Agnipooja (അഗ്നിപൂജ) – Ayyappa Paniker

അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍ Agnipooja – Ayyappa Paniker Agnipooja By Ayyappa Paniker ആദിരാവിന്റെയനാദിപ്രകൃതിയി- ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും ഭൂതപ്രപഞ്ചമൊരുക്കും സനാതന കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ വീരരസത്തെപ്പകർന്നു കൊടുക്കയാൽ തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന വൻകഴുകന്റെ ചിറകടിയേല്ക്കിലും ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി- ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ തങ്ങളിലുള്ള ജലാംശമൊരു ചുടു- കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം …

Agnipooja (അഗ്നിപൂജ) – Ayyappa Paniker Read More »