2026 ജനുവരി 11-17വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ജനുവരി 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ
2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായ സാഹിത്യ വിമർശകൻ
ഇ പി രാജഗോപാലൻ
ഉൾക്കഥ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം
2026 റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ ഔദ്യോഗിക അതിഥികളായി എത്തുന്നത്
ഉർസുല വോൺ ഡെ ലെയൻ
(യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ)
അന്റേണിയോ കോസ്റ്റ
(യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ)
എല്ലാ കോടതികളും പൂർണ്ണമായും കടലാസു രഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യൽ ജില്ലാ കോടതി
കൽപ്പറ്റ കോടതി ( വയനാട്)
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്?
പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരെ പ്രൊഫഷണലുകളെ തിരികെ കൊണ്ടുവരാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ച ക്യാമ്പയിൻ?
തിരികെ
ദേശീയ യുവജന ദിനം
ജനുവരി 12
2026 ലെ ദേശീയ യുവജന ദിനത്തിന്റെ പ്രമേയം?
സ്വയം ജ്വലിച്ചു നിർത്തുക ലോകത്തെ സ്വാധീനിക്കുക
കലായ് -11 എന്ന ജല വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം? അരുണാചൽ പ്രദേശ്
ലോഹിത് നദിയിലാണ് വരുന്നത്
2025ൽ ആഗോളതലത്തിൽ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ മാസം ഫെബ്രുവരി
2026 ജനുവരി കോഴിക്കോട് വച്ച് നടക്കുന്ന 9- മത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (KLF) മുഖ്യാതിഥി?
സുനിത വില്യംസ്
ഇന്ത്യയിൽ ആദ്യമായി ‘സംസ്ഥാന ബാക്ടീരിയ’ യെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം? കേരളം
സ്ത്രീശക്തികരണവും സുരക്ഷയും ലക്ഷ്യമിട്ട് കേരള വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
കനൽ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള നിർമ്മിത ബുദ്ധി ചാറ്റ് ബോട്ടായ ഗ്രോക്കിനെ (Grok) നിരോധിച്ച ആദ്യ രാജ്യങ്ങൾ?
മലേഷ്യ, ഇന്തോനേഷ്യ
കേരള സർക്കാർ സംഘടിപ്പിക്കുന്ന എഐ ഉച്ചകോടിയുടെ വേദി?
കോവളം
2026 ജനുവരിയിൽ സർക്കാർ സ്കൂളു കളിൽ പത്രവായന നിർബന്ധമാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
ഇന്ത്യയിലെ ആദ്യത്തെ ബയോ ഹാപ്പി ഡിസ്ട്രിക്റ്റ് (Bio- Happy District) ആയി മാറുന്ന ജില്ല?
കെയീ പന്യോർ (അരുണാചൽ പ്രദേശ്)
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം?
അശ്വമേധം
ഇന്ത്യയിലെ ആദ്യത്തെ അർബൻ നൈറ്റ് സഫാരി നിലവിൽ ആരംഭിക്കുന്നത്
ലക്നൗ
ലോസ് ആഞ്ചലിസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ 2026 ഫെബ്രുവരി 12 -ന് പ്രദർശിപ്പിക്കുന്ന മലയാള സിനിമ?
ഭ്രമയുഗം
സപ്ലൈകോയുടെ കേരളത്തിലെ ആദ്യത്തെ സിഗ്നേച്ചർ മാർട്ട് നിലവിൽ വന്നത്?
തലശ്ശേരി (കണ്ണൂർ)
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട
പാർവതി -അർഗ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
സംസ്ഥാനത്തെ ആദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്നത്?
ലക്കിടി (പാലക്കാട്)
കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സ്കൂളിലും വീട്ടു പരിസരങ്ങളിലും കളിക്കൂട്ടം ഒരുക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി? സ്നേഹം
2026- ലെ സംസ്ഥാന നിയമസഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?
എൻ എസ് മാധവൻ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് (ഏഷ്യ) എൽബ്രസ് (യൂറോപ്പ്)
കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏകകാഴ്ച പരിമിതിയുള്ള വനിത?
ചോൻസിൽ ആങ്മോ (ഹിമാചൽ പ്രദേശ്)
പട്ടികജാതി പട്ടികവർഗ ഉന്നതികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
അക്ഷരോന്നതി
കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം?
ആറളം
2026 ജനുവരി 12 -ന് വിക്ഷേപിച്ച ഐഎസ്ആർഒ (ISRO) യുടെ ഏതു ദൗത്യമാണ് പരാജയപ്പെട്ടത്?
പി എസ് എൽ വി സി 62 (PSLV C -62)
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ (EOS-N1) അഥവാ ‘അന്വേഷ യും വിദേശ രാജ്യങ്ങളുടെ 15 ഉപഗ്രഹങ്ങളും റോക്കറ്റിൽ ഉണ്ടായിരുന്നു
റോഡ് നിർമ്മാണത്തിനായി
ബയോ ബിറ്റുമിൻ (Bio-Bitumen വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?
ഇന്ത്യ
2026 ൽ 52 – മത് G7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം? ഫ്രാൻസ്
കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്?സീതാരാമയ്യ
2026 ജനുവരി വിരമിക്കൽ പ്രഖ്യാപിച്ച കേരള അത് ലറ്റ് താരം?
ജിൻസൺ ജോൺസൺ
സമാധാന പരിപാലനത്തിനുള്ള സംഭാവനകൾക്ക് 2025- ലെ യു എൻ സെക്രട്ടറി ജനറൽ അവാർഡ് ലഭിച്ച ഇന്ത്യൻ ആർമി ഓഫീസർ?
സ്വാതി ശാന്തകുമാർ
ഇന്ത്യയിൽ ദേശീയ സ്റ്റാർട്ടപ് ദിനമായി ആചരിക്കുന്നത് ?
ജനുവരി 16
ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയ? ഇന്ത്യ
2026 ജനുവരി നടക്കുന്ന 38 മത് കേരള സയൻസ് കോൺഗ്രസിന്റെ വേദി? എറണാകുളം
കേരളത്തിൽ ഫയർ ആൻഡ് സേഫ്റ്റി സയൻസ് ബിരുദാനന്തര ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്?
അഞ്ചരക്കണ്ടി
ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഗോൾഡൻ ഗ്ലോബ്സിന്റെ കരോൾ ബർണറ്റ് പുരസ്കാരത്തിന് അർഹയായത്?
സാറാ ജസീക്ക പാർക്കർ
2026 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച ഡ്രാമ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? ഹാംനൈറ്റ് (Hamnet)
2026 ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ടിവി സീരീസ് വിഭാഗത്തിൽ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്?
ഓവൻ കൂപ്പർ
2026 ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച മ്യൂസിക്കൽ /കോമഡി ചിത്രത്തിനുള്ള അവാർഡ് നേടിയ സിനിമ?
വൺ ബാറ്റിൽ ആഫ്റ്റർ അനദർ
2026 ലെ ദേശീയ റോഡ് സുരക്ഷാവാരം ആയി ആചരിക്കുന്നത്?
ജനുവരി 11 മുതൽ 17 വരെ
ലോക ഹിന്ദി ദിനം ആചരിക്കുന്നത്? ജനുവരി 10
2026 ലെ കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുന്ന കാലയളവ്?
ജനുവരി 28 മുതൽ ഏപ്രിൽ 2 വരെ
2026 ജനുവരി സൗദി അറേബ്യയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സേനകൾ നടത്തിയ സംയുക്ത സൈനിക അഭ്യാസം?
ഗൾഫ് ഷീൽഡ് 2026
ഓപ്പൺ AI അവതരിപ്പിക്കുന്ന ആദ്യത്തെ AI പവർ ഉപകരണം?
ഗംഡ്രോപ്പ് (Gumdrop)
2026 റിപ്പബ്ലിക് ദിനപരേഡിൽ വിശിഷ്ടാതിഥികളായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിതകൾ?
കെ വി ബിന്ദു
എലിസബത്ത് ജോർജ്
കണ്ണൂർ പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘത്തിലെ നെയ്ത്തു തൊഴിലാളികളാണ് കെ.വി. ബിന്ദുവും എലിസബത്ത് ജോർജും
2026 ലെ ദേശീയ സരസ് മേള വേദി? ചാലിശ്ശേരി (പാലക്കാട്)
മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രൊജക്റ്റിന്റെ ഭാഗമായി ആദ്യ പർവ്വത തുരങ്കം നിർമ്മിച്ചത്?
പാൽഘർ (മഹാരാഷ്ട്ര)
2025 ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ?
വീയപുരം ചുണ്ടൻ
അടുത്തിടെ സ്വാഭിമാൻ പർവ് ആഘോഷിച്ച ഗുജറാത്തിലെ ക്ഷേത്രം? സോമനാഥ ക്ഷേത്രം
അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച അശ്വഗന്ധ ഇനം?
നാഗൗരി അശ്വഗന്ധം
(രാജസ്ഥാൻ, നാഗൗർ ജില്ല)
സംസ്ഥാനത്തെ ആദ്യ വർക്ക് നിയര് ഹോം കേന്ദ്രം സ്ഥാപിച്ചത്?
കൊട്ടാരക്കര
രാജ്യത്തെ വനിതാ – ശിശു വികസന പ്രവർത്തനങ്ങളുടെ ഏകോപനം സുതാര്യത പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഡിജിറ്റൽ പോർട്ടൽ?
പൻഖുഡി
Weekly Current Affairs | 2026 ജനുവരി 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam