Andhra Pradesh Quiz|ആന്ധ്ര പ്രദേശ് ക്വിസ്|Andhra Pradesh Quiz in Malayalam

ഇന്ത്യയെ അറിയാൻ, സംസ്ഥാനങ്ങളിലൂടെ…
ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിനെ കുറിച്ച് അറിയേണ്ടതെല്ലാം

*****************

Andhra Pradesh Quiz|

ആന്ധ്ര പ്രദേശ് ക്വിസ്


ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്രപ്രദേശ് (1953 ഒക്ടോബര്‍ 1)


ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?

ആര്യവേപ്പ്


ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം?

ആമ്പൽ


ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം?

കൃഷ്ണമൃഗം


ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക പക്ഷി?

ഇന്ത്യൻ റോളർ (പനങ്കാക്ക)


ഇന്ത്യയിൽ ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം?

ആന്ധ്ര പ്രദേശ്


ആന്ധ്രാപ്രദേശിന്റെ നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം?

അമരാവതി


ആന്ധ്രാപ്രദേശിന്റെ ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) തലസ്ഥാനം?

വിശാഖപട്ടണം


ആന്ധ്ര സംസ്ഥാനത്തിന്റെ നീതിന്യായ (ജുഡീഷ്യൽ) തലസ്ഥാനം?

കുർണൂൽ


ആന്ധ്രപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം?

തെലുങ്കാന സംസ്ഥാനം


അന്ധ്രപ്രദേശ് പുന:സംഘടനാ ആക്ട് പ്രകാരം ഏത് വർഷം വരെ ആയിരിക്കും തെലുങ്കാനയുടേയും ആന്ധ്രപ്രദേശിൻ്റെയും സംയുക്ത തലസ്ഥാനം ഹൈദരാബാദ് ആയിരിക്കുക?

2024- വരെ


ഹൈദരാബാദിലെ ഒൻപത് ജില്ലകൾ ആന്ധയോടുച്ചേർത്ത് ആന്ധ്ര പ്രദേശ് എന്ന് പുനർനാമകരണം ചെയ്തതെന്നാണ്?

1956 നവംബർ 1 ന്


ആന്ധ്രാപ്രദേശിന്റെ സംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

രാജമുദ്രി


ഇന്ത്യയുടെ മുട്ട പാത്രം, ഇന്ത്യയുടെ നെല്ലറ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ആന്ധ്ര പ്രദേശ്


ആന്ധ്രപ്രദേശിന്റെ തനത് നൃത്തരൂപം?

കുച്ചുപ്പിടി


ആന്ധ്രപ്രദേശിന്റെ രൂപീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച്‌ മരണപ്പെട്ട നേതാവ്‌?

പോറ്റി ശ്രീരാമലു


ആന്ധ്രപ്രദേശിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി?

പോറ്റി ശ്രീരാമലു


അമരജീവി എന്ന് അറിയപ്പെടുന്നത്?

പോറ്റി ശ്രീരാമലു


പോറ്റി ശ്രീരാമുലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത ആന്ധ്രപ്രദേശിലെ ജില്ല?

നെല്ലൂർ ജില്ല


ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്?

വീരേശലിംഗം


ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം


ഇന്ത്യയിലെ ഒരേയൊരു ലാൻഡ് ലോക്ക്ഡ് ( land locked) മേജർ തുറമുഖം?

വിശാഖപട്ടണം


ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല?

വിശാഖപട്ടണം


തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ തുറമുഖം?

വിശാഖപട്ടണം


ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം?

ആന്ധ്രാപ്രദേശ്


ആന്ഡ്രപ്രദേശിന്റെ ഗവർണറായ മലയാളി?

പട്ടം താണുപിള്ള


സെൻട്രൽ ട്രൈബൽ സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രപ്രദേശ്


ആന്ധ്രപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന?

ഗ്രേ ഹൗണ്ട്സ്


ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രപ്രദേശ്


ഡിഎൻഎ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രാപ്രദേശ്


ആന്ധ്രാപ്രദേശിന്റെ പുതുവർഷ ആഘോഷം?

ഉഗാദി


കൊല്ലേരു ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്


പഞ്ചായത്ത് രാജ്‌ നിലവില്‍ വന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്ര പ്രദേശ്‌


ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി?

ഡോ. ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (ആന്ധ്രപ്രദേശ്)


ഇന്ത്യയിലാദ്യമായി 2006- ൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച ബണ്ട്ലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്ത്?

ആന്ധ്രപ്രദേശ്


ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

2006


പഞ്ചായത്ത് രാജ്‌ നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?

ആന്ധ്ര പ്രദേശ്‌


ആന്ധ്രയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ


ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ


തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി സ്ഥിതി ചെയ്യുന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ജലവൈദ്യുത പദ്ധതി ?

ശ്രീശൈലം പദ്ധതി


ഹോഴ്സി കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രാപ്രദേശ്


വെങ്കിടേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്ഥലം?

തിരുപ്പതി


ഇന്ത്യയിൽ ആദ്യമായി ഗ്രാമപ്രദേശങ്ങളിൽ Led സ്ട്രീറ്റ് ലൈറ്റ്നിംങ്‌ പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം?

ആന്ധ്ര പ്രദേശ്


ഇന്ത്യയിലെ ഊർജ്ജ നഗരം എന്നറിയപ്പെടുന്നത്?

രാമഗുണ്ടം


ഇന്ത്യയിലെ ആദ്യത്തെ ഇ -മന്ത്രിസഭ വിളിച്ചുകൂട്ടിയ സംസ്ഥാനം?

ആന്ധ്രപ്രദേശ്


ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)


ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് ഏത് തടാകത്തിൻ്റെ തീരത്താണ്?

പുലിക്കാട്ട് തടാകം


ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം?

രോഹിണി


ഇന്ത്യയില്‍ 100 % വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം?

ആന്ധ്ര പ്രദേശ്‌ (ആദ്യം ഗുജറാത്ത്‌)


‘കോഹിനൂർ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രപ്രദേശ്


പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പലായ ജൽ ഉഷ 1948 – ൽ പുറത്തിറക്കിയത് എവിടെവെച്ചാണ്?

വിശാഖപട്ടണം


നാഗാർജുന സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്


ശ്രീഹരികോട്ട സ്ഥിതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ ജില്ല?

നെല്ലൂർ


ഇന്ത്യയുടെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ നദീതടം?

കൃഷ്ണ ഗോദാവരി നദീതടം


ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം?

ആന്ധ്രപ്രദേശ്


ആന്ധ്രപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ഗോദാവരി


ഐസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രപ്രദേശ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.