അഗ്നി (കവിത) രചിച്ചത് ഒഎൻവി കുറുപ്പ് Agni ONV Kurup
അഗ്നിയാണെന്‍ ദേവത
അഗ്നിയുണ്ട് നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍,
നാഭിയില്‍, സിരകളില്‍
അണുമാത്രമാം ജീവകോശത്തില്‍പോലും
എന്നുമതിനെയൂട്ടാന്‍
ഞാനീ ഇന്ധനം ഒരുക്കുന്നു
മതിയെന്നോതാനറിയില്ല
മണ്ണിലെ ധാന്യ ഫലമൂലങ്ങള്‍
സ്നേഹ ക്ഷീര നീരങ്ങള്‍
മന്ത്രമുരുവിട്ടനുമാത്രം
പ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍
എല്ലം അഗ്നിയാഹരിയ്ക്കുന്നു..
അഗ്നിയുണ്ട് നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍,
നാഭിയില്‍, സിരകളില്‍
അണുമാത്രമാം ജീവകോശത്തില്‍പോലും
എന്നുമതിനെയൂട്ടാന്‍
ഞാനീ ഇന്ധനം ഒരുക്കുന്നു
മതിയെന്നോതാനറിയില്ല
മണ്ണിലെ ധാന്യ ഫലമൂലങ്ങള്‍
സ്നേഹ ക്ഷീര നീരങ്ങള്‍
മന്ത്രമുരുവിട്ടനുമാത്രം
പ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍
എല്ലം അഗ്നിയാഹരിയ്ക്കുന്നു..
അഗ്നിതന്‍ പ്രസാദമെന്‍ ജീവിതം
എന്നാലിതേയഗ്നിയങ്ങവസാനം
എന്നെയും ഭക്ഷിയ്ക്കുന്നു
എന്നാലിതേയഗ്നിയങ്ങവസാനം
എന്നെയും ഭക്ഷിയ്ക്കുന്നു
അഗ്നിയുണ്ടെന്നാത്മാവില്‍
എന്‍ സിരാതന്തുക്കളെ
വിദ്യുലേഖകളാക്കും
അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നി
അധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-
ഖനികള്‍തന്‍ പത്തികള്‍ തേടി
അതിന്‍ മാണിക്യം തേടിപ്പോകെ
ഇത്തിരി വെളിച്ചമായ്
വഴികാട്ടുന്നൊരു അഗ്നി
അഗ്നിയുണ്ടെന്നാത്മാവില്‍
എന്‍ സിരാതന്തുക്കളെ
വിദ്യുലേഖകളാക്കും
അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നി
അധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-
ഖനികള്‍തന്‍ പത്തികള്‍ തേടി
അതിന്‍ മാണിക്യം തേടിപ്പോകെ
ഇത്തിരി വെളിച്ചമായ്
വഴികാട്ടുന്നൊരു അഗ്നി
കാരിരുമ്പുരുക്കുന്നോരഗ്നി
കല്ല്കരിയിലും സൂര്യനെ
ജ്വലിപ്പിയ്ക്കും അഗ്നി
എന്‍ കരങ്ങളെ തളയ്ക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍
ഉരുക്കു കൂടം വാര്‍ക്കുമഗ്നി
എന്‍ സ്വരങ്ങളെ നൃത്തമാടിയ്ക്കും
വീണക്കമ്പികള്‍ ഘനലോഹഹൃത്തില്‍ നിന്ന്
ഇഴകളെയായ് നൂത്തെടുക്കുമഗ്നി
കാരിരുമ്പുരുക്കുന്നോരഗ്നി
കല്ല്കരിയിലും സൂര്യനെ
ജ്വലിപ്പിയ്ക്കും അഗ്നി
എന്‍ കരങ്ങളെ തളയ്ക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍
ഉരുക്കു കൂടം വാര്‍ക്കുമഗ്നി
എന്‍ സ്വരങ്ങളെ നൃത്തമാടിയ്ക്കും
വീണക്കമ്പികള്‍ ഘനലോഹഹൃത്തില്‍ നിന്ന്
ഇഴകളെയായ് നൂത്തെടുക്കുമഗ്നി
അഗ്നി.. എന്നിലെയഗ്നി
എന്‍ മൃതിയിലും എന്റക്ഷരങ്ങലിമുണ്ടാം
കടഞ്ഞാലതുകത്തും..
അഗ്നി.. എന്നിലെയഗ്നി
എന്‍ മൃതിയിലും എന്റക്ഷരങ്ങലിമുണ്ടാം
കടഞ്ഞാലതുകത്തും..
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.