൂലൈ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അസമിലെ നിർമിതി?

മയ്ദം ശവകുടീരങ്ങൾ
അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളാണിവ


സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുന്നത് എന്ന്
2025 മാർച്ച് 30


2024 ജൂലായ് തയ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച ചുഴലിക്കാറ്റ്?
ഗേമി ചുഴലിക്കാറ്റ്


രാഷ്ട്രപതിഭവനിലെ ദർബാർ  ഹാളിന്റെയും അശോക് ഹാളിന്റെയും പുതിയ പേരുകൾ

ദർബാർ ഹാളിന്റെ പുതിയ പേര്
ഗണതന്ത്ര മണ്ഡപ്
അശോക് ഹാളിന്റെ പുതിയ പേര്
അശോക് മണ്ഡപ്
ഗണതന്ത്ര എന്ന വാക്കിന്റെ അർത്ഥം റിപ്പബ്ലിക്


അയോധ്യയിലെ രാം ലല്ലയെ ചിത്രീകരിക്കുന്ന ലോകത്തെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏത്?

ലാവോസ്
സ്റ്റാമ്പ് പുറത്തിറക്കിയത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ


2024 -ലെ വനിതാ T20 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ? 
ശ്രീലങ്ക


ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി? ആഗസ്റ്റ് 23


ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയത്?
മനു ഭാകർ, സരബ്ജോത് സിങ്  ടീം 


WazirX ഏതു രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച്?
ഇന്ത്യ


ഇന്ത്യയിൽ സർക്കാർ മേഖലയിൽ  ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) പുറത്തിറക്കിയത്?
കേരള സംഗീത നാടക അക്കാദമി


2006 -ൽ പാസാക്കിയ ശൈശവ വിവാഹ നിരോധന നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?

കേരള ഹൈക്കോടതി
ഉത്തരവ് വിട്ടത്
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ


ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം?
സാഞ്ചി


ഏതു കാലാവസ്ഥയിലും മണാലി -ലേ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന തിനായി നിർമ്മിക്കുന്ന ടണൽ?
ഷിൻകു ലാ ടണൽ

ലോക പ്രകൃതി സംരക്ഷണ ദിനം?
ജൂലൈ 28
World Nature Conservation Day


2024 -ലെ ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രമേയം?

ജനങ്ങളെയും ഭൂമിയെയും ബന്ധിപ്പിക്കുക, വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഡിജിറ്റൽ സാധ്യതകൾ കണ്ടെത്തുക”
Connecting People and Plants, Exploring Digital Innovation in Wildlife Conservation


2024ലെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ വേദി?

കൊച്ചി
സംസ്ഥാന സ്കൂൾ കായികമേള
കേരള സ്കൂൾ ഒളിമ്പിക്സ് ‘ എന്നാണ് അറിയപ്പെടുക


2024 ജൂലായിൽ ജപ്പാന്റെ തലസ്ഥാന മായ ടോക്കിയോയിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനാച്ഛാദനം ചെയ്തത്?

മഹാത്മാഗാന്ധി


2023 കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കവിത വിഭാഗത്തിൽ
തെരഞ്ഞെടുത്ത കവിതകൾ’
രചയിതാവ് കൽപ്പറ്റ നാരായണൻ

നോവൽ വിഭാഗത്തിൽ
സിൻ‘ രചയിതാവ് ഹരിതാ സാവിത്രി

ചെറുകഥ വിഭാഗം
ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ‘
രചയിതാവ് എൻ രാജൻ

ബാലസാഹിത്യ വിഭാഗത്തിൽ
പെൺകുട്ടിയും കൂട്ടരും

രചയിതാവ് ഗ്രേസി


കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023 വിശിഷ്ടാംഗത്വം നേടിയവർ?
എം ആർ രാഘവ വാരിയർ,
സി എൽ ജോസ്

GI TAG പദവി ലഭിച്ച മുഷ്‌ക് ബഡ്ജി അരി എവിടെ നിന്നുള്ള ഉൽപ്പന്നമാണ്?
ജമ്മു കാശ്മീർ


2024 ജൂലൈ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ആദരവായ ഒളിമ്പിക് ഓർഡർ ലഭിച്ച ഇന്ത്യൻ ഷൂട്ടിംഗ് താരം?
അഭിനവ് ബിന്ദ്ര


2024 ജൂലൈ പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായ നിയമിതനായ മലയാളി?
കെ കൈലാഷ് നാഥ്


അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ‘അൽഫാവ്  ഗ്രാമം’ സ്ഥിതി ചെയ്യുന്ന രാജ്യം?  സൗദി അറേബ്യ
 

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നഗര തുരങ്ക പ്രോജക്ട് നിലവിൽ വരുന്നത്?

മുംബൈ


സ്ഥാപിതമായതിന്റെ 100- മത് വാർഷികം 2024 -ൽ ആഘോഷിക്കുന്ന അന്താരാഷ്ട്ര കായിക സംഘടന

ഫിഡെ
The International Chess Federation
1924 ജൂലൈ 20-ന് ഫ്രാൻസിലെ പാരീസിലാണ് ഫിഡെ സ്ഥാപിതമായത്


2024 ജൂലൈ ലോകമാന്യതിലക് നാഷണൽ അവാർഡ് ലഭിച്ചത്?
സുധാമൂർത്തി


യൂറോപ്പ്യൻ കമ്മീഷന്റെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്?
ഉർസുല വോൺ ഡെർ ലിയെൻ


യൂറോപ്യൻ കാലാവസ്ഥ ഏജൻസിയുടെ റിപ്പോർട്ട്  പ്രകാരം 84 വർഷത്തിനിടെ ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിനം ?
2024 ജൂലൈ 22 


ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലസ്കോപ്പ്?
ഗ്രോത്ത് ഇന്ത്യ


2024 ജൂലായിൽ തീപിടുത്തം ഉണ്ടായ ഇന്ത്യൻ നാവികസേന കപ്പൽ?
INS ബ്രഹ്മപുത്ര

10 -മത് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്ന പുലിക്കയം ഏത് ജില്ലയിലാണ്?
കോഴിക്കോട് (കോടഞ്ചേരി)


2020 -ലെ ഗാന്ധി- മണ്ടേല പുരസ്കാരത്തിന് അർഹയായത്?

റിഗോബെർട്ട മെഞ്ചു തും
സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമാണ്


100- ലേറെ വർഷങ്ങൾക്കുശേഷം പൊതുജനങ്ങൾക്ക് നീന്താനായി തുറന്നുകൊടുത്ത ഫ്രഞ്ച് നദി?
സെൻ നദി

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാനിധി പുരസ്കാരം 2024 -ൽ ലഭിച്ചത്?
എം ടി വാസുദേവൻ നായർ


കേരളത്തിൽ തുടർച്ചയായി മന്ത്രി പദവി  വഹിച്ചതിന്റെ റെക്കോർഡ് നേടിയ മന്ത്രി?
എ കെ ശശീന്ദ്രൻ


ശനിയെക്കുറിച്ചും അതിന്റെ വളയങ്ങളെക്കുറിച്ചും പഠിക്കാനായി നാസ വിക്ഷേപിച്ച ദൗത്യം?
കാസിനി


ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി?
നിറപ്പൊലിമ 2024


കുട്ടികൾക്കുവേണ്ടിയുള്ള ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി
എൻ പി എസ് വാത്സല്യ പദ്ധതി


സ്വദേശി ദർശൻ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയ   കേരളത്തിലെ നാലു വിനോദസഞ്ചാര കേന്ദ്രങ്ങൾ?
വർക്കല, കുമരകം, ബേപ്പൂർ, തലശ്ശേരി


2024 ജൂലൈ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയം പുറത്തിറക്കിയ രാജ്യം

ഫ്രാൻസ്
പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കിയത്


ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത്?
ദുബായ്


2024 ജൂലായിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല?
മലപ്പുറം


കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിനായുള്ള പദ്ധതി?

പൂർവോദയ പദ്ധതി
പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ ബീഹാർ, പശ്ചിമബംഗാൾ, ജാർഖഡ്, ഒഡീഷ്യ, ആന്ധ്രപ്രദേശ്


24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ട് റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ നഗരം?
ഇൻഡോർ (മധ്യപ്രദേശ്)


ചരിത്രത്തിൽ നോബൽ സമ്മാനം നേടിയ ഒരേയൊരു ഒളിമ്പ്യൻ?
ഫിലിപ്പ് നോയൽ ബേക്കർ (ഗ്രേറ്റ് ബ്രിട്ടൻ)


Current Affairs August 2024|
2024 ഓഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.