അക്ഷരമുറ്റം ക്വിസ് മത്സരം 2025|
Aksharamuttam Quiz 2025|Current Affairs, General knowledge എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

2025- ൽ അക്ഷരമുറ്റം ക്വിസ് മത്സരത്തിന് പ്രയോജനപ്പെടുന്ന ആനുകാലിക വിവരങ്ങൾ, പൊതുവിജ്ഞാനം
(Current Affairs, General knowledge) എന്നീ വിഭാഗങ്ങളിൽ നിന്ന് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

അക്ഷരമുറ്റം ക്വിസ് മത്സരം 2025

2025 -ൽ വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?
മേരി ഇ. ബ്രങ്കോവ്,
ഫ്രെഡ് റാംസ്ഡെൽ,
ഷിമോൺ സാകാഗുച്ചി എന്നിവർക്ക്

2025 -ൽ ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?
ജോൺ ക്ലാർക്ക്,
മൈക്കൾ എച്ച് ഡെവോറെറ്റ്,
ജോൺ എം. മാർട്ടിനിസ് എന്നിവർക്ക്

2025 -ൽ രസതന്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?
സുസുമ കിറ്റഗാവ,
റിച്ചാർഡ് റോബ്സൺ,
ഒമർ എം.യാഘി എന്നിവർക്ക്

2025-ൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി?
ലാസ്റ്റോ ക്രാസ്ന ഹെർക്കൈയ് (ഹംഗറി)

2025 -ൽ സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി?
മരിയ കൊറിന മച്ചാഡോ (വെനസ്വേല)


2025 -ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?
ജോയൽ മൊകീർ
ഫിലിപ്പെ അഗിയോൺ ( ഫ്രാൻസ്)
പീറ്റർ ഹോവിറ്റ് ( കാനഡ)

2025- ൽ സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പ്രഖ്യാപനം നടത്തിയ ജില്ല?
കോഴിക്കോട്

കോഴിക്കോട് ജില്ലയുടെ പുഷ്പം?
അതിരാണി

കോഴിക്കോട് ജില്ലയുടെ പക്ഷി?
മേനിപ്പൊന്മാർ

കോഴിക്കോട് ജില്ലയുടെ ശലഭം?
മലബാർ റോസ്

കോഴിക്കോട് ജില്ലയുടെ വൃക്ഷം?
ഇയ്യകം

കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം?
ഈന്ത്  

കോഴിക്കോട് ജില്ലയുടെ മത്സ്യം?
പാതാളപൂന്താരകൻ

കോഴിക്കോട് ജില്ലയുടെ മൃഗം?
ഈനാംപേച്ചി

കോഴിക്കോട് ജില്ലയുടെ ജലജീവി?
നീർനായ




ബുക്കർ ഇന്റർനാഷണൽ പ്രൈസ് ( 2025) ലഭിച്ച ബാനു മുഷ്താഖിന്റെ ഹാർട്ട് ലാമ്പ് എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
ദീപ ബസ്തി

മലയാളത്തിലെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റിന്റെ (AMMA) അധ്യക്ഷയായ ആദ്യ വനിത?
ശ്വേതാമേനോൻ

63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി? തിരുവനന്തപുരം

ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനത്തിന്റെ പേര്?
വിജയ് ദുർഗ്
(പഴയപേര് ഫോർട്ട് വില്യം)

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ജമ്മുകാശ്മീരിലെ ചെനാബ് പാലത്തിന്റെ മുഖ്യ എൻജിനീയർ?
ഡോ. ജി മാധവി ലത

കടലിനു മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യ  ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം?
കന്യാകുമാരി
(വിവേകാനന്ദപ്പാറക്കും തിരുവള്ളൂർ  പ്രതിമയ്ക്കും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത് )

നാസയും ഐഎസ്ആർഒയും  സംയുക്തമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
നിസാർ (NISAR)

കേരളത്തിലെ ദുരന്തസാധ്യത റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിന്റെ പേര്? കവചം

ഏത് രോഗത്തിന് എതിരായ ലോകത്തിലെ ആദ്യ വാക്സിനാണ് ഇക്സ് ചിക്ക്?
ചിക്കൻ ഗുനിയ

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി?
ഒ ആർ കേളു

ആന സംരക്ഷണ ദിനം?
ആഗസ്റ്റ് 12

2025 എന്ത് വർഷമായിട്ടാണ് ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്?
അന്താരാഷ്ട്രസകരണ വർഷം,
അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ടെക്നോളജി വർഷം,
അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷം

ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കമ്പനി?
എയർ ഇന്ത്യ

2025 വിംമ്പിൾ ഡൺ വനിതാ വിഭാഗം കിരീടം നേടിയത്?
ഇഗ സ്വിയാടെക് (പോളണ്ട്)
പുരുഷ വിഭാഗം
യാനിക് സിന്നർ (ഇറ്റലി)

സംസ്ഥാനത്തെ ആദ്യ സർക്കാർ എ ഐ റോബോട്ടിക് ലാബ് ആരംഭിച്ച സ്കൂൾ?
പുറത്തൂർ ഗവൺമെന്റ് യുപി സ്കൂൾ (മലപ്പുറം)

2025 -ലെ ലോകംപരിസ്ഥിതി ദിനത്തിന്റെ സന്ദേശം
പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക (Beat Plastic Polution ) 
2025ലെ പരിസ്ഥിതി ദിനാഘോഷം നടന്നത് ദക്ഷിണകൊറിയയിലെ ജെജു ദ്വീപിലാണ്

ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായ സംസ്ഥാനം? മണിപ്പൂർ (11 തവണ)

കേരളത്തിലെ അതി ദരിദ്രരില്ലാത്ത ആദ്യ ജില്ല?
കോട്ടയം 

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്?
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (അദ്ദേഹം ലിയോ പതിനാലാമൻ എന്നറിയപ്പെടുന്നു )

2025 മുതൽ 2039 വരെയുള്ള കാലയളവിൽ ജനിക്കുന്ന കുട്ടികൾ ഏത് തലമുറയായാണ് അറിയപ്പെടുക? ജനറേഷൻ ബീറ്റ

കാടും ക്യാമറയും എന്ന കൃതി എഴുതിയത്?
എൻ എ നസീർ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സമാധിസ്ഥലം?
നിഗം ബോധ് ഘട്ട്

തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ആയി പുറത്തിറങ്ങിയ മൊബൈൽ ആപ്പ്?
സഞ്ചാർ സാരഥി

തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ്?
സാക്ഷം

2025 -ലെ റിപ്പബ്ലിക് ദിനത്തിന് സ്കൂൾ അവധി നൽകിയ സംസ്ഥാനം? മഹാരാഷ്ട്ര


വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ തിരഞ്ഞെടുക്കുവാൻ AI സാങ്കേതിക ഉപയോഗപ്പെടുത്തിയ രാജ്യം?
ഇംഗ്ലണ്ട്

പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ?
Love You (കന്നഡ സിനിമ)
സംവിധായകൻ എസ് നരസിംഹമൂർത്തി

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയമായ അക്ഷരമ്യൂസിയം സ്ഥിതിചെയ്യുന്നത്? നാട്ടകം (കോട്ടയം) 

സൗരോർജ്ജം വഴി മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
ദിയു
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഗ്രാമം ഗുജറാത്തിലെ മോദേര ആണ്  

UN പൊതുസഭയുടെ 80-മത്തെ പ്രസിഡണ്ട്?
അനലീന ബെയർബോക് ( ജർമ്മനി)

2025 ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ചാമ്പ്യന്മാർ ആയത്?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

അടുത്തിടെ ഭാരത് ബയോടെക്  നിർമ്മിച്ച കോളറ വാക്സിൻ?
Hillchol

കേരളത്തിൽ ആന്റിബയോട്ടിക്കുകൾ  നൽകുന്നതിനുള്ള കവറുകൾക്ക് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന നിറം? നീല

2025 മെയ് സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടത്തിന് കാരണമായ കപ്പൽ?
MSC എൽസ 3
(പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും നാശനഷ്ടം ഉണ്ടായതിനാലാണ്  സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്)

2025 ലെ G7 ഉച്ചക്കോടിക്ക് വേദിയായ രാജ്യം?
കാനഡ

2025 -ൽ ജി 20 ഉച്ചകോടി നടക്കുന്നത്?
ജോഹന്നാസ് ബർഗ് (ദക്ഷിണാഫ്രിക്ക)
2026 -ലെ വേദി – യു എസ് ഐ

ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരള സംസ്ഥാന പദ്ധതി
ബന്ധു ക്ലിനിക് പദ്ധതി
(അതിഥി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി)

നിലവിൽ ഇന്ത്യയുടെ (52 മത്തെ) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ?
ബി ആര്‍ ഗാവായി

Advertisements


മലയാളം കേൾക്കാൻ വായോ
മാമലകൾ കാണാൻ വായോ എന്ന
കവിത എഴുതിയത്?
സത്യചന്ദ്രൻ

2025 മിസ് വേൾഡ് മത്സരത്തിന്റെ ഗ്ലോബല്‍ അംബാസിഡറായി നിയമിതയായത്?
സുധ റെഡ്ഡി

The Bird of mind എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
ജെ കുമാർ

Cryoman of India എന്നറിയപ്പെടുന്ന നിലവിലെ ഐഎസ്ആർഒ ചെയർമാൻ?
ഡോ വി നാരായണൻ

ആധാറിന് സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ ഐഡിയാണ് ഡജിപിൻ ഇതിന്റെ പൂർണ്ണരൂപം? 
Dijital Postal Index Number

മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
ഡി ഗുകേഷ്

തേനിന്റെ ശുദ്ധി പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ടെസ്റ്റ്?
അനലിൻ ക്ലോറൈഡ് ടെസ്റ്റ്

ഇന്ത്യയിൽ കാണപ്പെടുന്ന ഗംഗ ഡോൾഫിന്റെ മറ്റൊരു പേര്?
സുസു

ഗൗരാ ദേവി ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ വനിതയാണ്  
ചിപ്കോ പ്രസ്ഥാനം

1980 ജൂലൈ 18ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ   ഉപഗ്രഹത്തിന്റെ പേര്?
രോഹിണി 

റെഡ് അലർട്ട് പ്രഖ്യാപിക്കണമെങ്കിൽ എത്ര മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യണം?
204.4 മി  മീ

ഓറഞ്ച് കുട്ടി എന്ന ചെറുകഥ എഴുതിയത്?
ലളിതാംബിക അന്തർജനം

സമരം തന്നെ ജീവിതം എന്ന ആത്മകഥ ആരുടേത്?
വിഎസ് അച്യുതാനന്ദൻ

നിലവിൽ (2025) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (26 മത്) ഗവർണർ ആര്
സഞ്ജയ് മൽഹോത്ര

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത?
സഫ്രിന ലത്തീഫ്

ഇക്കോ ടൂറിസം പോയന്റ് ആയി പ്രഖ്യാപിക്കാൻ പോകുന്ന
കിദൂർ പക്ഷി സങ്കേതം കേരളത്തിലെ ഏതു ജില്ലയിലാണ്?
കാസർകോട്

തോറ്റില്ല എന്ന രാഷ്ട്രീയനാടകത്തിന്റെ രചയിതാവ്?
തകഴി

2025ലെ മിസ് വേൾഡ് കിരീടം നേടിയത്
ഒപ്പാൽ സുചാത (തായ്‌ലൻഡ്) 

അജന്ത ഗുഹകളിൽ ചിത്രീകരിച്ച അഞ്ചാം നൂറ്റാണ്ടിലെ കപ്പലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച കപ്പൽ ?
INSV Kaundinya

ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പു വിഷ വാക്സിൻ ലഭ്യത  ഉറപ്പാക്കാനുള്ള പോർട്ടൽ?
സൂവിൻ (ZOOWIN) 

ഇന്ത്യയിൽ ക്ലോണിംഗിലൂടെ ജനിച്ച ആദ്യ പഷ്മിന ആട്?
നൗറി

2025 -ൽ ടെറിറ്റോറിയൽ ആർമിയിൽ ലഫ്‌റ്റനന്റ് കേണൽ പദവി ലഭിച്ച കായിക താരം?
നീരജ് ചോപ്ര

1925 മാർച്ച് 12ന് ശ്രീനാരായണഗുരുവും മഹാത്മഗാന്ധിയും ആദ്യമായി കൂടിക്കാഴ്ച നടത്തിയ സ്ഥലം?
വനജാക്ഷി മന്ദിരം
(ഗാന്ധി ആശ്രമം എന്നും അറിയപ്പെടുന്നു)

ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന എന്തിന്റെ ഇനമാണ് റിയോ ഡി ജനീറോ? ഇഞ്ചി

ഏറ്റവും കൂടുതൽ ദൂരം ദേശാന്തര ഗമനം നടത്തുന്ന പക്ഷി?
ആർട്ടിക് ടേൺ


ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?
ശുഭ് മാൻ ഗിൽ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിൽ
ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ സിന്ദൂർ

അന്താരാഷ്ട്ര ഭിന്നശേഷി ദിനം? ഡിസംബർ -3

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്?
ചെനാബ് റെയിൽവേ പാലം (ജമ്മുകാശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് പാലം)

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ
ഭൂമി ഞാൻ വാഴുന്നിടം‘  എന്ന കവിത ആരുടെതാണ്?
ഹിരൺ ദാസ് മുരളി (വേടൻ)

പരമ്പരാഗത നാടോടി നൃത്തമായ 
ഘുമർ ഏത് സംസ്ഥാനത്തെ നൃത്തമാണ്?
രാജസ്ഥാൻ

അടുത്തിടെ GI Tag പദവി ലഭിച്ച റിൻഡിയ സിൽക്ക് ഏതു സംസ്ഥാനത്തുനിന്നുള്ള ഉൽപ്പന്നമാണ്?
മേഘാലയ




അക്ഷരമുറ്റം 2025|Aksharamuttam 2025|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.